ഗുരുവിനു പകരക്കാരനാകാന്‍ ശങ്കരാചാര്യര്‍ക്കാവില്ല

സത്യത്തില്‍ ശങ്കരാചാര്യരുടെ ആശയപ്രപഞ്ചത്തോട് പൂര്‍ണ്ണമായി ഐക്യപ്പെടാന്‍ ഫാസിസ്റ്റുകള്‍ക്കാവില്ല. ജാതിമേല്‍ക്കോയ്മയെ ദൃഢപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആശയത്തോടു മാത്രമാണ് അവര്‍ക്ക് ആഭിമുഖ്യം. അതേ അദ്വൈതത്തില്‍ തന്നെ ജാതിയെ അട്ടിമറിക്കുന്ന ആശയങ്ങളുമുണ്ടെന്നത് അവര്‍ ഉള്‍ക്കൊള്ളുകയില്ല എന്നത് വേറെ കാര്യം.

സൂക്ഷ്മാര്‍ത്ഥത്തില്‍ ജഗദ്ഗുരു എന്ന അര്‍ത്ഥത്തില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കും ലോകത്തിനും വെളിച്ചമേകിയ നാരായണഗുരുവിനെ പലരീതികളില്‍ അധിക്ഷേപിക്കാനാണ് കാലങ്ങളായി നവഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഹിന്ദുഐക്യത്തിലൂടെ കേരളത്തിന്റെ മുന്നേറ്റമെന്നവകാശപ്പെടുന്ന അവരുടെ പ്രചാരണ മാനിഫെസ്റ്റോയില്‍ ആര്‍ എസ് എസിന്റേയും അമൃതാനന്ദമയിയുടേയും ഗുരുവിന്റെയുമൊക്കെ പരസ്പരപൂരകമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം മുന്നോട്ടുപോയതെന്ന വിചിത്രമായ ആശയമാണ് അവരിപ്പിക്കുന്നത്. ഒരുതരത്തിലുള്ള പരസ്പരബന്ധവുമില്ലാത്തവയെ കൂട്ടിക്കെട്ടി അവതരിപ്പിക്കുക എന്നതുതന്നെ ഒരു തരത്തിലുള്ള ഫാസിസ്റ്റ് ലക്ഷണമാണ്. എന്നാല്‍ അവരെത്ര തലകുത്തി നിന്നാലും ആര്‍ എസ് എസിനേയും ഗുരുവിനേയും പൊരുത്തപ്പെടുത്താനാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആള്‍ദൈവങ്ങളേയും ഗുരുവിനേയും കൂട്ടിക്കെട്ടാനും സാധ്യമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗുരുവും ശങ്കരാചാര്യരും അദ്വൈതത്തിന്റെ വക്താക്കളാണെന്നതു ശരി. എന്നാല്‍ ഗുരു മുന്നോട്ടുവെച്ചത് സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സമരോത്സുകമായ അദ്വൈതദര്‍ശനമാണ്. വെറുപ്പിനോ അപരത്വത്തിനോ ഇടമില്ലാത്തവിധം ആര്‍ദ്രമായ മനുഷ്യസ്‌നേഹത്തിന്റെ ലോകമാണത്. ഫാസിസ്റ്റുകള്‍ അധോലോകമനുഷ്യരെ വാഴ്ത്തുമ്പോള്‍ ഗുരു അവര്‍ക്കെതിരായ നിരന്തരപോരാട്ടമാണ് പ്രയോഗത്തിലും തത്വത്തിലും മുന്നോട്ടുകൊണ്ടുപോയത്. വര്‍ക്കലയില്‍ തന്റെ സുഹൃത്തായ അബ്ദുള്‍ അസീസ് മൗലവി രോഗിയായ വേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഗുരു പറഞ്ഞത് ശിവഗിരിയില്‍ പള്ളി നിര്‍മ്മിച്ച് അവിടെ ഖുറാന്‍ വായിക്കുകയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യാമെന്നായിരുന്നു. ആ ഗുരുവിന്റെ വീക്ഷണവും പള്ളികള്‍ ഇടിച്ചുനിരത്തുന്നവരുടെ കാഴ്ചപ്പാടും തമ്മില്‍ എന്തെങ്കിലും താദാത്മ്യം സാധ്യമാണോ? ഒന്ന് വെറുപ്പിന്റെ ഉറഞ്ഞുതുള്ളല്‍. മറ്റേത് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സാക്ഷാല്‍ക്കാരം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് 2022ലെ റിപ്പബ്ലിക് ദിനപരേഡില്‍ കേരളത്തിന്റെ പ്ലോട്ടില്‍ നിന്നു ഗുരുവിനെ ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ നോക്കികാണേണ്ടത്. ഗുരുവിനു തുല്ല്യനായി ഗുരു മാത്രമേയുള്ളു. അതിനു പകരം മറ്റൊരാളെ, അദ്ദേഹമെത്ര പണ്ഡതനായാലും പ്രതിഷ്ഠിക്കാന്‍ മതനിരപേക്ഷത ഉയര്‍ത്തിപിടിക്കുന്നവര്‍ക്കു കഴിയില്ല. ഇത് ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ പ്രതിഷ്ഠിക്കുന്ന കേവല പ്രശ്‌നവുമല്ല. സത്യത്തില്‍ ശങ്കരാചാര്യരുടെ ആശയപ്രപഞ്ചത്തോട് പൂര്‍ണ്ണമായി ഐക്യപ്പെടാന്‍ ഫാസിസ്റ്റുകള്‍ക്കാവില്ല. ജാതിമേല്‍ക്കോയ്മയെ ദൃഢപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ആശയത്തോടു മാത്രമാണ് അവര്‍ക്ക് ആഭിമുഖ്യം. അതേ അദ്വൈതത്തില്‍ തന്നെ ജാതിയെ അട്ടിമറിക്കുന്ന ആശയങ്ങളുമുണ്ടെന്നത് അവര്‍ ഉള്‍ക്കൊള്ളുകയില്ല എന്നത് വേറെ കാര്യം. എന്തായാലും കേന്ദ്രനിര്‍ദ്ദേശത്തെ തള്ളിക്കളയുന്നതിലൂടെ നവഫാസിസത്തിനെതിരെ ധീരമായ നിലപാടാണ് കേരളസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply