സൂക്ഷ്മദര്‍ശിനി’യുടെ രാഷ്ട്രീയം

കാസ പോലുള്ള തീവ്ര സംഘടനകള്‍ ഹിന്ദുത്വ പൊതുബോധത്തിനൊപ്പം ചേര്‍ന്ന് ഊട്ടിഉറപ്പിക്കുന്ന അത്യന്തം ജീര്‍ണ്ണിച്ച മൂല്യങ്ങള്‍ മഹത്തരമെന്ന് വിശ്വസിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ സിനിമ ദഹിക്കുമെന്ന് തോന്നുന്നില്ല.. അവര്‍ ആ ക്രൈമിനൊപ്പം തന്നെയാവും നിലകൊള്ളുന്നത്..

ബ്രാഹ്മണ്യ ബോധ്യം പേറുന്ന സവര്‍ണ ക്രിസ്ത്യന്‍ കുടുംബത്തിന്റെ ദുരഭിമാന സംരക്ഷണം ഒരു സീറ്റ് എഡ്ജിങ് ത്രില്ലറാക്കി മാറ്റുന്നതിലെ സംവിധായകന്റെ മിടുക്ക് – ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതാണ് ‘സൂക്ഷ്മദര്‍ശിനി’..

നാട്ടിന്‍പുറ, അല്ലെങ്കില്‍ പ്രാദേശിക വിഷയങ്ങള്‍ മുഖ്യപ്രമേയമാക്കി വരുന്ന ത്രില്ലര്‍ വെബ് സീരിസുകള്‍ തരുന്ന ഒരുതരം കൗതുകവും ഫ്രഷ്നസ്സും നെക്സ്റ്റ് എപ്പിസോഡ് എന്താണ് എന്നറിയാനുള്ള ആകാംഷയും – അതുപോലെ ഒന്നാണ് സൂക്ഷ്മദര്‍ശിനി എന്ന സിനിമയുടെയും സവിശേഷത..അയല്‍പ്പക്ക കുശുമ്പും കുന്നായ്മകളും എന്ന സ്റ്റീരിയോ ടൈപ്പ് പടപ്പുകളില്‍ തളച്ചിടാതെ ഒരു ‘എനോള ഹോംസ് ‘ടൈപ്പ് പാത്ര നിര്‍മിതി നമുക്കും വേണമല്ലോ.. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിയദര്‍ശിനി എന്ന മുഖ്യ കഥാപാത്രമായി നസ്രിയ സിനിമയില്‍ നിറഞ്ഞപ്പോള്‍ എന്റെ മനസിലേക്ക് ഓടിയെത്തിയത് ‘Fleabag’ ചെയ്ത ഹാരി ബ്രാഡ്ബീര്‍ അണിയിച്ചൊരുക്കിയ മിസ്റ്ററി ത്രില്ലര്‍ Enola Holmes ലെ Millie Bobby Brown ആണ്. Stranger Things ലെ ക്യൂട്ട് Eleanor..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അന്യന്റെ സ്വകാര്യതയിലേക്കും അയല്പക്കത്തെ വീടുകളിലേക്കുമുള്ള ഒളിഞ്ഞുനോട്ടങ്ങള്‍ സര്‍വ്വസാധാരണമായ കേരള സമൂഹത്തിന്റെ മിനിയേച്ചര്‍ പതിപ്പില്‍ തുടങ്ങി ആ രസചരുട് മുറിഞ്ഞു പോവാതെ അതിനൊപ്പം നുറുങ്ങു തമാശകളിലൂടെ അത്യന്തം ഗൗരവമേറിയ വിഷയത്തിലേക്ക് സിനിമയെ കൊണ്ടെത്തിക്കുമ്പോള്‍ മൂക്കത്ത് കൈവെച്ച് സ്തംഭിച്ചിരിക്കുന്ന സിനിമയിലെ അയല്‍വക്ക കഥാപാത്രങ്ങളെ കൂട്ട് കാണികളും ഒരു നിമിഷം സ്തംഭിച്ചു പോകുന്നു എന്നിടത്താണ് സിനിമയുടെ വിജയം.. നിരവധി സൈക്കോ പാത്ത്, സോഷ്യോ പാത്ത് സീരിയല്‍ കില്ലര്‍ കഥകള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്കുള്ള ഒരാശ്വാസം കൂടിയാണ് സൂക്ഷ്മദര്‍ശിനി.

ഒരു ഫാമിലി ഫീല്‍ ഗുഡ് നര്‍മ്മ സിനിമ പ്രതീക്ഷിച്ച് തിയേറ്ററില്‍ എത്തിയവര്‍ക്ക് കിട്ടിയതോ അധികം സ്പൂണ്‍ ഫീഡിങ് ഇല്ലാതെ,കാര്യങ്ങള്‍ സങ്കീര്‍ണമാക്കാതെ ഒരു ഹിച്ച്‌ഹോക്കിയന്‍ സ്‌റ്റൈല്‍.. അത് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നുള്ളതാണ് തിയേറ്റര്‍ റെസ്‌പോണ്‍സ് കാണിക്കുന്നത്..

മറ്റുള്ള മലയാള ത്രില്ലര്‍ ചിത്രങ്ങളിലെ പുരുഷകഥാപാത്രങ്ങളുടെ ക്ളീഷേ മാനറിസങ്ങള്‍ കണ്ടു മടുത്തവര്‍ക്ക് സൂക്ഷ്മദര്‍ശനിയിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ മനറിസങ്ങളും ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും സമ്മാനിക്കുന്നത്. ‘കെട്ടിയോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ മനോഹരി ജോയി, നസ്രിയ, അഖില, പൂജ എല്ലാരും അവരവരുടെ കഥാപാത്രങ്ങള്‍ മികവുറ്റതാക്കി .. അടുത്ത വീട്ടിലെ തമാശക്കാരനായ പയ്യന്‍ കഥാപാത്രമായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ബേസില്‍ ജോസഫിന് അതില്‍ നിന്നുള്ള ഒരു മോചനം കൂടിയാണ് ഈ സിനിമയിലെ മാന്വല്‍ എന്ന കഥാപാത്രം, കൂടെ സഹനടന്മാരായി സിദ്ധാര്‍ഥ് ഭരതനും ദീപക്കും മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഴുത്തുകാരായ ലിബിനും അതുല്‍ രാമചന്ദ്രനും സമര്‍ത്ഥമായി ഒരുക്കിയ തിരക്കഥ അതിനെ മികച്ച ഒരു സിനിമാറ്റിക് പ്ലോട്ടാക്കി മാറ്റിയ സംവിധായാകന്‍ എം. സി ജിതിന്റെ ക്രാഫ്റ്റുമാണ് സിനിമയുടെ കാമ്പ്..കൂടാതെ സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നത്തില്‍ ഒരു പരിധിവരെ സഹായകരമായ ക്രിസ്റ്റോ സേവ്യറിന്റെ തരക്കേടില്ലാത്ത ബിജിഎം ഉം Chaman Chakko യുടെ മികച്ച എഡിറ്റിങ്ങും..

കാസ പോലുള്ള തീവ്ര സംഘടനകള്‍ ഹിന്ദുത്വ പൊതുബോധത്തിനൊപ്പം ചേര്‍ന്ന് ഊട്ടിഉറപ്പിക്കുന്ന അത്യന്തം ജീര്‍ണ്ണിച്ച മൂല്യങ്ങള്‍ മഹത്തരമെന്ന് വിശ്വസിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ സിനിമ ദഹിക്കുമെന്ന് തോന്നുന്നില്ല.. അവര്‍ ആ ക്രൈമിനൊപ്പം തന്നെയാവും നിലകൊള്ളുന്നത്..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply