കേരളീയ മധ്യവര്‍ഗ്ഗ അണുകുടുംബങ്ങളുടെ മിശ്രഭയം – കെ കെ ബാബുരാജ്
ലോക ക്ലാസ്സിക് എന്ന നിലവാരത്തിനുപരി പാരമ്പര്യത്തെ തലതിരിച്ചിട്ട് പ്രേക്ഷകരോട് സംവദിക്കാനാണ് സിനിമ ശ്രമിക്കുന്നത്. തമിഴ് നാട്ടിലെ കീഴള ഗ്രാമീണ അവസ്ഥയെ എപ്രകാരമാണ് ഗേറ്റോ വല്‍ക്കരിക്കുന്നതെന്നു വിശദീകരിക്കേണ്ട ആവിശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രമാത്രം വാര്‍പ്പ് മാതൃകയാണ് അതിലുള്ളത്.
സമീപ കാലത്ത് മുഖ്യധാരയില്‍ എന്നപോലെ സാമാന്തര ഇടങ്ങളെയും ഇളക്കിമറിച്ച സിനിമ സംവിധായകനാണ് ലിജോജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ‘നന്‍ പകല്‍ നേരത്ത് മയക്കം ‘എന്ന പടവും പ്രേക്ഷകരില്‍ വലിയ തോതില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നും ഒരു ലോക ക്ലാസ്സിക് ഉണ്ടായിരിക്കുന്നു എന്ന നിലയിലാണ് പല പ്രമുഖരും ഈ സിനിമയെ വര്‍ണിച്ചിട്ടുള്ളത്. എന്നാല്‍ എനിക്ക് ഈ സിനിമ വല്ലാതെ ‘റിക്ച്വലിസ്റ്റ്’ ‘ഇന്‍സിന്‍സിയര്‍’ ‘ഗേറ്റോവല്‍ക്കരണം’ എന്നാണ് തോന്നിയത്.
മൂവാറ്റുപുഴക്കാരനായ ചെറുകിട സ്വത്തുടമയും സവര്‍ണ്ണ ക്രിസ്ത്യാനിയും കുടുംബനാഥനുമായ ജെയിംസ് സ്വന്തക്കാരും ബന്ധുക്കളുമൊത്തു വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞു പോരുമ്പോള്‍ ഒരു ലൂപ്പില്‍ പെടുകയും, അധികം താമസിക്കാതെ അതില്‍ നിന്നും ഒഴിവായി പഴയ അവസ്ഥകളിലേക്ക് മടങ്ങിയെത്തുന്നതുമാണല്ലോ സിനിമയുടെ പൊതുവായ വിഷ്വല്‍ ട്രീറ്റ്‌മെന്റ്. ഈ ലൂപിന് കാരണം അയാള്‍ പെട്ടെന്നു ഒരു സ്പ്‌ളിറ്റ് പേഴ്‌സണാലിറ്റിയായി മാറിയതോ അയാളില്‍ ഉറങ്ങികിടന്ന ഭ്രാന്ത് അസാധാരണമായി പൊട്ടിപുറപ്പെട്ടതോ ആണെന്നു കരുതാവുന്നതാണ്. തല്‍ഫലമായി തമിഴ് നാട്ടിലെ കീഴള പാര്‍പ്പിടങ്ങളുടെ ഒരു സ്ഥിരം ഗേറ്റോയില്‍ അയാള്‍ എത്തിച്ചേരുന്നു. ജെയിംസ് തന്റെ പഴയ സ്വത്വത്തെ മുഴുവനായി മറന്നെങ്കിലും ആ ഗ്രാമത്തിലെ പൊതു അന്തരീക്ഷം അയാളുടെ തുടര്‍ ജീവിതത്തെ അസാധ്യമാക്കി. ഇത്തരം സമ്മര്‍ദ്ദം മൂലം അയാള്‍ തന്റെ സ്പ്‌ളിറ്റ് വ്യക്തിത്വമായ സുന്ദരത്തില്‍ നിന്നും വിടുതല്‍ നേടുകയും പഴയ ഓര്‍മ്മകള്‍ തിരിച്ചുപിടിക്കുകയും ഭാര്യയോടും മകനോടും ബന്ധുക്കളോടുമൊപ്പം മടക്കയാത്ര തുടരുകയും ചെയ്യുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അയാളുടെ ഭ്രാന്തോ മറവികളോ എന്നതിലുപരി കേരളീയ മധ്യ വര്‍ഗ്ഗ കുടുംബ വ്യവസ്ഥയുടെ കെട്ടുറപ്പിനെ പുറം വാതിലിലൂടെ സ്ഥാപിക്കുകയും അതിന്റെ മറുപുറമായി തമിഴ് ഗ്രാമീണ ജനതയുമായി അതിനെ കൂട്ടി കലര്‍ത്താനോ താരതമ്യം ചെയ്യാനോ കഴിയില്ലെന്ന വംശീയമേന്മയുമാണ് ഈ സിനിമ ആചാരപരം എന്നു തോന്നിപ്പിക്കുന്നത്. കേരളീയ മധ്യവര്‍ഗ്ഗ അണു കുടുംബങ്ങളുടെ മിശ്രഭയമാണ് ജെയിംസിലൂടെ പൊട്ടിപുറപ്പെടുന്നത് എന്നു സാരം.
തമിഴ് ജനതയെ ഒരു സാംസ്‌കാരിക ഘടകമായി കാണുന്നതിലുള്ള ആത്മാര്‍ത്ഥ ഇല്ലായ്മ സിനിമയില്‍ വളരെ പ്രകടമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോക ക്ലാസ്സിക് എന്ന നിലവാരത്തിനുപരി പാരമ്പര്യത്തെ തലതിരിച്ചിട്ട് പ്രേക്ഷകരോട് സംവദിക്കാനാണ് സിനിമ ശ്രമിക്കുന്നത്. തമിഴ് നാട്ടിലെ കീഴള ഗ്രാമീണ അവസ്ഥയെ എപ്രകാരമാണ് ഗേറ്റോ വല്‍ക്കരിക്കുന്നതെന്നു വിശദീകരിക്കേണ്ട ആവിശ്യമുണ്ടെന്നു തോന്നുന്നില്ല. അത്രമാത്രം വാര്‍പ്പ് മാതൃകയാണ് അതിലുള്ളത്.
ജെല്ലിക്കെട്ട് എന്ന സിനിമ കേരളത്തിലെ സവര്‍ണ്ണ മധ്യവര്‍ഗ്ഗക്കാരുടെ ഉള്‍ ഭീതികളെ ഒന്നു കെട്ടഴിച്ചു വിട്ടിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയാണ് നന്‍ പകല്‍ മയക്കവും എന്നു തോന്നുന്നു. ഈ സിനിമയില്‍ പോത്തിന് പകരം ജെയിംസ് ഒന്നു വിലസിയിട്ടു തിരിച്ചു കയറുന്നു. പഴയത് എന്തെക്കെയാണോ അതെല്ലാം അതേപടി തന്നെ നിലനിറുത്തികൊണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in