ലക്ഷ്യം പണ്ഡിറ്റുകളുടെ ക്ഷേമമല്ല, ഇസ്ലാമോഫോബിയ തന്നെ

കാശ്മീര്‍ ഫയല്‍സ് ഒരു ഡോക്യുമെന്ററി അല്ല എന്നാണ് അഭിനേതാക്കളെ കുറിച്ച് മാദ്ധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത്. അപ്പോള്‍ ഇതിന്റെ ലക്ഷ്യം ഒരു ചരിത്ര സംഭവം അവതരിപ്പിക്കുകയല്ല , മറിച്ച് അതിനെ ഭാവനാത്മകമായ തലങ്ങളിലേക്കുയര്‍ത്തി ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുക എന്നതാണ്

കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ 1990 കളിലെ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ ദാരുണാന്ത്യങ്ങളുടെയും കണക്കുകള്‍ പറയുന്നുണ്ട് എന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പലായനം ചെയ്തവര്‍ അഞ്ചു ലക്ഷമെന്നും കൊല്ലപ്പെട്ടവര്‍ 4000 എന്നുമാണ് അതില്‍ പറയുന്നത്. ഇതൊക്കെ scroll.in പോലെയുള്ള ചില മാദ്ധ്യമങ്ങളില്‍ നിന്നു കിട്ടിയ വിവരങ്ങളാണ്.

1990 കളില്‍ പണ്ഡിറ്റുകളുടെ നേരെ നടന്ന ആക്രമണങ്ങളും അവരുടെ പലായനവും ഇന്ത്യയുടെ, വിശേഷിച്ച് കാശ്മീരിന്റെ ചരിത്രത്തിലെ കറുത്ത ഏടുകളാണ്. തീര്‍ത്തും മനുഷ്യത്വ ഹീനമായ ആ ഭീകര പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയവുമാണ്.. അതേ സമയം അതിന്റെ പേരില്‍ ഇറങ്ങിയ കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന കണക്കുകള്‍ ഇതു വരെ ലഭ്യമായ രേഖകളെ അടിസ്ഥാനപ്പെടുത്തിവയല്ല. 2011 ജൂണ്‍ 19 ലെ എക്കണോമിക് ടൈംസ് നോക്കുക. ആ മാദ്ധ്യമത്തോട് കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ കാശ്മീര്‍ പണ്ഡിറ്റ് സംഘര്‍ഷ് സമിതി (KPSS) യുടെ പ്രസിഡന്റ് ടിക്കു പറയുന്ന കണക്കനുസരിച്ച് 1990 ല്‍ മാത്രം 302 പേരും കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടയില്‍ 650 പേരും കൊല്ലപ്പെടുകയാണുണ്ടായിട്ടുള്ളത്. 2008 – 2009 വര്‍ഷങ്ങളില്‍ KPSS നടത്തിയ സര്‍വ്വേയുടെ കണക്കായിരുന്നു അത്. (കാശ്മീര്‍ സംസ്ഥാന ഗവണ്മെന്റിന്റെ കണക്ക് 219 ആയിരുന്നു.) ഈ ടിക്കു തന്നെ മരണനിരക്ക് കൂടിയേക്കാം എന്നു പറയുമ്പോള്‍ തന്നെ 3000 എന്നൊക്കെ അന്നു പ്രചരിപ്പിച്ചു കൊണ്ടിരുന്നതിനെ പരസ്യമായി നിഷേധിക്കുകയും ചെയ്തിട്ടുള്ളത് ആ പത്രത്തില്‍ തന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

Scoop News എന്നൊരു പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ കെ എന്‍ പണ്ഡിറ്റാ കടുത്ത പണ്ഡിറ്റ് പക്ഷപാതിയാണ്. ബി ജെ പിയും കോണ്‍ഗ്രസിനെ പോലെ തന്നെ പണ്ഡിറ്റുകളുടെ കാര്യം ശ്രദ്ധിക്കുന്നില്ല എന്ന് ഒരു ലേഖനത്തില്‍ കുറ്റം പറഞ്ഞിട്ടുണ്ട്. ഈ കടുത്ത പണ്ഡിറ്റ് വാദി എടുത്തു കാണിക്കുന്ന രേഖ പനുന്‍ കാശ്മീര്‍ എന്ന, പണ്ഡിറ്റുകള്‍ക്ക് പ്രത്യേകം ഭൂമി എന്ന് വാദിക്കുന്ന, സംഘടനയുടേതാണ്. അതില്‍ പറഞ്ഞിരിക്കുന്നത് 1341 പേര്‍ കൊല്ലപ്പെട്ടതിന്റെ വിവരമാണ്.

ഇനി പലായനം ചെയ്തവരുടെ കണക്കിലേക്ക് വരാം.. Research Gate ല്‍ ‘A Departure from History : Kashmir Pandits, 1990-2001 ‘ എന്ന ഒരു ലേഖനം അലക്‌സാണ്ടര്‍ ഇവാന്‍സ് എഴുതിയിട്ടുണ്ട്. അതിന്റെ ആ മുഖത്തില്‍ തന്നെ 160000 – 170000 വരുന്ന പണ്ഡിറ്റ് സമൂഹത്തിന്റെ 95 ശതമാനവും പലായനം ചെയ്തു എന്നു പറയുന്നു. 2020ലെ (ബി ജെ പി സര്‍ക്കാര്‍ ഭരണ വേളയിലെ ) പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ട് പറയുന്നത് 60489 ഹിന്ദു കുടുംബങ്ങളാണ് migrant families ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നാണ്. (ഇന്നത്തെ ഹിന്ദു പത്രത്തില്‍ ഈ കണക്ക് ഉണ്ട്. ) എന്നു വെച്ചാല്‍ കാശ്മീര്‍ ഫയല്‍സ് കൊല്ലപ്പെട്ടവരുടെയും പലായനം ചെയ്തവരുടെയും എണ്ണം മേല്‍പ്പറഞ്ഞ ഒരു രേഖകളുമായും ഒത്തു പോകുന്നതല്ല എന്നും ചില പൊട്ടക്കണക്കുകള്‍ ഒരടിസ്ഥാനവുമില്ലാതെ ഊതിപ്പെരുപ്പിച്ച് അവതരിപ്പിച്ചിരിക്കയാണ് എന്നും വ്യക്തമെന്നര്‍ത്ഥം..

കാശ്മീര്‍ ഫയല്‍സ് ഒരു ഡോക്യുമെന്ററി അല്ല എന്നാണ് അഭിനേതാക്കളെ കുറിച്ച് മാദ്ധ്യമങ്ങളില്‍ വരുന്ന വിവരണങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവുന്നത്. അപ്പോള്‍ ഇതിന്റെ ലക്ഷ്യം ഒരു ചരിത്ര സംഭവം അവതരിപ്പിക്കുകയല്ല , മറിച്ച് അതിനെ ഭാവനാത്മകമായ തലങ്ങളിലേക്കുയര്‍ത്തി ഇസ്ലാമോഫോബിയ ശക്തിപ്പെടുത്തുക എന്നതാണ് എന്നു നാം മനസ്സിലാക്കേണ്ടതുണ്ട് .. എന്നിട്ടും പ്രധാനമന്ത്രി ആധികാരികമായി പറയുന്നത് ഈ കണക്കുകള്‍ അടക്കം പറയുന്ന ആ സിനിമയില്‍ പറയുന്നതെല്ലാം സത്യങ്ങളാണ് എന്നാണ്. (ഇന്ത്യന്‍ എക്‌സ്പ്രസ് മാര്‍ച്ച് 16, 2022 ) ഈ നുണക്കണക്കുകള്‍ അടക്കമുള്ള ഇസ്ലാമിക വിരുദ്ധ – വിഷ ഭാവനാ ചലച്ചിത്രം കാണാന്‍ നികുതി ഒഴിവാക്കി കൊടുത്തതിന് പുറമേ ഈ സിനിമ കാണാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമാ ടിക്കറ്റ് കാണിച്ചാല്‍ പ്രത്യേകം ലീവ് അനുവദിച്ചിട്ടുമുണ്ട് !

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേ സമയം മറ്റൊരു കാര്യം വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാം.. 2015 ലെ പ്രധാനമന്ത്രിയുടെ വികസന പാക്കേജില്‍ പണ്ഡിറ്റുകള്‍ക്കായി പ്രഖ്യാപിച്ച മൊത്തം താമസ സൗകര്യങ്ങളുടെ 17 ശതമാനം മാത്രമാണ് കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് ! അതുപോലെ പണ്ഡിറ്റുകളായ 3000 പേര്‍ക്ക് ജോലി കൊടുക്കുമെന്ന് പറഞ്ഞിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും 1250 ല്‍ പരം പേര്‍ക്ക് ജോലി ഇതുവരെ കിട്ടിയിട്ടില്ല. 2008 ല്‍ മന്‍മോഹന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പണ്ഡിറ്റുകള്‍ക്കായി അംഗീകരിച്ച 3000 തൊഴിലുകളില്‍ 2905 എണ്ണവും അവര്‍ നികത്തി എന്നു കൂടി ഇതിന്റെ കൂടെ കാണണം!

ചുരുക്കത്തില്‍ ഇസ്ലാമോഫോബിയയാണ് പണ്ഡിറ്റുകളുടെ ക്ഷേമത്തേക്കാള്‍ സംഘപരിവാര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.. പണ്ഡിറ്റുകള്‍ ഒരു പ്രാദേശിക വിഷയമാണെന്നും അതേ സമയം അവരനുഭവിച്ച ദുരിതം ഒരു വലിയ കാന്‍വാസില്‍ ഇസ്ലാമിക വിരുദ്ധതയിലേക്ക് വികസിപ്പിക്കുകയാണെങ്കില്‍ അത് ദേശീയ തലത്തില്‍ ഹിന്ദുത്വ ഫാസിസത്തിന് ഗുണം ചെയ്യുമെന്നും കൃത്യമായ കണക്കുകൂട്ടിക്കൊണ്ടാണ് ഈ സിനിമ തിയേറ്ററുകളിലും OTT വേദികളിലും എത്തുന്നത് എന്ന തരത്തില്‍ നാം ഇതിനെ തിരിച്ചറിയേണ്ടതുണ്ട്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply