അനില്‍കുമാറും അന്‍വറും ജാതി – അധികാരവും
ആര്‍എസ്എസ് വിരുദ്ധ സമരത്തിന് ഇറങ്ങുന്നതിന് മുന്‍പ് അന്‍വര്‍ ആദ്യം മനസ്സിലാക്കേണ്ടത്, ആര്‍എസ്എസ് ആത്യന്തികമായി ജാതിബോധത്തില്‍ അധിഷ്ഠിതമായ സംഘടനയാണെന്നാണ്. എന്നാല്‍ അന്‍വര്‍ ഇപ്പോള്‍ ഛര്‍ദിക്കുന്നതും അതേ ജാതിബോധം തന്നെയാണ്.
അടുത്തകാലത്ത് സമാനതകളില്ലാത്ത വിധത്തില്‍ അഭൂതപൂര്‍വ്വമായ മാധ്യമപിന്തുണ ലഭിച്ച രാഷ്ട്രീയക്കാരിലൊരാള്‍ പി വി അന്‍വര്‍ തന്നെയാണ്. അതിന് രാഷ്ട്രീയവും രാഷ്ട്രീയേതരവും ആയ നിരവധി കാരണങ്ങളുണ്ട്. ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന അച്യുതനാന്ദന്‍ – പിണറായി വിജയന്‍ പരസ്യപോരിന്റെ പരിസമാപ്തിക്ക് ശേഷമുള്ള ശ്മശാന മൂകതയ്ക്ക് ശേഷം, CPMന്റെ ഉള്‍പാര്‍ട്ടി സമരത്തില്‍ ഒരു പുതിയ ദ്വന്ദത്തിന്റെ ആവിര്‍ഭാവം മാധ്യമ താല്‍പര്യങ്ങള്‍ക്കും തീപിടിപ്പിച്ചു. അതായത് പിണറായി വിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനത്ത്, CPM എന്ന പാര്‍ട്ടിയെ തന്നെ നിര്‍മിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന അച്യുതാനന്ദന്റെ സ്ഥാനത്ത് CPMന്റെ പാര്‍ട്ടി മെമ്പര്‍ പോലുമല്ലാത്ത അന്‍വര്‍ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. CPMന്റെ സംഘടനാ സംവിധാനവും, സര്‍ക്കാറും പിന്തുടര്‍ന്ന ആര്‍എസ്എസ് അനൂകൂല നിലപാടുകളെ തുറന്നുകാട്ടാന്‍ അന്‍വര്‍ തയ്യാറായതോടെ അതുവരെ എതിര്‍ത്തവരും, അന്‍വറിനെ പിന്തുണക്കാന്‍ തയ്യാറായി. അങ്ങനെയാണ് അടുത്തകാലത്തെ അന്‍വര്‍ എന്ന നായകനിര്‍മിതിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. അതോടുകൂടി അന്‍വറിനെ കുറിച്ചുള്ള അനിവാര്യമായ വിമര്‍ശനങ്ങള്‍ പോലും ഒഴിവാക്കപ്പെടുകയും ചെയ്തു. അത്തരം ഏകപക്ഷീയതയുടെ അപകടത്തിലേക്കാണ്, കഴിഞ്ഞ ദിവസം അന്‍വര്‍ നടത്തിയ ഒരു പ്രസ്താവന വിരല്‍ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം ഒരു ചാനല്‍ സംവാദത്തിന് ഇടയിലാണ്, വണ്ടൂര്‍ MLAയും മുന്‍മന്ത്രിയുമായ എപി അനില്‍കുമാറിനെ ഉദാഹരിച്ചുകൊണ്ട് ചിലകാര്യങ്ങള്‍ അന്‍വര്‍ പറയുന്നത്. SC/ST സമുദായത്തെ പ്രതിനിധീകരിക്കുന്ന MLA ദിവസത്തില്‍ രണ്ടും മൂന്നും തവണ വസ്ത്രം മാറുന്നതല്ലാതെ, സ്വന്തം സമുദായത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നാണ് അന്‍വറിന്റെ ആരോപണം. അനില്‍കുമാര്‍ ദിവസത്തില്‍ മൂന്ന് തവണ മുണ്ട് മാറുന്നതാണ് അന്‍വറിന്റെ പ്രശ്‌നമെങ്കില്‍, അതിന്റെ ചികില്‍സ ആഴത്തില്‍ തന്നെ വേണ്ടി വരും. മാറുമറയ്ക്കാന്‍ അവകാശം ഇല്ലാതിരുന്ന ഒരു സമൂഹപരിസരത്തു നിന്ന്, മൂന്ന് നേരം വസ്ത്രം മാറുന്നതിലേക്കുള്ള പരിണാമത്തെ ആരുടെ കാര്യത്തിലായാലും വ്യക്തിപരമായല്ല, ഒരു സമൂഹഗാത്രത്തിന്റെ ആത്മാഭിമാന പ്രഖ്യാപനം ആയി തന്നെയാണ് കാണേണ്ടത്. അതില്‍ അസ്വസ്ഥത തോന്നുന്നവരില്‍ പ്രവത്തിക്കുന്നത് അദൃശ്യമായ ജാതിബോധം തന്നെയാണ്. ഇനി സ്വന്തം സമുദായത്തിനു വേണ്ടി എന്തു ചെയ്തു എന്ന് വിശദീകരിക്കേണ്ട അധികബാധ്യത അനില്‍കുമാറിനുണ്ടെങ്കില്‍, അതിനും കൃത്യമായ ഉത്തരങ്ങള്‍ തന്നെയുണ്ട്. സംസ്ഥാനത്തെ -പട്ടികജാതി – വര്‍ഗ്ഗക്കാര്‍ക്കായുള്ള ആദ്യത്തെ മെഡിക്കല്‍കോളേജ് മാത്രമല്ല, എയ്ഡഡ് കോളേജുകളിലെ അര്‍ഹതപ്പെട്ട വിഹിതം പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൊടുക്കുന്നതിനും തുടക്കം കുറിച്ചതും അനില്‍ കുമാര്‍ മന്ത്രിയായിരിക്കുമ്പോള്‍ തന്നെ. ചരിത്രപരമായ ഇത്തരം തീരുമാനങ്ങള്‍ അണ്ടര്‍റേറ്റഡ് ആവുന്നതിന്റെ കാരണവും ‘ജാതി’ പ്രവത്തിക്കുന്നത് തന്നെ . ഇത് മനസ്സിലാക്കുന്നത് കൊണ്ട് തന്നെയാണ്, ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് പരസ്യമായി ആദ്യം ആവശ്യപ്പെട്ട സംസ്ഥാനത്തെ രാഷ്ട്രീയക്കാരില്‍ തന്നെ ഒരാള്‍ അനില്‍കുമാറായത്. ആര്‍എസ്എസ് വിരുദ്ധ സമരത്തിന് ഇറങ്ങുന്നതിന് മുന്‍പ് അന്‍വര്‍ ആദ്യം മനസ്സിലാക്കേണ്ടത്, ആര്‍എസ്എസ് ആത്യന്തികമായി ജാതിബോധത്തില്‍ അധിഷ്ഠിതമായ സംഘടനയാണെന്നാണ്. എന്നാല്‍ അന്‍വര്‍ ഇപ്പോള്‍ ഛര്‍ദിക്കുന്നതും അതേ ജാതിബോധം തന്നെയാണ്. അതിനാല്‍ അടിയന്തരമായി അന്‍വര്‍ ചെയ്യേണ്ടത് അനില്‍ കുമാറിനോട് മാപ്പ് പറയുകയാണ്, ഒപ്പം പൊതുസമൂഹത്തോടും .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
N. Murali
October 24, 2024 at 4:49 am
As an untouchable, the spirit of what PV Anwar said we could understand. It is not wearing new shirt/ sitting in A.C room/ putting lipstick is a problem. He said these MLA’s , who are elected from Untouchable castes are doing nothing for their people. They do not even open their mouth because they are frightened they will offend their masters. Manyavar Kanshiramji called them as ” CHAMCHA”
means Stooges. He sometimes addressed them Male Prostitutes… Babasaheb Dr. B. R. Ambedkar called them as tools.
In essence that is what PV Anwar said that these MLA’s do not do anything for their people… Don’t try to confuse our people by showing lip sympathy…
M. A Vaheed
November 6, 2024 at 7:31 am
. r. Murali,You said it exactly and profoundly 🙏
രാജ്യത്തു എത്രയോ അനീതിയും അക്രമങ്ങളും വിശേഷിച്ചും ദളിത് ന്യൂനപക്ഷങ്ങൾക്കെതിരെ, ഈ ജന്മങ്ങൾ ഒന്നും വായ് തുറന്നു കണ്ടിട്ടില്ല!