700 ഗോളടിച്ച് റൊണാള്‍ഡോ
2005-06 സീസണില്‍ ആദ്യമായി 12 ഗോളുകളുമായി അന്നത്തെ കൗമാരക്കാമാരക്കാരനായ കളിക്കാരന്‍ ലോകത്തിന് ഇപ്പോള്‍ അറിയാവുന്ന അപകടകാരിയായ ഫോര്‍വേഡ് ആയിമാറുവാന്‍ സമയമെടുത്തു. എന്നാല്‍ അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
കീയെവില്‍ നടന്ന യൂറോ 2020 യോഗ്യതാ മത്സരത്തില്‍ ഉക്രെയ്‌നിനെതിരെ ഗോളടിച്ചതോടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോവിന്റെ ഗോള്‍ വേട്ട 700ലെത്തി. വെള്ളിയാഴ്ച ലക്‌സംബര്‍ഗിനെതിരായി സീനിയര്‍ തലത്തില്‍ 3-0 നു വിജയിച്ച കളിയില്‍ റൊണാള്‍ഡോ തന്റെ 699-ാം ഗോള്‍ വലയിലാക്കി. അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടുന്ന 94-ാമത് ഗോള്‍ ആയിരുന്നു അത്. ഉക്രെയ്‌നിനെതിരായി പെനാല്‍റ്റി സ്ഥലത്ത് നിന്നടിച്ച് വല കുലുക്കിയതോടെ 700 ഗോളുകളിലേക്ക് എത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ് ക്ലബ്ബുകളില്‍ കളിച്ച് അദ്ദേഹം ക്ലബ് തലത്തില്‍ 605 ഗോളുകള്‍ നേടി.
[widgets_on_pages id=”wop-youtube-channel-link”]
2005-06 സീസണില്‍ ആദ്യമായി 12 ഗോളുകളുമായി അന്നത്തെ കൗമാരക്കാമാരക്കാരനായ കളിക്കാരന്‍ ലോകത്തിന് ഇപ്പോള്‍ അറിയാവുന്ന അപകടകാരിയായ ഫോര്‍വേഡ് ആയിമാറുവാന്‍ സമയമെടുത്തു. എന്നാല്‍ അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തൊട്ടടുത്ത സീസണില്‍ 23 ഗോളുകള്‍ നേടിയ റൊണാള്‍ഡോ 2007-08ല്‍ തന്റെ ഗോള്‍ വേട്ട നേരെ ഇരട്ടിയായി 42 ഗോളുകളാണ് നേടിയത്. ഇത് ബാലണ്‍ ഡി ഓര്‍ സമ്മാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. ബേണ്‍ബ്യൂ ക്ലബ്ബിനായി 438 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 450 ഗോളുകള്‍ നേടി. 2010 നും 2016 നും ഇടയില്‍ ഒരു സീസണിലും 50 ഗോളുകള്‍ക്ക് താഴെയാകാതെ ശ്രദ്ധേയമായ ഒരു പ്രകടനം കാഴ്ചവച്ചു. 34-ാം വയസ്സിലും മികച്ച ശാരീരികാവസ്ഥയിലായതിനാല്‍, വിരമിക്കുന്നതിനുമുമ്പ് 800 ഗോളുകള്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പുരുഷ ഗോള്‍ സ്‌കോറര്‍ പട്ടികയില്‍ റൊണാള്‍ഡോ ആറാം സ്ഥാനത്താണ്. ഗേര്‍ഡ് മുള്ളര്‍ (735), ഫെറന്‍ക് പുസ്‌കാസ് (746), പെലെ (767), റൊമാരിയോ (772), ജോസഫ് ബിക്കാന്‍ (805) എന്നിവരാണ് മുന്നില്‍. അദ്ദേഹത്തിന്റെ മികച്ച എതിരാളിയായ ലയണല്‍ മെസ്സി ഇതുവരെ 672 ഗോളുകളാണ് നേടിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in