മോദിയുടെ വിവാഹം : പ്രശ്‌നം ധാര്‍മ്മികതയുടേത്
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി താന്‍ വിവാഹിതനാണെന്ന കാര്യം മുന്‍കാല തെരഞ്ഞെടുപ്പുകളിലെ നാമനിര്‍ദ്ദേശ പത്രികകളില്‍ മറച്ചുവെച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞടുപ്പു കമ്മീഷന്‍. പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന് അന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ലത്രെ. മോദി പ്രസ്തുതകോളം ഒഴിച്ചിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കോളവും പൂരിപ്പിക്കണെമെന്ന് ചട്ടമുണ്ട്. ലോകസഭാ തെരെഞ്ഞെടുപ്പില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ താന്‍ വിവാഹിതനാമെന്ന് മോഡി പൂരിപ്പിച്ചിരുന്നു. താന്‍ വിവാഹിതനാണെന്നും യശോദ ബെന്‍ ആയിരുന്നു തന്റെ ഭാര്യ എന്നും മോഡി സത്യവാങ്മൂലത്തില്‍ പറഞ്ഞു. പതിനേഴാം വയസ്സിലാണ് മോഡി വിവാഹം […]
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി താന്‍ വിവാഹിതനാണെന്ന കാര്യം മുന്‍കാല തെരഞ്ഞെടുപ്പുകളിലെ നാമനിര്‍ദ്ദേശ പത്രികകളില്‍ മറച്ചുവെച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞടുപ്പു കമ്മീഷന്‍. പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന് അന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ലത്രെ. മോദി പ്രസ്തുതകോളം ഒഴിച്ചിടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ കോളവും പൂരിപ്പിക്കണെമെന്ന് ചട്ടമുണ്ട്.
ലോകസഭാ തെരെഞ്ഞെടുപ്പില്‍ വഡോദരയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ താന്‍ വിവാഹിതനാമെന്ന് മോഡി പൂരിപ്പിച്ചിരുന്നു. താന്‍ വിവാഹിതനാണെന്നും യശോദ ബെന്‍ ആയിരുന്നു തന്റെ ഭാര്യ എന്നും മോഡി സത്യവാങ്മൂലത്തില്‍ പറഞ്ഞു. പതിനേഴാം വയസ്സിലാണ് മോഡി വിവാഹം കഴിച്ചത്. ആദ്യമായാണ് താന്‍ വിവാഹിതനാണെന്ന് മോഡി സമ്മതിക്കുന്നത്. മോഡിയുടെ നാട്ടില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെ സ്‌കൂള്‍ അധ്യാപികയായിരുന്നു യശോദ ബെന്‍. രണ്ടാഴ്ച മാത്രമേ ഇവര്‍ ഒരുമിച്ച് താമസിച്ചുള്ളൂ.
ഇതുവരെ മത്സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം വിവാഹിതനാണോ എന്ന കോളം പൂരിപ്പിക്കാതെ ഒഴിച്ചിടുകയാണ് മോഡി ചെയ്തത്. അത് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞപോലെ സാങ്കേതികമായി ശരിയായിരിക്കും. എന്നാല്‍ ഇപ്പോള്‍ വിഷയം ധാര്‍മ്മികതയുടേതാണ്. വിവാഹിതനാണോ എന്ന കോളം പൂരിപ്പിക്കാതിരുന്നതിന് മോദി മറുപടി പറയണം. അത് തെരഞ്ഞെടുപ്പു കമ്മീഷനോടല്ല. ഇന്ത്യയിലെ സ്ത്രീകളോട്. ഒപ്പം തന്റെ ഭാര്യയോടും. അതിനു തയ്യാറല്ലാത്ത ഒരാള്‍ക്ക് എങ്ങനെ താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നു പറയാന്‍ കഴിയും……………….? ജനാധിപത്യത്തില്‍ അല്‍പ്പം ധാര്‍മ്മികതയൊക്കെ വേണ്ടേ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in