50-ാമത് ഗോവന്‍ ചലചിത്രമേള ഇന്നാരംഭിക്കും

200 ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 15 സിനിമകള്‍ ഗോള്‍ഡന്‍ മയില്‍ അവാര്‍ഡിനായി മത്സരിക്കുന്നു.

ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) ഇന്നാരംഭിക്കുന്നു. മേളയുടെ അമ്പതാം പതിപ്പ് രജനികാന്തിന്റെ സാന്നിധ്യത്തില്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറാണ് പരിപാടി ആങ്കര്‍ ചെയ്യുക. ഉദ്ഘാടനച്ചടങ്ങില്‍ ഫ്രഞ്ച് നടി ഇസബെല്‍ ഹപ്പേര്‍ട്ടിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കും. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ രമേഷ് സിപ്പി, എന്‍ ചന്ദ്ര, പിസി ശ്രീറാം എന്നിവരുടെ സംഭാവനകളെ പ്രത്യേകം അംഗീകരിക്കുമെന്ന് ഐഎഫ്എഫ്ഐ വെബ്സൈറ്റ് അറിയിച്ചു.

ഈ വര്‍ഷം 9,300 പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഏകദേശം 7,000 പേര്‍ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. 200 ലധികം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ മുന്‍ പ്രസിഡന്റ് ജോണ്‍ ബെയ്ലി അന്താരാഷ്ട്ര ജൂറിക്ക് നേതൃത്വം നല്‍കുന്നു, 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 15 സിനിമകള്‍ ഗോള്‍ഡന്‍ മയില്‍ അവാര്‍ഡിനായി മത്സരിക്കുന്നു. ഇന്ത്യന്‍ പനോരമയില്‍ 26 ഫീച്ചര്‍ ഫിലിമുകളും മുഖ്യധാരാ ചിത്രങ്ങളായ ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഗല്ലി ബോയ്, എഫ് 2 (തെലുങ്ക് ഫിലിം), സൂപ്പര്‍ 30 എന്നിവയുള്‍പ്പെടെ 15 ഫീച്ചര്‍ ഇതര സിനിമകളും കാണിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply