സമ്പദ് വ്യവസ്ഥ തകര്‍ത്ത നോട്ടുനിരോധനത്തിന് മൂന്നാണ്ട്
ഇപ്പോള്‍ പോലും ബിസ്‌കറ്റ് മുതല്‍ കാര്‍ വിപണയെ വരെ ഗുരുതമായി ബാധിച്ച പ്രതിസന്ധിയുടെ തുടക്കം തേടി പോയാല്‍ ആരുമെത്തുക നോട്ടുനിരോധനത്തില്‍ തന്നെയാകും.
സമ്പദ് വ്യവസ്ഥ തകര്‍ത്ത നോട്ടുനിരോധനത്തിന് മൂന്നാണ്ടു തികഞ്ഞപ്പോഴും അതുണ്ടാക്കിയ പ്രത്യാഘാതങ്ങഴെ മറികടക്കാന്‍ ഇനിയും രാജ്യത്തിനായിട്ടില്ല. കള്ളപ്പണക്കാര്‍ക്ക് കനത്ത പ്രഹരമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ട നോട്ടുനിരോധനം കൊണ്ട് അവര്‍ക്ക് ചെറിയ പോറല്‍ പോലും ഏറ്റില്ല. മറുവശത്ത് ലക്ഷകണക്കിനു ജനങ്ങളുടെ ജീവിതത്തെ അത് തകര്‍ത്തു. നിര്‍മ്മാണ മേഖല തകര്‍ന്നു. തൊഴിലിലല്ലായ്മ അതിരൂക്ഷമായി. ഇപ്പോള്‍ പോലും ബിസ്‌കറ്റ് മുതല്‍ കാര്‍ വിപണയെ വരെ ഗുരുതമായി ബാധിച്ച പ്രതിസന്ധിയുടെ തുടക്കം തേടി പോയാല്‍ ആരുമെത്തുക നോട്ടുനിരോധനത്തില്‍ തന്നെയാകും.
കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരായ യുദ്ധം, ഭീകര വാദികള്‍ക്കുള്ള സാമ്പത്തിക സ്രോതസ്സ് തകര്‍ക്കല്‍ എന്നെല്ലാം വിശേഷിപ്പിച്ചായിരുന്നു ഈ ‘തുഗ്ലക്ക് പരിഷ്‌കാരം’ നടപ്പാക്കിയത്. വ്യാപാരമേഖല ഒന്നടങ്കം തകര്‍ന്നു തരിപ്പണമാകാന്‍ അധികകാലമെടുത്തില്ല. ആറ് മാസത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് റീമോണിറ്റൈസേഷന്‍ നടപടികളിലേക്ക് കടന്നത്. അതിന് ശേഷമാണ് പൊതുജനങ്ങളുടെ കൈയ്യില്‍ പണം വന്ന് തുടങ്ങിയത്. അതുവരെ അവരനുഭവിച്ച ബുദ്ധിമുട്ടപകള്‍ സമാനതകളില്ലാത്തതായിരുന്നു. എന്നാല്‍ കള്ളപ്പണമോ കള്ളനോട്ടോ തടയാന്‍ സര്‍ക്കാരിനായതുമില്ല. 3 മുതല്‍ 4 ലക്ഷം കോടി കള്ളപ്പണം പിടിച്ചെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാലതിന്റെ അയിരത്തിലൊരംശം പോലും നടന്നില്ല. നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തി. കള്ളപ്പണം റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയായാണ് നിലനില്‍ക്കുതെന്നുപോലും ഈ പരിഷ്‌കാരത്തിനു പുറകിലെ ബുദ്ധികേന്ദ്രങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല എന്നതാണ് ദയനീയം. ആര്‍ബിഐയുടെ നിലപാടിനെ പോലും മറികടന്നായിരുന്നല്ലോ നിരോധനം. നോട്ട് നിരോധനം കൊണ്ട് രാജ്യത്തിന്റെ ജിഡിപിയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതാണ് പിന്നീട് സംഭവിച്ചത്. ആദായ നികുതിയുടെ ലഭ്യതയിലുണ്ടായ വര്‍ധനവും, ഡിജിറ്റല്‍ പണമിടപാടുകളുടെ വര്‍ദ്ധനവുമാണ് സര്‍ക്കാരിന് ഏക ആശ്വാസം. ഇപ്പോഴിതാ പകരമിറക്കിയ 2000ന്റെ നോട്ടും നിരോധിക്കുമോ എന്ന ഭീതിയിലാണ് രാഷ്ട്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in