
സംസ്ഥാനത്ത് 28 പോക്‌സോ കോടതികള്‍ വരുന്നു
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ശിക്ഷ വേഗത്തിലാക്കാന്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്.
കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്രാനുമതി ലഭിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് തുക വക മാറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാകും കോടതികള്‍ ആരംഭിക്കുക. ഒരു കോടതിക്കായി 75 ലക്ഷം രൂപയാണ് നിര്‍ഭയ ഫണ്ടില്‍ നിന്ന് അനുവദിച്ചിരിക്കുന്നത്. 60:40 എന്ന അനുപാതത്തിലാകും കേന്ദ്ര-സംസ്ഥാന വിഹിതം. ആദ്യ ഗഡുവായി 6.3കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ശിക്ഷ വേഗത്തിലാക്കാന്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in