ഹാവൂ……
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‍ക്കാലികാശ്വാസം. സോളാര്‍ വിവാദങ്ങളുടെപേരില്‍ കേരളത്തില്‍ നേതൃമാറ്റം വേണ്ട എന്നാണ് ഹൈക്കമാന്റ് തീരുമാനം.. താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി അസന്നിഗ്ധമായി വ്യക്തമാക്കി. കേരളത്തിലെ പ്രശ്‌നങ്ങള്‍ സോണിയയെ ധരിപ്പിച്ചുവെന്നും മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായിപോകണമെന്ന് സോണിയ ഗാന്ധി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.. അതേസമയം തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി ചില മാറ്റങ്ങള്‍ വരുത്തുമെന്ന് ഇപ്പോള്‍ പറഞ്ഞിട്ടുമുണ്ട്്. അത് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വ്യക്തം. ഓഫീസിന്റെ കുത്തഴിഞ്ഞ […]
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് താല്‍ക്കാലികാശ്വാസം. സോളാര്‍ വിവാദങ്ങളുടെപേരില്‍ കേരളത്തില്‍ നേതൃമാറ്റം വേണ്ട എന്നാണ് ഹൈക്കമാന്റ് തീരുമാനം.. താന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മന്‍ ചാണ്ടി അസന്നിഗ്ധമായി വ്യക്തമാക്കി. കേരളത്തിലെ പ്രശ്‌നങ്ങള്‍ സോണിയയെ ധരിപ്പിച്ചുവെന്നും മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചയായില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായിപോകണമെന്ന് സോണിയ ഗാന്ധി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്..
അതേസമയം തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി ചില മാറ്റങ്ങള്‍ വരുത്തുമെന്ന് ഇപ്പോള്‍ പറഞ്ഞിട്ടുമുണ്ട്്. അത് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വ്യക്തം. ഓഫീസിന്റെ കുത്തഴിഞ്ഞ രീതി മാറ്റണമെന്നാണ് അതില്‍ മുഖ്യം എന്നറിയുന്നു. സത്യത്തില്‍ അതുവഴി മുഖ്യന്‍ചാണ്ടിക്ക് സ്വന്തം മുഖം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഏറ്റവും ജനകീയനും സുതാര്യനുമായ മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് ഉമ്മന്‍ചാണ്ടിക്ക് നഷ്ടപ്പെടുന്നത്. പ്രവര്‍ത്തനശൈലിയില്‍ പ്രഫഷണലിസം കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം. സോളാര്‍വിവാദം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഹൈക്കമാന്‍ഡ് വിലയിരുത്തിയതിന്റെ തുടര്‍ച്ചയാണ് ഈ തീരുമാനം. പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ഒറ്റക്കെട്ടായി കൊണ്ടു പോകണമെന്നും സോണിയ ഗാന്ധി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു. അതേസമയം നേതൃമാറ്റം പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് ഹൈക്കമാന്റിനു കൃത്യമായും അറിയാം. അതുകൊണ്ടാണ് തല്‍ക്കാലം ഉമ്മന്‍ ചാണ്ടിക്ക് ശ്വാസം വിടാന്‍ പറ്റിയത്. അതേസമയം ഇപ്പോള്‍ നടപടിയെടുത്താല്‍ അത് എല്‍ഡിഎഫിന്റെ വിജയമാകുമെന്ന വ്യാഖ്യാനം വരുമെന്നതുകൊണ്ടാണ് ഹൈക്കമാന്റ് ഇത്തരം തീരുമാനമെടുത്തതെന്നാണ് ഐ വിഭാഗത്തിന്റെ വാദം.
എല്‍ഡിഎഫാകട്ടെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെടുമ്പോഴും ആ വിഷയത്തില്‍ അതിശക്തമായ സമരം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിലും എല്‍ഡിഎഫിലും ശക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ തീരുമാനം. നേതൃമാറ്റമുണ്ടായാല്‍ മൊത്തം പ്രശ്ങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭയം അവിടെ പലര്‍ക്കുണ്ട്. മന്ത്രിസഭയെ വീഴ്ത്തി ഭരണം പിടിച്ചെടുക്കാന്‍ സിപിഎം ഔദ്യോഗികവിഭാഗത്തിന് ഒട്ടും താല്‍പ്പര്യമില്ല താനും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായതാണ് ഉമ്മന്‍ചാണ്ടിക്ക് ആശ്വാസമായത്. എങ്കിലും വിവാദത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മാറി നില്‍ക്കേണ്ടതായിരുന്നു എന്ന അഭിപ്രായവും ശക്തമായി നിലനില്‍ക്കുന്നുണ്ടുതാനും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in