ബി ജെ പിയും മോഡിയും പ്രതിരോധത്തില്‍

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമുണ്ടെന്ന സി.ബി.ഐ.യുടെ കണ്ടെത്തലോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. നരേന്ദ്രമോഡിയെ മുന്നിൽ നിർത്തി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുന്ന പാർട്ടിക്ക് ആദ്യം അടി ലഭിച്ചത് സ്വന്തം പാളയത്തിൽ നിന്നു തന്നെയായിരുന്നു. എൽ കെ അദ്വാനിയിൽനിന്ന്. അദ്വാനി അൽപ്പം ഒതുങ്ങിയെങ്കിലും അടങ്ങിയിരിക്കില്ല എന്ന് മോഡിയടക്കമുള്ള നേതാക്കൾക്കറിയാം. അതിനിടിലാണ് സിബിഐയുടെ വെളിപ്പെടുത്തൽ. രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും മറ്റും അന്നേ ചൂണ്ടികാണിച്ച വിഷയം തന്നെയാണ് സിബിഐ സ്ഥിരീകരിച്ചിരിക്കുന്നത്. പോലീസ് […]

fake
ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമുണ്ടെന്ന സി.ബി.ഐ.യുടെ കണ്ടെത്തലോടെ ബിജെപി വീണ്ടും പ്രതിസന്ധിയിലായി. നരേന്ദ്രമോഡിയെ മുന്നിൽ നിർത്തി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകുന്ന പാർട്ടിക്ക് ആദ്യം അടി ലഭിച്ചത് സ്വന്തം പാളയത്തിൽ നിന്നു തന്നെയായിരുന്നു. എൽ കെ അദ്വാനിയിൽനിന്ന്. അദ്വാനി അൽപ്പം ഒതുങ്ങിയെങ്കിലും അടങ്ങിയിരിക്കില്ല എന്ന് മോഡിയടക്കമുള്ള നേതാക്കൾക്കറിയാം. അതിനിടിലാണ് സിബിഐയുടെ വെളിപ്പെടുത്തൽ. രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും മറ്റും അന്നേ ചൂണ്ടികാണിച്ച വിഷയം തന്നെയാണ് സിബിഐ സ്ഥിരീകരിച്ചിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി വൻസാലെ മോഡിയുമായും അമിത്ഷായുമായും സംഭവം നടക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടിരുന്നതാണ് സിബിഐ പ്രധാനമായും ചൂണ്ടികാട്ടുന്നത്. കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഐ.പി.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, പി.പി. പാണ്ഡെ എന്നിവർ സംഭവത്തിനു രണ്ടുദിവസം മുമ്പ് ഇക്കാര്യം ചർച്ചചെയ്യാൻ യോഗം ചേർന്നിരുന്നതായി സി.ബി.ഐ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ രാജേന്ദ്ര കുമാറിന് പങ്കുണ്ടെന്ന് നേരത്തെ സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു. ഗുജറാത്ത് പോലീസ് ഓഫീസർ ജി.എൽ. സിംഗാളിനെ നേരത്തെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. 2004ൽ അഹമ്മദാബാദ് െ്രെകംബ്രാഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ അഹമ്മദാബാദിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാൻ അടക്കം നാലുപേർ കൊല്ലപ്പെട്ടത്. ഗുജറാത്ത് ഹെക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഈ ഏറ്റുമുട്ടൽ വ്യാജമാണെന്നു കണ്ടെത്തിയിരുന്നു. പ്രാണേഷ് പിള്ള, അംജദ് അലി അക്ബറലി റാണ, ജിഷൻ ജോഹർ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. നരേന്ദ്ര മോഡിയെ കൊല്ലാൻ എത്തിയ തീവ്രവാദ സംഘം എന്നായിരുന്നു പോലീസ് ഇവരെ വിശേഷിപ്പിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര, ജമ്മു കശ്മീർ പോലീസിനും പങ്കുള്ളതായി സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് മോഡിയുടെ പങ്ക് സിബിഐ വെളിപ്പെടുത്തുന്നത്. ഇശ്‌റത്ത് ജഹാനെയും പ്രാണേഷ്‌കുമാറിനെയും വ്യജ ഏറ്റുമുട്ടൽ ഉണ്ടാക്കി കൊലപ്പെടുത്താൻ ‘വെളുത്ത താടി’ക്കാരൻെറയും ‘കറുത്ത താടി’ക്കാരൻെറയും പച്ചക്കൊടി ലഭിച്ചതായി വൻസാര ചില സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായും സിബിഐ റിപ്പോർട്ടിലുണ്ട്. ഗുജറാത്ത് പൊലീസുകാർക്കിടയിൽ മോഡിയും അമിത് ഷായുമാണ് യഥാക്രമം വെളുത്ത താടിക്കാരനും കറുത്ത താടിക്കാരനുമായി അറിയപ്പെടുന്നത്. അതോടൊപ്പം ഇശ്‌റത്ത് ജഹാനും പ്രാണേഷ്‌കുമാറിനും നേരത്തേ ഐ.ബിയുമായി ബന്ധമുണ്ടായിരുന്നുവെന്നും സി.ബി.ഐ കണ്ടെത്തി. കൊല്ലപ്പെടുന്നതിനു നാലുദിവസംമുമ്പ് രാജേന്ദകുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രാണേഷ് കുമാർ ഇശ്‌റത്ത് ജഹാനെയും കൂട്ടി അഹ്മദാബാദിലേക്കു പുറപ്പെട്ടത്. സഞ്ചരിക്കുന്ന കാറിൻെറ വിവരങ്ങളും പ്രാണേഷ്‌കുമാർ രാജേന്ദർകുമാറിനെ വിളിച്ച് അറിയിച്ചിരുന്നു. രാജേന്ദർകുമാർ അപ്പോൾ തന്നെ ഇക്കാര്യം ഗുജറാത്ത് പൊലീസിനെ ചതിയിൽ പെടുത്തിയാണ് രാജേന്ദർകുമാർ വ്യാജ ഏറ്റുമുട്ടൽ ഒരുക്കിയതെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്.
മുസ്ലിം വിഭാഗങ്ങളെ കയ്യിലെടുക്കാൻ പുതിയ തന്ത്രങ്ങൾ മെനയുന്നതിനിടയിലാണ് ബിജിപിയും മോഡിയും ഈ പ്രതിസന്ധി നേരിടുന്നത്. രണ്ടുദിവസം മുമ്പ് ഡെൽഹിയിൽ വന്ദേമാതരത്തിനു പകരം ബോലോ തക്ബീർ വിളികളുമായി പാർട്ടി മുസ്ലിം സമ്മേളനം നടത്തിയത് അതിന്റെ ഭാഗമായിരുന്നു. സമ്മേളനത്തിൽ നിന്ന് മോഡി മാറി നിൽക്കുക മാത്രമല്ല, മോഡിയെ കുറിച്ചുള്ള പരാമർശങ്ങൾ പോലും ഒഴിവാക്കിയിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിപിടിക്കുന്ന ഗുജറാത്തിന്റെ വികസനം പോലും പരാമർശിക്കപ്പെട്ടില്ല. കോൺഗ്രസ്സ് മുതൽ ജെഡിയു വരെ നേടിയെടുക്കുമെന്ന് കരുതപ്പെടുന്ന വോട്ടുകളിൽ ചെറിയ ഭാഗമെങ്കിലും പിടിച്ചെടുക്കാനായിരുന്നു ഇത്തരമൊരു നീക്കം. എന്നാൽ അതിനാണ് സിബിഐ വെളിപ്പെടുത്തൽ ഭീ,ണിയായിരിക്കുന്നത്. മാത്രമല്ല, ഉത്തരാഖണ്ഡിലേക്കുള്ള മോഡിയുടെ പോക്കും തുടർന്നുള്ള പ്രഖ്യാപനങ്ങളും നടപടികളും പാർട്ടിയിൽ തന്നെ ഒരു വിഭാഗത്തിനു രസിച്ചിട്ടില്ല. ഒരു വശത്ത് പ്രധാനമന്ത്രി ചമയുന്ന മോഡി മറുവശത്ത് തനി ഗുജറാത്തിയായി മാറുന്നതായിരുന്നു ഉത്തരാഖണ്ഡിൽ കണ്ടത്.
ഗുജറാത്ത് കലാപകാലത്ത് സംസ്ഥാന ഭരണ സംവിധാനത്തെ മുഴുവൻ കൈയ്യിലെടുത്തു കൂട്ടക്കൊലകൾ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയത് മുഖ്യമന്ത്രിയായിരുന്ന മോഡി തന്നെയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ചില പോലീസ് ഉദ്യോഗസ്ഥരുടെ ചെറുത്ത് നിൽപ്പിന്റെ ഫലമായി സുപ്രീം കോടതി നേരിട്ട് ഇടപെട്ടതുമൂലവും ഏതാനും കേസുകളിൽ ചില മന്ത്രിമാരടക്കം കുറച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും മോഡിയുടെ പങ്കാളിത്തം കുറച്ചൊക്കെ തുറന്നു കാട്ടപ്പെടുകയും ചെയ്തു. അതിനെ മറികടക്കാൻ മോഡി ശ്രമിച്ചത് പത്തൊമ്പതാം നൂറ്റാണ്ടു മുതൽക്കേ ഇന്ത്യയിലെ വ്യവസായവൽക്കരണത്തിന് നേതൃത്വം നൽകിപ്പോന്ന ഗുജറാത്തിന്റെ ഇതുവരെയുള്ള വികസന നേട്ടങ്ങളെല്ലാം പത്തു കൊല്ലത്തെ തന്റെ ഭരണകാലത്തെ നേട്ടങ്ങളാണെന്ന് പ്രചാരണം അഴിച്ചുവിട്ടാണ്. അങ്‌നെ കുറ്റവാളിയെന്ന പ്രതിഛായയെ മറികടക്കുന്നതിൽ ഒരു പരിധി വരെ വിജയിച്ച മോഡിയുടെ പ്രധാനമന്ത്രി മോഹത്തിനു തന്നെയാണ് സിബിഐ വെല്ലുവിളിയുയർത്തുന്നത്. ഒരു ജനാധിപത്യവ്യവസ്ഥയെ അത്രവേഗം അട്ടിമറിക്കാൻ കഴിയില്ലെന്നുതന്നെയാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ബി ജെ പിയും മോഡിയും പ്രതിരോധത്തില്‍

  1. Good initiative and all the very best
    Ajith

Leave a Reply