2019 -ലെ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അവസാനത്തെ ബസ്

അരുണ്‍ ഷൂറി 2019 -ല്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുക യാണെങ്കില്‍ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണം. മോദിക്കെതിരായി അണിനിരത്താന്‍ പ്രതിപക്ഷത്ത് ആരുമില്ല എന്നതും പകരക്കാരനില്ലാത്ത നേതാവാണ് മോദി എന്നതും തെറ്റായ ഒരു വിശ്വാസം മാത്രമാണ്. ചിലര്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയാണോ പകരക്കാരന്‍ അതോ മമതാ ബാനര്‍ജിയോ എന്നാണ്? എന്നാല്‍ അവര്‍ […]

mm

അരുണ്‍ ഷൂറി

2019 -ല്‍ വീണ്ടും നരേന്ദ്ര മോദി അധികാരത്തിലേറുക യാണെങ്കില്‍ രാജ്യത്തെ ജനാധിപത്യാവകാശങ്ങളുടെയും സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അവസാനമായിരിക്കും. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ എല്ലാ മണ്ഡലങ്ങളിലും ഒരൊറ്റ പൊതു
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്യണം. മോദിക്കെതിരായി അണിനിരത്താന്‍ പ്രതിപക്ഷത്ത് ആരുമില്ല എന്നതും പകരക്കാരനില്ലാത്ത നേതാവാണ് മോദി എന്നതും തെറ്റായ ഒരു വിശ്വാസം മാത്രമാണ്. ചിലര്‍ ചോദിക്കുന്നത് രാഹുല്‍ ഗാന്ധിയാണോ പകരക്കാരന്‍ അതോ മമതാ ബാനര്‍ജിയോ എന്നാണ്? എന്നാല്‍ അവര്‍ മറന്നുപോകുന്നത് 1977-ല്‍ ആരായിരുന്നു ഇന്ദിരാ ഗാന്ധിക്ക് ബദല്‍ എന്ന ചരിത്രമാണ്. ജഗ്ജീവന്റാമോ എച്.എന്‍ ബഹുഗുണയോ
ചരണ്‍സങ്ങോ അതോ മൊറാര്‍ജി ദേശായി ആയിരുന്നോ ഇന്ദിരാഗാന്ധിക്ക് പകരമായി വന്നത്? അടുത്തിടെ അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയെ ചിലര്‍ നെഹ്‌റുവിനോട് ഉപമിക്കാറുണ്ട്. 2004ല്‍ അദ്ദേഹത്തിന് പകരം വന്നത് ആരായിരുന്നു…? സോണിയ ഗാന്ധിയായിരുന്നോ..? ചിത്രത്തില്‍ പോലുമില്ലാതിരുന്ന മന്‍മോഹന്‍ സിങ്ങാണ് പ്രധാനമന്ത്രിയായത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കന്മാര്‍ക്ക് കഴിയാതാവുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെതായ വഴിയുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. അത് വെറുമൊരു അടിയായിരിക്കില്ല, കനത്ത ആഘാതമായിരിക്കും.
പഴയ വാദങ്ങളും തര്‍ക്കങ്ങളും ശത്രുതയുമൊക്കെ തല്‍ക്കാലം ഉപേക്ഷിക്കുക. എല്ലാ മണ്ഡലത്തിലും ബി.ജെ.പിക്കെതിരെ പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക… കഴിഞ്ഞതൊക്കെ മറക്കുക. ഇതൊരു പ്രത്യേക സന്ദര്‍ഭമാണ്. രാജ്യം മാത്രമല്ല നാശത്തിലേക്ക് നീങ്ങുന്നത്. നിങ്ങള്‍ ഓരോരുത്തരുമാണെന്ന് തിരിച്ചറിയണം. നിതീഷ് കുമാറും നവീന്‍പട്‌നായിക്കും പോലുള്ള നേതാക്കള്‍ തിരിച്ചറിയണം. നിങ്ങളെ ഉപയോഗിച്ചു കഴിയുന്ന അതേ നിമിഷം തന്നെ മോദി നിങ്ങളെ ഇല്ലാതാക്കുമെന്ന്. കഴിഞ്ഞതൊക്കെ മറക്കുക. ഞാന്‍ പറയുന്നു ഭാവിയെക്കുറിച്ചും മറന്നേക്കുക.. ഇന്ന് ആര്‍ക്കൊപ്പം ആര്‍ക്കെതിരെ നില്‍ക്കണം എന്നു മാത്രം ഓര്‍ക്കുക..
പ്രതിപക്ഷ പാര്‍ട്ടികള്‍ ഓര്‍ക്കേണ്ട രണ്ട് നമ്പറുകളുണ്ട്. 31, 69. ജനപ്രീതിയുടെ പാരമ്യത്തില്‍ നിന്ന സമയത്ത് മോദി നേടിയത് വെറും 31 ശതമാനം വോട്ടാണ്. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം കൂടി കിട്ടിയത് 69 ശതമാനമാണെന്ന്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ്
ജയിക്കുന്നതെങ്കില്‍ അത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഓര്‍ക്കുക. 2014ലെ ജനപ്രീതി ഇപ്പോള്‍ മോദിക്കില്ലെന്നുകൂടി ഓര്‍ക്കണം. മറ്റൊരു കണക്കു കൂടി. മോദി നേടിയ 90 ശതമാനം സീറ്റുകളും മൂന്നു സംസ്ഥാനങ്ങളില്‍നിന്നാണ്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാ്ഷ്ട്ര. ഈ മൂന്നു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ മോദിക്ക് ജയിക്കാനാവില്ല. രാഹുല്‍ ഗാന്ധി തന്നെ ഫോണില്‍ വിളിച്ചില്ലെന്ന കാരണത്താല്‍ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്ന അരവിന്ദ് കെജ്‌രിവാളിന്റെ നടപടി ശരിയായില്ല. കളി പറഞ്ഞിരിക്കേണ്ട നേരമല്ലിത്. മോദി പരാജയപ്പെട്ടാലും പകരം വരുന്നത് അഴിമതിക്കാരായ പഴയ നേതാക്കന്മാര്‍ തന്നെ ആയിരിക്കില്ലേ എന്ന ചോദ്യവും ശരിയല്ല. നിങ്ങള്‍ പുറപ്പെട്ട കപ്പലിന്റെ വഴിയില്‍ കൊടുങ്കാറ്റടിച്ചാല്‍, പുറപ്പെട്ട അതേ തീരത്തേക്കു തന്നെ മടങ്ങാന്‍ നിങ്ങള്‍ കപ്പിത്താനോട് പറയില്ലേ? ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍, അല്‍പേഷ് താക്കൂര്‍, ഹര്‍ദിക് പട്ടേല്‍ തുടങ്ങിയവരൊക്കെ ഭാവി നേതാക്കന്മാരാണ്. താരതമ്യേന അഴിമതി രഹിതമാണ് മോദി സര്‍ക്കാര്‍ എന്നൊരു ധാരണയുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പരാജയമാണ് റഫേല്‍ ഇടപാടിലെ പിന്നാമ്പുറ കഥകള്‍ പുറത്തുവരാത്തത്. അഴിമതി എന്നാല്‍ വെറും പണത്തിന്റെ ഇടപാട് മാത്രമല്ല, നീതിന്യായത്തിലും ചരിത്രത്തിലും സമൂഹത്തിലും ആശയങ്ങളിലുമൊക്കെ നടത്തുന്ന അഴിമതികളുണ്ട്. അതൊന്നും കാണാതെ പോവുകയാണ്.
അമിത് ഷായ്ക്കും മോദിക്കും മുന്നില്‍ നിന്ന് സംസാരിക്കാന്‍ പോലും ബി.ജെ.പി നേതാക്കന്മാര്‍ക്ക് ഭയമാണ്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്. 2002- 2014 കാലത്ത് ഗുജറാത്തില്‍ ചെയ്തതും ഇതുതന്നെയായിരുന്നു. മോദിയെ കൊല്ലാന്‍ വരുന്നുവെന്ന പേരില്‍ നിരവധി പേരെയാണ് ജയിലിലാക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദിയും അമിത് ഷായും കളിക്കുന്ന നാടകമാണിത്.
(കടപ്പാട്: ദ വയര്‍ )

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply