ട്രംപിന് കുമ്പിടുന്ന മോദി…
ഐക്യരാഷ്ട്ര സഭയിലെ അഞ്ചു വീറ്റോ രാജ്യങ്ങളും ജര്‍മനിയും ചേര്‍ന്ന് 2015 ജൂലൈ 11ന് വിയന്നയില്‍ യു.എന്‍ കാര്‍മികത്വത്തില്‍ രൂപപ്പെടുത്തിയ ചരിത്ര പ്രധാനമായ കരാറാണ് ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ എന്നറിയപ്പെടുന്ന Joint Comprehensive Plan of Action (JCPOA). പ്രസ്തുത കരാറില്‍നിന്ന് ഇക്കഴിഞ്ഞ മേയ് എട്ടിന് ഏകപക്ഷീയമായി പിന്മാറുകയും ലോകത്തെ തന്നെ വെല്ലുവിളിച്ച് ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുകയും മാത്രമല്ല യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തത്. മറ്റു രാജ്യങ്ങളെ നിര്‍ബന്ധിച്ച് ഇറാനെതിരായ ഉപരോധങ്ങളില്‍ പങ്കെടുപ്പിക്കാനും തയ്യാറായില്ലെങ്കില്‍ ശിക്ഷാ […]
ഐക്യരാഷ്ട്ര സഭയിലെ അഞ്ചു വീറ്റോ രാജ്യങ്ങളും ജര്‍മനിയും ചേര്‍ന്ന് 2015 ജൂലൈ 11ന് വിയന്നയില്‍ യു.എന്‍ കാര്‍മികത്വത്തില്‍ രൂപപ്പെടുത്തിയ ചരിത്ര പ്രധാനമായ കരാറാണ് ഇറാന്‍ ന്യൂക്ലിയര്‍ ഡീല്‍ എന്നറിയപ്പെടുന്ന Joint Comprehensive Plan of Action (JCPOA). പ്രസ്തുത കരാറില്‍നിന്ന് ഇക്കഴിഞ്ഞ മേയ് എട്ടിന് ഏകപക്ഷീയമായി പിന്മാറുകയും ലോകത്തെ തന്നെ വെല്ലുവിളിച്ച് ഇറാനെതിരെ വീണ്ടും ഉപരോധം പ്രഖ്യാപിക്കുകയും മാത്രമല്ല യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയ്തത്. മറ്റു രാജ്യങ്ങളെ നിര്‍ബന്ധിച്ച് ഇറാനെതിരായ ഉപരോധങ്ങളില്‍ പങ്കെടുപ്പിക്കാനും തയ്യാറായില്ലെങ്കില്‍ ശിക്ഷാ നടപടിയുണ്ടാകുമെന്നുമുള്ള തരത്തില്‍ ഭീഷണി മുഴക്കാനും വാഷിംഗ്ടണിലെ പുതിയ മേലാളന്‍ ശ്രമം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇതിന്റെ ഭാഗമായാണ് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടത്. ഇറാനുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്തുന്ന സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യക്ക് അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വാലു മടക്കേണ്ട ഒരു കാര്യവുമില്ല. എന്നാല്‍, രാജ്യത്തെ പണയം വെച്ച് മോദിയും കൂട്ടരും അതിനും വഴങ്ങിയിരിക്കുന്നു. നവംബര്‍ മുതല്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ റിഫൈനറികളെ അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ദൂതുമായി ദല്‍ഹിയിലെത്തിയ ഐക്യരാഷ്ട്ര സഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിക്കാണ് ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താമെന്നു മോദി ഉറപ്പു നല്‍കിയത്. ട്രംപിന്റെ സകല കാടത്തങ്ങള്‍ക്കും യു.എന്നില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ മാത്രം നിയോഗിക്കപ്പെട്ട സയണിസ്റ്റ് പക്ഷപാതിയാണ് ഹാലി. ഇന്ത്യന്‍ വംശജയാണെന്നത് കൊട്ടിഘോഷിക്കാന്‍ മാത്രം നന്മകള്‍ അവര്‍ക്കില്ലെന്നത് ലോകം നിരന്തരം കാണുന്നുണ്ട്. അത്തരമൊരു യു.എസ് ഡിപ്ലോമാറ്റിനു മുന്നില്‍ കുമ്പിടുന്ന മോദി ഇന്ത്യക്ക് അപമാനമാണ്. ട്രംപിന്റെ ധിക്കാരമൊന്നും ഞങ്ങളുടെയടുത്ത് വേണ്ടെന്ന് തുറന്നു പറയുന്ന തുര്‍ക്കിയെ കണ്ട് പഠിക്കണം മോദിക്കൂട്ടം. അമേരിക്കയുടെ ഭീഷണി ഭയന്ന് ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്നാണ് ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു തുറന്നടിച്ചത്. ‘അമേരിക്കയുടെ തീരുമാനങ്ങള്‍ ലോക സമാധാനത്തിനും സ്ഥിരതക്കും വേണ്ടിയുള്ളതാണെങ്കില്‍ തുര്‍ക്കി അതിനൊടൊപ്പമുണ്ടാകും. എന്നാല്‍ അമേരിക്കയുടെ എല്ലാ തീരുമാനങ്ങളെയും അന്ധമായി പിന്തുടരേണ്ട കാര്യം തുര്‍ക്കിക്ക് ഇല്ല. സഖ്യ രാജ്യമെന്നാല്‍ അവരുടെ എല്ലാ തീരുമാനങ്ങളെയും അണ്ണാക്ക് തൊടാതെ വിഴുങ്ങുക എന്നര്‍ഥമില്ല… ഇറാന്‍ ഞങ്ങളുടെ മികച്ച വ്യാപാര പങ്കാളിയാണ്’. വിദേശകാര്യ മന്ത്രി എന്‍.റ്റി.വിയോട് പറഞ്ഞതാണിത്. ഈ വര്‍ഷം ആദ്യ നാലു മാസം മാത്രം 3.7 മില്യന്‍ ക്രൂഡോയിലാണ് ഇറാനില്‍നിന്ന് തുര്‍ക്കി ഇറക്കുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം പെട്രോളിയം ഇറക്കുമതിയുടെ 55 ശതമാനം വരുമിത്. നട്ടെല്ലുള്ള രാജ്യങ്ങള്‍ ഇങ്ങനെയാണ്. എന്നാല്‍, വിദേശ യാത്രകള്‍ നടത്തി നാട്ടിന്റെ ഖജനാവ് കൊള്ളയടിക്കാന്‍ മാത്രം അറിയാവുന്ന ഒരു പ്രധാന മന്ത്രിയില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നത് തന്ന അബദ്ധമാണ്. കടപ്പാട്: Niaz Abdullah
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in