സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ശരീരം ചിന്നിച്ചിതറി മരിച്ചു

സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും കബനി ദളത്തിന്റെ രാഷ്ട്രീയ വിഭാഗ ചുമതലക്കാരനായ സിനോജ് സ്‌ഫോടനത്തില്‍ ശരീരി ഛിന്നിച്ചിതറി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശിയാണ് രാജന്‍ എന്നി പേരില്‍ അറിയപ്പെട്ടിരുന്ന വേളേക്കാട്ടില്‍ സിനോജ്. കഴിഞ്ഞ ജൂണ്‍ 16ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. എന്നാല്‍ എവിടെവെച്ചാമ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമല്ല. ഉള്‍ക്കാട്ടില്‍വെച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പാര്‍ട്ടിയുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതി വക്താവ് യോഗി അറിയിച്ചു. ഉള്‍കാട്ടിലെ പ്രതികൂലമായ കാലാവസ്ഥമൂലം മൃതദേഹം പുറത്തുകൊണ്ടുവരാനോ വീട്ടുകാര്‍ക്ക് നല്കാനോ കഴിഞ്ഞില്ലെന്നും കാട്ടില്‍തന്നെ പാര്‍ട്ടിയുടെ […]

mm

സി.പി.ഐ. (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും കബനി ദളത്തിന്റെ രാഷ്ട്രീയ വിഭാഗ ചുമതലക്കാരനായ സിനോജ് സ്‌ഫോടനത്തില്‍ ശരീരി ഛിന്നിച്ചിതറി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശിയാണ് രാജന്‍ എന്നി പേരില്‍ അറിയപ്പെട്ടിരുന്ന വേളേക്കാട്ടില്‍ സിനോജ്. കഴിഞ്ഞ ജൂണ്‍ 16ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. എന്നാല്‍ എവിടെവെച്ചാമ് സ്‌ഫോടനമുണ്ടായതെന്ന് വ്യക്തമല്ല. ഉള്‍ക്കാട്ടില്‍വെച്ചാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പാര്‍ട്ടിയുടെ പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതി വക്താവ് യോഗി അറിയിച്ചു.
ഉള്‍കാട്ടിലെ പ്രതികൂലമായ കാലാവസ്ഥമൂലം മൃതദേഹം പുറത്തുകൊണ്ടുവരാനോ വീട്ടുകാര്‍ക്ക് നല്കാനോ കഴിഞ്ഞില്ലെന്നും കാട്ടില്‍തന്നെ പാര്‍ട്ടിയുടെ പൂര്‍ണ്ണമായ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചെന്നും ജോഗി പ്രസ്താവനയില്‍ അറിയിച്ചു. സിനോജിന് പ്രായമായ മാതാവും മുതിര്‍ന്ന സഹോദരനുമുണ്ട്.
തളിക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കെ. വേണു നേതൃത്വം നല്‍കിയിരുന്ന സി.ആര്‍.സി. സി.പി.ഐ. (എം.എല്‍.) യുടെ വിദ്യാര്‍ഥി വിഭാഗമായ കേരള വിദ്യാര്‍ഥി മുന്നണിയിലൂടെയാണ് സിനോജ് നക്‌സലൈറ്റ് പ്രസ്ഥാനമായി അടുത്തത്. ഡിഗ്രിക്ക് അവസാന വര്‍ഷം പഠിക്കുമ്പോള്‍ പഠിപ്പവസാനിപ്പിച്ച് മുഴുവന്‍ സമയ മാവോയിസ്റ്റ് പ്രവര്‍ത്തകനാകുകയായരുന്നു., പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങല്‍. ഏതാനും വര്‍ഷം കേരളത്തിന് പുറത്തും സിനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സി.പി.ഐ. (എം.എല്‍.) നക്‌സല്‍ബാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിനോജ് പിന്നീട് പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലേക്ക് മാറി. തുടര്‍ന്നാണ് സി.പി.ഐ. (മാവോയിസ്റ്റ്) ലെത്തുന്നത്. ഇടക്ക് പുല്‍പ്പള്ളിയില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈവേ വികസനവുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരത്തില്‍ സജീവമായി.
അടുത്തിടെയാണ് സിനോജ് വീണ്ടും പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുപോയത്. കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സംഗമസ്ഥാനത്ത് സൈനിക പരിശീലനത്തിനും ഗറില്ലാ യുദ്ധതന്ത്രങ്ങല്‍ക്കുമായി പാര്‍ട്ടി സിനോജിനെ നിയോഗിക്കുകയായിരുന്നു. ഏകദേശം മൂന്നു വര്‍ഷത്തോളം ഈ മേഖലയില്‍ സിനോജ് പ്രവര്‍ത്തിച്ചു.
ഇടക്കാലത്ത് പരസ്യമായ സമരങ്ങളിലും സിനോജ് പങ്കെടുത്തിരുന്നു. എ.ഡി.ബി. കരാറിനെതിരേ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ വാഹനം തകര്‍ത്തതും ചില്ലറ വ്യാപാര മേഖലയില്‍ കുത്തക വത്കരണത്തിനെതിരേ തൃശൂരില്‍ റിലയന്‍സ് ആക്രമിച്ചതും സിനോജിന്റെ നേതൃത്വത്തിലായിരുന്നു. കര്‍ണാടകയില്‍ ജനകീയ ഗറില്ലാ സേനയും ക്യാമ്പ് നക്‌സല്‍ വിരുദ്ധ സേന ആക്രമിച്ച് മാവോയിസ്റ്റ് നേതാവ് യെല്ലപ്പ കൊല്ലപ്പെട്ടപ്പോള്‍ രക്ഷപ്പെട്ടവരില്‍ സിനോജുമുണ്ടായിരുന്നു. ഇതിനിടയിലും സിനോജ് ധാരാളം വായിക്കുകയും എഴുതുകയും ചെയ്തിരുന്നു.
കര്‍ണാടകയിലെ ഗജ്‌രോളിയിലെ ഉള്‍കാട്ടില്‍വെച്ച് മരിച്ചുവെന്നാണ് സൂചന. ഇടതു സംഘടനയായ പോരാട്ടം ചെയര്‍മാന്‍ എം.എന്‍. രാവുണ്ണി, പ്രവര്‍ത്തകരായ മാനുവല്‍, ജന്നി തുടങ്ങിയവര്‍ സിനോജിന്റെ തളിക്കുളത്തെ വീട്ടില്‍ ഇന്നലെ വൈകിട്ട് മൂന്നിനെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തളിക്കുളം പത്താംകല്ല് വേളേക്കാട്ട് പരേതനായ സുരേന്ദ്രന്റെ മകനാണ് സിനോജ് (40). അവിവാഹിതനാണ്. അമ്മ: ഇന്ദിര.സഹോദരന്‍: മനോജ് (കണ്ണന്‍). സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമാണ്.
കഴിഞ്ഞ ഒന്നിന് രാവിലെ തന്റെ വീട്ടില്‍ ലഭിച്ച ദിനപത്രത്തിന്റെ കൂടെയാണ് കാട്ടുതീ എന്ന മാഗസിനും കിട്ടിയതെന്ന് എം.എന്‍. രാവുണ്ണി പറഞ്ഞു. ഉള്‍കാട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടിയല്‍ യാദൃശ്ചികമായി പൊട്ടിത്തെറിക്കുകയും സിനോജിന്റെ ശരീരം ചിന്നിച്ചിതറി രക്ഷസാക്ഷിയായെന്നുമാമ് മാഗിസിനില്‍ സി.പി.ഐ.മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖലാ സമിതി വക്താവ് ജോഗി വിവരിക്കുന്നത്. മൃതദേഹം വനത്തിനുള്ളില്‍ സംസ്‌കാരിക്കുകയും ചെയ്തു.
ബുള്ളറ്റിനില്‍നിന്നുളള വിവരം മാത്രമാമ് തനിക്കുള്ളതന്നും റിപ്പോര്‍ട്ട് വായിച്ചതിനെ തുടര്‍ന്ന് തന്റെ സഹപ്രവര്‍ത്തകരുമായി കൂടി ആലോചിച്ചശേഷമാണ് സിനോജിന്റെ വീട്ടില്‍ വിവരം അറിയിച്ചത്. അതേസമയം രാവുണ്ണിയോടൊപ്പം സിനോജിന്റെ വീട്ടിലെത്തിയ നാല് പോരാട്ടം പ്രവര്‍ത്തകരെ പോലീസ് പിടികൂടി പിന്നീട് വിട്ടയച്ചു. എസ്.ബി.സി.ഐ.ഡി. എസ്.പി. സഫറുള്ള സെയ്ത്, ഡി.വൈ.എസ്.പ്. സുബ്രഹ്മണ്യന്‍, ഇന്റേണല്‍ സെക്യുരിറ്റി ഡി.വൈ.എസ്.പി. പി. വാഹിദ്, വലപ്പാട് സി.ഐ. ആര്‍. രതീഷ്‌കുമാര്‍, വാടാനപ്പള്ളി പോലീസ് എന്നിവരും സിനോജിന്റെ വീട്ടിലെത്തി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply