ഹാ കഷ്ടം : ഒരു കത്തിനു പുറകില്‍ രാഷ്ട്രീയ – മാധ്യമ കേരളം

ഇതിനേക്കാള്‍ വലിയ നാണക്കേട് മറ്റെന്തുണ്ട്് ? രാഷ്ട്രീയ കേരളവും മാധ്യമ കേരളവും ഒരു കത്തിനു പുറകെ പായുന്നു. അതും വ്യാജമോ ഒറിജനലോ എന്നുറപ്പില്ലാത്ത ഒരു കത്തിനു പുറകെ. കത്തില്‍ സ്‌ഫോടകാത്മക വിവരങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍…. എവിടെയെങ്കിലും ഭീകരാക്രമണം നടക്കുന്നതുപോലെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. കത്തില്‍ പല പ്രമുഖരുടേയും പേരുണ്ടത്രെ. കത്തല്ല, അത് കുറിപ്പാണെന്ന് എഴുതിയ സരിത പറയുന്നു. എന്തെങ്കിലുമാകട്ടെ. അതില്‍ ആരുടെയെങ്കിലും പേരു വരുന്നത് എങ്ങനെയാണ് കേരളത്തെ ബാധിക്കുന്നത്? സരിതക്കു പരാതിയില്ലിടത്തോളം കാലം ഇവക്ക് എന്തു വാര്‍ത്താപ്രാധ്യാന്യമാണുള്ളത്? ഒരിക്കല്‍ […]

sssഇതിനേക്കാള്‍ വലിയ നാണക്കേട് മറ്റെന്തുണ്ട്് ? രാഷ്ട്രീയ കേരളവും മാധ്യമ കേരളവും ഒരു കത്തിനു പുറകെ പായുന്നു. അതും വ്യാജമോ ഒറിജനലോ എന്നുറപ്പില്ലാത്ത ഒരു കത്തിനു പുറകെ. കത്തില്‍ സ്‌ഫോടകാത്മക വിവരങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍…. എവിടെയെങ്കിലും ഭീകരാക്രമണം നടക്കുന്നതുപോലെയാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. കത്തില്‍ പല പ്രമുഖരുടേയും പേരുണ്ടത്രെ. കത്തല്ല, അത് കുറിപ്പാണെന്ന് എഴുതിയ സരിത പറയുന്നു. എന്തെങ്കിലുമാകട്ടെ. അതില്‍ ആരുടെയെങ്കിലും പേരു വരുന്നത് എങ്ങനെയാണ് കേരളത്തെ ബാധിക്കുന്നത്? സരിതക്കു പരാതിയില്ലിടത്തോളം കാലം ഇവക്ക് എന്തു വാര്‍ത്താപ്രാധ്യാന്യമാണുള്ളത്? ഒരിക്കല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ മാത്രമാണ് സരിത പരാതി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ദിവസം മറ്റൊരു കത്തായിരുന്നു സരിതയുടേതെന്ന പേരില്‍ കേരളം ആഘോഷിച്ചത്. എന്നാല്‍ ഇന്നലെ ആ കത്ത് താന്‍ എഴുതിയതല്ലെന്നും താന്‍ എഴുതിയത് ഇതാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് സരിത ഇന്നലെ പത്രസമ്മേളനം നടത്തിയത്. ഈ സമയം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളിലാണ് മന്ത്രിമാരുടെയും എം.എല്‍.എ.മാരുടെയും പേരുകളുള്ളത്. എന്നാല്‍, കത്ത് പുറത്തുവിടാന്‍ സരിത തയ്യാറായില്ല.
കത്തിന്റെ ദൃശ്യങ്ങളില്‍ ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ പേര്, ഒരു നടന്റെ പേര്, സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ പേരുകള്‍, ഏതാനും എം.എല്‍.എ.മാരുടെ പേരുകള്‍, ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ എന്നിവ വ്യക്തമാണത്രെ. ആയിരിക്കാം. എന്നാല്‍ തന്നോട് പോലീസ് ചോദിച്ച ചോദ്യങ്ങളാണ് കുറിപ്പില്‍ എഴുതിവെച്ചതെന്നാണ് സരിത ചാനലുകളില്‍ ആവര്‍ത്തിക്കുന്നത്. അത് ശരിയായാലും തെറ്റായാലും എന്താണ് പ്രശ്‌നം?
മലയാളിയുടെ പരമാവധി വിഷയം ലൈംഗികബന്ധം നടന്നോ എന്നാണല്ലോ.  സ്ത്രീക്ക് പരാതിയില്ലെങ്കില്‍ അതു നടന്നാല്‍തന്നെ കുറ്റമല്ലല്ലോ. പിന്നെന്താണ് ഈ വാര്‍ത്തകള്‍ക്ക് പ്രസക്തിയുള്ളത്? കേരള കോണ്‍ഗ്രസ്സിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം എന്നതില്‍ സംശയമില്ല. സരിത തന്നെ പറയുന്നതിങ്ങനെയാണ്. പി.സി.ജോര്‍ജാണ് ഇതിനു പിന്നിലെന്ന് താന്‍ 90 ശതമാനവും വിശ്വസിക്കുന്നു. അത് അന്വേഷിക്കണം. ജോസ് കെ. മാണി തന്നെ ഉപദ്രവിച്ചിട്ടില്ല. അദ്ദേഹത്തെ ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. കുറുപ്പന്തറയില്‍ ഒരു പരിപാടിയില്‍വെച്ചാണ് ആ കൂടിക്കാഴ്ച. ഒരാള്‍ തന്നെ ഉപദ്രവിച്ചിട്ടില്ല എന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതാണ് വിശ്വസിക്കേണ്ടത്. താന്‍ ജയിലില്‍വെച്ച് എഴുതിയ കത്ത് വേണം എന്നാവശ്യപ്പെട്ട് പലവട്ടം പി.സി.ജോര്‍ജ് വിളിച്ചിട്ടുണ്ട്. ആ കത്തില്‍ ജോസ് കെ. മാണിയുടെ പേരുണ്ടോ എന്നും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. വിലകുറഞ്ഞ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തന്റെ പേരും തന്റേതെന്നപേരിലുള്ള ഒരു പേപ്പറും ഉപയോഗിക്കുകയാണ്. താന്‍ പി.സി.ജോര്‍ജിന്റെ വീട്ടില്‍ പോയി സംസാരിച്ചിട്ടുണ്ട്. പക്ഷേ, അന്ന് തന്റെ കത്ത് അദ്ദേഹത്തെ കാണിച്ചിട്ടില്ല.
ഇത്രയും സരിത പറയുമ്പോള്‍ അതു തെറ്റാണെങ്കില്‍ കൂടി പരാതി പറയാന്‍ ഒരാള്‍ക്കേ അവകാശമുള്ളു. അത് ജോസ് കെ മാണിയുടെ ഭാര്യക്കാണ്. കാരണം പരസ്ത്രീ ബന്ധം വിവാഹമോചനത്തിനു കാരണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരിപ്പ് തന്റെടുത്ത് വേവില്ല എന്നാണവര്‍ ഫേസ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. പിന്നെന്താണിവിടെ പ്രശ്‌നം. കക്ഷിരാഷ്ട്രീയം, ഇക്കിളി, ഒളിച്ചുനോട്ടം… അല്ലാതെന്ത്?
സത്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ഗൗരവകരമായ ബാര്‍ കോഴ കേസുമായി സരിതക്കോ സോളാര്‍ കേസിനോ എന്തു ബന്ധം? ഏറെക്കുറെ വിശ്വസനീയമായ രീതിയില്‍ മാണിക്കെതിരായ ആരോപണം നിലനില്‍ക്കുമ്പോള്‍ അദ്ദേഹം മാറി നില്‍ക്കുക തന്നെയാണ് വേണ്ടത്. എന്നാല്‍ മാണിയുടെ പിടിവാശിക്കുമുന്നില്‍ മുഖ്യമന്ത്രിയടക്കം എല്ലാവരും മുട്ടുകുത്തിയിരിക്കുകയാണ്. കൈകക്ൂലിവീരന്മാരായ ബാറുടമകളെ വിശുദ്ധരാക്കിയും മുന്നണിക്കകത്തെ അഭിപ്രായ ഭിന്നതകളും മൂലം പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം പരാജയപ്പെട്ടു. അവിടെ പി സി ജോര്‍ജ്ജിനല്‍പ്പം പ്രസക്തിയുണ്ട്. എന്നാല്‍ അത് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത സരിതയുമായി ബന്ധപ്പെടുത്തിയതോടെ ഇല്ലാതായി.
മാധ്യേമങ്ങള്‍ പതിവുപോലെ ഇക്കിളി വാര്‍ത്തകളുമായി രംഗത്തുണ്ട്. കുറ്റം പറഞ്ഞിട്ടു കാര്യമില്ല, കാരണം പ്രബുദ്ധകേരളം ഇഷ്ടപ്പെടുന്നത് അതാണല്ലോ. എന്നാല്‍ പുരോഗമനവാദികളെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ കമന്റുകള്‍ കേട്ടപ്പോള്‍ കഷ്ടം തോന്നി. കഴിഞ്ഞ ദിവസം ചാനലുകള്‍ ഈ വിഷയം കാര്യമായി ചര്‍ച്ച ചെയ്‌തെന്നും എന്നാല്‍ പത്രങ്ങള്‍ അല്‍പ്പം നിരാശനാക്കിയെന്നും വിപ്ലവകാരിയെന്ന് സ്വയം കരുതുന്ന മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്. പല പത്രങ്ങളും താന്‍ കരുതിയ പോലെ ജോസ് കെ മാണിയെ കീറിമുറിച്ചില്ല എന്ന് മറ്റൊരാളുടെ പത്രാവലോകനം. കുറ്റം പറയരുതല്ലോ, പലപ്പോഴും ഇത്തരം വിഷയങ്ങലില്‍ സമാനമായ നിലപാടെടുത്തിരുന്ന കവര്‍ സ്റ്റോറി മാത്രമാണ് ഇക്കുറി അല്‍പ്പം മാന്യത കാണിക്കാന്‍ ശ്രമിച്ചത്.
ഇത്രയൊക്കെയായിട്ടും നാം ചര്‍ച്ച ചെയ്യാത്ത ഗൗരവമായ വിഷയമുണ്ട്. കേരളത്തില്‍ ഒരു സ്ത്രീ വ്യവസായിക രംഗത്ത് കടന്നു വന്നാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രയോ തവണ സരിത വിശദീകരിച്ചു. അതുമായി ബന്ധപ്പെട്ട് ആരെ കണ്ടാലും, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കണ്ടാല്‍ അവര്‍ക്കാവശ്യം മറ്റൊന്നാണ്. അതാണ് സരിത ഇപ്പോഴും പറയുന്നതിന്റെ കാതല്‍. ഫോണ്‍ നമ്പര്‍ വാങ്ങുകയും നിരന്തമായി വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന അവരാരും മറുവശത്ത് സ്ത്രീകളുടെ സംരംഭത്തിന് ഒരു സഹായവും ചെയ്യില്ല എന്നും സരിത കൂട്ടി ചേര്‍ത്തിരുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായാണ് അബ്ദുള്ളക്കുട്ടിയുടെ പേര്‍ അന്ന് സരിത പറഞ്ഞത്. വാസ്തവത്തില്‍ അതിലെ പ്രധാനവിഷയം ഒരു നിക്ഷേപക നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു. അതുമായി ബന്ധപ്പെട്ട അഴിമതികളും. എന്നാല്‍ കേരളം അതല്ല ചര്‍ച്ച ചെയ്തത്. ഇപ്പോഴും ചര്‍ച്ച ചെയ്യുന്നത്.  സര്‍ക്കാരോ വനിതാ കമ്മീഷനോ സ്ത്രീ പ്രവര്‍ത്തകരോ മനുഷ്യാവകാശ പ്രവര്‍ത്തകരോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്നതാണ് വൈരുദ്ധ്യം. പിന്നെയുള്ളത് സരിത ഉള്‍പ്പെട്ടതായി പറയുന്ന സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. അത് അതിന്റെ വഴിക്ക് നടക്കട്ടെ. തട്ടിപ്പുകേസുകള്‍ കേരളത്തില്‍ പുതിയതല്ലല്ലോ. അതിലെ പ്രതികളെ ഇങ്ങനെയല്ലല്ലോ നമ്മള്‍ കൈകാര്യം ചെയാറുള്ളതും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply