ഹരിത അതിജീവനം പ്രമേയമാക്കി പത്താം മഴവില്‍ ചലചിത്രമേള
പത്താമത് മഴവില്‍ ചലചിത്രമേള 16മുതല്‍ 21 വരെ തൃശൂരില്‍ സംഗീത നാടക അക്കാദമി കാമ്പസ്സില്‍ നടക്കും. ഹരിത അതിജീവനം എന്നതാണ് ഇത്തവണത്തെ മേളയുടെ കേന്ദ്രപ്രമേയം. വരും തലമുറയ്‌ക്ക് കൃഷിയുടേയും ജൈവവൈവിധ്യത്തിന്റേയും പാഠങ്ങള്‍ ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കുന്ന വയനാട്ടിലെ ആദിവാസി കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ മേള ഉദ്‌ഘാടനം ചെയ്യും. ഹരിത അതിജീവനം: സ്‌ഥായിയായ ബദലുകള്‍ എന്ന വിഷയത്തില്‍ 16ന് 5.30 ന് സാഹിത്യ അക്കാദമി ഹാളില്‍ ബൊളീവിയന്‍ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍ ഡോ. പാബ്ലോ സൊളോണ്‍ നടത്തുന്ന ശരത്‌ചന്ദ്രന്‍ അനുസ്‌മരണ […]
പത്താമത് മഴവില്‍ ചലചിത്രമേള 16മുതല്‍ 21 വരെ തൃശൂരില്‍ സംഗീത നാടക അക്കാദമി കാമ്പസ്സില്‍ നടക്കും. ഹരിത അതിജീവനം എന്നതാണ് ഇത്തവണത്തെ മേളയുടെ കേന്ദ്രപ്രമേയം. വരും തലമുറയ്‌ക്ക് കൃഷിയുടേയും ജൈവവൈവിധ്യത്തിന്റേയും പാഠങ്ങള്‍ ജീവിതത്തിലൂടെ പകര്‍ന്ന് നല്‍കുന്ന വയനാട്ടിലെ ആദിവാസി കര്‍ഷകന്‍ ചെറുവയല്‍ രാമന്‍ മേള ഉദ്‌ഘാടനം ചെയ്യും.
ഹരിത അതിജീവനം: സ്‌ഥായിയായ ബദലുകള്‍ എന്ന വിഷയത്തില്‍ 16ന് 5.30 ന് സാഹിത്യ അക്കാദമി ഹാളില്‍ ബൊളീവിയന്‍ പരിസ്‌ഥിതി ശാസ്‌ത്രജ്‌ഞന്‍ ഡോ. പാബ്ലോ സൊളോണ്‍ നടത്തുന്ന ശരത്‌ചന്ദ്രന്‍ അനുസ്‌മരണ പ്രഭാഷണത്തോടെയാണ് ഈ വര്‍ഷത്തെ മഴവില്‍മേള തുടങ്ങുക. പ്രഭാഷണത്തിനുമുമ്പായി ദിണ്ടിഗല്‍ ശക്‌തി വുമണ്‍സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തപരിപാടിയുണ്ടാകും. പ്രഭാഷണാനന്തരം ചൈനയിലെ വികസനവും പരിസ്‌ഥിതി ദുരന്തങ്ങളും പ്രമേയമാക്കുന്ന ലാന്‍ഡ് ഓഫ് മെനി പാലസസ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
17ന് രാവിലെ മുതല്‍ 21 ന് വൈകീട്ട് വരെ കേരള സംഗീത നാടക അക്കാദമി കാംപസിലെ വിവിധ വേദികളിലായി ചലചിത്ര പ്രദര്‍ശനങ്ങള്‍ നടക്കും. 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഡോക്യുമെന്ററി, ഹ്രസ്വകഥാ, ആനിമേഷന്‍, മ്യൂസിക്ക് വീഡിയോ വിഭാഗങ്ങളില്‍പെട്ട 125 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മേളയുടെ ഔപചാരിക ഉദ്‌ഘാടന സമ്മേളനം 17ന് 5.30ന് കെ.ടി. മുഹമ്മദ് സ്‌മാരക റീജിയണല്‍ തിയ്യറ്ററില്‍ നടക്കും. എം.പി. സി. എന്‍. ജയദേവന്‍ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ സംവിധായകരായ ഗാരി മാര്‍ക്യൂസ് (കാനഡ), റാമി ഹസൂ (ഫ്രാന്‍സ്), ഫെര്‍ണാണ്ട റോബിന്‍സ (മെക്‌സിക്കോ), ഫൗസിയ ഖാന്‍ (ബംഗ്ലാദേശ്), ഹുമൈറ ബില്‍ക്കിസ് (ബംഗ്ലാദേശ്) തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഹൈദരാബാദില്‍ നിന്നുള്ള അസ്‌മിത വുമണ്‍സ് കളക്‌ടീവ് അവതരിപ്പിക്കുന്ന അഹല്യ നൃത്തനാടകം അരങ്ങേറും. ഉദ്‌ഘാടന ചിത്രമായി നിരവധി രാജ്യാന്തര പുരസ്‌ക്കാരങ്ങള്‍ നേടിയ ടു സിംഗപ്പൂര്‍ വിത്ത് ലൗ പ്രദര്‍ശിപ്പിക്കും.
മേളയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഫൗസിയ ഖാന്‍, ആസാമിലെ ഗോഹത്തിയില്‍ നിന്നുള്ള അല്‍ത്താഫ് മസീദ് എിവരുടെ റെട്രോസ്‌പെക്ക്‌ടീവുകള്‍ പ്രദര്‍ശിപ്പിക്കും. ഹരിത അതിജീവനം ഫോക്കസ് തീം പാക്കേജ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളുള്‍പ്പെടുത്തി സ്‌റ്റുഡന്റ് ഡോക്ക്‌സ്, ബംഗ്ലാദേശ് : കട്രി ഫോക്കസ്, കേരളത്തില്‍ നിുള്ള സംവിധായകരുടെ ചിത്രങ്ങളുമായി കേരള സ്‌പെക്ക്‌ട്രം പാക്കേജ് എീ വിഭാഗങ്ങളിലെ ചിത്രപ്രദര്‍ശനങ്ങളും സംവിധായകരുമായുള്ള മുഖാമുഖവും മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളായിരിക്കും. കുട്ടികള്‍ക്കുവേണ്ടിയുള്ള ഫോക്കസ് ചില്‍ഡ്രന്‍ ചിത്രങ്ങളുടെ പ്രദര്‍ശനം എല്ലാ ദിവസവും സൗജന്യമായി രാവിലെ 10 മുതല്‍ 12 വരെ നടക്കും. കേരള സ്‌പെക്ക്‌ട്രം വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ഹ്രസ്വകഥാ ചിത്രത്തിന് 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. കൂടാതെ ദേശീയ തലത്തില്‍ അംഗീകാരം നേടുന്ന മൂന്ന് ഡോക്യുമെന്ററി ചിത്രങ്ങള്‍ക്ക് ശരത്‌ചന്ദ്രന്‍ ഫെല്ലോഷിപ്പ്, യംഗ് ഫിലിം മേക്കര്‍ ഫെല്ലോഷിപ്പ് എന്നിവ നല്‍കും.
ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്ക് പുറമേ ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്ന ഭൂസമരങ്ങളോട് ഐക്യദാര്‍ഡ്യം കാംപയിന്‍, മിനി കോണ്‍ഫ്രന്‍സ് ഓപ്പണ്‍ ഫോറങ്ങള്‍, മീഡിയ എക്‌സിബിഷന്‍, ജൈവ കൃഷിഭക്ഷ്യപ്രദര്‍ശനം, കലാ സാംസ്‌ക്കാരിക അവതരണങ്ങള്‍ എന്നിവ പത്താം വിബ്‌ജിയോര്‍ മേളയെ വൈവിധ്യങ്ങളുടെ നിറക്കൂട്ടാക്കും. 21 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ മുഖ്യാതിഥിയാകും; പട്‌വര്‍ധന്റെ ചലച്ചിത്രസപര്യയെ ആധാരമാക്കി ആര്‍. വി. രമണി സംവിധാനം ചെയ്‌ത ഹിന്ദുസ്‌താന്‍ ഹമാര ആയിരിക്കും മേളയുടെ സമാപന ചിത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in