സ്വാമി വിവേകാനന്ദന്റെ പ്രസംഗ ശബ്ദരേഖ വ്യാജമോ?

പ്രൊഫ. സി രവിചന്ദ്രന്‍ (1) 1893 സെപ്തംബര്‍ മാസം സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo; 12 January 1863 – 4 July 1902) ഷിക്കാഗോയിലെ ലോക മതസമ്മേളനത്തില്‍ (Parliament of the World’s Religions) വെച്ച് പ്രസിദ്ധമായ ഒരു മതപ്രസംഗം നടത്തിയെന്നാണ് ചരിത്രകഥകളിലുള്ളത്. അതിന്റെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുണ്ട്; ഇന്റര്‍ നെറ്റിലും(യുട്യൂബ്) അത് ലഭ്യമാണ്. അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട ഇത്തരം ചില ശബ്ദരേഖവീഡിയോകള്‍ യുട്യൂബിലുണ്ട്. ലൈക്കടിച്ച ആയിരങ്ങള്‍ വേറെയും. പ്രസംഗം നടക്കുമ്പോള്‍ വിവേകാന്ദന്റെ ചിത്രം ഉടനീളം […]

downloadപ്രൊഫ. സി രവിചന്ദ്രന്‍

(1) 1893 സെപ്തംബര്‍ മാസം സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo;
12 January 1863 – 4 July 1902) ഷിക്കാഗോയിലെ ലോക മതസമ്മേളനത്തില്‍ (Parliament of the World’s Religions) വെച്ച് പ്രസിദ്ധമായ ഒരു മതപ്രസംഗം നടത്തിയെന്നാണ് ചരിത്രകഥകളിലുള്ളത്. അതിന്റെ ശബ്ദരേഖ പ്രചരിപ്പിക്കുന്നുണ്ട്; ഇന്റര്‍ നെറ്റിലും(യുട്യൂബ്) അത് ലഭ്യമാണ്. അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ട ഇത്തരം ചില ശബ്ദരേഖവീഡിയോകള്‍ യുട്യൂബിലുണ്ട്. ലൈക്കടിച്ച ആയിരങ്ങള്‍ വേറെയും. പ്രസംഗം നടക്കുമ്പോള്‍ വിവേകാന്ദന്റെ ചിത്രം ഉടനീളം കാണിക്കും. പക്ഷെ ഓഡിയോ റിക്കോഡിംഗ് സാങ്കേതികത ശരിക്കും കണ്ടുപിടിച്ചത് 1897 ലാണ്. പിന്നെയെങ്ങനെ വിവേകാന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ ശബ്ദരേഖ ഇന്ന് നാം കേള്‍ക്കുന്നു? മതത്തിന് എന്തും സാധ്യമാണെന്ന് വാദിക്കാമെങ്കിലും ഇതല്‍പ്പം കടുപ്പം തന്നെയല്ലേ? ഓഡിയോ ശബ്ദം വിവേകാന്ദന്റേത് തന്നെയാണെന്ന് കട്ടായം പറയുന്നവരുണ്ട്. ആയിരിക്കാം, അല്ലായിരിക്കാം. പക്ഷെ രണ്ടായാലും അത് ഷിക്കാഗോയില്‍ ചെയ്ത പ്രസംഗത്തിന്റെ ശബ്ദരേഖയല്ല. ഷിക്കാഗോയിലെ പ്രസംഗവേളയില്‍ സഭാകമ്പം മൂലം വിവേകാനന്ദന്റെ പ്രസംഗത്തിനു തടസ്സങ്ങള്‍ ഉണ്ടായിരുന്നതായി ചിലരെങ്കിലും പറഞ്ഞിട്ടുണ്ട്. പക്ഷെ ഓഡിയോയിലെ പ്രസംഗത്തില്‍ സിനിമ ഡയലോഗുകള്‍ പോലെ ചുറുചുറുക്കോടെയാണ് വാക്കുകള്‍ പുറത്തുവരുന്നത്.

(2) വിവേകാന്ദന്‍ ഷിക്കാഗോ സമ്മേളനത്തില്‍ പങ്കെടുത്തെങ്കില്‍ അദ്ദേഹത്തിന് അവിടെ പ്രസംഗിക്കാന്‍ അവസരം കിട്ടിയെങ്കില്‍ അവിടെ അവതരിപ്പിച്ച പ്രസംഗം പിന്നീട് ശബ്ദരൂപത്തില്‍ പുറത്തിറക്കുന്നതില്‍ തെറ്റില്ല. അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ പലപ്പോഴും പ്രസംഗം പൂര്‍ണ്ണരൂപത്തില്‍ നിര്‍വഹിക്കാന്‍ സമയം കിട്ടില്ല. ആ നിലയ്ക്ക് പിന്നീട് മുഴുവന്‍ പ്രസംഗവും ശബ്ദരൂപത്തിലാക്കുന്നത് വലിയ സേവനം തന്നെയാണ്. പക്ഷെ വിവേകാന്ദന്‍ തന്നെയാണോ ഇത് ചെയ്തത്? ശബ്ദം കേട്ടാല്‍ അദ്ദേഹത്തിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന് വാദിക്കുന്നവരുണ്ട്. പക്ഷെ ഉച്ചാരണവും ശൈലിയുമൊക്കെ കുറെക്കൂടി ആധുനികമാണെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. ഇനി വിവേകാനന്ദനാണ് ശബ്ദം ആലേഖനം ചെയ്തതെങ്കില്‍ അത് ഷിക്കാഗോയില്‍ ചെയ്ത പ്രസംഗത്തിന്റെ അസ്സല്‍ ശബ്ദരേഖയല്ലെന്ന് അദ്ദേഹമെങ്കിലും സമ്മതിക്കേണ്ടതാണ്. വിവേകാന്ദന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മറ്റാരെങ്കിലുമാണ് ഈ ശബ്ദലേഖനം നടത്തിയതെങ്കിലും തെറ്റില്ല. പക്ഷെ അക്കാര്യം തുറന്നു പറയാനുള്ള ഔചിത്യം കാട്ടേണ്ടതുണ്ട്. എന്തായാലും, ശബ്ദലേഖനമനുസരിച്ച് വിവേകാന്ദന്റെ പ്രസംഗത്തിന്റെ നാടകീയതയും ഗാംഭീര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. ഇടയ്ക്ക് വിവേകാന്ദന്റെ അസ്സല്‍ ശബ്ദം മിശ്രണം ചെയ്യുന്നതായി ചിലര്‍ സംശയിക്കുന്നുണ്ട്. അസ്സലും വ്യാജവും തമ്മിലുള്ള വ്യത്യാസം പ്രകടവുമാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.

(3) ഓഡിയോ പതിപ്പുകളില്‍ സദ്ദസ്സിന്റെ ഹര്‍ഷാരവം കേള്‍ക്കാനാവും. തുടക്കത്തില്‍ അവര്‍ ദീര്‍ഘമായി കയ്യടിക്കുന്നു. അമേരിക്കയിലെ സഹോദരീ സഹോദരന്‍മാരെ (‘Sisters and Brothers of America…’) എന്നു പറഞ്ഞപ്പോള്‍ സദസ്സ് 2 മിനിറ്റ് (120 സെക്കന്‍ഡ്) നിറുത്താതെ കയ്യടിച്ചെന്ന് വിവേകാന്ദന്‍ പീന്നീട് ഒരു സ്വകാര്യ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്തായാലും ഓഡിയോ വേര്‍ഷനില്‍ 2 മിനിറ്റ് പോയിട്ട് അര മിനിറ്റ് പോലുമില്ല. എഡിറ്റു ചെയ്ത് കളഞ്ഞതായിരിക്കാം എന്നു വാദിക്കാം. പക്ഷെ 1893 ലെ സാങ്കേതികത പരിഗണിക്കുമ്പോള്‍ എഡിറ്റിംഗിനെ കുറിച്ചുള്ള ചിന്തകള്‍ പോലും റദ്ദാക്കപ്പെടും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഭാഗത്ത് നടത്തിയ ശബ്ദലേഖനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടെടുക്കുമ്പോള്‍ വല്ലാത്ത ഇരമ്പല്‍ സാധാരണയാണ്. അത് നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ ശബ്ദംതന്നെ വികലമാകും. തോമസ് ആല്‍വ എഡിസന്റെ സിലിണ്ടറിക്കല്‍ ശബ്ദലേഖനത്തിന്റെ (Edison cylinder recordings) കാര്യത്തില്‍ ഇത് വളരെ പ്രകടമാണ്. പക്ഷെ വിവേകാന്ദന്റെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ശബ്ദലേഖനത്തിന് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കഷ്ടിച്ച് രണ്ടു മൂന്നു മിനിട്ട് നീണ്ടുനില്‍ക്കുന്ന ഒരു പ്രസംഗമാണ് അച്ചടിരൂപത്തില്‍ പ്രചരിക്കുന്നത് (http://ibnlive.in.com/news/full-text-swami-vivekanandas-1893-chicago-speech/220148-53.html). പൂര്‍ണ്ണരൂപം(Full text) എന്ന നിലയക്ക് തന്നെയാണിത് കൊടുത്തിട്ടുള്ളത്. പക്ഷെ ചിക്കാഗോ പ്രസംഗം എന്ന പേരില്‍ ലക്ഷക്കണക്കിന് പേര്‍ കാണുകയും ഷെയര്‍ ചെയ്ത വീഡിയോകള്‍ പലതും 21 മുതല്‍ 38 മിനിറ്റ് നീളുന്നതാണ്. (http://www.youtube.com/watch?v=ZQekcwOZ8FU, http://www.youtube.com/watch?v=p4Nmvbm4WYM ) വിവേകാനന്ദന്‍ ചിക്കാഗോയില്‍ പറയാത്ത കാര്യങ്ങളും ചിക്കാഗോ പ്രസംഗമെന്ന നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നു എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്? ഇനി പ്രസംഗത്തിന്റെ സംഗ്രഹരൂപം (summary) മാത്രമാണ് വിവേകാനന്ദന്‍ പ്രസംഗിച്ചത്പ്രസംഗത്തിന്റെ മുഴുവന്‍ രൂപം വേറെയുണ്ടായിരുന്നു എന്നാണ് വാദമെങ്കില്‍ ഈ ഓഡിയോയില്‍ കേള്‍ക്കുന്ന ശബ്ദം ആരുടേതാണ്?

(4) 1893 ലെ ലോകമത സമ്മേളനത്തിലെ പ്രസംഗങ്ങള്‍ ശബ്ദലേഖനം ചെയ്തതായി തെളിവുകളില്ല. ഏറിയാല്‍ രണ്ടോ മൂന്നോ മിനിറ്റ് ശബ്ദലേഖനം നടത്താനുള്ള സാങ്കേതികതയേ അന്ന് അമേരിക്കയില്‍ പോലും നിലവിലുള്ളുഅതും സ്റ്റുഡിയോ സാഹചര്യങ്ങളില്‍. അന്നവിടെ ചെയ്ത മറ്റ് പ്രസംഗങ്ങളൊന്നും ശബ്ദലേഖനം ചെയ്തതായി അവകാശപ്പെട്ട് കേട്ടിട്ടുമില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരേയൊരു കാര്യമാണ്:വിവേകാന്ദന്റെ 1893 ലെ ഷിക്കാഗോ പ്രസംഗത്തിന്റ, അതെത്ര മിനിറ്റായിരുന്നുവെങ്കിലും, ശബ്ദലേഖനം നടന്നിട്ടില്ല. പില്‍ക്കാലത്ത് വിവേകാന്ദനോ മറ്റാരെങ്കിലുമോ പ്രസ്തുത പ്രസംഗം ശബ്ദലേഖനം ചെയ്തിട്ടുണ്ടാവും. പക്ഷെ അത് വിവേകാന്ദന്‍ തന്നെയാവാനുള്ള സാധ്യത ദുര്‍ബലവും.

(5) വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം റെക്കോഡ് ചെയ്തിട്ടില്ലെന്ന് അഭിപ്രായമുള്ളവര്‍ രാമകൃഷ്ണാമിഷനില്‍ തന്നെയുണ്ട്. പ്രസിദ്ധ എഴുത്തുകാരനായ എം.എസ്. നഞ്ചുന്‍ദിയ (MS Nanjundiah) അവരിലൊരാളാണ്. ചെന്നെയിലെ ശ്രീരാമകൃഷ്ണാമിഷന്‍ പ്രസിദ്ധീകരിക്കുന്ന വേദാന്ത (The Vedanta) മാഗസിനില്‍ (2010 ഓഗസ്റ്റ്) അദ്ദേഹമത് കുറിച്ചെഴുതിയിട്ടുണ്ട്. വിവേകാനന്ദന്റെ നിര്‍ദ്ദേശപ്രാകരം തുടങ്ങിയ മാഗസിനാണിത്. നഞ്ചുന്‍ദിയ ശ്രീരാമകൃഷ്ണനുള്ളില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുകയുണ്ടായി. അവിടുത്തെ ചരിത്രകാരന്‍മാരെയും ലൈബ്രേറേറിയന്‍മാരെയും ബന്ധപ്പെട്ടു. വിവേകാനന്ദന്‍ ഷിക്കാഗോയില്‍ നടത്തിയ പ്രഭാഷണത്തിന്റെ ശബ്ദലേഖനം നടന്നിട്ടെല്ലെന്നും അത്തരത്തിലൊരു ശബ്ദരേഖ ലോകത്തെങ്ങും ലഭ്യമല്ലെന്നുമായിരുന്നു അവരുടെയൊക്കെ ഏകാഭിപ്രായം. സാങ്കേതിക പരിമിതികള്‍ പരിഗണിക്കുമ്പോള്‍ 1893 പ്രസംഗം റെക്കോഡിംഗ് സംഭവിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് നഞ്ചുന്‍ദിയ എത്തിച്ചേരുന്നത്. (‘In view of the limitations of the technology, a recording of the sessions at the Parliament of Religions in 1893 would not have happened’).

(6) രണ്ടായാലും യുട്യൂബില്‍ വിവേകാനന്ദന്റെ പ്രസംഗമായി ഭക്തരും മറ്റുള്ളവരും കേള്‍ക്കുന്നത് അദ്ദേഹത്തിന്റെ ശബ്ദമല്ലെങ്കില്‍, ലോകമതസമ്മേളനത്തില്‍ ചെയ്ത പ്രസംഗമല്ലെങ്കില്‍, അതു ശരിയായ രീതിയല്ല. നാടകീയ ആവിഷ്‌ക്കാരമെന്നോ കലാരൂപമെന്നോ നിലയില്‍ അത് അവതരിപ്പിച്ചിരുന്നുവെങ്കില്‍ അതിന് അതിന്റേതായ പ്രസക്തിയുണ്ട്. പക്ഷെ അത്തരം വിശദീകരണങ്ങളൊന്നും കാണാനില്ല. വിവേകാനന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ചതിന്റെ ശബ്ദരേഖ എന്ന നിലയില്‍ തന്നെയാണ് പ്രസ്തുത വീഡിയോ പ്രചരിക്കുന്നത്. വിവേകാന്ദന്റെ പ്രസംഗം വേറൊരാള്‍ അനുകരിച്ചതാണെന്ന് പറഞ്ഞാല്‍ ഉദ്ദേശിച്ച മൈലേജ് കിട്ടില്ല എന്നുറപ്പ്. അതുകൊണ്ടാണ് ഇത്തരമൊരു വീഡിയോ തയ്യാറാക്കിയതെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സ്വാമി വിവേകാനന്ദന്റെ പ്രസംഗ ശബ്ദരേഖ വ്യാജമോ?

  1. 8. വിവേകാനന്ദന്‍ എന്നോരാല്‍ ജീവിചിരുന്നിട്ടെ ഇല്ല .ഇപ്പോള്‍ വിവേകനട്നറെ എന്ന പേരില്‍ ലഭ്യം ആയ ചിത്രങ്ങള്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടന ആയ ആര്‍ എസ എസ മുന്‍ മേധാവി ഗോട്വട്കര്‍ മീശ എടുത്തു മാറ്റി നാഗ്പൂര്‍ ഓഫിസ്സില്‍ വെച്ച് 1932 മേയ് പത്താം തിയതി എടുത്ത ചിത്രങ്ങള്‍ ആണ്.

    വിവേകനണ്ട്നറെ പേരില്‍ ലഭ്യം ആയ കത്തുകള്‍ സവര്‍ക്കര്‍ ജയിലില്‍ കിടന്നു ഭാര്യക്ക് അയച്ചവ ആണ്.

    വിവേകാനന്ദനെ കുറിച്ച് വന്ന വാര്‍ത്തകള്‍ എന്ന പേരില്‍ ഇന്ന് ലഭ്യമായ പത്രങ്ങള്‍ മുപ്പത് വര്ഷം മാത്രം മുന്‍പ് ഗീത പ്രസ്സില്‍ പഴയ കടലാസ്സുകളില്‍ അച്ചടിച്ചവ ആണ്.

    ആധുനിക ഭാരതത്തിന്‌ ഒരു ആധ്യത്ത്മിക ബിംബം വേണം , ആത്മീയതയും സാമൂഹികപരിഷ്കരണത്തെയും സമൂഹത്തെയും ചേര്‍ത്ത് നിര്‍ത്തുന്ന ഒരു കണ്ണി വേണം എന്നു തിരിച്ചറിഞ്ഞ സങ്കപരിവാര്‍ നടത്തിയ ഒരു തിരക്കഥയിലെ ഒരു കഥാപാത്രം മാത്രം ആണ് വിവേകനട്ണന്‍ .

    അമേരിക്ക ബിന്‍ലാദന്‍ ഉണ്ട് എന്നു പറയന്ന മറ്റൊരു തലം, ഇങ്ങനെ ഒരു സ്വാമി ഉണ്ടായിരുന്നു .

    nb:പ്രചരിക്കുന്ന യൂ ട്യൂബ് ക്ളിപിങ്ങുകള്‍ രാമകൃഷനമഠം അടക്കുംമുള്ള ഒരു പ്രസ്ഥാനവും അന്ഗീകരിച്ചിട്ടില്ല (അവരുടെ സ്ടാലുകളില്‍ ഇതിന്റെ ഒന്നും സി ഡി വാങ്ങാനും കിട്ടില്ല -പ്രൊ അലിയാരുടെ വായന അല്ലാതെ )

  2. Avatar for Critic Editor

    zi xiu tang bee pollen Reviews

    സ്വാമി വിവേകാനന്ദന്റെ പ്രസംഗ ശബ്ദരേഖ വ്യാജമോ? – The Critic

Leave a Reply