സ്വര്‍ണ്ണത്തിനുപുറകിലെ ചില കണക്കുകള്‍

ഹരികുമാര്‍ സ്വീഡന്‍, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളേക്കാള്‍ സ്വര്‍ണ്ണ നിക്ഷേപം കേരളത്തിലെ മൂന്ന്‌ പണമിടപാടു സ്ഥാപനങ്ങളുടെ കൈവശമുണ്ടെന്നതില്‍ അത്ഭുതമെന്തിന്‌? മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രബുദ്ധതയും പുരോഗതിയുമുള്ള സംസ്ഥാനമല്ലേ കേരളം? അതിന്റെ പ്രകടമായ ഉദാഹരണമല്ലേ ഇത്‌? ഗംഭീരമായ കേരളമോഡലിന്റെ ഉദാത്ത മാതൃക…. പൂട്ടിക്കിടക്കുന്ന ബംഗ്ലാവുകളും നിരത്തിലെ ഒഴുകുന്ന കൊട്ടാരങ്ങളും പഞ്ചനക്ഷത്ര ആശുപത്രികളും കോടികള്‍ ചിലവഴിക്കുന്ന വിവാഹങ്ങളും മറ്റും മറ്റും പോലെ. നിയമവിരുദ്ധമെന്നു പറയുമ്പോഴും സ്‌ത്രീധനമായി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ കണക്കുകളോ? മോഗാസ്‌റ്റാറുകളെ കൊണ്ടുവന്നുള്ള ജ്വല്ലറി പരസ്യങ്ങള്‍… കേരള മോഡലിന്റെ കാപട്യമാണ്‌ ആദിവാസി […]

goldഹരികുമാര്‍

സ്വീഡന്‍, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങളേക്കാള്‍ സ്വര്‍ണ്ണ നിക്ഷേപം കേരളത്തിലെ മൂന്ന്‌ പണമിടപാടു സ്ഥാപനങ്ങളുടെ കൈവശമുണ്ടെന്നതില്‍ അത്ഭുതമെന്തിന്‌? മറ്റു സംസ്ഥാനങ്ങളേക്കാള്‍ പ്രബുദ്ധതയും പുരോഗതിയുമുള്ള സംസ്ഥാനമല്ലേ കേരളം? അതിന്റെ പ്രകടമായ ഉദാഹരണമല്ലേ ഇത്‌? ഗംഭീരമായ കേരളമോഡലിന്റെ ഉദാത്ത മാതൃക…. പൂട്ടിക്കിടക്കുന്ന ബംഗ്ലാവുകളും നിരത്തിലെ ഒഴുകുന്ന കൊട്ടാരങ്ങളും പഞ്ചനക്ഷത്ര ആശുപത്രികളും കോടികള്‍ ചിലവഴിക്കുന്ന വിവാഹങ്ങളും മറ്റും മറ്റും പോലെ. നിയമവിരുദ്ധമെന്നു പറയുമ്പോഴും സ്‌ത്രീധനമായി വാങ്ങുന്ന സ്വര്‍ണ്ണത്തിന്റെ കണക്കുകളോ? മോഗാസ്‌റ്റാറുകളെ കൊണ്ടുവന്നുള്ള ജ്വല്ലറി പരസ്യങ്ങള്‍… കേരള മോഡലിന്റെ കാപട്യമാണ്‌ ആദിവാസി നില്‍പ്പുസമരം വ്യക്തമാക്കുന്നതെന്ന്‌ മേധാപട്‌കര്‍ പറയട്ടെ. നമുക്കെന്ത്‌?
മുത്തൂറ്റ്‌, മണപ്പുറം, മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പ്‌ എന്നീ സ്ഥാപനങ്ങളുടെ കൈവശമാണ്‌ 195 ടണ്‍ സ്വര്‍ണ്ണമുള്ളത്‌. നേരത്തെ പറഞ്ഞ മൂന്നുരാജ്യങ്ങളുടെ സ്വര്‍ണ്ണശേഖരം ഇതിനേക്കാള്‍ കുറവാണ്‌. ഇന്ത്യയുട മൊത്തം സ്വര്‍ണ്ണശേഖരത്തിന്റെ പ്രധാന ഭാഗമാണിത്‌. കൊശമറ്റം പോലുള്ളവരുടെ കൈവശമുള്ളവ ഇനിയും വരും.
സ്വാഭാവികമായും ഒരു ഘട്ടത്തില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുകയും പിന്നീട്‌ ആവശ്യങ്ങള്‍ക്കായി പണയം വെ്‌ക്കുകയും ചെയ്യുന്നതുകൊണ്ടാണല്ലോ ഇത്രയും സ്വര്‍ണ്ണം ഇവരുടെ കൈവശമുണ്ടാകുന്നത്‌. ബാങ്കുകളിലെല്ലാം സ്വര്‍ണ്ണം പണയം വെക്കാമെങ്കിലും പെട്ടെന്ന്‌ പണം കിട്ടും, കൂടുതല്‍ കിട്ടും എന്നതിനാല്‍ വലിയ പലിശ കൊടുത്തും ഇവിടങ്ങളില്‍ പണയം വെക്കുന്നു. ഇവയില്‍ വലിയൊരു ഭാഗം തിരിച്ചെടുക്കാതെ ലേലം ചെയ്‌തുപോകുന്നു എന്നത്‌ മറ്റൊരു വശം.
രസകരമായ ചില വശങ്ങള്‍ ഇതിനു പുറകിലുണ്ട്‌. മലയാളികള്‍ക്ക്‌ പണം കടം കൊടുത്ത്‌ വലിയ തോതില്‍ പലിശ പിരിക്കുന്ന തമിഴ്‌ നാട്ടുകാരെ കുറിച്ച്‌ ഇടക്കിടെ വാര്‍ത്തകള്‍ വരാറുണ്ടല്ലോ. അവയെല്ലാം പരമാവധി എത്ര തുകയാണെന്ന്‌ നമുക്കറിയാം. എന്നാല്‍ നമ്മള്‍ ചെയ്യുന്നതോ? മുകളില്‍ പറഞ്ഞ സ്വര്‍ണ്ണത്തില്‍ വലിയൊരു ഭാഗം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുകൂടിയാണ്‌. പ്രത്യകിച്ച്‌ തമിഴ്‌നാട്‌. തമിഴ്‌നാട്ടിലെ ചെറിയ പട്ടണങ്ങളില്‍ പോലും ഈ സ്ഥാപനങ്ങളുടെ ശാഖകള്‍ കാണാം. തമിഴര്‍ പലിശക്കു പണംകടം തന്ന്‌ ഇവിടെ നിന്ന്‌ കൊണ്ടുപോകുന്നു എന്നു പറയുന്നതിനേക്കാള്‍ എത്രയോ കൂടുതലാണ്‌ ഇത്തരം സ്ഥാപനങ്ങളിലൂടെ നാം അവിടെ നിന്നു കൊണ്ടുവരുന്നത്‌.
കഴിഞ്ഞില്‌ ഇനിയുമുണ്ട്‌ രസകരമായ കാര്യങ്ങള്‍. തമിഴര്‍ക്ക്‌ പണയം വെക്കാന്‍ വേണ്ടി സ്വര്‍ണ്ണം വില്‍ക്കുന്നതും ആരാണ്‌? നമ്മള്‍ തന്നെ. തമിഴ്‌ നാട്ടിലെ മിക്ക പട്ടണങ്ങളിലും നമ്മുടെ സ്വര്‍ണ്ണക്കടകള്‍ കാണാം. അടുത്തയിടെയാണ്‌ ഇവ വ്യാപകമായത്‌. സ്വര്‍ണ്ണം വിറ്റും പിന്നെ പണയം വാങ്ങിയും നമ്മള്‍ കൊയ്യുന്നത്‌ വന്‍തുകയെന്നര്‍ത്ഥം.

വാല്‍ക്കഷ്‌ണം
തീര്‍ച്ചയായും പച്ചക്കറിയും കോഴിയും മറ്റു നിത്യാപയോഗ സാധനങ്ങള്‍ വഴിയും വീണ്ടും പണം അങ്ങോട്ടൊഴുകുന്നുണ്ട്‌. എന്നാല്‍ ഒരു വശം മാത്രം കണ്ടാല്‍ പോര എന്നുമാത്രം…… മാത്രമല്ല, ആ പണം ആയിരകണക്കിനു കര്‍ഷകര്‍ക്കാണ്‌ ലഭിക്കുന്നത്‌. ഇങ്ങോട്ടൊഴുകുന്നത്‌ അങ്ങനെയല്ല താനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply