സ്വയം കുഴിച്ച കുഴിയില്‍ ആംനസ്റ്റി
മണമ്പൂര്‍ സുരേഷ് (ലണ്ടന്‍) കുഴിച്ച കുഴിയില്‍ സ്വയം വീഴുന്ന അവസ്ഥയിലാണ് മനുഷ്യാവകാശ സംരക്ഷണത്തിനായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷനല്‍. അന്യായമായി തടവില്‍ വച്ചിരിക്കുന്നവരെ പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഗ്വാണ്ടാനമോ ബേ എന്ന കുപ്രസിദ്ധമായ തടവറയിലേക്ക് ഭീകരവാദി എന്ന് മുദ്ര കുത്തി അമേരിക്ക അടച്ചിട്ടിരുന്ന മോസം ബേഗിനെ മോചിപ്പിക്കാന്‍ ആംനസ്റ്റിയും പ്രവര്‍ത്തിച്ചു. മോചിപ്പിച്ച ശേഷം മോസം ബേഗുമായും അയാളുടെ സംഘടനയായ cage ഉമയും സഹകരിച്ചു […]
കുഴിച്ച കുഴിയില്‍ സ്വയം വീഴുന്ന അവസ്ഥയിലാണ് മനുഷ്യാവകാശ സംരക്ഷണത്തിനായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷനല്‍. അന്യായമായി തടവില്‍ വച്ചിരിക്കുന്നവരെ പ്രത്യേകിച്ച് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ സ്തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രസ്ഥാനമാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ആംനസ്റ്റി ഇന്റര്‍നാഷനല്‍. ഗ്വാണ്ടാനമോ ബേ എന്ന കുപ്രസിദ്ധമായ തടവറയിലേക്ക് ഭീകരവാദി എന്ന് മുദ്ര കുത്തി അമേരിക്ക അടച്ചിട്ടിരുന്ന മോസം ബേഗിനെ മോചിപ്പിക്കാന്‍ ആംനസ്റ്റിയും പ്രവര്‍ത്തിച്ചു. മോചിപ്പിച്ച ശേഷം മോസം ബേഗുമായും അയാളുടെ സംഘടനയായ cage ഉമയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പദ്ധതി ഇട്ടു നടപ്പാക്കിയതോടെ ആംനസ്റ്റി വിവാദത്തിന്റെ ചുഴിയില്‍ അകപ്പെട്ടു.
ആംനസ്റ്റിക്കകത്തു നിന്ന് തന്നെ ഇതിനെതിരെ ആദ്യ വെടിയുണ്ട ഉതിര്‍ന്നു. മോസം ബേഗ് താലിബാന്റെ ബ്രിട്ടനിലെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും അയാളോടും അയാളുടെ സംഘടനയോടും സഹകരിക്കുന്നത് ആപല്‍ക്കരമാണെന്നും വാദിച്ചത് ഇന്ത്യക്കാരിയും മത വര്‍ഗ്ഗീയ ഫാസിസത്തിനെതിരെ പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയുമായ ഗീത സഗല്‍ ആയിരുന്നു. ഈ വിവാദം തുടങ്ങുന്നത് 2010 ഇല്‍ ആണ് .
ജവഹര്‍ലാല്‍ നെഹ്രുവിന്റെ സഹോദരി വിജയ ലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍ നോവലിസ്റ്റ് നയന്താരാ സഗലിന്റെ പുത്രിയാണ് ഗീത സഗല്‍. അവര്‍ ആംനസ്റ്റി ഇന്റര്‍നാഷനലിനു കീഴില്‍ ജെന്റര്‍ സെക്ഷന്റെ ചുമതല വഹിക്കുമ്പോഴാണ് ഈ അപഥ സഞ്ചാരം ചൂണ്ടിക്കാട്ടിയത് . അന്യായമായി തടവില്‍ വച്ചിരുന്ന മോസം ബേഗിനെ മോചിപ്പിക്കേണ്ടത് ആവശ്യമായിരുന്നുവെങ്കിലും താലിബാന്റെ ഈ അടുത്ത സുഹൃത്തുമായി തുടര്‍ന്ന് സഹകരിക്കുന്നത് ബാധ്യത ആകും എന്ന് ഗീത സഗല്‍ ആംനസ്റ്റി നേതൃത്വത്തെ അറിയിച്ചു. ‘പ്രത്യയശാസ്ത്രപരമായി പാപ്പരായ ഭീകരതയുടെ അന്തരീക്ഷമുള്ള ആംനസ്റ്റി’ അത് നിരാകരിച്ചുവെന്ന് ഗീത സഗല്‍ ആരോപിച്ചു. ഈ കാര്യങ്ങള്‍ എഴുതി ആംനസ്റ്റിയെ അറിയിച്ച ഈ മെയില്‍ ഒരു ദേശീയ പത്രത്തില്‍ വന്നതോടെ ഗീത സഗലിനെ ആംനസ്റ്റി പിരിച്ചു വിട്ടു.
ആംനസ്റ്റി ശരിക്കും പുലിവാല്‍ പിടിച്ചത് ഇവിടെയാണ് . ബ്രിട്ടനിലെ പ്രമുഖ ചിന്തകയും എഴുത്തുകാരിയും ആയ ഗീത സഗല്‍ ഏഷ്യന്‍ സ്ത്രീകളുടെ തീപ്പൊരി സംഘടനയായ സൗത്താല്‍ ബ്ലാക്ക് സിസ്റ്റെര്‍സിന്റെ (SBS) സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ബ്രിട്ടന്റെ നിയമം തന്നെ മാറ്റി എഴുതാന്‍ പ്രേരിപ്പിച്ച ചരിത്രം SBS നുണ്ട്. ഈ പോരാട്ട വിജയം ആഘോഷിക്കുന്നതാണ് ഐശ്വര്യ റായി അഭിനയിച്ച Provoked എന്ന ചിത്രം .
സാല്‍മാന്‍ റഷ്ദി , ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് തുടങ്ങിയ ലോക പ്രസിദ്ധരായ എഴുത്തുകാര്‍ ഗീത സഗലിനെ പിന്താങ്ങി ആംനസ്റ്റിക്കെതിരെ പ്രതിഷേധവുമായി എത്തി. ഗാര്‍ഡിയന്‍ , ഒബ്‌സെര്‍വര്‍, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, സണ്ടേ ടൈംസ് തുടങ്ങിയ ബ്രിട്ടനിലെയും , അയര്‍ലന്റിലെയും അമേരിക്കയിലെയും മറ്റും പത്രങ്ങളില്‍ ആംനസ്റ്റിക്കെതിരെ പ്രതിഷേധം ഇരമ്പി. ആംനസ്റ്റിക്കകത്തെ കാര്യങ്ങള്‍ പത്രങ്ങള്‍ക്കു കൊടുത്തത് കൊണ്ടാണ് ഗീത സഗലിനെതിരെ നടപടി എടുത്തത് എന്ന് അന്ന് ആംനസ്റ്റി വാദിച്ചു .
പക്ഷെ ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുന്നത് ആംനസ്റ്റി തന്നെയാണ്. ഐസിസ് കൊലപാതകി ജീഹാദി ജോണിനെ പരോക്ഷമായി ന്യായീകരിച്ചു മോസം ബേഗിന്റെ സംഘടന cage രംഗത്ത് വന്നതോടെ ആംനസ്റ്റിക്കു അവരുടെ നിലപാട് തിരുത്തേണ്ടി വന്നു. കേജുമായുള്ള ആംനസ്റ്റി ബന്ധം പുനരാലോചിക്കുകയാണെന്ന് ഇപ്പോള്‍ അവര്‍ പരസ്യമായി പറയുന്നു. സ്വയം കുഴിച്ച കുഴിയില്‍ വീണത് കൊണ്ടും ഗീത സഗല്‍ വളരെ മുമ്പേ തന്നെ വരാന്‍ പോകുന്ന വിപത്തിന്റെ മുന്നറിയിപ്പ് നല്കിയിരുന്നത് കൊണ്ടും കൂടുതല്‍ ഒന്നും പറയാതെ രക്ഷപ്പെടാന്‍ നോക്കുകയാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in