സ്വകാര്യ ആശുപത്രികള്‍ക്കും വിവരാവകാശം : ഇനി രോഗികളും സംഘടിക്കണം
സ്വകാര്യ ആശുപത്രികളില്‍നിന്ന് ചികിത്സാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ് ചരിത്രപ്രധാനമാണ്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കുന്ന സ്ഥാപനം ഏതെന്ന ചോദ്യത്തിനു മറുപടി സ്വകാര്യ ആശുപത്രി എന്നാണല്ലോ. ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ രോഗികളോ ബന്ധുക്കളോ എല്ലാം സഹിക്കുന്നു. അവസാനം അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഈ ഉത്തരവ്. ചികിത്സാ രേഖകളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ അതത് ദിവസംതന്നെ രേഖകള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നുറപ്പ് വരുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര വിവരാവകാശ കമീഷണര്‍ […]
സ്വകാര്യ ആശുപത്രികളില്‍നിന്ന് ചികിത്സാ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന കേന്ദ്ര വിവരാവകാശ കമീഷന്റെ ഉത്തരവ് ചരിത്രപ്രധാനമാണ്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കുന്ന സ്ഥാപനം ഏതെന്ന ചോദ്യത്തിനു മറുപടി സ്വകാര്യ ആശുപത്രി എന്നാണല്ലോ. ജീവന്‍ വെച്ചുള്ള കളിയായതിനാല്‍ രോഗികളോ ബന്ധുക്കളോ എല്ലാം സഹിക്കുന്നു. അവസാനം അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഈ ഉത്തരവ്.
ചികിത്സാ രേഖകളില്‍ കൃത്രിമം നടത്തുന്നത് തടയാന്‍ അതത് ദിവസംതന്നെ രേഖകള്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്നുറപ്പ് വരുത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര വിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാര്യലുവിന്റെ നിര്‍ദേശം. ഡല്‍ഹി സ്വദേശി പ്രഭാത്കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമീഷന്റെ ഉത്തരവ്. ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ പിതാവ് മരിച്ച സാഹചര്യത്തിലാണ് പ്രഭാത്കുമാര്‍ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിലെ വിവരാവകാശ ഓഫിസര്‍ മുമ്പാകെ ചികിത്സാരേഖകള്‍ ആവശ്യപ്പെട്ടത്.
നഴ്‌സിങ് ഹോം രജിസ്‌ട്രേഷന്‍ നിയമം, ക്‌ളിനിക്കല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമം എന്നിവ പ്രകാരം ആരോഗ്യവകുപ്പിലെ വിവരാവകാശ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആശുപത്രിയില്‍നിന്ന് ചികിത്സാരേഖകള്‍ വാങ്ങി 21 ദിവസത്തിനകം സൗജന്യമായി അപേക്ഷ നല്‍കാന്‍ കമീഷന്‍ ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തില്‍ ഹരജിക്കാരന്‍ വീണ്ടും കമീഷനെ സമീപിച്ചു. മുഴുവന്‍ ചികിത്സാരേഖകളും ഹരജിക്കാരന് കൈമാറാന്‍ കമീഷന്‍ നോട്ടീസയക്കുകയായിരുന്നു.
ജീവിതത്തിന്റെ സമസ്തമേഖലകളിലും അഴിമതി കൊടികുത്തി വാഴുകയാണെന്ന് നമുക്കറിയാം. തങ്ങളും അതില്‍നിന്ന് വ്യത്യസ്ഥരല്ല എന്ന് പല ഡോക്ടര്‍മാരും പറയാറുണ്ട്. എന്നാല്‍ കാതലായ വ്യത്യാസമുണ്ട്. അത് മറ്റൊന്നുമല്ല. നേരത്തെ പറഞ്ഞപോലെ ഇവിടെ മനുഷ്യജീവന്‍ വെച്ചാണ് പന്താടുന്നത്. പകരം നടക്കുന്നത് കോടികളുടെ അനധികൃതവും അനാവശ്യവുമായ ബിസിനസ്. മരുന്നുകമ്പനികളുടെ ദല്ലാളന്മാരാണ് മിക്ക ആശുപത്രികളും ഡോക്ടര്‍മാരും. അവര്‍ നല്‍കുന്ന ലക്ഷങ്ങള്‍ മാത്രമാണ് മിക്ക ഡോക്ടര്‍മാരുടേയും ലക്ഷ്യം പിന്നെ ആശുപത്രി ഉടമയുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കലും. അതിനായി ആവശ്യമില്ലാത്ത മരുന്നുകള്‍, പരിശോധനകള്‍… സാധാരണക്കാരാകട്ടൈ ഡോക്ടറെ കാണുന്നത് ദൈവമായി. അതിനെയാണ് അവര്‍ ചൂഷണം ചെയ്യുന്നത്. വാസ്തവത്തില്‍ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ആള്‍ദൈവങ്ങളില്‍നിന്നും കാര്യമായി വ്യത്യസ്ഥമല്ല ഇത്.
ഡോക്ടര്‍മാര്‍ രോഗികളോട് രോഗവിവരം കൃത്യമായി പറയണമെന്നുണ്ട്. എന്നാല്‍ അതവര്‍ ഒരിക്കലും പറയാറില്ല. അതിനാല്‍ തന്നെ വിവരാവകാശനിയമം അനിവാര്യമായിരിക്കുന്നു.
പോര, മറ്റൊന്നു കൂടി. എല്ലാവരും സംഘടിതരാണല്ലോ. സംഘടിതരല്ലാത്ത അപൂര്‍വ്വം വിഭാഗങ്ങളില്‍ പെട്ടവരാണ് രോഗികള്‍. പലയിടത്തുനിന്ന് വരുന്നവര്‍. ഏതാനും ദിവസം ആശുപത്രികളില്‍ കിടക്കുന്നവര്‍. പിന്നെ പിരിഞ്ഞു പോകുന്നവര്‍. അല്ലെങ്കില്‍ മരിച്ചുപോകുന്നവര്‍. ചികിത്സാ ചിലവില്‍ വീടും കുടിയും നഷ്ടപ്പെട്ട് തെരുവിലാകുന്നവര്‍. അവരെ സംഘടിപ്പിക്കല്‍ എളുപ്പമല്ല. എന്നലത് അനിവാര്യമായിരിക്കുന്നു. ഓരോ ആശുപത്രി കേന്ദ്രീകരിച്ചും രോഗികളെ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കണം. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട കടമയാണിത്.
സ്വാകാര്യ ആശുപത്രികള്‍ മാത്രമല്ല, പൊതുസമൂഹവുമായി ഇടപെടുന്ന എല്ലാ സ്ഥാപനങ്ങളും വിവരാവകാശനിയമത്തിനു കീഴില്‍ വരണം. സ്വകാര്യമോ സര്‍ക്കാരിന്റേതോ എന്നതു നോക്കാതെ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വിവരാവകാശം ബാധകമാക്കണം. രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് അതാരംഭിക്കണം. കാരണം ഇത് ജനാധിപത്യമാണല്ലോ. ജനങ്ങളാണല്ലോ അന്തിമവിധികര്‍ത്താക്കള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in