സ്വകാര്യത കവരുന്ന ആധാറിനെതിരേ കേരളത്തിലും പ്രതിഷേധമുയര്‍ന്നില്ല
അരുണാ റോയ് കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പൗരന്റെ സാന്നിധ്യം പോലും ഇല്ലാതാക്കാവുന്ന ആധാര്‍കാര്‍ഡിനെതിരേ കേരളത്തില്‍ പോലും ചെറുത്തുനില്‍പ്പുണ്ടായില്ലെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമണ്‍ ചെയര്‍പേഴ്സണ്‍ അരുണാറോയ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉല്‍പന്നമായ ആധാര്‍ പോലുള്ള സംവിധാനങ്ങളിലൂടെ പൗരന്‍മാരുടെ സ്വകാര്യതയും പരമാധികാരവകാശങ്ങളുമാണ് കവര്‍ന്നെടുക്കുന്നത്. ബാങ്ക്, വിസ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസം തുടങ്ങി സര്‍വമേഖലകളും ആധാറില്‍ ബന്ധിപ്പിച്ച ആധാര്‍ കാര്‍ഡിനെ കേരളം പോലും യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് സ്വീകരിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു. […]
അരുണാ റോയ്
കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ പൗരന്റെ സാന്നിധ്യം പോലും ഇല്ലാതാക്കാവുന്ന ആധാര്‍കാര്‍ഡിനെതിരേ കേരളത്തില്‍ പോലും ചെറുത്തുനില്‍പ്പുണ്ടായില്ലെന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ വിമണ്‍ ചെയര്‍പേഴ്സണ്‍ അരുണാറോയ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായി മുഴുവന്‍ വിവരങ്ങളും ശേഖരിച്ച അത്യാധുനിക സാങ്കേതിക വിദ്യകളുടെ ഉല്‍പന്നമായ ആധാര്‍ പോലുള്ള സംവിധാനങ്ങളിലൂടെ പൗരന്‍മാരുടെ സ്വകാര്യതയും പരമാധികാരവകാശങ്ങളുമാണ് കവര്‍ന്നെടുക്കുന്നത്. ബാങ്ക്, വിസ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസം തുടങ്ങി സര്‍വമേഖലകളും ആധാറില്‍ ബന്ധിപ്പിച്ച ആധാര്‍ കാര്‍ഡിനെ കേരളം പോലും യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെയാണ് സ്വീകരിച്ചതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
സി. അച്യുതമേനോന്‍ സ്മൃതിയില്‍ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജനാധിപത്യം അടിസ്ഥാനപരമായി വെല്ലുവിളി നേരിടുകയാണ്. ഭരണഘടനപോലും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നത്. പൗരന് ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാനപ്രമാണങ്ങള്‍ പോലും നിരാകരിക്കുകയാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന സാഹചര്യം അടിയന്തിരാവസ്ഥയെക്കാള്‍ ഭീകരമാണ്.പുതിയ കാലഘട്ടത്തില്‍ അവകാശങ്ങള്‍ ഒരോന്നായി കവരുന്നതാണ് കാണുന്നത്. സംഘപരിവാറിന്റെ സംഘടനാ ശൃംഖലകള്‍ ഉപയോഗിച്ച് ഭരണഘടന അട്ടിമറിച്ച് ഫാഷിസ്റ്റ് രീതികള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അടക്കം സങ്കുചിതയുടെ മതില്‍ ക്കെട്ടുകള്‍ തീര്‍ക്കുന്നു. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഉറുദു പദങ്ങള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കുകയാണ്.
തുല്യത, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ ചിന്തകള്‍ പോലും തടസപ്പെടുത്തുന്നു. സംവാദങ്ങളും എതിരഭിപ്രായങ്ങളും രാഷ്ട്രദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്നു. ഭിന്നസ്വരങ്ങള്‍ക്കിടമില്ലാതാകുന്ന അവസ്ഥയാണുള്ളത്.രാജ്യത്തിന് അപകടരമായ ഗുജറാത്ത് മോഡലിന് പകരം ബദല്‍ രാഷ്ട്രീയത്തിന്റെയും ഭരണക്രമത്തിന്റെയും കേരളീയ മാതൃകയാണ് രാജ്യത്തിന് പ്രതീക്ഷ.ഇത് രാജ്യത്താകെ പ്രചരിപ്പിക്കാന്‍ പൗരസമൂഹം തയാറവാണമെന്നും അവര്‍ പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in