സ്റ്റാലിന്‍ വരേണ്ടിയിരുന്നത് നെഗറ്റീവ് ഫെയ്‌സസില്‍……
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ലോകത്തിലെ ക്രൂരന്മാരായ ഭരണാധികാരികളുടെയും കൊള്ളക്കാരന്റെയും കൂടെനിര്‍ത്തി നെഗറ്റീവ് ഫെയ്‌്‌സ് എന്ന പേരില്‍ എസ്.എഫ്.ഐ. ഇറക്കിയ കുന്നംകുളം ഗവ. പോളിടെക്‌നിക് കോളജ് മാഗസിന്‍ വിവാദമായിരിക്കുകയാണല്ലോ. റഷ്യന്‍ പേരായ ലിറ്റ്‌സോക്കിനിഗ എന്ന പേരിലാണ് മാഗസിന്‍ രൂപകല്‌പന ചെയ്‌തിട്ടുള്ളത്. പുറംചട്ടയില്‍ കാറല്‍മാര്‍ക്‌സും ഗാന്ധിയും ഐന്‍സ്‌റ്റീനും വിവേകാനന്ദനും മദര്‍ തേരസയും ചാപ്ലിനും മണ്ഡേലയും കാസ്‌ട്രോയും മാവോയും ഇഎംഎസും ചെഗ്വരയുമടക്കം ലോകത്തെ മുന്‍നിരയില്‍ നിന്നു നയിച്ച നിരവധി പേരുണ്ട്. നെഗറ്റീവ് ഫെയ്‌സ് എന്ന തലകെട്ടു കൊടുത്തിട്ടുള്ള പേജിലാണ് നരേന്ദ്രമോഡിയുള്ളത്. കൂട്ടിനു മുസ്സോളിനിയും […]
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ലോകത്തിലെ ക്രൂരന്മാരായ ഭരണാധികാരികളുടെയും കൊള്ളക്കാരന്റെയും കൂടെനിര്‍ത്തി നെഗറ്റീവ് ഫെയ്‌്‌സ് എന്ന പേരില്‍ എസ്.എഫ്.ഐ. ഇറക്കിയ കുന്നംകുളം ഗവ. പോളിടെക്‌നിക് കോളജ് മാഗസിന്‍ വിവാദമായിരിക്കുകയാണല്ലോ. റഷ്യന്‍ പേരായ ലിറ്റ്‌സോക്കിനിഗ എന്ന പേരിലാണ് മാഗസിന്‍ രൂപകല്‌പന ചെയ്‌തിട്ടുള്ളത്. പുറംചട്ടയില്‍ കാറല്‍മാര്‍ക്‌സും ഗാന്ധിയും ഐന്‍സ്‌റ്റീനും വിവേകാനന്ദനും മദര്‍ തേരസയും ചാപ്ലിനും മണ്ഡേലയും കാസ്‌ട്രോയും മാവോയും ഇഎംഎസും ചെഗ്വരയുമടക്കം ലോകത്തെ മുന്‍നിരയില്‍ നിന്നു നയിച്ച നിരവധി പേരുണ്ട്. നെഗറ്റീവ് ഫെയ്‌സ് എന്ന തലകെട്ടു കൊടുത്തിട്ടുള്ള പേജിലാണ് നരേന്ദ്രമോഡിയുള്ളത്. കൂട്ടിനു മുസ്സോളിനിയും ഹിറ്റ്‌ലറും കസബും വീരപ്പനും പുലി പ്രഭാകരനും ബിന്‍ ലാദനുമൊക്കെയുണ്ട്. ഇവര്‍ തമ്മില്‍ എന്താണു സാമ്യമെന്നറിയില്ല. ഒരുപക്ഷെ ബിന്‍ ലാദനും മോദിയും തമ്മില്‍ സാമ്യം വ്യാഖ്യാനിക്കാന്‍ കഴിയുമായിരിക്കാം. സ്വാഭാവികമായും ബിജെപി മാഗസിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
പറയാനുദ്ദശിച്ച വിഷയം ഇതാണ്. സ്റ്റാലിന്റെ സ്ഥാനം എങ്ങനെയാണ് കവറില്‍ വന്നത്? അതു വരേണ്ടിയിരുന്നത് നെഗറ്റീവ് ഫെയ്‌സസിലല്ലേ…….?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in