സ്ത്രീക്ഷേമത്തിന് പ്രതേക വകുപ്പ്

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു. ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സ്ത്രീ സൗഹൃദ ടോയ് ലറ്റ് സ്ഥാപിക്കും. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും. മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്ററുകള്‍ തുടങ്ങും. കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം. ജന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ […]

ppp

സ്ത്രീകളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അറിയിച്ചു. ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി നീക്കി വെക്കും. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളില്‍ സ്ത്രീ സൗഹൃദ ടോയ് ലറ്റ് സ്ഥാപിക്കും. സ്‌കൂളുകളില്‍ ഗേള്‍സ് ഫ്രണ്ട്‌ലി ശുചിമുറികള്‍ ഉറപ്പാക്കും. മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ ഫ്രഷ്അപ് സെന്ററുകള്‍ തുടങ്ങും. കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം. ജന്‍ഡര്‍ പാര്‍ക്കുകള്‍ പുനഃസ്ഥാപിക്കും. എല്ലാ രംഗത്തും സ്ത്രീ പരിഗണന ഉറപ്പാക്കും. ബജറ്റ് രേഖകള്‍ക്കൊപ്പം ജെന്‍ഡര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും ഹാജരാക്കും. നിര്‍ഭയ ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ക്ക് 12.5 കോടി രൂപ വകയിരുത്തി.
60 കഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഈ സര്‍ക്കാര്‍ പുതിയൊരു കീഴ്വഴക്കത്തിന് തുടക്കം കുറിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്ന പ്രഖ്യാപനമാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൂടാതെ ഭിന്നലിംഗക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായം അനുവദിക്കും.
കുടുംബശ്രീയുടെ പുനരുദ്ധാരണം നടപ്പാക്കും. കുടുംബശ്രീക്കായി 200 കോടി രൂപ വകയിരുത്തി. നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും. തിനായി 50 കോടി രൂപ വകയിരുത്തി.
കെ.എസ്.ആര്‍.ടി.സിയുടെ കടഭാരം കുറക്കാന്‍ പ്രത്യേക രക്ഷാപാക്കേജ് നടപ്പാക്കും. കൊച്ചി കേന്ദ്രമാക്കി ആയിരം സി.എന്‍.ജി ബസുകള്‍ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. ഇതിനായി അഞ്ഞൂറ് കോടി രൂപ വകയിരുത്തി. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങാതെ നല്‍കാന്‍ നടപടി സ്വീകരിക്കും.
സാംസ്‌കാരിക മേഖലയില്‍ ഏറെ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ നടത്തിപ്പിനായി സ്ഥിരം വേദി സ്ഥാപിക്കും. ഇതിനായി ബജറ്റില്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നാടക തീയേറ്റര്‍, സിനിമാ തിയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്‌കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഒരു കലാസാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി. കലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ ആയിരം രൂപയാക്കി. പടയണി, തെയ്യം കലാകാരന്‍മാരെയും മേളപ്രമാണിമാരെയും ഇതില്‍ ഉള്‍പ്പെടുത്തി. നവോത്ഥാന നായകന്മാരുടെ പേരില്‍ സാംസ്‌കാരിക മണ്ഡപം നിര്‍മിക്കും. പയ്യന്നൂരില്‍ പൂരക്കളി അക്കാദമി സ്ഥാപിക്കും.
1300 ഒന്നാം ഗ്രേഡ് ലൈബ്രറികളില്‍ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കും. ലാറി ബേക്കര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍മാണരീതികള്‍ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്രത്തിന് 2 കോടി അനുവദിക്കും. ശിവഗിരിയില്‍ ‘നമുക്ക് ജാതിയില്ല’ വിളംബര മ്യൂസിയത്തിന് അഞ്ചു കോടി രൂപ അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും. ഈ പദ്ധതിക്കായി 1000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എയ്ഡഡ് അടക്കം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എട്ടാം ക്ലാസു വരെയുളള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കും.
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി രൂപ അനുവദിച്ചു. അഞ്ച് വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍. കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം. വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു.
ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ അനുവദിച്ചു. യൂണിഫോമിന് അഞ്ഞൂറു രൂപയും യാത്രചിലവിന് ആയിരം രൂപയും അനുവദിച്ചു. കേരളസര്‍വകലാശാല 25 കോടി കാലിക്കറ്റ് എംജി കണ്ണൂര്‍ 24 കോടി, മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി.
ഗവ.ആര്‍ട്‌സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു; രണ്ട് വര്‍ഷത്തിനകം ഇവയുടെ നവീകരണം പൂര്‍ത്തിയാക്കും. കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും. സംസ്ഥാനത്തെ 52 ആര്‍ട്‌സ്, സയന്‍സ് കോളജുകളുടെ നിലവാരം ഉയര്‍ത്താന്‍ 500 കോടി രൂപ. പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി. 10 ഐഐടികള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി രൂപ വയകിയരുത്തിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമപെന്‍ഷനുകളിലെ ബാക്കിയുള്ള കുടിശ്ശിക ഓണത്തിന് മുമ്പ് കൊടുത്തുതീര്‍ക്കും.
ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 68 കോടി രൂപ നീക്കിവെക്കും. പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി അനവദിക്കും. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധി വിഹിതം ഏര്‍പ്പെടുത്തി.
സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക പദ്ധതിപെന്‍ഷനുകള്‍ ബാങ്കുവഴിയാക്കും. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 1000 രൂപയാക്കും. ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും. ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്കും പെന്‍ഷന്‍ കൊണ്ടുവരും. അഗതികള്‍ക്കുള്ള ആശ്രയ പദ്ധതി വിപുലീകരിക്കും. ആരോഗ്യ ഇന്‍ഷുറന്‍സിന് 1000 കോടി നീക്കിവെക്കുകയാണെന്നും ഐസക് പറഞ്ഞു.

താഴെപറയുന്നവയാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍.

മാരക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
പെന്‍ഷന്‍ ബാങ്ക് വഴിയാക്കും
കാരുണ്യ ചികിത്സാ പദ്ധതി ജനങ്ങളുടെ അവകാശമാക്കി മാറ്റും
എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തും
ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും.
തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നവീകരണത്തിന് 100 കോടി
പട്ടികവര്‍ഗക്കാര്‍ക്ക് വീടുനിര്‍മാണം 450 കോടി
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
12,000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി
ഭിന്നലിംഗക്കാര്‍ക്ക് 68 കോടി രൂപയുടെ സഹായം
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 10 കോടി രൂപ അനുവദിക്കും
കോക്ലിയര്‍ ഇംപ്ലാന്റേഷന് പത്ത് കോടി രൂപ
അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്
പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം
വീടില്ലാത്തവരുടെ പട്ടിക തയാറാക്കും എല്ലാ വീടുകളിലും വെള്ളവും വെളിച്ചവും കക്കൂസും
ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കും.
റേഷന്‍ കട നവീകരിക്കാന്‍ കെഎസ്എഫ്ഇ വഴി പലിശരഹിത വായ്!പ
മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനം പുതിയ ധനകാര്യ സ്ഥാപനത്തിന്
കേരള അടിസ്ഥാന വികസന ബോര്‍ഡിനെ ധനകാര്യ സ്ഥാപനമാക്കും
കാര്‍ഷിക മേഖലക്ക് 600 കോടി രൂപ വകയിരുത്തി
ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി
നെല്‍കൃഷി സബ്‌സിഡി വര്‍ധിപ്പിച്ചു
നെല്ല് സംഭരണത്തിന് 385 കോടി രൂപ വകയിരുത്തി
ദേശീയപാത, വിമാനത്താവളം, ഗെയില്‍പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമിയേറ്റെടുക്കും
പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും
ഭൂമിയേറ്റെടുക്കലിലെ പ്രതിസന്ധികള്‍ തരണം ചെയ്യും
ഭൂമി ഏറ്റെടുക്കലിന്റെ മുഴുവന്‍ കുടിശികയും ഉടന്‍ കൊടുത്തു തീര്‍ക്കും.
റോഡുകള്‍ക്കും മറ്റും സ്ഥലമെടുക്കാന്‍ 8000 കോടി.
മൃഗസംരക്ഷണത്തിനും ക്ഷീര വികസത്തിനും 350 കോടി
തരിശിടുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ സംഘകൃഷിക്ക് നല്‍കണം
പച്ചക്കറി മേഖലക്ക് 100 കോടി
കാലിത്തീറ്റ സബ്‌സിഡി 20 കോടിയായി വര്‍ധിപ്പിച്ചു
മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി
കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു
തീരദേശ സംരക്ഷണ പരിപാടികള്‍ പുന:പരിശോധിക്കും
കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ 10 ലക്ഷം ധനസഹായം
പൊതുമേഖലയില്‍ മരുന്നു കമ്പനി
പുലിമുട്ട് നിര്‍മ്മാണത്തിന് 300 കോടി
അര്‍ത്തുള്ളി, താനൂര്‍, കൊയിലാണ്ടി, തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് 5 കോടി
കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും
കയര്‍മേഖലക്ക് വകയിരുത്തിയത് 262 കോടി
പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും 235 കോടി രൂപ
ഖാദിവികസനത്തിന് പത്ത് കോടി
കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം
വിഴിഞ്ഞത്ത് വീട് നഷ്ടപ്പെടുന്നവരുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും
കണ്ണൂര്‍ ദിനേശ് സഹകരണസംഘത്തിന് 9 കോടി രൂപ
കയര്‍ വില സ്ഥിരതാ ഫണ്ട് 100 കോടിയാക്കി
ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും ആയിരം കോടി
കെട്ടിട്ട നിര്‍മാണ ചുമതല സര്‍ക്കാറും മറ്റു ചിലവുകള്‍ സന്നദ്ധ സംഘടനകളും വ്യക്തികളും വഹിക്കണം
5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍
ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ആസ്ഥാന മന്ദിരം പണിയാന്‍ 20 കോടി
ഭിന്നശേഷിക്കാരായ 50000തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ, യൂണിഫോമിന് 500 രൂപ, യാത്രചിലവിന് 1000 രൂപ
കേരള സര്‍വകലാശാലക്ക് 25 കോടി കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 24 കോടി
മലയാളം സര്‍വകലാശാലക്ക് 7 കോടി
ഗവ. ആര്‍ട്‌സ് കോളജുകളും എന്‍ഞ്ചിനീയറിങ് കോളജുകളും നവീകരിക്കാന്‍ 250 കോടി രൂപ
നവീകരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും
വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു
പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി
10 ഐ.ടി.ഐകള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 50 കോടി
മെഡി. കോളജുകള്‍, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി
കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി
തലശ്ശേരിയില്‍ വനിതകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കും
ആര്‍.സി.സിക്ക് 59 കോടി
മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി
തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും
അഞ്ച് വര്‍ഷം കൊണ്ട് വാട്ടര്‍ അതോറിറ്റിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റും
വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും
വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുത്തിതള്ളി
വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് കൂട്ടില്ല
കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി
ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി
ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് 114 കോടി
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തും
എല്ലാ ജില്ലകളിലും നാടക തീയേറ്റര്‍, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസ സൗകര്യം എന്നിവയോട് കൂടിയ കലാ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കും
ഒരു കലാ സാംസ്‌കാരിക സമുച്ചയം സ്ഥാപിക്കാന്‍ 40 കോടി രൂപ ചിലവ്
തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ 50 കോടി
പയ്യന്നൂരില്‍ പൂരക്കളി അക്കാദമി
നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മിക്കും
പടയണി, തെയ്യം കലാകാരന്‍മാര്‍ക്ക് പെന്‍ഷന്‍
കെ.എസ്.ഡി.പിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി
തിരൂന്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ് 30 ലക്ഷമാക്കി ഉയര്‍ത്തി
കൈത്തറി മേഖലക്ക് 30 കോടിയുടെ സഹായം
കെ.പി.പി നമ്പ്യാരുടെ സ്മാരക മ്യൂസിയം ആരംഭിക്കാന്‍ ഒരു കോടി
ശിവഗിരിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ 2 കോടി
ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് 33 കോടി
ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ധിപ്പിച്ചു
എ ഗ്രേഡ് ലൈബ്രറികളില്‍ വൈഫൈ ഏര്‍പ്പെടുത്താന്‍ പത്ത് കോടി
14 ജില്ലകളിലും ഇന്‍ഡോര്‍ സ്‌റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി
ജിവി രാജ, അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ നവീകരണത്തിന് 30 കോടി
എല്ലാ പഞ്ചായത്തിലും കളിക്കളം
നീലേശ്വരം, ധര്‍മ്മടം, കൂത്തുപറമ്പ്, നടുവണ്ണൂര്‍, നിലമ്പൂര്‍, ചിറ്റൂര്‍, ചാത്തനൂര്‍ ചാലക്കുടി, പ്രീതികുളങ്ങര, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിക്കും 5 കോടി
കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബാള്‍ അക്കാദമി
ശിവഗിരിയില്‍ നമുക്ക് ജാതിയില്ല വിളംബര മ്യൂസിയത്തിന് അഞ്ച് കോടി
മാന്ദ്യവിരുദ്ധ പാക്കേജിലൂടെ 5000 കോടിയുടെ റോഡ് വികസന പാക്കേജ്
സംസ്ഥാനത്ത് 68 പാലങ്ങള്‍ക്ക് അനുമതി
റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി
17 ബൈപ്പാസുകള്‍ക്ക് 385 കോടി
2,800 കോടി രൂപക്ക് 37 റോഡുകള്‍ അനുവദിച്ചു
മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിന് 5000 കോടി വകയിരുത്തി
14 റെയില്‍ മേല്‍പാലങ്ങള്‍ക്ക് പണം വകയിരുത്തി
ചെളാരി, ചെട്ടിപ്പടി, ഗുരാവയൂര്‍ അക്കത്തേതറ, മുളയാര്‍, ചിറങ്ങര, കുണ്ടര വാളക്കുറിശി, പുതുക്കാട് തുടങ്ങിയ മേല്‍പാലങ്ങള്‍ക്ക് പണം അനുവദിച്ചു
അതിവേഗ റെയില്‍പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും 50 ലക്ഷം
ശബരിപാതക്ക് 50 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു
സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നബാഡ് സഹായമായി 200 കോടി പ്രതീക്ഷിക്കുന്നു
കേരളത്തിലെ എല്ലാ വീടുകളിലും സി.എഫ്.എല്‍ ബള്‍ബുകള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി
ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 130 കോടി
എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
തോട്, കുളം, പുഴ പുനരുദ്ധാരണത്തിന് 100 കോടി
വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും
കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്
കലാഭവന്‍ മണിക്ക് സ്മാരകം
ശിവഗിരിയില്‍ നമുക്ക് ജാതിയില്ല വിളംബര മ്യൂസിയത്തിന് അഞ്ച് കോടി
മാന്ദ്യവിരുദ്ധ പാക്കേജിലൂടെ 5000 കോടിയുടെ റോഡ് വികസന പാക്കേജ്
സംസ്ഥാനത്ത് 68 പാലങ്ങള്‍ക്ക് അനുമതി
റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി
17 ബൈപ്പാസുകള്‍ക്ക് 385 കോടി
2,800 കോടി രൂപക്ക് 37 റോഡുകള്‍ അനുവദിച്ചു
മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിന് 5000 കോടി വകയിരുത്തി
14 റെയില്‍ മേല്‍പാലങ്ങള്‍ക്ക് പണം വകയിരുത്തി
ചെളാരി, ചെട്ടിപ്പടി, ഗുരാവയൂര്‍ അക്കത്തേതറ, മുളയാര്‍, ചിറങ്ങര, കുണ്ടര വാളക്കുറിശി, പുതുക്കാട് തുടങ്ങിയ മേല്‍പാലങ്ങള്‍ക്ക് പണം അനുവദിച്ചു
അതിവേഗ റെയില്‍പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും 50 ലക്ഷം
ശബരിപാതക്ക് 50 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു
സര്‍ക്കാര്‍ ഓഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ നബാഡ് സഹായമായി 200 കോടി പ്രതീക്ഷിക്കുന്നു
കേരളത്തിലെ എല്ലാ വീടുകളിലും സി.എഫ്.എല്‍ ബള്‍ബുകള്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി
ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 130 കോടി
എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
തോട്, കുളം, പുഴ പുനരുദ്ധാരണത്തിന് 100 കോടി
വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും
കെ.എസ്.ആര്‍.ടി.സിക്ക് രക്ഷാ പാക്കേജ്
അഞ്ച് വര്‍ഷം കൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സി.എന്‍.ജിയാക്കും
കെ.എസ്.ആര്‍.ടി.സിക്ക് 1000 സി.എന്‍.ജി ബസുകള്‍ 300 കോടി
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും
കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സി.എന്‍.ജി ബസുകള്‍ ഇറക്കും
കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതി മാതൃകയാക്കി ആലപ്പുഴ കുട്ടനാട് ചങ്ങനാശേരി എന്നിവിടങ്ങളിലും മൊബിലിറ്റി ഹബ്ബ്
ആദിവാസികള്‍ക്കായി പി.കെ കാളന്‍ ഭവന പദ്ധതി
കടക്കെണിയിലായ ക്ഷീര കര്‍ഷകര്‍ക്ക് 5 കോടി
നാല് അണ്ടര്‍പാസേജുകള്‍ക്ക് അഞ്ച് കോടി
അഞ്ച് ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍
കൊച്ചിപാലക്കാട്‌കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു
ഇടനാഴിക്കായി എന്‍എച്ച് 47ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
കൊച്ചി കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും
20 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ
പൊന്‍മുടിയില്‍ റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി
മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരി, ആലപ്പുഴ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കും 100 കോടി
എട്ട് ഫ്‌ലൈ ഓവറുകള്‍ക്ക് 180 കോടി
കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജില്‍ നടപ്പിലാക്കും
ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും
പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നവേഷന്‍ സോണിന് 225 കോടി ടെക്‌നോ പാര്‍ക്കിന് 750 കോടി
കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ
സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി
ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ 20 കോടി രൂപ
ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും
ഇതു സംബന്ധിച്ച പഠനത്തിന് 10 ലക്ഷം രൂപ വകയിരുത്തി
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക വകുപ്പിന് 28 കോടി
പ്രവാസികളുടെ പുനരധിവാസ പാക്കേജ് 24 കോടി
വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്‌സിഡി മുന്‍കൂറായി നല്‍കും
ഐ.ടി മേഖലക്ക് മാന്ദ്യപുനരുദ്ധാരണ പാക്കേജില്‍ 1300 കോടി
അഞ്ച് വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
60 വയസ് കഴിഞ്ഞ ഭിന്നശേഷികാര്‍ക്ക് പെന്‍ഷന്‍
സ്‌നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി
പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി
വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
ശുചിത്വ മിഷന് 26 കോടി
കുടുംബശ്രീക്ക് 200 കോടി
നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും
സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരും
ഇനി മുതല്‍ ബജറ്റിന്റെ 10 ശതമാനം സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തിനും
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍
മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ അടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കുടുംബശ്രീക്ക് മേല്‍നോട്ടം
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം
പത്മനാഭസ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍
അഴീക്കല്‍ തുറമുഖത്തിന് 500 കോടി
തൃശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി
വയനാടിനെ കാര്‍ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി
കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം
അഗ്‌നിശമന വകുപ്പിന് 39 കോടി
അടൂര്‍, കൊയിലാണ്ടി, കൊങ്ങാട്, സെക്രട്ടേറിയേറ്റ്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍
ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും; സമ്മാന ഘടനയില്‍ മാറ്റം വരുത്തും
പൊലീസ് നവീകരണത്തിന് 40 കോടി, ഇതിനായി ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി
സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി
അച്ചന്‍കോവില്‍, പിണറായി, പുത്തൂര്‍ എന്നിവിടങ്ങളില്‍ പുതിയ പൊലീസ് സ്‌റ്റേഷനുകള്‍
ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി
കോഴിക്കോട് പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി
പുതിയ കോടതികള്‍ക്കായി 150 കോടി
ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന
അഞ്ച് കോളജുകളെ ഡിജിറ്റല്‍ കോളജുകളാക്കി മാറ്റും
കുട്ടനാടില്‍ സമഗ്ര കുടിവെള്ള വികസന പദ്ധതി നടപ്പാക്കും
നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് 25 ശതമാനം വര്‍ധന
തുണികളുടെ മൂല്യവര്‍ധിത നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു
പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി
ജി.എസ്.ടി നടപ്പായാലും ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടില്ല
മഞ്ചേശ്വരം, മുത്തങ്ങ എന്നിവിടങ്ങളില്‍ ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം സ്ഥാപിക്കും
പഴയ രേഖകള്‍ ആര്‍ക് വൈസ് ചെയ്യും നികുതി ഓഫീസുകള്‍ നവീകരിക്കും രേഖകള്‍ ഡിജറ്റല്‍ രൂപത്തിലാക്കും
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്ക് രണ്ടര കോടി
പരാതിപരിഹാര സെല്ലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും
2007ല്‍ ആവിഷ്‌ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്‌കരിക്കും
മൂന്ന് വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും
ഉപഭോക്താകള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും
വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും
വ്യാപരികള്‍ക്ക് അക്രഡിറ്റേഷന്‍, നികുതി കൃത്യമായി അടക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്
നികുതി സംബന്ധമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കും
ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും
വ്യാപാരി ക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും
വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്റ്, ആനുകൂല്യങ്ങളും പരിഷ്‌കരിക്കും
ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു
തേങ്ങയുടെ താങ്ങുവില 25ല്‍ നിന്ന് 27 രൂപയാക്കി
വെളിച്ചെണ്ണക്ക് അഞ്ച് ശതമാനം നികുതി, അധിക വരുമാനം കേരകര്‍ഷകര്‍ക്ക്.
ബര്‍ഗര്‍, പിസ, പാസ്ത തുടങ്ങിയ ബേക്കറി സാധനങ്ങള്‍ക്ക് 14 ശതമാനം നികുതി
പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി
പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി
ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു നല്‍കും
ഹോട്ടല്‍ മുറികളുടെ വാടക കൂടും
അലക്ക് സോപ്പുകളുടെ വില കൂടും
പാക്കറ്റ് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് വില കുറയും
തുണിത്തരങ്ങള്‍, ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ വില കൂടും
മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തു കളഞ്ഞു
അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും
ശമ്പളവും പെന്‍ഷനും ഇനി മുതല്‍ ട്രഷറി വഴിയാക്കും
നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ്
നിര്‍ഭയ ഹോമുകള്‍ക്ക് 12.5 കോടി
സിനിമ ടിക്കറ്റിന് വില കുറയും
ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ മുദ്രപത്ര വില 3 ശതമാനം കൂട്ടി
രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു
ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി
സ്‌ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും
വര്‍ഷങ്ങളായി നികുതി അടക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണ (30 ശതമാനം) തീര്‍പ്പാക്കല്‍ പദ്ധതി
ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടും
ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടി

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply