സോഷ്യല്‍ മീഡിയയും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുമ്പോള്‍

പുതുതലമുറയുടെ മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്നാണല്ലോ വെപ്പ്. അതും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയിലെത്തുമ്പോള്‍ എന്തുചെയ്യും? അത്തരമൊരവസ്ഥയിലാണ് നാം കടന്നുപോകുന്നത്. സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുമ്പോഴാണ് മറുവശത്ത് വര്‍ഗ്ഗീയവാദികളും ഇതേ മാധ്യമം തങ്ങളുടെ പ്രചരണത്തിനും വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നതെന്നതാണ് ദുഖകരം. യുപിയിലെ മുസാഫര്‍ നഗറില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ സോഷ്യല്‍ മീഡിയയും വ്യാപകമായി ഉപയോഗിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വ്യാജ വീഡിയോ ക്ലിപ്പിങ്ങുകളും സന്ദേശങ്ങളും നല്‍കി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 300 […]

Muzaffar-Nagar-Newskerala

പുതുതലമുറയുടെ മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്നാണല്ലോ വെപ്പ്. അതും വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുന്ന അവസ്ഥയിലെത്തുമ്പോള്‍ എന്തുചെയ്യും? അത്തരമൊരവസ്ഥയിലാണ് നാം കടന്നുപോകുന്നത്. സോഷ്യല്‍ മീഡിയയെയും നിയന്ത്രിക്കാനുള്ള ഭരണകൂട നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയരുമ്പോഴാണ് മറുവശത്ത് വര്‍ഗ്ഗീയവാദികളും ഇതേ മാധ്യമം തങ്ങളുടെ പ്രചരണത്തിനും വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നതെന്നതാണ് ദുഖകരം.
യുപിയിലെ മുസാഫര്‍ നഗറില്‍ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ കലാപങ്ങളില്‍ സോഷ്യല്‍ മീഡിയയും വ്യാപകമായി ഉപയോഗിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ വ്യാജ വീഡിയോ ക്ലിപ്പിങ്ങുകളും സന്ദേശങ്ങളും നല്‍കി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ ദൃശ്യങ്ങളാകട്ടെ പഴയ ഏതോ കലാപത്തിന്റെ ദൃശ്യങ്ങളാണത്രെ.
ആഗസ്ത് 27ന് ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. അന്നുമുതല്‍ പ്രദേശത്ത്് സംഘര്‍ഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന യോഗത്തില്‍ പങഅകെടുത്തവര്‍ക്കുനേരെ അക്രമണം നടന്നതിനെ തുടര്‍ന്നാണ് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയെന്നാണ് റിപ്പോര്‍ട്ട്്. ് നാല്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആയിരം സൈനികരെയും 38 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തെയും മേഖലയില്‍ വ്യന്യസിച്ചിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. എങ്കിലും സംഘര്‍ഷാവസ്ഥയും നിരോധനാജ്ഞയും തുടരുകയാണ്. സംഭവത്തില്‍ യു.പി. സര്‍ക്കാറിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കലാപം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. പ്രധാനമന്ത്രിതന്നെ മുഖ്യമന്ത്രിയെ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
സമാജ്‌വാദി സര്‍ക്കാരിനെതിരെ ബി.ജെ.പിയും ബി.എസ്.പി.യും കോണ്‍ഗ്രസ്സും രംഗത്തുവന്നു.
യുപിയില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടാറുണ്ട്. വരുന്ന ലെകസഭാതിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ കലാപത്തിനു കാരണമെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജ്യത്തെ വീണ്ടും വര്‍ഗ്ഗീയവല്‍ക്കരിക്കനുള്ള നീക്കമുണ്ടെന്നു കരുതാം. ഏറ്റവും ആശങ്കാജനകം സോഷ്യല്‍ മീഡിയയും അതിനായി ഉപയോഗിക്കുന്നു എന്നതാണ്. സോഷ്യല്‍ മീഡിയ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ യുവജനങ്ങളായതിനാല്‍ അവര്‍ക്കിടയിലും വര്‍ഗ്ഗീയവികാരങ്ങള്‍ എത്ര ശക്തമാണെന്നാണ് ഇത് തെളിയിക്കുന്നത്. നേരത്തെ ആസാമിലുണ്ടായ സംഭവവികാസങ്ങളിലും ഇത് പ്രകടമായിരുന്നു. എന്തിനേറെ കേരളത്തിലും സാമുദായിക വര്‍ഗ്ഗീയ വികാരങ്ങള്‍ പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമാണ്. ഇതിനെതിരായ ശക്തമായ ജാഗ്രതയും കൂട്ടായ്മകളും വളര്‍ത്തിയെടുക്കാന്‍ കഴിയണം. അല്ലെങ്കില്‍ ഭയാനകമായ ദുരന്തങ്ങളിലേക്കായിരിക്കും നാമെത്തിച്ചേരുക. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നിലപാടുകള്‍പോലും നിരര്‍ത്ഥകമായി തീരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply