സോഷ്യലിസം ഇന്ന് : യുവത്വമില്ലാത്ത യൂത്ത് ഡയലോഗ്

ഹരികുമാര്‍ യൂത്ത് ഡയലോഗ് എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ശ്രദ്ധേയമായ പല ഇടപെടലുകളും നടത്തിയെന്നത് വാസ്തവമാണ്. എന്നാല്‍ പലപ്പോഴും സംഘടനയുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും യുവത്വമുണ്ടെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അത്തരത്തിലൊന്നാണ് 22,23 തിയതികളില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്ന സോഷ്യലിസം ഇന്ന് എന്ന സെമിനാര്‍. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ നോട്ടീസ് തന്നെ ഈ നിപാടിനുള്ള അടിസ്ഥാനം. നോട്ടീസിന്റെ ആദ്യഖണ്ഡിക ഇങ്ങനെ. ”വിദ്യാലയങ്ങളിലും മാനേജുമെന്റ് ധനകാര്യവൃത്തങ്ങളിലും രാഷ്ട്രീയ സംവാദവേദികളിലും സ്വീകാര്യത നഷ്ടപ്പെട്ട ഒരു വാക്കായി മാറിയിരിക്കുന്നു […]

yyyഹരികുമാര്‍

യൂത്ത് ഡയലോഗ് എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ശ്രദ്ധേയമായ പല ഇടപെടലുകളും നടത്തിയെന്നത് വാസ്തവമാണ്. എന്നാല്‍ പലപ്പോഴും സംഘടനയുടെ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും യുവത്വമുണ്ടെന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. അത്തരത്തിലൊന്നാണ് 22,23 തിയതികളില്‍ പയ്യന്നൂരില്‍ വെച്ച് നടക്കുന്ന സോഷ്യലിസം ഇന്ന് എന്ന സെമിനാര്‍. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ നോട്ടീസ് തന്നെ ഈ നിപാടിനുള്ള അടിസ്ഥാനം.
നോട്ടീസിന്റെ ആദ്യഖണ്ഡിക ഇങ്ങനെ. ”വിദ്യാലയങ്ങളിലും മാനേജുമെന്റ് ധനകാര്യവൃത്തങ്ങളിലും രാഷ്ട്രീയ സംവാദവേദികളിലും സ്വീകാര്യത നഷ്ടപ്പെട്ട ഒരു വാക്കായി മാറിയിരിക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് നോട്ടീസ് ആരംഭിക്കുന്നത്. സോവിയറ്റ് തിരോധാനം ബെര്‍ളിന്‍ മതിലിന്റെ വീഴ്ച്ച, ചൈനീസ് വന്‍മതില്‍ കടന്നുള്ള കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ജൈവയാത്ര- ഇതൊക്കെ ധാരാളമായിരുന്നു. ഈ അവമതിപ്പിന് മുതലാളിത്തം ബദലീല്ലാത്തതാണെന്നും ചരിത്രം അവസാനിച്ചുവെന്നും ഉദ്‌ഘോഷിക്കപ്പെട്ടു. ശാസ്ത്ര- സാങ്കേതിക കുതിപ്പുകള്‍, ഗതാഗത-വാര്‍ത്താവിനിമയ വിപ്ലവങ്ങള്‍, ഊഹമൂലധനത്തിന്റെ മായിക പ്രകടനങ്ങള്‍-എല്ലാം ഭദ്രമാണെന്നും അംബരചുംബികളുടെ നെറുകയിലും ആകാശ നൗകകളിലും ആഘോഷരാവുകള്‍ ഒടുങ്ങില്ലെന്നും സമ്പന്നവര്‍ഗ്ഗം സ്വപ്നം കണ്ടു. പക്ഷേ, സോപ്പുകുമിളകള്‍ പൊട്ടാനുള്ളവയായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ദരിദ്രമാക്കപ്പെട്ട ജനലക്ഷങ്ങള്‍ തെരുവുകള്‍ കയ്യടക്കി പ്രതിഷേധിച്ചു. പുത്തന്‍ ഉദാരവാദത്തിന്റെ അപ്പോസ്തലന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടി. ഇടപെടാതിരിക്കല്‍ നയം(laissez faire)അട്ടത്തുവെച്ച് കോര്‍പ്പറേറ്റുകളെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ കേന്ദ്ര ബാങ്കുകള്‍ കുത്തുപാളയെടുത്തു. കഴിഞ്ഞ ദശകത്തിന്റെ ഒടുവില്‍ വെളിവാക്കപ്പെട്ട മുതലാളിത്ത പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയാണ്. തൊഴില്‍ നഷ്ടപ്പെട്ടവരും കടമെടുത്തു മുടിഞ്ഞവരും കിടപ്പാടം വിറ്റവരും കുടിയിറക്കപ്പെട്ടവരും ചികിത്സിക്കാന്‍ പണമില്ലാത്തവരും പഠനം പാതിവഴിയില്‍ മുടങ്ങിയവരും പ്രതിഷേധത്തിന്റെ അണികളാണ്.”
തീര്‍ച്ചയായും അജയ്യമെന്ന് അതിന്റെ വക്താക്കള്‍ ഉന്നിയിച്ച മുതലാളിത്തം പ്രതിസന്ധി നേരിടുന്നുണ്ട്.. അതിനെതിരായി പ്രക്ഷോഭങ്ങളും നടക്കുന്നു. എന്നാല്‍ ആ പ്രക്ഷോഭങ്ങള്‍ക്ക് ലോകമറിഞ്ഞ സോഷ്യലിസവുമായി എന്തു ബന്ധമാണുള്ളത്? പലയിടത്തും തെരുവുകള്‍ ക്യയടക്കിയവരൊക്കെ സോഷ്യലിസ്റ്റുാകാരാണോ? സോവിയറ്റ് തിരോധാനത്തിനും ബെര്‍ളിന്‍ മതിലിന്റെ വീഴ്ച്ചക്കുമെല്ലാം യഥാര്‍ത്ഥ കാരണമായ ജനാധിപത്യനിഷേധത്തെ ഈ മുന്നേറ്റങ്ങള്‍ അംഗീകരിക്കുന്നുണ്ടോ? മുതലാളിത്ത്ത്തിനെതിരായ എല്ലാ പ്രക്ഷോഭങ്ങളും സോഷ്യലിസമാണെന്ന ധാരണ ചരിത്രപരമായി ശരിയാണോ?
മുതലാളിത്തം പിറവിയില്‍ തന്നെ രോഗാതൂരമാണെന്നും അന്തമറ്റ വികസനമെന്നത് വ്യാമോഹമാണെന്നും ലോകം കൂടുതലായി തിരിച്ചറിയുന്നുണ്ടെന്ന താണ് ഈ പ്രതിസന്ധിയെ ശ്രദ്ധേയമാക്കുന്നതെന്നും പറയുന്ന സംഘാടകര്‍ മറുവശത്ത്, അനിശ്ചിതത്വങ്ങള്‍ മുതലെടുത്ത് മതഭീകരവാദവും തീവ്രവലതു ഫാസിസ്റ്റുകളും പലയിടങ്ങളിലും രാഷ്ട്രീയ അധികാരം കയ്യടക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാക്കുകയാണെന്നു വിലയിരുത്തുന്നു. ശരിതന്നെ. പക്ഷെ പിന്നീട് പറയുന്നത് എത്ര നിരുത്തരവാദപരമായാണെന്നു നോക്കുക. ”സമരരംഗത്തുള്ള ജനങ്ങള്‍ സോഷ്യലിസം, കമ്യൂണിസം, മാര്‍ക്‌സിസം തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് സമ്പന്നവര്‍ഗ്ഗങ്ങളെയും യാഥാസ്ഥിതി ശക്തികളെയും കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ട്.” എവിടെയാണ് ഇത്തരത്തില്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്? അഥവാ സംസാരിക്കുന്നെങ്കില്‍ തന്നെ അതിനെന്ത് ചരിത്രപരമായ അടിത്തറയാണുള്ളത്?
സത്യത്തില്‍ അത്തരമൊരടിത്തറയില്ലെന്ന് നോട്ടീസില്‍ തന്നെ സമ്മതിക്കുന്നുണ്ട്. വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ അതു മനസ്സിലാകും. അടുത്ത വരികള്‍ നോക്കുക. ”പക്ഷേ, എന്തുതരത്തിലുള്ള സോഷ്യലിസമാണ് വിഭാവനം ചെയ്യപ്പെടേണ്ടതെന്ന ആശയക്കുഴപ്പങ്ങളും വ്യാപകമാണ്. അന്തമറ്റ വികസനമെന്ന മുതലാളിത്ത സമീപനം അതേപടി പിന്തുടരുകയാണോ വേണ്ടത്? ഉത്പാനോപാധികള്‍ പൊതുമേഖലയില്‍ കൊണ്ടുവരിക എന്നാല്‍ കേന്ദ്രീകൃത അധികാര വ്യവസ്ഥയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സ്ഥാപിക്കുക എന്നാണോ? ജനാധികാരമെന്നത് ഏകകക്ഷി സര്‍വ്വാധിപത്യം സ്ഥാപിക്കലാണോ? ഗ്രാമസ്വരാജും തൊഴിലാളി-കര്‍ഷക കമ്യുണുകളും നിരാകരിക്കപ്പെടേ ആശയങ്ങളാണോ? മാനവികതയുടെ ആശയങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സായുധ ഹിംസയെന്ന ഒറ്റയടിപ്പാത മാത്രമാണോ നമ്മുടെ മുമ്പിലുള്ളത്? അധ്വാനത്തിന്റെയും ശരീരത്തിന്റെയും മേലുള്ള അപരാധീകത്വം അവസാനിപ്പിക്കുകകാരം സാര്‍വ്വത്രികമാക്കുക എന്നാണോ? സോഷ്യലിസ്റ്റ് ഭരണത്തില്‍ ചൂഷണമൂക്തമായ രീതിയില്‍ മൂലധന സമാഹരണം സാധ്യമാക്കുന്നതെങ്ങിനെയാണ്? പൊതു ഉടമസ്ഥതയുടെ ആശാസ്യമായ രൂപങ്ങള്‍ എന്തൊക്കെയാണ്? ഇത്തരം ഒരു പാട് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടും സംവാദാത്മകമായ ജനാധിപത്യത്തിന്റെ ഉയര്‍ന്നരൂപമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വികസിപ്പിച്ചുകൊണ്ടും മാത്രമേ നമുക്ക് നമ്മുടെ കാലത്തോടു നീതി പുലര്‍ത്താനാകൂ.”
എന്താണ് സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഇപ്പറഞ്ഞതൊന്നും സോഷ്യലിസത്തിന്റെ ഭാഗമല്ലെന്നാണോ? സത്യത്തില്‍ ഇപ്പറഞ്ഞതിന്റെയെല്ലാം ആകത്തുകയാണ് സോഷ്യലിസം. അതു തിരുത്തിയാല്‍ പിന്നെന്തിന് ആ പേര് ഉപയോഗിക്കണം? വര്‍ഗ്ഗരഹിതമായ കമ്യൂണിസം സ്ഥാപിക്കുന്നതിനു മുന്നോടിയായി തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യത്തിന്റെ കാലഘട്ടമാണല്ലോ സോഷ്യലിസമായി പരിഗണിക്കപ്പൈടുന്നത്. മറ്റു വര്‍ഗ്ഗങ്ങളെ ഇല്ലാതാക്കുന്ന കാലം. ഇക്കാലഘട്ടത്തില്‍ തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം സ്ഥാപിക്കപ്പെടുന്നത് അതിന്റെ മുന്നണി പോരാളിയെന്നു സ്വയം വിശേഷിക്കപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ്. പാര്‍ട്ടിയുടെ കേന്ദ്രീകൃത സംഘടനാശൈലിയിലൂടെ അത് നേതൃത്വത്തില്‍ കേന്ദ്രീകരിക്കുന്നു. മുകളില്‍ പറഞ്ഞവയൊക്കെ അത്തരമൊരവസ്ഥയുടെ സ്വാഭാവിക പരിണാമങ്ങളാണ്. ജനാധിപത്യമനുവദിക്കപ്പെടാത്ത ഒരു സമൂഹം സ്വാഭാവികമായും എത്തുന്ന അവസ്ഥ. അതിനാല്‍തന്നെയാണ് സോഷ്യലിസമെന്നു അവകാശപ്പെട്ടു നടപ്പാക്കിയ മുഴുവന്‍ സംവിധാനങ്ങള്‍ക്കുമെതിരെ നടന്ന പോരാട്ടങ്ങളുടെ അന്തര്‍ധാര ജനാധിപത്യാവകാശങ്ങള്‍ക്കുള്ള ത്വരയായി മാറിയത്. എന്നാല്‍ സംഘാടകര്‍ പുറത്തിറക്കിയ നോട്ടീസില്‍ ജനാധിപത്യത്തെ കുറിച്ചുള്ള പരാമര്‍ശമൊന്നുമില്ല. അമേരിക്കയാണ് സോഷ്യലിസ് രാജ്യങ്ങളെ തകര്‍ത്തത് എന്നും ജനാധിപത്യമെന്നത് മുതലാളിത്ത സൃഷ്ടി മാത്രമാണെന്നുമുള്ള സ്ഥിരം പല്ലവിയാണോ സംഘാടകരടേത് എന്നറിയില്ല.
ലോകം ഇന്നോളം സാക്ഷ്യം വഹിച്ച എല്ലാ ആശയധാരകളില്‍ നിന്നും ഗുണകരമായ വശങ്ങള്‍ സ്വീകരിച്ചുവേണം നമുക്ക് മുന്നോട്ടുപോകാന്‍. ആ അര്‍ത്ഥത്തില്‍ സോഷ്യലിസത്തില്‍ നിന്നും സ്വീകരിക്കാന്‍ പലതുമുണ്ടാകും. പുത്തന്‍ സാമ്പത്തിക നയങ്ങളും സമൂഹത്തിന്റെ ഫാസിസവല്‍ക്കരണവും മനുഷ്യബന്ധങ്ങളില്‍ കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും പാരിസ്ഥിതികവും സാമൂഹികവുമായ അസമത്വങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ യുവജനങ്ങളെ സാമൂഹികവിഷയങ്ങളില്‍ ഇടപെടുന്നതിന് രാഷ്ട്രീയമായി സജ്ജമാക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ടാണ് 3 നാള്‍ നീണ്ടുനില്‍ക്കുന്ന ഈയൊരു കൂടിച്ചേരല്‍ സംഘടിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് സംഘാടകര്‍ പറയുന്നു. നല്ലത്. . പക്ഷെ അതൊരിക്കലും സോഷ്യലിസത്തെ അന്ധമായി വെള്ള പൂശാനാകരുത്. അപ്പോഴാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് യുവത്വമില്ലാതാകുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “സോഷ്യലിസം ഇന്ന് : യുവത്വമില്ലാത്ത യൂത്ത് ഡയലോഗ്

  1. Avatar for Critic Editor

    ജോണ്‍സണ്‍.എൻ .പി.

    സോഷ്യലിസത്തെ കുറിച്ചുളള വിമർശനങ്ങളിൽ കഴമ്പുണ്ട്‌.പക്ഷേ,യൂറോപ്പിലും അമേരിക്കയിലും ലാറ്റിനമേരിക്കൻ നാടുകളിലും പുതിയ ഒരുപാട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഉയർന്നു വന്നിട്ടുള്ളത് ഗോപിയുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നു. അവയൊക്കെ സ്വയം അങ്ങനെ അവകാശപ്പെടുന്നുവെന്നു മാത്രമല്ല മാർക്സിസത്തിന്റെ പ്രസക്തി അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.അതും പിഴവുകളില്ലാത്ത നിലപാടുകൾ ആകണമെന്നില്ല.

  2. Avatar for Critic Editor

    ഷഫീക്ക് എച്ച്‌

    ഹരികുമാര്‍ പങ്കുവെയ്ക്കുന്ന ആശങ്ക അസ്ഥാനത്തുള്ളതാണ്. മാര്‍ക്‌സിയെന്‍ സോഷ്യലിസത്തിന്റെ പ്രേതബാധയില്‍ നിന്നും കടം കൊണ്ടത്. സോവിയറ്റ് യൂണിയനിലടക്കം കടന്നുവന്ന സോ,്‌യലിസത്തെ ഊന്നിമാത്രം ചര്‍ച്ച നടന്നാല്‍ മതിയെന്ന പഴഞ്ചന്ഡ യാന്ത്രിക വാദം. ആ സ്ഥിതി വെച്ച് നോക്കുകുയാണെങ്കില്‍ സോഷ്യലിസത്തെ കുറിച്ചുള്ള യൂത്ത് ഡയലോഗിന്റെ ആശങ്കതന്നെയാണ് കൂചടുതല്‍ യുവത്വത്തില്‍ നില്‍ക്കുന്നത്. ഹരികുമാര്‍ ലെനിനിസ്റ്റ് പുരോഗമനവാദത്തിന്റെ പഴഞ്ച ആശയഗതിയില്‍ ഉരുളുകയും ചെയ്യുന്നു. സോഷ്യലിസമെന്നത് മാര്‍ക്‌സ്് കൊണ്ടുവന്ന ധാരയൊന്നുമല്ല , മറിച്ച് മുന്നേ രൂപം കൊണ്ടാതാണെന്ന് മാര്‍ക്‌സ് പോലും അംഗീകരിക്കപ്പെടുന്ന ഒന്നാണ്.യൂണിവേഴ്‌സലായി യുണീക്ക് ഫോമായ ഒരു സോഷ്യലിസ്റ്റ് സിസ്റ്റം എന്നത് തന്നെ സോഷ്യലിസം എന്ന ആശയത്തെ നെഗേറ്റ് ചെയ്യുന്ന ഒന്നാണ്. സോഷ്യലിസം തത്വാധിഷ്ടിതമായാണ് സമത്വമാകേണ്ടത്. ്ത് ഭിന്നതയില്‍ ഊന്നുന്നതാവണം. അതിന്റൈ പേര് നഷ്ടമാകുമോ എന്നൊക്കെയുള്ള വേവലാതി ഹരികുമാറിന്റേത് നോമന്‍ക്ലേച്ചര്‍ വാദമായി മാത്രം കാണാവുന്ന കാര്യമാത്രമാണ്. അത്തരം ചിന്താഗതികള്‍ വാസ്തവത്തില്‍ തുറന്ന ചര്‍ച്ചകളെ തന്നെ അടഞ്ഞതാക്കാനും വഴിതിരിച്ചുവിട്ട് ഏകമാത്ര രൂപങ്ങളിലേയ്ക്ക് ചുരുക്കാനും മാത്രം ഉപയോഗിക്കപ്പെടുന്നതുമാണ്. അധികാരം അധികാരശക്തികള്‍ ചാലകശക്തികള്്#, ചലനം എന്നിങ്ങനെ നിരവഝധി കാര്യങ്ങളുമായി മാര്‍ക്‌സിസവും ലെനിനിസവും വേര്‍പിരിയിന്നിടത്തുപോലുമുണ്ട സോഷ്യലിസത്തിന്റെ മാര്‍ക്‌സിയന്‍ മാതൃകകളെ പുനര്‍ വാചാരം ചെയ്യാന്‍. അല്ലാതെ എല്ലാത്തിനേം ധാ നഷ്ടപു്‌പെട്ടുപോകുന്നു അതിന്റെ സത്ത, അതോണ്ട മുറിുകെ പ്ടിച്ചോ 20 ലെ സോഷ്യലിസം അല്ലെങ്കില്‍ അതിന്റെ ഗുണവശങ്ങള്‍ എന്നൊക്കെ തട്ടിവിടുന്നത് പിന്തുടരേണ്ട കാര്യമമില്ല എന്ന് തോന്നുന്നു. സോഷ്യലിസത്തിന്റെ മുന്‍മാതൃകകളേ ഇല്ലാതിരുന്ന കാലത്ത് നിന്നുകൊണ്ട പോലും സോഷ്യലിസത്തെ വിബാവനം ചെയ്യാന്‍ കഴിയണം എന്നാണെനിക്ക് തോന്നുന്നത്.

Leave a Reply