സോളിഡാരിറ്റിയുടെ തെരുവിലേക്ക് പരിഷത്തോ?
സിവിക് ചന്ദ്രന്‍ രണ്ടു പിറന്നാളാഘോഷങ്ങളാണ് അടുത്തയിടെ കേരളത്തില്‍ നടന്നത്. ഒന്നാമത്തേത് 50 വയസ്സു പൂര്‍ത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേത്. രണ്ടാമത്തേത് പത്തു വയസ്സു തികയുന്ന സോളിഡാരിറ്റിയുടേത്. പരിഷത്ത് അതിന്റെ ആയുസ്സിന്റെ പകുതി കാലമെങ്കിലും കേരളത്തില്‍ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നവകേരള രൂപീകരണത്തില്‍ അതിന്റെ ശക്തികള്‍ക്കും ദൗര്‍ബ്ബല്ല്യങ്ങള്‍ക്കും ഇടതുപക്ഷത്തോടൊപ്പം പങ്കുവഹിച്ച പ്രസ്ഥാനമാണ്. പരിഷത്തിന് പിന്‍വാങ്ങേണ്ടിവന്ന തെരുവിലേക്കാണ് സോളിഡാരിറ്റിയുടെ പ്രവേശനം. തങ്ങള്‍ ഒരിക്കല്‍ സക്രിയവും സജീവവുമായിരുന്ന തെരുവിലേക്ക് പരിഷത്ത് തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സോളിഡാരിറ്റിയുടെ വിജയാരവങ്ങള്‍ ഇരമ്പുന്നു. […]
സിവിക് ചന്ദ്രന്‍
രണ്ടു പിറന്നാളാഘോഷങ്ങളാണ് അടുത്തയിടെ കേരളത്തില്‍ നടന്നത്. ഒന്നാമത്തേത് 50 വയസ്സു പൂര്‍ത്തിയാക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേത്. രണ്ടാമത്തേത് പത്തു വയസ്സു തികയുന്ന സോളിഡാരിറ്റിയുടേത്. പരിഷത്ത് അതിന്റെ ആയുസ്സിന്റെ പകുതി കാലമെങ്കിലും കേരളത്തില്‍ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നവകേരള രൂപീകരണത്തില്‍ അതിന്റെ ശക്തികള്‍ക്കും ദൗര്‍ബ്ബല്ല്യങ്ങള്‍ക്കും ഇടതുപക്ഷത്തോടൊപ്പം പങ്കുവഹിച്ച പ്രസ്ഥാനമാണ്. പരിഷത്തിന് പിന്‍വാങ്ങേണ്ടിവന്ന തെരുവിലേക്കാണ് സോളിഡാരിറ്റിയുടെ പ്രവേശനം.
തങ്ങള്‍ ഒരിക്കല്‍ സക്രിയവും സജീവവുമായിരുന്ന തെരുവിലേക്ക് പരിഷത്ത് തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ അവിടെ സോളിഡാരിറ്റിയുടെ വിജയാരവങ്ങള്‍ ഇരമ്പുന്നു. ഞങ്ങളില്ലാതെ എന്തു കേരളം..? സോളിഡാരിറ്റിയുള്ള കേരളത്തിന്റെ കഴിഞ്ഞ പത്തു വര്‍ഷം സാക്ഷി……
മറ്റൊരു കേരളത്തിനുവേണ്ടിയുള്ള കാമ്പയിനിലൂടെയാണ് പരിഷത്ത് തിരിച്ചുവരാന്‍ ശ്രമിക്കുന്നത്. പരിഷത്തിന്റെ ജീവാത്മാവും പരമാത്മാവുമായ എം.പി പരമേശ്വരന്റെ നാലാംലോകവാദ സിദ്ധാന്തം ഇടതുപത്തിന്റെ സമ്മര്‍ദ്ദത്തിന്റഎ ഭാഗമായി അവര്‍ക്കു തള്ളിപ്പറയേണ്ടി വന്നെങ്കിലും മറ്റൊരു കേരളളത്തെ കുറിച്ചുള്ള കാമ്പയിന്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പരോക്ഷമായെങ്കിലും അവര്‍ക്കതല്ലാതെ മറ്റൊരാശ്രയമില്ല. ഈ വാദത്തിന്റെ രക്തസാക്ഷിത്വമാണ് പരിഷത് പ്രവര്‍ത്തകരെ തലയില്‍ മുണ്ടിട്ടല്ലാതെ തെരുവില്‍ നടക്കാന്‍ പറ്റാത്ത് വിധത്തിലാക്കിയത്. ആ പരിക്കുകള്‍ ഇന്നും ശുശ്രൂഷിക്കപ്പെട്ടിട്ടില്ല. അഴുക്കുകള്‍ കഴുകപ്പെട്ടിട്ടില്ല. അപവാദങ്ങള്‍ക്ക് മറുപടി പറയപ്പെട്ടിട്ടില്ല.
എങ്കിലും പരിഷത്ത് തിരിച്ചുവരികയാണ്. നാലാംലോകവാദത്തെ പറ്റി കമാ എന്നക്ഷരം പറയാതെ. അതു തള്ളിക്കളയുകയോ ഏറ്റെടുക്കുകയോ ചെയ്യാതെ….
വേണം മറ്റൊരു കേരളം എന്ന കാമ്പയിന്‍ മുദ്രാവാക്യം ഇപ്പോള്‍ മുന്നോട്ടുവെക്കുമ്പോള്‍ പരിഷത്ത് ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. ഇപ്പോഴത്തെ കേരളത്തിന് എന്തുപറ്റി? വര്‍ത്തമാന കേരളത്തെ തള്ളിപറയുമ്പോള്‍ ഈ കേരളത്തെ സൃഷ്ടിച്ചവരും തകര്‍ത്തവരും ആരെന്നു പറയണം. ഇപ്പോള്‍ നിരാകരിക്കുന്ന കേരളത്തെ കൊണ്ടുനടന്നതും കൊന്നതും ഏതു ചാപ്പന്‍ എന്നു പറയേണ്ടേ?
യുദ്ധത്തിലൊരു നിയമമുണ്ട്. ഒരു യുദ്ധത്തിനു നേതൃത്വം കൊടുത്ത് തോല്‍വിയിലേക്ക് നയിച്ച ജനറലിനെ മറ്റൊരു യുദ്ധം നയിക്കാന്‍ അനുവാദിക്കറില്ല. റിട്ടയര്‍ ചെ.യ്ത് വീട്ടിലിരുത്തുകയാണ് ചെയ്യുക. പെന്‍ഷനും വാങ്ങി, പഴങ്കഥകളും പറഞ്ഞ് ചുമ്മാ വീട്ടിലിരുന്നേക്കുക. രാഷ്ട്രീയവും ഒരു യുദ്ധമാണ്. ചോരയൊഴുക്കാത്ത യുദ്ധമാണ് രാഷ്ട്രീയമെന്നും ചോരയൊഴുക്കുന്ന രാഷ്ട്രീയമാണ് യുദ്ധമെന്നും പറയാറുണ്ടല്ലോ. യുദ്ധത്തിലെ നിയമങ്ങള്‍ രാഷ്ട്രീയത്തിലും ബാധകമാണ്. എങ്കില്‍ ലോകോത്തരമെന്ന് ആഘോഷിക്കപ്പെട്ട കേരളമാതൃകയെപ്രതി അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന തങ്ങള്‍ കൂടി ഉള്‍പ്പെട്ട ഇടതുപക്ഷത്തോട് ചില കണക്കുകള്‍ പറഞ്ഞുതീര്‍ക്കാനില്ലേ? കേരളത്തിലെ ഇടതുപക്ഷം ചെയ്തതെന്ത് എന്നൊരു ധവളപത്രം പ്രസിദ്ധീകരിക്കാന്‍ പരിഷത്തിനു ബാധ്യതയില്ലേ?
പരിഷത്ത് മാത്രമല്ല, മറ്റിടതുപക്ഷ സംഘടനകളും അനാഥമാക്കിയ തെരുവിലേക്കാണ് ജയാ അത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി വലതുകാല്‍ വെച്ച് പ്രവേശിച്ചത്. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യുക്തിവാദികള്‍, നക്‌സല്‍ യുവജന സാംസ്‌കാരിക സംഘടനകള്‍, പുകസ, യുവകലാസാഹിതി തുടങ്ങി യൂത്ത് കോണ്‍ഗ്രസ്സ്, കെഎസ്‌യു കിടുങ്ങന്മാര്‍ പോലുമില്ലാത്ത തെരുവിലേക്ക് സോളിഡാരിറ്റി കളിക്കാനിറങ്ങിയത് മറ്റാരും കളിക്കാനില്ലാത്ത വിജനമായ കളി്കകളത്തിലേക്കെന്നപോലെയാണ്. പന്തടിക്കാനോ ഗോള്‍മുഖം കാക്കാനോ ഉള്ള വൈദഗ്ധ്യം പോലും അവര്‍ക്ക് പ്രദര്‍ശിപ്പിക്കേണ്ടതില്ല. വെറുതെ പന്തുരുട്ടി തമ്പോറടിക്കുക മാത്രം.
സോളിഡാരിറ്റി സ്വത്വപരമായി അവരെ പ്രകാശിപ്പിക്കുന്ന, സര്‍ഗ്ഗാത്മകമായി തങ്ങളെ ആവിഷ്‌കരിക്കുന്ന ഒരു സമരം പോലും ഇന്നോളം നടത്തിയിട്ടില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അടിത്തട്ടില്‍ നിന്നുള്ള ഒരു കേരളം കെട്ടിപ്പടുക്കാന്‍ നടത്തുന്ന സമരങ്ങളെ തെരുവില്‍ പ്രകാശിപ്പിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ബഷീറിന്റെ എട്ടുകാലി മമ്മുഞ്ഞിനെപോലെ അതും ഞമ്മളാ എന്നവകാശപ്പെടുകമാത്രം. വലതുപത്തുനിന്ന് ഈ സമരങ്ങളെ ഹൈജാക് ചെയ്യാന്‍ ശ്രമിക്കുകയാണവര്‍. കാസര്‍ഗോഡ് അവര്‍ക്കെന്ത്? ചങ്ങറയില്‍ അവര്‍ക്കെന്ത്? പ്ലാച്ചിമടയില്‍ അവര്‍ക്കെന്ത്? വിളപ്പില്‍ ശാലയില്‍ അവര്‍ക്കെന്ത്? സ്വന്തം പത്രവും ചാനലും ആളും അര്‍ത്ഥവും ഉപയോഗിച്ച് എല്ലാം തനിക്കാക്കി വെടക്കാക്കുന്നതല്ലാതെ എന്താണ് സോളിഡാരിറ്റിയുടെ ട്രാക്ക് റെക്കോര്‍ഡ്? ഇതാ സര്‍ഗ്ഗാത്മകമായ ഇസ്ലാമിക സാക്ഷ്യം എന്നു പറയാവുന്ന മൗലികമായ ഒരു ഇനീഷിയേറ്റീവെങ്കിലും സോളിഡാരിറ്റിക്ക് എണീറ്റുനിന്ന് പറയാനുണ്ടോ? എങ്കിലും പോരാട്ടവും പാട്ടും എന്ന ബാനറിനു പിന്നിലുള്ള വ്യാജ യൂത്ത് സ്പ്രിംഗുമായി സോളിഡാരിറ്റി തെരുവിലുണ്ട്.
ഈ തെരുവിലേക്കാണ് പരിഷത്ത് തിരിച്ചുവരാന്‍ ശ്രമിക്കുന്നത്. ഈ പൊള്ളച്ചങ്ങളുടെ ശബ്ദഘോഷങ്ങളെ മുറിച്ചുകടക്കാനവര്‍ക്കു കഴിയണമെങ്കില്‍ കൂടുതല്‍ മുന്‍ ഒരുക്കങ്ങള്‍ ആവശ്യമുണ്ട്. വരാന്‍പോകുന്ന ഇടതുപ സര്‍ക്കാരിന്റെ നട്ടും ബോള്‍ട്ടുമാകാനുള്ള വിധി ഏറ്റെടുക്കാതെ സോളിഡാരിറ്റിയെ തെരുവില്‍ അഭിമുഖീകരിക്കാന്‍ പരിഷത്തിനാകുമോ? ഒരങ്കത്തിനുകൂടി അവര്‍ക്കു ബാല്യമുണ്ടോ? അതോ സോളിഡാരിറ്റി കിടുങ്ങന്മാരെ പേടിച്ച് ഈ 5 കഴിഞ്ഞ മധ്യവയസ്‌കന് തിരിച്ചോടേണ്ടിവരുമോ?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
real truth
June 18, 2013 at 4:47 am
Sivik Chandran when he was attending a jamate sponsored seminar in 1998 praising jamate like anything. Now in this article instead of facts he is showing his anger.
v.h.dirar
June 23, 2013 at 3:29 pm
valuable observation…..political islam is itself an idea aganist islam and humanity …..
JABIR
June 18, 2013 at 10:45 am
ജനകീയ സമരങ്ങൾ ഏറ്റെടുത്തു അത് വിജയിപ്പിക്കാൻ എല്ലാ വിധ ജനാതിപത്യ മര്ഗവും സ്വീകരിച്ചു സമാധാനപരമായി വിജയിപ്പിക്കുന്നതും, ഇതൊക്കെ കഴിഞ്ഞു വീമ്പു പറയാതിരിക്കുകയും ചെയ്യുന്നതാണോ, സോളിഡാരിറ്റി ചെയ്ത തെറ്റ്? കൂടുതൽ അറിയാൻ സിവിക് സർ ശ്രീ. സീ. ആർ.. നീലകന്ദനുമായി ഒന്ന് കൂടികാഴ്ച നടത്തുക. ഒക്കകിടക്കുന്നവനെ രാപനി അറിയൂ!
shanu
June 18, 2013 at 11:40 am
വസന്തത്തിന്റെ ഇടിമുഴക്കങ്ങൽക്കിപ്പോൾ പുട്ട് കുറ്റിയുടെ ആവിയുടെ സീൽക്കാരമാണ് മാഷെ.
തൊപ്പിയും തസ്ബീഹുമല്ലാതെ ഇസ്ലാമില്ലെന്നു പറയാൻ താങ്കള്ക്ക് ആരാണ് അധികാരം തന്നത്. വിപ്ലവം സര്ഗത്മകമാകണം, യുവത്വം മുഴുവൻ പൊട്ടാസ് പൊട്ടിച്ചും, കപട ചിന്തകള്ക്ക് എരിവു പകരാൻ മദ്യപിച്ചും സർഗാത്മകത നഷ്ടപ്പ്ടുത്തിയ താങ്കള്ക്ക് വിപ്ലവത്തെ സ്വപ്നം കാണാൻ പോലുമുള്ള ശേഷിയുണ്ടോ. സോളിഡാരിറ്റി അത് കാണിച്ചു തരുന്നുണ്ട്. ഇനിയുള്ള കാലം pseudo ഇസ്ലാമിക പ്രഘോഷകരാകാൻ കച്ച കേട്ടിയിരങ്ങിക്കോളൂ, സോളിഡാരിറ്റി വിപ്ലവമെന്തെന്ന്, ഒരു കൂട്ടരേ തോക്കിൻ കുഴലുകല്ക്ക് മുന്നിലേക്കിട്ട, താങ്കള്ക്കും കൂട്ടര്ക്കും കാണിച്ച തരും.
ജസി ഫ്രണ്ട്
June 19, 2013 at 9:02 am
“കാസര്‍ഗോഡ് അവര്‍ക്കെന്ത്? ചങ്ങറയില്‍ അവര്‍ക്കെന്ത്? പ്ലാച്ചിമടയില്‍ അവര്‍ക്കെന്ത്? വിളപ്പില്‍ ശാലയില്‍ അവര്‍ക്കെന്ത്? ”
ഹാ ഹാ ഹാ… എന്തൊരു തമാശ!!!!!
ചന്ദ്രേട്ടന് വാര്‍ധക്യ സാഹചമായ വല്ല രോഗവും ബാധിച്ചുവോ?
അടിമ വിമോചനത്തിനു വേണ്ടി പടവാള്‍ എടുത്ത ഇസ്ലാമിന്‍റെ പിന്‍ഗാമികള്‍ പിന്നെ നിശബ്ദരായി ഒരു മൂലക്ക് അടങ്ങി ഇരിക്കുമെന്നാണോ താങ്കള്‍ കരുതിയത്?
ചന്ദ്രേട്ടന്റെ ആധി ഇതൊന്നുമല്ല.. സോളിടാരിടിയെ അനുകരിച്ച് കൊണ്ടു മറ്റു മുസ്ലിം സംഘടനകളും സമര ഭൂമിയിലേക്ക് ഉയര്‍ന്നു വരുന്നു. അത് കാണുമ്പോള്‍ കേരളീയ സമൂഹത്തില്‍ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം ആണ് ഈ ലേഖനത്തിനു പ്രചോദനം.
TheDoNoReb
June 20, 2013 at 7:40 am
കാസര്‍ഗോഡ് അവര്‍ക്കെന്ത്? ചങ്ങറയില്‍ അവര്‍ക്കെന്ത്? പ്ലാച്ചിമടയില്‍ അവര്‍ക്കെന്ത്? വിളപ്പില്‍ ശാലയില്‍ അവര്‍ക്കെന്ത്?
വായനക്കാരനോട് ഇങ്ങനെ ഒക്കെ ചോദിച്ചാല്‍ അവര്‍ക്കും അതൊന്നും അറിയണമെന്നില്ല സാറേ… താങ്കളെ പോലെ ഉള്ളവരാല്‍ എഴുതപ്പെട്ട സാഹിത്യങ്ങളില്‍ സോളിഡാരിറ്റിയുടെ പ്രതിനിധാനം കുറഞ്ഞു(കുറച്ചു കളഞ്ഞു) പോയതാവാം അതിനൊക്കെ കാരണം.. പക്ഷെ ഈ ചോദ്യങ്ങള്‍ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ ആളുകളോട് ചോദിച്ചു നോക്കണം at least. ചെങ്ങറയിലും, വിളപ്പില്‍ ശാലയിലും, പ്ലാച്ചിമടയിലും നിങ്ങളൊക്കെ അവഗണിച്ച സാധാരണക്കാരോട് പോയി ചോദിച്ചു നോക്കണം… അവര്‍ പറഞ്ഞു തരും സോളിഡാരിറ്റി എന്താണെന്ന്… അല്ലാതെ ആ സംഘടനയോട് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഇങ്ങനെ തൊള്ള ബടായി പറഞ്ഞു ഇരുട്ടാക്കലല്ല.. നേരം ഇപ്പൊ ഒരുപാട് വെളുത്തിരിക്കുന്നു… ആ അവസാനത്തെ പാരഗ്രാഫില്‍ താങ്കള്‍ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്… സോളിഡാരിറ്റി എന്തൊക്കെയോ ആണ്, താങ്കള്‍ അവകാശപ്പെട്ടത് പോലെ വെറും അശു ഒന്നും അല്ല എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു..