സോളാറിനെ തണുപ്പിക്കാന്‍ ഗൂഢശ്രമം.
കത്തിപ്പിടിക്കുന്ന സോളാറിനെ തല്ലിക്കിടത്താന്‍ ഗൂഢശ്രമം എന്നു സംശയിക്കണ്ടിവരുന്നു. അതിനായി ഉപയോഗിക്കുന്നതാകട്ടെ മലയാളിയുടെ സ്ഥിരം ദൗര്‍ബ്ബല്ല്യമായ സ്ത്രീ – പുരുഷ ബന്ധവും ലൈംഗികതയും തന്നെ. പഴയ ചാരകേസിനെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. ഇപ്പോഴിതാ ബിജു രാധാകൃഷ്ണനെ താന്‍ കണ്ടിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റാണെന്ന് വന്നിരിക്കുന്നു. ബിജുവിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരമുണ്ടാക്കിയത് താനാണെന്ന് എം എ ഷാനവാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ വെച്ച് സരിത മുഖ്യമന്ത്രിയെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം ബിജുവിന്റേയും സരിതയുടേയും കുടുംബപ്രശ്‌നം […]
കത്തിപ്പിടിക്കുന്ന സോളാറിനെ തല്ലിക്കിടത്താന്‍ ഗൂഢശ്രമം എന്നു സംശയിക്കണ്ടിവരുന്നു. അതിനായി ഉപയോഗിക്കുന്നതാകട്ടെ മലയാളിയുടെ സ്ഥിരം ദൗര്‍ബ്ബല്ല്യമായ സ്ത്രീ – പുരുഷ ബന്ധവും ലൈംഗികതയും തന്നെ. പഴയ ചാരകേസിനെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാണ്. ഇപ്പോഴിതാ ബിജു രാധാകൃഷ്ണനെ താന്‍ കണ്ടിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തെറ്റാണെന്ന് വന്നിരിക്കുന്നു. ബിജുവിന് മുഖ്യമന്ത്രിയെ കാണാന്‍ അവസരമുണ്ടാക്കിയത് താനാണെന്ന് എം എ ഷാനവാസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡെല്‍ഹിയില്‍ വെച്ച് സരിത മുഖ്യമന്ത്രിയെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം ബിജുവിന്റേയും സരിതയുടേയും കുടുംബപ്രശ്‌നം പരിഹരിക്കാനാണെന്ന വിശദീകരണം അവിശ്വസനീയമാണ്. ആണെങ്കില്‍തന്നെ അത്രമാത്രം അടുപ്പം ഇവരുമായി മുഖ്യനുണ്ടോ? സ്വന്തം സഹപ്രവര്‍ത്തകനായിരുന്ന ഗണേഷ്‌കുമാറിന്റെ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരുന്ന ഒരാളാണ് ഉമ്മന്‍ ചാണ്ടി എന്നു മറക്കാറായിട്ടില്ലല്ലോ.
പറഞ്ഞുവന്ന വിഷയം മറ്റൊന്നാണ്. സ്ത്രീലബടനായി കേരള സമൂഹത്തില്‍ അവതരിക്കപ്പെട്ടിട്ടുള്ള ഗണേഷ് കുമാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിഷയത്തെ വഴി തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നതായി ന്യായമായും സംശയിക്കാം. ഗണേഷ് കുമാറും സരിതയും തമ്മിലുള്ള ബന്ധമാണ് തങ്ങളുടെ കുടുംബവും ബിസിനസ്സും തകരാനുള്ള കാരണമെന്ന ബിജു രാധാകൃഷ്ണന്റെ മുന്‍കൂട്ടി പ്ലാന്‍ ചെയ്‌തെന്നു തോന്നിപ്പിക്കുന്ന പ്രസ്താവന സൂചിപ്പിക്കുന്നത്. കോയമ്പത്തൂരിലെ ഒരു ലോഡ്ജില്‍ രണ്ടുമുറികളില്‍ ഇരുവരും താമസിച്ചു എന്നതാണ് ഇതിനുള്ള ഏക തെളിവായി അദ്ദേഹം സൂചിപ്പിക്കുന്നത്. കേട്ടപാടെ പ്രശ്‌നത്തെ മലയാളികളുടെ പ്രിയപ്പെട്ട തൊഴിലായ ഒളിച്ചുനോട്ടത്തേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണോ നടക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സരിതയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളും റിപ്പോര്‍ട്ടുകളുമൊക്കെ അതിന്റെ ഭാഗമാണ്. പണ്ട് മറിയം റഷീദയെ കുറിച്ചുണ്ടാക്കിയ കഥകളുമായി ഇതിനു സാമ്യം തോന്നുന്നു. പ്രശ്‌നത്തെ ഇത്തരത്തില്‍ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ പലര്‍ക്കും കൈകഴുകാനാകുമെന്നതാണ് സത്യം. നല്ലിയാമ്പതി ഭൂമികയ്യറ്റവുമായി ബന്ധപ്പെടുത്തി പി സി ജോര്‍ജ്ജിനെതിരെയാണ് ഗണേഷ് വിരല്‍ ചൂണ്ടുന്നത്. സിനിമക്കാര്‍ കേരള രാഷ്ട്രീയത്തെ നശിപ്പിച്ചെന്ന് ജോര്‍ജ്ജിന്റെ മറുപടിയും.
എന്തായാലും ഭരണമേറ്റെടുത്തിതനുശ്ഷം നേരിട്ട നിരവധി പ്രതിസന്ധികളില്‍ ഏറ്റവും ഗൗരവമായ ഒന്നാണ് ഇപ്പോഴത്തേത്. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനചര്‍ച്ചകളില്‍ മുറിവേറ്റ ഐ വിഭാഗം പോയിട്ട് സ്വന്തം ഗ്രൂപ്പുകാരോ ഘടകപാര്‍ട്ടികളോ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. എന്തിനു എ കെ ആന്റണിയുടെ വാക്കുകള്‍ പോലും മുഖ്യമന്ത്രിക്കെതിരായ സൂചനയാണ്. സ്വന്തം ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമെല്ലാം സോളാര്‍ അഴിമതിയില്‍ പങ്കാളിയാണെന്നു വ്യക്തമായ സ്ഥിതിക്കും സ്വന്തം പങ്കും കൃത്യമായി തെളിയിക്കാന്‍ കഴിയാത്ത സ്ഥിതിക്കും കൂടുതല്‍ വ്യക്തമായ നിലപാട് മുഖ്യമന്ത്രി എഠുക്കേണ്ടതുണ്ട്. അതു മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി നില്‍ക്കലായാലും വിരോധമില്ല. മറിച്ച് ഗണേഷ് കുമാറിന്റെ വഴിവിട്ട ബന്ധങ്ങളാണ് എല്ലാറ്റിനം#ു കാരണമെന്ന സ്ഥാപിക്കാനുള്ള ശ്രമത്തെ തകര്‍ക്കുക തന്നെ വേണം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in