സെറ്റ് ടോപ്പ് ബോക്‌സ് അടിച്ചേല്‍പ്പിക്കുന്നതില്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കിടയിലും പ്രതിഷേധം
വാ തുറന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും കുത്തകകള്‍ക്കെതിരാണെന്നും അവകാശപ്പെടുന്നവര്‍ തന്നെ കുത്തകകളേക്കാള്‍ മോശമായി ജനങ്ങളെ കൊള്ളയടിക്കുന്ന സംഭവമാണ് തൃശൂരിലെ കേബിള്‍ ടി വി മേഖലയില്‍ നടക്കുന്നത്. കുത്തകകളെന്നാരോപിക്കുപ്പെടുന്ന എ സി വി പോലുള്ള കേബിള്‍ ടി വി കമ്പനികള്‍ മറ്റു ജില്ലകളിലും തൃശൂരിലും സെറ്റ് ടോപ്പ് ബോക്‌സ് ഇല്ലാതെ ലോകകപ്പ് കാണാനുള്ള അവസരം നല്‍കുമ്പോഴാണ് തൃശ്ശൂരിലെ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും(സിഒഎ) അവരുടെ കേബിള്‍ ടി വി കമ്പനിയായ കേരള വിഷനും സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങാത്തവര്‍ക്ക് കളി നിഷേധിക്കുന്നത്. […]
വാ തുറന്നാല്‍ ജനങ്ങള്‍ക്കുവേണ്ടിയാണ് നിലനില്‍ക്കുന്നതെന്നും കുത്തകകള്‍ക്കെതിരാണെന്നും അവകാശപ്പെടുന്നവര്‍ തന്നെ കുത്തകകളേക്കാള്‍ മോശമായി ജനങ്ങളെ കൊള്ളയടിക്കുന്ന സംഭവമാണ് തൃശൂരിലെ കേബിള്‍ ടി വി മേഖലയില്‍ നടക്കുന്നത്. കുത്തകകളെന്നാരോപിക്കുപ്പെടുന്ന എ സി വി പോലുള്ള കേബിള്‍ ടി വി കമ്പനികള്‍ മറ്റു ജില്ലകളിലും തൃശൂരിലും സെറ്റ് ടോപ്പ് ബോക്‌സ് ഇല്ലാതെ ലോകകപ്പ് കാണാനുള്ള അവസരം നല്‍കുമ്പോഴാണ് തൃശ്ശൂരിലെ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും(സിഒഎ) അവരുടെ കേബിള്‍ ടി വി കമ്പനിയായ കേരള വിഷനും സെറ്റ് ടോപ്പ് ബോക്‌സ് വാങ്ങാത്തവര്‍ക്ക് കളി നിഷേധിക്കുന്നത്.
സിഎഒയുടെ നിയന്ത്രണത്തിലാണ് സെറ്റ് ടോപ്പ് ബോക്‌സ് വിതരണം നടക്കുന്നത്. കളി കാണണമെങ്കില്‍ സെറ്റ് ടോപ്പ് ബോക്‌സ് വെക്കണം എന്ന സംഘടനയുടെ തീരുമാനത്തില്‍ വരിക്കാര്‍ മാത്രമല്ല, സംഘടനയില്‍ അംഗങ്ങളായ പ്രാദേശിക മേഖലകളിലെ കേബിള്‍ ഓപ്പറേറ്റര്‍മാരും പ്രതിഷേധത്തിലാണ്. ജനങ്ങളുടെ സ്‌പോര്‍ട്‌സ് കമ്പത്തെ മുതലാക്കി സെറ്റ് ടോപ്പ് ബോക്‌സുകള്‍ വിറ്റ് തീര്‍ക്കുവാന്‍ ശ്രമിക്കുന്നത് നഗനമായ ചൂഷണമാണെന്നും പൊതുയോഗം വിളിച്ചു കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ അഭിപ്രായമാരായാതെ ജനാധിപത്യവിരുദ്ധമായി നേതാക്കള്‍ സാമ്പത്തികലാഭത്തിനായി നടത്തുന്നതാണ് ഈ കച്ചവടമെന്നും പല ഓപ്പറേറ്റര്‍മാരും അഭിപ്രായപ്പെടുന്നു .
എ സി വി പോലുള്ള വമ്പന്‍ കമ്പനികള്‍ക്കെതിരെയുള്ള പ്രാദേശിക മുന്നേറ്റം എന്ന രീതിയിലാണ് തൃശ്ശൂരിലെ ഓപ്പറേറ്റര്‍മാര്‍ കേരളവിഷന്‍ കമ്പനി രൂപീകരിക്കുന്നത് . കുത്തക കമ്പനികള്‍ക്ക് കീഴടങ്ങിയാല്‍ ഓപ്പറേറ്റര്‍മാര്‍ ഏതു ചാനല്‍ നല്‍കണമെന്ന് തീരുമാനിക്കുക ആ കമ്പനികളായിരിക്കുമെന്നും സ്വാശ്രയത്വം നഷ്ട്ടപ്പെടുമെന്നുമൊക്കെ പ്രസംഗിച്ച അതേ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ചാനല്‍ നിഷേധിക്കുന്നത് . കുത്തക കമ്പനികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന എ സി വി , ഡെന്‍ എന്നീ കമ്പനികള്‍ സെറ്റ് ടോപ്പ് ബോക്‌സുകള്‍ ഇല്ലാതെ തന്നെ കളി നല്‍കുന്നുമുണ്ട്. സിഎഒയുടെ സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും സി പി എം നേതാക്കള്‍ കൂടിയായതിനാലാണ് വലിയൊരു ജനകീയ പ്രക്ഷോഭം ഉണ്ടാകാത്തത് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു .ആം ആദ്മി പാര്‍ട്ടിക്കാര്‍ മാത്രമാണ് പ്രതിഷേധ പ്രസ്താവനയെങ്കിലും പുറത്തിറക്കിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in