സുഭാഷ് ചന്ദ്രന്‍ , നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് തല താഴ്ത്താതെ വയ്യ.
മനോജ് പട്ടേട്ട് സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാണെന്നും അത് പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ക്ഷതി സൃഷ്ടിക്കുമെന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഒരു വേശ്യാനടിയെക്കാണാന്‍ ഞാന്‍ ഞാന്‍ എന്ന മട്ടില്‍ ഇടിച്ചു കയറുവാന്‍ മലയാളികള്‍ തയ്യാറാകുന്നത് സാസ്‌കാരിക ലോപത്തിന് കാരണമാകുമെന്ന് കൂട്ടിച്ചേര്‍ത്ത സുഭാഷ് ചന്ദ്രന്‍ സണ്ണി ലിയോണിന്റെ ഭര്‍ത്താവിനെ പിമ്പ് എന്നു കൂടി വിശേഷിപ്പിച്ചുകൊണ്ടാണ് തന്റെ ക്ഷോഭം പ്രകടിപ്പിച്ചത്. സുഹൃത്തേ സുഭാഷ് ചന്ദ്രാ , വരേണ്യബോധത്തിലുറച്ച അല്പത്തരത്തിന്റെ പരമകാഷ്ഠയില്‍ നിന്നുകൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ മലയാള സാഹിത്യത്തില്‍ താങ്കളെ […]
മനോജ് പട്ടേട്ട്
സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാണെന്നും അത് പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ക്ഷതി സൃഷ്ടിക്കുമെന്നും എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. ഒരു വേശ്യാനടിയെക്കാണാന്‍ ഞാന്‍ ഞാന്‍ എന്ന മട്ടില്‍ ഇടിച്ചു കയറുവാന്‍ മലയാളികള്‍ തയ്യാറാകുന്നത് സാസ്‌കാരിക ലോപത്തിന് കാരണമാകുമെന്ന് കൂട്ടിച്ചേര്‍ത്ത സുഭാഷ് ചന്ദ്രന്‍ സണ്ണി ലിയോണിന്റെ ഭര്‍ത്താവിനെ പിമ്പ് എന്നു കൂടി വിശേഷിപ്പിച്ചുകൊണ്ടാണ് തന്റെ ക്ഷോഭം പ്രകടിപ്പിച്ചത്.
സുഹൃത്തേ സുഭാഷ് ചന്ദ്രാ , വരേണ്യബോധത്തിലുറച്ച അല്പത്തരത്തിന്റെ പരമകാഷ്ഠയില്‍ നിന്നുകൊണ്ടാണ് ഇത്തരം പ്രയോഗങ്ങള്‍ മലയാള സാഹിത്യത്തില്‍ താങ്കളെ പിന്‍പറ്റുന്നവരുടെ മുഖത്തേക്ക് നിങ്ങള്‍ കാറിത്തുപ്പിയത്.സണ്ണി ലിയോണിന്റെ ശരീരം സഭ്യേതരമാകുന്നത് എങ്ങനെയാണ് ? വേശ്യാനടിയെന്ന് നിങ്ങള്‍ വിശേഷിപ്പിച്ച ആ ശരീരത്തെ വിപണിയിലേക്ക് എത്തിക്കുകയും അതിന്റെ ആകര്‍ഷണങ്ങളെ രഹസ്യമായും പരസ്യമായും നക്കിക്കുടിച്ച് തന്റെ കാമനകളെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നത് താങ്കളും ഞാനും അടങ്ങിയ ഉന്നതവും വരേണ്യവുമായ സാംസ്‌കാരികധാരകളെ പിന്‍പറ്റുന്നവര്‍ തന്നെയാണ്.അവിടെ തടിച്ചു കൂടിയ ആള്‍ക്കൂട്ടത്തില്‍ ഒന്ന് ശ്രദ്ധിച്ചു നോക്കൂ.നിങ്ങളും ഞാനും അടങ്ങുന്ന ഒരു സമൂഹത്തിന്റെ പരിച്ഛേദമാണ് അവര്‍.കപട സദാചാരത്തിന്റെ അപ്പോസ്തലന്മാരായ നമുക്ക് കിടപ്പറയില്‍ ഉദ്ധൃതവും ബലിഷ്ഠവുമായ പുരുഷശേഷികളെ ചമയിച്ചെടുക്കാനുള്ള ഒരു ശയ്യോപകരണം മാത്രമാണ് സണ്ണി ലിയോണടക്കമുള്ള സ്ത്രീ ജനത.ബെഡ് റൂം ലാമ്പിന്റെ നനുത്ത വെട്ടത്തിനപ്പുറത്തേക്ക് അവള്‍ സ്വാതന്ത്യം പ്രഖ്യാപിക്കുന്നതും ഇറങ്ങിത്തിരിക്കുന്നതും പുരുഷകേന്ദ്രിതമായ ഒരു സമൂഹ്യാന്തരീക്ഷത്തിന് അനുവദനീയമായ പെരുമാറ്റ സംഹിതകളല്ല.അതുകൊണ്ടുതന്നെ ചാക്കിട്ടു മൂടിവെക്കപ്പെടേണ്ട സ്ത്രീ എന്ന ചിന്ത രൂഢമൂലമായിരിക്കുന്ന ഒരു സവര്‍ണ സാംസ്‌കാരികധാരയുടെ ജീര്‍ണവാങ്മയങ്ങളായിരുന്നു നിങ്ങള്‍ വിളമ്പിയ രസക്കൂട്ട് എന്ന് തിരിച്ചറിയുമ്പോള്‍ , സുഭാഷ് ചന്ദ്രന്‍ , നിങ്ങളെക്കുറിച്ചോര്‍ത്ത് എനിക്ക് തല താഴ്ത്താതെ വയ്യ.
സണ്ണി ലിയോണ്‍ എന്ന സ്ത്രീയുടെ ഭര്‍ത്താവിനെ പിമ്പ് എന്നു വിളിക്കാന്‍ തയ്യാറായ നിങ്ങളെ എങ്ങനെയാണ് ഞാന്‍ സംബോധന ചെയ്യേണ്ടത് ? മനുഷ്യന്‍ എന്ന പരിവേഷത്തില്‍ ഒരാള്‍ക്കും ഒരു പൊതുവേദിയില്‍ ഇങ്ങനെ പറയാന്‍ കഴിയില്ല. താങ്കള്‍ക്കതിനു കഴിഞ്ഞെങ്കില്‍ ചിന്തിക്കുന്ന ഇരുകാലി മൃഗം എന്ന തലത്തില്‍ നിന്ന് കേവലമായ ഇരുകാലിമൃഗം എന്ന തലത്തിലേക്ക് നിങ്ങള്‍ അധപതിച്ചിരിക്കുന്നു.ഒരു കാര്യം പറയാതെ വയ്യ . ഈ പിമ്പ് എന്ന പ്രയോഗംതന്നെ അധികാരഘടനയുടെ ഉപരിഘടകങ്ങളുടെ സൃഷ്ടിയാണ്.വരേണ്യമെന്ന് നിങ്ങള്‍ പിന്‍പറ്റുന്ന അധികാരശ്രേണിയെ ആനന്ദിപ്പിക്കാന്‍ നിങ്ങള്‍തന്നെ സൃഷ്ടിച്ചെടുത്ത മധ്യവര്‍ത്തി. ആ മധ്യവര്‍ത്തി അഥവാ പിമ്പ് രസിപ്പിക്കുന്നത് നിങ്ങളുടെ പിതാക്കന്മാരേയും സഹോദരന്മാരേയും ആണ്‍ മക്കളേയുമാണ്.അപ്പോള്‍ എന്താണ് ഞാന്‍ താങ്കളുടെ പിതാവിനെ വിളിക്കുക ? സഹോദരനെ ? ആണ്‍മക്കളെ ? അതുകൊണ്ട് നാം , ”പിമ്പി” നെ തെറി വെളിക്കുമ്പോള്‍ ആ തെറി ചെന്നു വീഴുന്നത് സ്വന്തം പിതാവിന്റെ മുഖത്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ പിന്‍പറ്റുന്ന സാംസ്‌കാരികബോധം അമാനവികമാണ് സുഭാഷ് ചന്ദ്രന്‍. മനുഷ്യപക്ഷത്തേക്ക് അത് ചാഞ്ഞു നില്ക്കുന്നില്ല.മണ്ണില്‍ കാല്‍കുത്തി നില്ക്കുന്ന കീഴാളപരിപ്രേക്ഷ്യങ്ങളെ നിങ്ങള്‍ക്ക് തൊട്ടറിയാനാകുന്നില്ല. അധികാരശ്രേണികള്‍ എങ്ങനെയാണ് തങ്ങളെ രസിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയ്യുന്ന ത്വരകങ്ങളെ പരുവപ്പെടുത്തി എടുക്കുന്നതെന്നും , തങ്ങളുടെ വ്യാജമായ വരേണ്യബോധംകൊണ്ട് അവയെ മറച്ചു വെക്കുന്നതെന്നും നിങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ അതിന് ശ്രമിക്കുമെന്ന് പ്രത്യാശിക്കട്ടെയോ?
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in