സിനിമാപ്രതിസന്ധി മൂര്‍ഛിക്കുമ്പോള്‍

സിനിമാമേഖലയിലെ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. വൈഡ് റിലീസിംഗും പ്രേമവും അവാര്‍ഡ് പ്രഖ്യാപനവുമൊക്കെ സിനിമയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യക്തികളും സംഘടനകളും തമ്മിലുള്ള തൊഴുത്തില്‍ കുത്തും ഈഗോയും പാരവെപ്പുമൊക്കെ രംഗം കൊഴുപ്പിക്കുന്നു. പുതിയ സിനിമകളുടെ വ്യാപക റിലീസിങ്ങ് നടത്താന്‍ ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും തീരുമാനിച്ചതാണ് അവസാനത്തെ വിവാദം. ഡല്‍ഹിയിലെ കോമ്പിറ്റീഷന്‍ കമീഷന്‍ വിധിയുടെ അടിസ്ഥാനത്തിലാണീ തീരുമാനം. വെള്ളിയാഴ്ച ‘ബാഹുബലി’യുടെ വ്യാപക റിലീസിങ്ങോടെ ഇതിനു തുടക്കം കുറിക്കും. എന്നാല്‍ തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി. 2008 മുതല്‍ […]

bahubali

സിനിമാമേഖലയിലെ പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. വൈഡ് റിലീസിംഗും പ്രേമവും അവാര്‍ഡ് പ്രഖ്യാപനവുമൊക്കെ സിനിമയില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യക്തികളും സംഘടനകളും തമ്മിലുള്ള തൊഴുത്തില്‍ കുത്തും ഈഗോയും പാരവെപ്പുമൊക്കെ രംഗം കൊഴുപ്പിക്കുന്നു.
പുതിയ സിനിമകളുടെ വ്യാപക റിലീസിങ്ങ് നടത്താന്‍ ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും തീരുമാനിച്ചതാണ് അവസാനത്തെ വിവാദം. ഡല്‍ഹിയിലെ കോമ്പിറ്റീഷന്‍ കമീഷന്‍ വിധിയുടെ അടിസ്ഥാനത്തിലാണീ തീരുമാനം. വെള്ളിയാഴ്ച ‘ബാഹുബലി’യുടെ വ്യാപക റിലീസിങ്ങോടെ ഇതിനു തുടക്കം കുറിക്കും. എന്നാല്‍ തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി.
2008 മുതല്‍ വൈഡ് റിലീസിങ്ങ് വേണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷനും പറയുന്നു. എന്നാല്‍, ഓരോ തവണയും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തടസ്സപ്പെടുത്തുകയായിരുന്നു. വ്യാപക റിലീസിങ് നടന്നിരുന്നെങ്കില്‍ ‘പ്രേമം’ അടക്കമുള്ള സിനിമകളുടെ വ്യാജ പതിപ്പ് പ്രചാരണം തടയാമായിരുന്നു. ഹിന്ദിയിലും തമിഴിലുമെല്ലാം പുതിയ സിനിമകള്‍ ആയിരക്കണക്കിന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍ ഇവിടെ ഇപ്പോഴും 70 തിയറ്ററുകളിലാണ് റിലീസിങ്ങ്. ഫെഡറേഷനിലെ ചില ഏകാധിപതികളുടെ നിലപാടാണ് ഇതിനു കാരണമെന്ന് സംഘടനകള്‍ ആരോപിക്കുന്നു. ‘പ്രേമ’ത്തിന്റെ പേരില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്ററുകള്‍ അടച്ചിടുന്നതിന് പിന്നിലും വ്യാപക റിലീസിങ്ങിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണെന്ന് ഇവരാരോപിക്കുന്നു.
സംസ്ഥാനത്ത് എതൊക്കെ തിയറ്ററുകളില്‍ ബാഹുബലി’ റിലീസ് ചെയ്യാന്‍ കഴിയുമോ അവിടെയെല്ലാം റിലീസിങ് അനുവദിക്കാനാണ് നീക്കം. ഏതെങ്കിലും തിയറ്റര്‍ ഉടമകള്‍ സിനിമ റിലീസ് ചെയ്യാന്‍ തയാറാകുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ കോമ്പറ്റീഷന്‍ കമീഷന് പരാതി നല്‍കുകയും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്യും.
ഇടക്കാലത്തെ ഭേദപ്പെട്ട പ്രകടനത്തിനുശേ,ം മലയാള സിനിമ കടുത്ത പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍. കോടികള്‍ മുടക്കിനിര്‍മിച്ച സിനിമകള്‍ മുടക്കുകാശുപോലും ലഭിക്കാതെ പരാജയമാകുന്നു. സൂപ്പര്‍താരങ്ങളുടെയും സൂപ്പര്‍ സംവിധായകരുടെയും മുതല്‍ ന്യൂ ജെന്‍ സിനിമകളും പരാജയപ്പെടുന്നു. ഈ വര്‍ഷം ഇതുവരെ 75 മലയാള സിനിമകളാണ് റിലീസ് ചെയ്തത്. ഇതില്‍ വിജയിച്ചവ വിരലില്‍ എണ്ണാം. സിനിമകളില്‍നിന്നും തീയറ്ററുകളില്‍ നിന്ന് പ്രേക്ഷകന്‍ അകന്നുപോകുന്നു. ഇതില്‍നിന്ന് വേറിട്ട അനുഭവമാണ് പ്രേമം എന്ന സിനിമയുടെ വിജയം. ഇതുവരെ 80 കോടിരൂപയിലേറെ ഈ ചിത്രം കളക്ട് ചെയ്തുവെന്നാണ് വിവരം. അതിനിടയിലാണ് വ്യാജസിഡി പ്രശ്‌നം. എവിടെനിന്ന് എങ്ങനെ സിനിമ ഇന്റര്‍നെറ്റിലേക്ക് ചോര്‍ന്നുപോയി എന്നത് ഇപ്പോഴും അജ്ഞാതം. ഇതിനകം മൂന്നു വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലായത്. ചെയ്തവരാണെങ്കില്‍ തന്നെ നെറ്റിലേക്ക് അപ്‌ലോഡ് ചെയ്ാന്‍ പ്രയേമത്തിന്റെ പകര്‍പ്പ് എവിടെനിന്ന് കിട്ടി എന്നതിനു ഉത്തരമായില്ല. ഇതിന്റെ പേരില്‍ പരസ്പരം വിഴുപ്പലക്കല്‍ തുടരുകയാണ്. അവസാനം സംവിധായകനും നിര്‍മ്മാതാവുമായി പ്രശ്‌നങ്ങളുണ്ടോ എന്നു പോലും അന്വേഷിക്കുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ ചോദ്യം ചെയ്തു. അതിനിടെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ കമലഹാസന്റെ പാപനാസം സിനിമ റിലീസ് ചെയ്ത് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ സി ഡി ലഭ്യമാകുകയും ചെയ്തു.
സിനിമാ ലോകം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണിയാണ് സിനിമകളുടെ വ്യാജ സി ഡിയും അത് ഇന്റര്‍നെറ്റിലെത്തുന്നതും. എന്നാല്‍ അതിനുള്ള പരിഹാരമെന്താണ്? ലോകം മുഴുവന്‍ ഇത്തരം വിഷയങ്ങളുണ്ടാകുന്നുണ്ട്. സാങ്കേതികവിദ്യ ഇത്രമാത്രം വികസിപ്പിക്കുമ്പോള്‍ അതിനെ ഇന്നത്തെ നിയമം കൊണ്ടുതടയാമെന്നു കരുതുന്നത് മൗഢ്യമാണ്. എല്ലാ മേഖലകളിലും പൈറസി അവകാശമാണെന്ന നിലപാടുള്ള പ്രസ്ഥാനങ്ങള്‍ പോലും നിലവിലുണ്ട്. അതില്‍ ചില ശരികളുണ്ടുതാനും. ചെയ്യേണ്ടത് മറ്റൊന്നാണ്. സിനിമയുടെ വൈഡ് റിലീസിംഗും കയ്യോടെതന്നെ സിഡി റിലീസിംഗും വിദേശത്തെ റിലീസിംഗുമൊക്കെ നടപ്പാക്കുക. സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ടെലിവിഷനിലെ റിലീസിംഗ് സംവിധാനവും പരിഗണിക്കേണ്ടതാണ്. അത്തരത്തില്‍ റിലീസിംഗ് ദിവസംമുതല്‍ ഏവര്‍ക്കും സിനിമ കാണാനുള്ള അവസരമുണ്ടാക്കുക. അങ്ങനെയല്ലാതെ വ്യാജ സിഡി തടയാനാകില്ല.
അതിനിടെ ഇക്കുറി സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനവും പ്രതിസന്ധിയിലാണ്. ജൂറിയിലേക്ക് ചലച്ചിത്ര അക്കാദമി നിര്‍ദേശിച്ച പേരുകള്‍ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. കെ.പി.സി.സിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും നിര്‍ദേശിക്കുന്നവരെ ജൂറിയംഗങ്ങളാക്കാനാണത്രെ സിനിമാ വകുപ്പിന്റെ നീക്കം.
സാധാരണ ഡിസംബറിലാണു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള എന്‍ട്രി ക്ഷണിക്കാറുള്ളത്. ജൂറിയെ നിശ്ചയിച്ചശേഷം മാര്‍ച്ചോടെ പുരസ്‌കാരം പ്രഖ്യാപിക്കും. ഇക്കുറി അതൊന്നും നടന്നില്ല. മേയിലാണ് എന്‍ട്രി ക്ഷണിച്ചത്. 70 ചിത്രങ്ങള്‍ അവാര്‍ഡിനായി അപേക്ഷിച്ചു. സമയം വൈകിയെങ്കിലും കഴിഞ്ഞ മേയില്‍ ജൂറി അധ്യക്ഷനായും അംഗങ്ങളായും പരിഗണിക്കുന്നവരുടെ പട്ടിക ചലച്ചിത്ര അക്കാദമി സിനിമാ വകുപ്പിനു കൈമാറി. സംവിധായകന്‍ ഹരിഹരന്‍ അധ്യക്ഷനായും ഭദ്രന്‍, ജി. മുരളി, സുരേഷ് ഉണ്ണിത്താന്‍, രാജാമണി, ശത്രുഘ്‌നന്‍, അഞ്ജലി ശുക്ല, രഞ്ജിത് എന്നിവരടക്കം പത്തു പേര്‍ അംഗങ്ങളായും ജൂറി രൂപീകരിക്കാമെന്നാണ് അക്കാദമി ശിപാര്‍ശ ചെയ്തത്. എന്നാല്‍ രണ്ടു മാസമായിട്ടും സിനിമാ വകുപ്പില്‍ നിന്നു മറുപടിയുണ്ടായില്ല. അതോടെ ഹരിഹരന്‍ പിന്മാറി. പകരം കെ.എസ്. സേതുമാധവനെ ജൂറിയധ്യക്ഷനായി പരിഗണിക്കാമെന്ന് അക്കാദമിയില്‍ നിന്ന് അറിയിച്ചെങ്കിലും വകുപ്പിലെ ഉന്നതന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ലത്രെ. കെ.പി.സി.സിയില്‍ നിന്നും ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ നിന്നുമുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചു മാത്രമേ തീരുമാനം എടുക്കാനാകൂ എന്ന നിലപാടാണ് സിനിമാ വകുപ്പിന്റേതെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കത്തില്‍ ജൂറിയെ നിശ്ചയിക്കാത്തതിനാല്‍ 2014 15 ലെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം അനിശ്ചിതത്വത്തിലാണ്. ഡിസംബറില്‍ നടത്താനിരിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച്ചും ആശങ്കയേറി. ചലച്ചിത്രമേളയുടെ ഡയറക്ടറായി ഷാജി എന്‍. കരുണ്‍ പ്രവര്‍ത്തിക്കുമെന്നാണു സര്‍ക്കാര്‍ അറിയിച്ചത്. അതില്‍ ചലച്ചിത്ര അക്കാദമിക്ക് തൃപ്തിയില്ല.
ചുരുക്കത്തില്‍ കൃത്യമായ ഇടവേളകളില്‍ മലയാളസിനിമയുടെ പ്രതിസന്ധി ആവര്‍ത്തിക്കുകയാണ്. ഒരുപക്ഷെ മേഖലയുടെ പൂര്‍ണ്ണമായ തകര്‍ച്ചയാിലായിരിക്കും ഇതവസാനിക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply