സിനിമക്കാര്‍ മനുഷ്യരല്ലേ? ഇലക്ഷന്‍ കമ്മീഷന്റെ തമാശ

നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ ചില സമയത്ത് വളരെ ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കും. ചില സമയത്ത് മണ്ടത്തരങ്ങളും. അല്ലെങ്കില്‍ ഇതുനോക്കൂ. ഓരോ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പു പ്രചരണത്തിനു കൊണ്ടുവരാവുന്ന സിനിമാ നടി നടന്മാരുടെ എണ്ണം കമ്മീഷ ന്‍തീരുമാനിച്ചിരിക്കുന്നു. സെലിബ്രിറ്റികള്‍ എന്നാണ് പറയുന്നതെങ്കിലും ഉദ്ദേശിക്കുന്നത് മുഖ്യമായും സിനിമക്കാരെതന്നെ. പിന്നെ ക്രിക്കറ്റ് താരങ്ങളുമുണ്ടാകാം. കോണ്‍ഗ്രസ്, ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് പരമാവധി നാല്‍പ്പതും മറ്റ് പാര്‍ട്ടികള്‍ക്ക് ഇരുപതും സെലിബ്രിറ്റികളെ മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുക. ഒരാള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങുന്നത് അയാളുടെ/അവളുടെ അവകാശമാണ്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു എന്തുകാര്യം? […]

ElectionCommissionOfIndia

നമ്മുടെ ഇലക്ഷന്‍ കമ്മീഷന്‍ ചില സമയത്ത് വളരെ ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കും. ചില സമയത്ത് മണ്ടത്തരങ്ങളും. അല്ലെങ്കില്‍ ഇതുനോക്കൂ. ഓരോ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പു പ്രചരണത്തിനു കൊണ്ടുവരാവുന്ന സിനിമാ നടി നടന്മാരുടെ എണ്ണം കമ്മീഷ ന്‍തീരുമാനിച്ചിരിക്കുന്നു. സെലിബ്രിറ്റികള്‍ എന്നാണ് പറയുന്നതെങ്കിലും ഉദ്ദേശിക്കുന്നത് മുഖ്യമായും സിനിമക്കാരെതന്നെ. പിന്നെ ക്രിക്കറ്റ് താരങ്ങളുമുണ്ടാകാം. കോണ്‍ഗ്രസ്, ബിജെപി പോലുള്ള പാര്‍ട്ടികള്‍ക്ക് പരമാവധി നാല്‍പ്പതും മറ്റ് പാര്‍ട്ടികള്‍ക്ക് ഇരുപതും സെലിബ്രിറ്റികളെ മാത്രമാണ് കൊണ്ടുവരാന്‍ സാധിക്കുക.
ഒരാള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിറങ്ങുന്നത് അയാളുടെ/അവളുടെ അവകാശമാണ്. അതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനു എന്തുകാര്യം? നാല്‍പ്പതിലധികം നടീനടന്മാര്‍ക്ക് കോണ്‍ഗ്രസ്സിനോ ബിജെപിക്കോ വേണ്ടി വോട്ടുപിടിക്കാന്‍ തോന്നിയാല്‍ അതു തടയാന്‍ കമ്മീഷനെന്തധികാരം? സെലിബ്രിറ്റികളെ കൊണ്ടുവരുന്നതിന് പാര്‍ട്ടികള്‍ക്ക് ചെലവാകുന്ന തുക വെളിപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളുടെ ഭാഗമായിട്ടാണ് നിയന്ത്രണവും ഏര്‍പ്പെടുത്തിയതെന്നാണ് പറയുന്നത്. തിരഞ്ഞെടുപ്പ പ്രചരണത്തിനു ചിലവാകുന്ന തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്താമെന്നല്ലാതെ ഒരാളുടെ മനുഷ്യാവകാശത്തെ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആരാണ് അധികാരം നല്‍കിയതെന്ന് മനസ്സിലാകുന്നില്ല. തങ്ങളുടെ സെലിബ്രിറ്റി തീരുമാനിച്ചശേഷം നവംബര്‍ ഒന്‍പതിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. സെലിബ്രേറ്റികളെ മനുഷ്യരായല്ല കമ്മീഷന്‍ കാണുന്നതെന്ന് വ്യക്തം.
അതിരു കടക്കുന്ന ജുഡീഷ്യല്‍ ആക്ടിവിസത്തെ കുറിച്ച് നാം പറയാറുണ്ട്. ഇതും അത്തരമൊരു ആക്ടിവിസമല്ലേ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സിനിമക്കാര്‍ മനുഷ്യരല്ലേ? ഇലക്ഷന്‍ കമ്മീഷന്റെ തമാശ

  1. Avatar for Critic Editor

    zixiutangbeepollen.org Review

    സിനിമക്കാര്‍ മനുഷ്യരല്ലേ? ഇലക്ഷന്‍ കമ്മീഷന്റെ തമാശ – The Critic

Leave a Reply