സാമ്പത്തിക സംവരണ വാദികള്‍ പൊതുവായി വച്ച് പുലര്‍ത്തുന്ന തെറ്റിധാരണകള്‍

1). സംവരണം പട്ടിണി മാറ്റാന്‍ ആണ്…! ‘ഗവണ്മെന്റിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആണ് സംവരണം’ എന്ന വാദവുമായി ചര്‍ച്ചക്കു വരുന്നവനെ മടല് വെട്ടി അടിക്കുകയാണ് വേണ്ടത്…! ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു റേഷന്‍കട വഴി രണ്ടു രൂപയുടെ അരി , തൊഴിലുറപ്പ് പദ്ധതി തുടങ്ങി ഗവന്മേന്റ്റ് പദ്ധതികള്‍ വേറെ ഉണ്ട്…! സംവരണം പട്ടിണി മാറ്റാന്‍ ഉള്ളത് അല്ല…! അതിന്റെ ലക്ഷ്യം സാമൂഹിക സമത്വം ആണ്… അതായത് ജനസംഖ്യാനുപാതികമായി സമുദായങ്ങള്‍ക്കും എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലൂടെ ഒരു സമുദായവും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ […]

reser

1). സംവരണം പട്ടിണി മാറ്റാന്‍ ആണ്…!
‘ഗവണ്മെന്റിന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി ആണ് സംവരണം’ എന്ന വാദവുമായി ചര്‍ച്ചക്കു വരുന്നവനെ മടല് വെട്ടി അടിക്കുകയാണ് വേണ്ടത്…! ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു റേഷന്‍കട വഴി രണ്ടു രൂപയുടെ അരി , തൊഴിലുറപ്പ് പദ്ധതി തുടങ്ങി ഗവന്മേന്റ്റ് പദ്ധതികള്‍ വേറെ ഉണ്ട്…! സംവരണം പട്ടിണി മാറ്റാന്‍ ഉള്ളത് അല്ല…! അതിന്റെ ലക്ഷ്യം സാമൂഹിക സമത്വം ആണ്… അതായത് ജനസംഖ്യാനുപാതികമായി സമുദായങ്ങള്‍ക്കും എല്ലാ മേഖലകളിലും പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലൂടെ ഒരു സമുദായവും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ ഇരിക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്…!
2). ഗവണ്‍മെന്റ് ജോലി എന്നാല്‍ വരുമാനം കിട്ടുന്ന ഒരുജോലി…!
സംവരണത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഗവണ്‍മെന്റ് ജോലി വെറുമൊരു വരുമാന മാര്‍ഗ്ഗം ആക്കി കാണിക്കാനാണ് സംവരണ വിരുദ്ധര്‍ ശ്രമിക്കുന്നത്… അവരില്‍ തന്നെ പലര്‍ക്കും അറിയാം ഗവണ്‍മെന്റ് ജോലി എന്നാല്‍ ‘ അധികാര സ്ഥാനങ്ങള്‍ ‘ ആണെന്ന്… പക്ഷെ അത് ചര്‍ച്ചയില്‍ മിണ്ടില്ല… ചര്‍ച്ചയില്‍ സമ്പത്തിന്റെ കാര്യം തന്നെ ഉരുവിട്ടുകൊണ്ട് ഇരിക്കും…! അവര്‍ക്ക് കക്കൂസ് ഉണ്ട് , വീട് ഉണ്ട് , കച്ചവടം ഉണ്ട് പിന്നെ എന്തിനു സംവരണം എന്ന രീതിയിലുള്ള മുട്ടാപ്പോക്ക് ന്യായങ്ങളാവും കൂടുതലും പറയുക…!
3. സംവരണം കൊണ്ട് ക്വാളിറ്റി നഷ്ട്ടപ്പെടും…!
സംവരണം ഉണ്ടായ കാലത്ത് തന്നെ ഉള്ളവാദം ആണ്…! 1891 ലെ മലയാളി മെമ്മോറിയല്‍ ആണ് കേരളത്തിലെ ആദ്യ സംവരണ സംരംഭം… അന്ന് സംവരണം എന്ന ആശയം ഉണ്ടാക്കിയതും അതിനു വേണ്ടി രാജാവിനോട് അപേക്ഷിക്കാന്‍ പോയതും എല്ലാം ഇന്നത്തെ ഏറ്റവും വലിയ സംവരണ വിരുദ്ധരായ നായന്മാരുടെ നേതൃത്വത്തില്‍ ആയിരുന്നു…! അക്കാലത്ത് സര്‍ക്കാര്‍ജോലികള്‍ ( അധികാര സ്ഥാനങ്ങള്‍ ) എല്ലാം തമിഴ് ബ്രാഹ്മണരുടെ കയ്യില്‍ ആയിരുന്നു…! മലയാളി മെമ്മോറിയല്‍ സമര്‍പ്പിച്ചപ്പോള്‍ തമിഴ് ബ്രാഹ്മണരു പറഞ്ഞ അഭിപ്രായങ്ങളും ഇതൊക്കെ തന്നെയാണ്…! ഈ നായന്മാര്‍ക്ക് കൃഷിയും വരുമാനവും ഒക്കെ ഉണ്ടല്ലോ… പിന്നെ എന്തിനാ സര്‍ക്കാര്‍ ജോലി…??? ഈ മണ്ണുണ്ണി നായന്മാരെ ജോലിയില്‍ എടുത്താല്‍ ഗവണ്മെന്റിന്റെ കാര്യക്ഷമത നഷ്ടമാകും… എന്നൊക്കെ…!
ഇതിനെക്കാളൊക്കെ കഷ്ടം… ‘ ഒരു നായര് മദ്രാസ് യൂനിവേഴ്സിറ്റിയുടെ എം.എ പരീക്ഷ പാസ്സായാല്‍ ഞാന്‍ പകുതി മീശ എടുക്കാം ‘ എന്ന് തമിഴ് ബ്രാഹ്മണന്‍ പത്രത്തിലൂടെ വെല്ലുവിളിയും നടത്തിയിരുന്നു…
എന്നിട്ടും ഈ ആരോപണങ്ങളെ എല്ലാം മറികടന്നു… പറക്കണക്കിനു നെല്‍്കൃഷി ഉണ്ടായിരുന്ന ജന്മി നായന്മാര്‍ ‘നാലണ’ ക്ക് വേണ്ടി സര്‍ക്കാര്‍ ജോലിക്ക് പോയി…! കാരണം നായര്‍ക്ക് അറിയാം ശമ്പളം അല്ല… ‘ പ്രാതിനിധ്യം’ ആണ് വേണ്ടത് എന്ന്…! മലയാളി മെമ്മോറിയല്‍ മലയാളികള്‍ക്ക് വേണ്ടി ഉള്ള സംവരണത്തിനു ( എന്ന പേരില് ) തുടങ്ങി എങ്കിലും അവസാനം നായര്‍ സംവരണത്തില്‍ അവസാനിച്ചു…! ഡോക്ടറേറ്റ് ഉണ്ടായിരുന്ന പപ്പുവിന് ‘ പോയി തെങ്ങ് ചെത്താന്‍ ‘ സര്‍ക്കാര്‍ നോട്ടീസും അയച്ചു… അതൊക്കെ വേറെ ചരിത്രം…
അന്ന് നായന്മാര് സംവരണം ആവശ്യപ്പെട്ടത് പട്ടിണി കിടന്നു വയറു ഒട്ടിയിട്ടല്ല… അധികാര സ്ഥാനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടി ആയിരുന്നു…! ഇപ്പോഴും സംവരണത്തിന്റെ ലക്ഷ്യം ഇത് തന്നെയാണ്…! എല്ലാ വിഭാഗങ്ങള്‍ക്കും ജന സംഖ്യാ ആനുപാതികമായ ‘പ്രാതിനിധ്യം’ ‘ അധികാര സ്ഥാനങ്ങളില്‍ ‘ ഉണ്ടാകുക എന്നത്…!
സ്വജന പക്ഷപാതം , ജാതിചിന്ത എന്നിവ കൊണ്ടുണ്ടാകുന്ന അവഗണനകള്‍ ഇല്ലാതാക്കാന്‍ ( അഥവാ കുറയ്ക്കാന്‍) ഇതല്ലാതെ മറ്റു വഴികള്‍ ഇല്ല…!
സര്‍ക്കാര്‍ ജോലിക്ക് എന്തെങ്കിലും ക്വാളിറ്റി ഉണ്ടായിരുന്നെങ്കില്‍ അന്ന് നായന്മാര്‍ ജോലിയില്‍ കയറിയപ്പോഴേ നഷ്ട്ടപ്പെട്ടു… ! ഇല്ലാത്ത ക്വാളിറ്റിക്കു വേണ്ടി വാദിക്കേണ്ട കാര്യം ഇല്ലല്ലോ…!
4) സംവരണം ഉള്ളത് കൊണ്ടാണ് സമൂഹത്തില്‍ ജാതി നിലനില്‍ക്കുന്നത്…!
‘ പാരസിറ്റമോള്‍ ഉള്ളത് കൊണ്ടാണ് പനി ഉണ്ടാകുന്നത് ‘ എന്നത് പോലെ ഉള്ള ഒരു വാദം ആണ് ഇത്…! (വാചകത്തിന് കടപ്പാട് ; ഫര്‍മിസ് ഹാഷിം )… സമൂഹത്തില്‍ ജാതി ഉണ്ടായിട്ടു അഥവാ നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് 1000 വര്‍ഷങ്ങള്‍ക്കു മുകളില്‍ ആയി…! അതായത് കടലാസ്സു കണ്ടു പിടിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ ജാതി ഉണ്ട്…! എങ്ങും രേഖപ്പെടുത്തി വയ്ക്കാതെ തന്നെ ജാതി കൈമാറി വരുന്നു…! സര്‍ക്കാര്‍ കടലാസ്സില്‍ ജാതി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് 150 വര്‍ഷത്തില്‍ താഴെ മാത്രമേ ആകുന്നുള്ളൂ… ഇന്നത്തെ നിലയിലുള്ള റിസര്‍വേഷന്‍ ആരംഭിച്ചിട്ട് 65 വര്‍ഷം മാത്രം…! 1000 വര്‍ഷമായി നിലനിന്നു പോരുന്ന ജാതി വ്യവസ്ഥക്ക് കാരണം ഈ സര്‍ക്കാര്‍ കടലാസ്സും സംവരണവും ആണ് എന്ന് വാദിക്കുന്നതില്‍ എത്ര യുക്തി ഉണ്ട്…???
ജാതി നോക്കി വിവാഹം കഴിച്ചവര്‍ ആയിരിക്കും ഇവിടെ അധികവും… ( അത് നിങ്ങളുടെ തെറ്റ് ആണ് എന്ന് പറയുന്നില്ല… നമ്മുടെ സാമൂഹ്യ വ്യവസ്ഥ അതാണ് )… ഇതില്‍ എത്രപേര് സര്‍ട്ടിഫിക്കറ്റിലെ ജാതി കണ്ടു ബോധ്യപ്പെട്ടു വിവാഹം കഴിച്ചിട്ടുണ്ട്…??? ഏതെങ്കിലും വെളുത്ത ദളിതന്‍ ബ്രാഹ്മണന്‍ ആണ് അല്ലെങ്കില്‍ നായര് ആണ് എന്ന് കള്ളം പറഞ്ഞു എന്റെ മോളെ കല്യാണം കഴിക്കും എന്ന് സംശയിച്ചിട്ടുണ്ട്…??? ഒരു മനുഷ്യന്‍ പോലും കാണില്ല…! കാരണം ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ജാതി നിലനില്‍ക്കുന്നത് സമൂഹത്തിലാണ്… നമ്മുടെ മനസ്സുകളില്‍ എഴുതപ്പെട്ടിരിക്കുകയാണ്… കടലാസ്സിന് അവിടെ പ്രസക്തി ഇല്ല…! നമ്മുടെ സര്‍ട്ടിഫിക്കറ്റില്‍ ജാതി വയ്ക്കാത്ത ഒരു ദളിതന് നമ്മുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ ഉള്ള സാമൂഹിക നിലവാരത്തിലേക്ക് നമ്മള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കുക…! എന്നിട്ട് തീരുമാനിക്കുക ജാതി നിലനില്‍ക്കുന്നത് സര്‍ക്കാര്‍ കടലാസിലാണോ അതോ നമ്മുടെ മനസ്സിലാണോ എന്ന്…!
5) പൂര്‍വ്വികര്‍ ചെയ്ത അനീതിയുടെ പ്രായശ്ചിത്തം ഞങ്ങള്‍ ചെയ്യണം എന്ന് പറയുന്നതില്‍ എന്ത് യുക്തി ആണ് ഉള്ളത് ???
‘ സംവരണം ‘ ഒരു പ്രായശ്ചിത്തം ആയിരുന്നു എങ്കില്‍ ഈ ചോദ്യം ന്യായം ആണ്…! പക്ഷേ സംവരണം പ്രായശ്ചിത്തം അല്ല… ‘വൈകി വന്ന വിവേകം’ ആണ്… 300 വര്‍ഷം മുന്‍പ് രാജ സദസ്സിലും സര്‍ക്കാര്‍ ജോലികളിലും ഈഴവരും ദളിതരും ഉണ്ടായിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു…! പ്രജാസഭയില്‍ അയ്യന്‍കാളി വരുന്നതിനു മുന്‍പ് ദളിതരുടെ പ്രതിനിധി ആയി ഇരുന്നത് ഒരു നായര്‍ ആയിരുന്നു…! അയ്യങ്കാളി പ്രജാ സഭയില്‍ വന്നത് കൊണ്ട് മാത്രം ആണ് ദളിതര്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യം ആയതു എന്ന് ഓര്‍ക്കുക…! എല്ലാ ജാതികള്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടും … അത് നടപ്പിലാവാന്‍ പിന്നെയും 10 വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു… സവര്‍ണ ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട്മാത്രം…! ദളിത് ഉദ്യോഗസ്ഥര്‍ കൂടി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല…! സംവരണം പഴയ അടിച്ചമര്‍ത്തലിന്റെ പ്രായശ്ചിത്തം അല്ല… ഇനിയും അടിച്ചു അമര്‍ത്തപ്പെടതിരിക്കാനുള്ള മുന്‍കരുതല്‍ ആണ്…!
6 ) സവര്‍ണ ഉദ്യോഗാര്‍ത്ഥികളോട് കാണിക്കുന്ന ‘അനീതി’ ആണ് ജാതി സംവരണം…!
ഒരു വ്യക്തിക്ക് അനുകൂലം അല്ലാത്ത എന്തും അയാളുടെ കണ്ണില്‍ അനീതി ആയിരിക്കും…! ഇവിടെ സത്യത്തില്‍ എന്താണ് അനീതി…??? അടച്ചമര്‍ത്തലിന്റെ ചരിത്രം ഉള്ള ഒരു ജനത ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അവകാശപ്പെടുന്നത് ആണോ അതോ 12% മാത്രം വരുന്ന ഒരു സമുദായം 25% അധികാരസ്ഥാനങ്ങള്‍ കയ്യടക്കി വച്ചേക്കുന്നത് ആണോ…??? ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്വയം ആലോചിക്കുക…!
7) ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും എന്തിനാണ് സംവരണം…???
സംവരണം ഉണ്ടായിരുന്നിട്ട് പോലും മുസ്ലീങ്ങള്‍ക്ക് ജനസംഖ്യാ ആനുപാതികമായ പ്രാതിനിധ്യം ഗവണ്‍മെന്റ് ജോലികളില്‍ ലഭിച്ചിട്ടില്ല… അവര്‍ ഗള്‍ഫില്‍ പോകുന്നു… കച്ചവടം നടത്തുന്നു… ഗവണ്‍മെന്റ് ജോലിയോട് താല്പര്യം ഇല്ല… എന്നൊക്കെ ഉള്ള ആരോപണം അവര്‍്ക്ക് റിസര്‍വേഷന്‍ ഇല്ലാതെ ആക്കാനുള്ള കാരണമേ അല്ല… ! ഇതേ കാരണം ദളിതരുടെ കാര്യത്തിലും വേണമെങ്കില്‍ പറയാവുന്നതെ ഉള്ളൂ…
അവര്‍ക്ക് സര്‍ക്കാര്‍ ജോലിയോട് താല്പര്യം ഇല്ല… അവര്‍ക്ക് ഇഷ്ടം കൂലിപ്പണിയും തോട്ടിപ്പണിയും ആണ് എന്നൊക്കെ…! ഇവിടത്തെ ബിസ്സിനസ് മേഖലയിലെ കണക്കു എടുത്താല്‍ പോലും ജനസംഖ്യയില്‍ 25 ശതമാനത്തില്‍ അധികം വരുന്ന മുസ്ലീകള്‍ അവരുടെതായ പ്രാതിനിത്യം നേടിയിട്ടില്ല…! ഈഴവരെ സംബന്ധിച്ച് NGO ജോബുകളില്‍ ( LDC ,LGS , etc …) സംവരണം കൂടാതെ തന്നെ ഈഴവര്‍ക്ക് ജനസംഖ്യ ആനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ട്…
പക്ഷേ അതിനു മുകളിലേക്ക് റിസര്‍വേഷന്റെ ആനുകൂല്യം ഇല്ലാതെ എത്തിപ്പെടുന്ന ഈഴവര്‍ വളരെ കുറവാണ്…! PSC rank ലിസ്റ്റുകളുടെ നിയമന നില പരിശോധിക്കുന്ന ആളുകള്‍ക്ക് ഇത് മനസ്സിലാവും…!
8) റിസര്‍വേഷന്‍ ലോക അവസാനം വരെ തുടരണം എന്നാണോ…???
ഒരിക്കലും അല്ല… ഇത് എല്ലാം അവസാനിപ്പിക്കണം എന്ന് തന്നെയാണ് അഭിപ്രായം …! പക്ഷേ അതിനു ചെയ്യേണ്ടത് പെരുന്നയിലെ നായരും കുറെ നസ്രാണികളും ചേര്‍ന്ന് പത്ര സമ്മേളനം നടത്തി സാമ്പത്തിക സംവരണം എന്ന് നില വിളിക്കുക അല്ല…! അതിനു ആദ്യം വേണ്ടത് സെന്‍സസ് നോടൊപ്പം ജാതി തിരിച്ചു കണക്കു എടുക്കണം…
സര്‍ക്കാര്‍ ജോലികളെ… എ, ബി , സി , എന്നിങ്ങനെ വിവിധ ക്ലാസ്സുകളാക്കി തിരിച്ചു ഓരോ ക്ലാസ് ജോലികളിലും ജോലി ചെയ്യുന്ന കൃത്യമായ ജാതി അനുപാതം കണ്ടെത്തണം…! ജനസംഖ്യ ആനുപാതികമായി ഓരോ ക്ലാസ് ജോലികളിലും എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് മാത്രം സംവരണം അനുവദിക്കണം…!
പരീക്ഷണ അടിസ്ഥാനത്തില്‍ LDC , LGS ആയി ജോലി ചെയ്യുന്ന മുഴുവന്‍ പേരുടെയും ജാതി തിരിച്ചുള്ള കണക്കു എടുക്കുക… ജനസംഖ്യ ആനുപാതികമായി പ്രാതിനിധ്യം ലഭിച്ച വിഭാഗങ്ങള്‍ക്ക് ആ ‘ ക്ലാസിലെ ‘ ജോലിയില്‍ സംവരണം അനുവദിക്കേണ്ടത് ഇല്ല…! ഈ പറഞ്ഞ ജോലികളില്‍ ഈഴവരു ജനസംഖ്യാനുപാതികമായി എത്തപ്പെട്ടു എന്ന് 100% ഉറപ്പു ആണ്… പരീക്ഷണ അടിസ്ഥാനത്തില്‍ 5 വര്‍ഷത്തെക്കു അല്ലെങ്കില്‍ 10 വര്‍ഷത്തേക്ക് ആ ക്ലാസ് ജോലിയിലെ ഈഴവരുടെ റിസര്‍വേഷന്‍ നിര്‍ത്താവുന്നതാണ്…! അടുത്ത സെന്‍സസില്‍ വീണ്ടും പരിശോധിക്കുക. ആവശ്യമെങ്കില്‍ ചെറിയ ഒരു ശതമാനം സംവരണം എര്‍പ്പെടുത്തുക…! അല്ലാതെ ഒരു സുപ്രഭാതത്തില്‍ നിര്‍ത്താവുന്ന ഒന്നല്ല സംവരണം…!
9)ഇങ്ങനെ ജാതി തിരിച്ചു കണക്കു എടുത്താല്‍ സമൂഹത്തില്‍ നിന്ന് എങ്ങനെ ജാതി ഇല്ലാതാകും…???
പാരസിട്ടമോളിന്റെ കാര്യം ആണ് ഇവിടെയും പറയാനുള്ളത്… പനി ഇല്ലാതാകുമ്പോള്‍ പാരസിട്ടമോളിന്റെ ആവശ്യം വരില്ല…! പനി ഇല്ലാതാക്കാന്‍ പരസിട്ടമോള് നിരോധിക്കുക അല്ല ചെയ്യേണ്ടത്…!
10 മുതല്‍ 17 വരെ ഉള്ള അബദ്ധ ധാരണകള്‍ പോസ്റ്റ് നു താഴെ പ്രതീക്ഷിക്കുന്നു…
സംവരണ വിരുദ്ധരുടെ 18 ആമത്തെ ‘ അടവ് കൂടി’ ഞാന്‍ പറയാം…!
18) നീയൊക്കെ യുക്തിവാദിയാണ് കോപ്പാണ് എന്ന് പറഞ്ഞു നടന്നിട്ട് സംവരണത്തിന്റെ കര്യം വരുമ്പോള്‍ ജാതി / മത ബോധം ഉണരും… നീയൊക്കെ വെറും വര്‍ഗീയ വാദികള്‍ ആണ്…!
ഇത് പറയുന്ന സുഹൃത്തുക്കളോട് എനിക്ക് പറയാന്‍ ഒന്നേ ഉള്ളൂ…! സാമ്പത്തിക സംവരണം എന്ന ആഗോള മണ്ടത്തരത്തെ അനുകൂലിക്കുന്നതാണ് യുക്തിവാദം എങ്കില്‍ ഞാന്‍ യുക്തിവാദിയല്ല…! എനിക്ക് ഇവിടെ ആരുടേയും യുക്തിവാദി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യവും ഇല്ല…!
NB : ചര്‍ച്ചക്കു വരുന്നവര്‍… ഗവന്മേന്റ്റ് ജോലി എന്നാല്‍ ‘ അധികാര സ്ഥാനം ‘ എന്നും… സംവരണം എന്നാല്‍ ‘ ജന സംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നുമുള്ള മിനിമം ബോധം ഉള്ളവര്‍ ആയിരിക്കണം… അല്ലാതെ മുസ്ലിം കച്ചവടം നടത്തി കാശുണ്ടാക്കുന്ന കഥയും… ദളിതന്‍ തോട്ടിപ്പണിക്ക് പോയി കാശുണ്ടാക്കുന്ന കഥയും കൊണ്ട് വരണം എന്നില്ല…!

(സംവരണവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ അധുന്‍ അശോക് എന്നയാളുടെ പേരില്‍ വ്യാപകമായി ഷെയര്‍ ചെയ്യുപ്പെടുന്ന പോസ്റ്റ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply