സാമൂഹ്യനീതിയും സാമ്പത്തിക വളര്‍ച്ചയും ഒന്നിപ്പിക്കലാണ് കേരളത്തിന്റെ വെല്ലുവിളി

തോമസ് ഐസക് 60 വര്‍ഷം മുമ്പത്തെ കേരളം എന്തായിരുന്നു? സാമ്പത്തികമായി പിന്നോക്കമായിരുന്നു. പ്രതിശീര്‍ഷവരുമാനം അഖിലേന്ത്യാ നിലവാരത്തേക്കാള്‍ കുറവായിരുന്നു. ഉപഭോഗവും കുറവായിരുന്നു. കണക്കല്‍പെടാത്ത ചക്കയും മാങ്ങയുമൊക്കെ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞു പോയിരുന്നു. സസമ്പാദ്യവും നിക്ഷേപവുമൊക്കെ തുച്ചമായിരുന്നു. ശരിക്കും പിന്നോക്കപ്രദേശം. അപ്പോഴും വിദ്യാഭ്യാസത്തിലും ആരോഗ്യസൂചികയിലും മുന്നിലായിരുന്നു. ഇന്നത്തെ കേരളമോ? പ്രതിശീര്‍ഷവരുമാനം അഖിലേന്ത്യാ നിലവാരത്തേക്കാള്‍ 15 ശതമാനം കൂടുതല്‍. ഉപഭോഗത്തില്‍ വളരെ മുന്നില്‍. ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ. സമ്പാദ്യത്തിലും മുന്നില്‍. ആര്‍ ബി ഐ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നിക്ഷേപം […]

kk

തോമസ് ഐസക്
60 വര്‍ഷം മുമ്പത്തെ കേരളം എന്തായിരുന്നു?
സാമ്പത്തികമായി പിന്നോക്കമായിരുന്നു. പ്രതിശീര്‍ഷവരുമാനം അഖിലേന്ത്യാ നിലവാരത്തേക്കാള്‍ കുറവായിരുന്നു. ഉപഭോഗവും കുറവായിരുന്നു. കണക്കല്‍പെടാത്ത ചക്കയും മാങ്ങയുമൊക്കെ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞു പോയിരുന്നു. സസമ്പാദ്യവും നിക്ഷേപവുമൊക്കെ തുച്ചമായിരുന്നു. ശരിക്കും പിന്നോക്കപ്രദേശം. അപ്പോഴും വിദ്യാഭ്യാസത്തിലും ആരോഗ്യസൂചികയിലും മുന്നിലായിരുന്നു.
ഇന്നത്തെ കേരളമോ?
പ്രതിശീര്‍ഷവരുമാനം അഖിലേന്ത്യാ നിലവാരത്തേക്കാള്‍ 15 ശതമാനം കൂടുതല്‍. ഉപഭോഗത്തില്‍ വളരെ മുന്നില്‍. ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ. സമ്പാദ്യത്തിലും മുന്നില്‍. ആര്‍ ബി ഐ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നിക്ഷേപം ഉയരുന്നില്ല. പകരം പണം പുറത്തുപോകുന്നു. ഉല്‍പ്പാദനമേഖലകള്‍ വികസിക്കുന്നില്ല. ഉപഭോഗ, സേവന മേഖലകള്‍ വളരുന്നു. സാമ്പത്തിവളര്‍ച്ചയും കൂടുതല്‍. 8 – 10 %. സാമൂഹ്യക്ഷേമ മേഖലയിലും വളര്‍ച്ച. പ്രതിശീര്‍ഷ ആയുസ്സ് 45-50ല്‍ നിന്ന് 76 ആയി. Quality of life പലതിലും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം. എല്ലാറ്റിലുമില്ല. ശിശുമരണ നിരക്കിലും മറ്റും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എന്നു പറയുന്നത് തെറ്റ്. പക്ഷെ വളരെ മുന്നില്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സാധാരണക്കാരുടെ ജീവിതം വളരെ മുന്നില്‍. സാധാരണഗതിയില്‍ കൃഷിയും അതിന്റെ തുടര്‍ച്ചയായി വ്യവസായവും വളരുമ്പോഴാണ് ഈ നേട്ടങ്ങള്‍ ഉണ്ടാകാറ്. ഇവിടെ പക്ഷെ തിരിച്ചാണ്.
എന്തുകൊണ്ട് കേരളം അന്ന് അങ്ങനെയായി?
കൃഷി വാണിജ്യവല്‍ക്കിരക്കുകയും വന്‍കിടക്കാര്‍ രംഗത്തുവരുകയും ചെയ്‌തെങ്കിലും നിയന്ത്രണം പാശ്ചാത്യശക്തികള്‍ക്കായിരുന്നു. അങ്ങനെ നേട്ടങ്ങള്‍ മിക്കവാറും പുറത്തുപോയി. ഇവിടെയുള്ളവര്‍ പ്ലാന്റേഷന്‍ മേഖലയില്‍ ഒതുങ്ങി. കാര്‍ഷികവിഭവങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത സംരംഭങ്ങള്‍ ഉണ്ടായില്ല. ഗുജറാത്തോ ബോംബെയോ പോലെ തദ്ദേശീയ മുതലാളി വര്‍ഗ്ഗം വളര്‍ന്നില്ല. മറിച്ച് വന്ന വ്യവസായങ്ങള്‍ മിക്കതും തമിഴ് ചെട്ടിയാന്മാരുടേതായിരുന്നു. വ്യവസായ പ്രതിശീര്‍ഷവരുമാനം കാര്‍ഷികത്തേക്കാള്‍ താഴെ ! മലബാറിലാകട്ടെ അതുമുണ്ടായിലല്. അതേ സമയം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റും മുന്നിലാവാന്‍ കാരണം സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സാമൂഹ്യപ്രസ്ഥാനങ്ങളുടെ പോരാട്ടമായിരുന്നു. ്ത്തരം പോരാട്ടങ്ങള്‍ കുറഞ്ഞ മലബാര്‍ മേഖല അന്ന് ഇക്കാര്യത്തില്‍ പുറകിലായിരുന്നു.
എന്തുകൊണ്ട് ഇന്നു കേരളം ഇങ്ങനെയായി?
പ്രധാനകാരണം ഗള്‍ഫ് കുടിയേറ്റവും ഭൂപരിഷ്‌കരണവും തന്നെ. ഭൂപരിഷ്‌കരണത്തെ തുടര്‍ന്ന് ഉല്‍പ്പാദന മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായില്ലെങ്കിലും വിതരണരംഗം ഏറെക്കുറെ നീതിപൂര്‍വ്വമാക്കാന്‍ കഴിഞ്ഞു. സാമൂഹ്യഘടന തന്നെ മാറി. സാംസ്‌കാരികമായി ജാതി അപ്രത്യക്ഷമായില്ലെങ്കിലും സാമ്പത്തിക വ്യവസ്ഥയുടെ ജാതിവേരുകള്‍ അറുത്തു. അതോടെ സാമൂഹ്യമായി വന്‍കുതിപ്പാണുണ്ടായത്. അപ്പോഴും സാമ്പത്തികകുതിപ്പുണ്ടായില്ല. നിക്ഷേപമുണ്ടായില്ല. പക്ഷെ ഗള്‍ഫ് കുടിയേറ്റം സംഗതികള മാറ്റിമറിച്ചു. പണമൊഴുകി. ഉപഭോഗം വര്‍ദ്ധിച്ചു. സേവനമേഖലയും വളര്‍ന്നു. പക്ഷെ ഉല്‍പ്പാദനമേഖലിയലെ മാറ്റം തുച്ഛം. അപ്പോഴും പട്ടിക ജാതിക്കാരുടേയും ആദിവാസികളുടേയും അവസ്ഥ മറ്റുള്ളവരെപോലെ മെച്ചപ്പെട്ടില്ല. പട്ടികജാതിക്കാരുടേത് ശരാശരിയേക്കാള്‍ താഴെയണ്. ആദിവാസികളുടേതാകട്ടെ വളറെ മോശപ്പെട്ട അവസ്ഥയാണ്. നമ്മുടെ വികസനം മിക്കപ്പോഴംു അവര്‍ക്ക് നാശമാണ്. അവരോട് ആധുിക കേരളം നീതി പുലര്‍ത്തിയില്ല എന്നു സമ്മതിച്ചേ പറ്റൂ. ജനസംഖ്യാപരമായി സമ്മര്‍ദ്ദശക്തിയല്ലാത്തതു തന്നെയാവാം അതിനു കാരണം.

ഇനി?

ഇവിടെ നിക്ഷേപം വന്നേ തീരു മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ വളരണം. സര്‍ക്കാരിന്റഎ കൈവശം പണമില്ല. സ്വകാര്യനിക്ഷേപം തന്നെ വരണം. അപ്പം ചുടാതെ വീതം വെക്കാനാകിലല്ലോ. എന്നാല്‍ അതത്ര എളുപ്പമല്ല. സാമൂഹ്യസുരക്ഷാ മേഖലയില്‍ നാം നേടിയ നേട്ടങ്ങളാണ് അതിനു തടസ്സമെന്നതാണ് കൗതുകകരം. ഇവിടെ തൊഴില്‍ നിയമങ്ങള്‍ ശക്തമാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അവഗണിക്കാനാവില്ല. കൂലി കൂടുതലാണ്. അതിനാല്‍ സ്വകാര്യനിക്ഷേപകര്‍ക്ക് താല്‍പ്പര്യം കുറയുമല്ലോ. ഇതെല്ലാം നിലനിര്‍ത്തിയാണ് നമുക്ക് മുന്നോട്ടുപോകേണ്ടത്. സാമൂഹ്യനീതിയും സാമ്പത്തിക വളര്‍ച്ചയും ഒന്നിച്ചാക്കണം. കഴിഞ്ഞ കാല നേട്ടങ്ങളുടെ രണ്ടാം തലമുറ പ്രശ്‌നങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും അതുതന്നെയാണ് സ്ഥിതി. പൊതുവിദ്യാഭ്യാസരംഗവും പൊതു ആരോഗ്യരംഗവും ഗുണപരമായി ഉയര്‍ത്തണം. ആധുനികകാലത്തെ അഭിമുഖീകരിക്കാന്‍ കരുത്തുള്ളതാക്കണം. അതിനെല്ലാമുള്ള പണം കണ്ടെത്താനാണ് കിഫ് ബി. വിമര്‍ശകര്‍ പറയുന്ന പോലെ കുറി കമ്പനി തന്നെ. ഈ ആശയത്തിനു വന്‍ സ്വീകറണമാണ് പ്രവാസികളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്. അവര്‍ അക്ഷരാര്‍ത്ഥത്തില്‍ വികസനത്തിന്റെ ഭാഗമാകും.

നേരത്തെ സൂചിപ്പിച്ച പട്ടികജാതിക്കാരുടേയും ആദിവാാാസികളുടേയും പ്രശ്‌നങ്ങള്‍ക്ക് മുഖ്യപ്രാധാന്യം നല്‍കണം അതിനായി പക്ഷെ രണ്ടാം ഭൂപരിഷ്‌കരണം സാധ്യമല്ല. മറിച്ച് അനധികൃതഭൂമി കൈവശം വെച്ചവരില്‍ നിന്ന് പിടിച്ചെടുക്കാം. കൂടാതെ സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതികളുണ്ട്. അതോടൊപ്പം സ്ത്രീകളുടെ പ്രശ്‌നങ്ങളും മുഖ്യ അജണ്ടയായിരിക്കണം.

ഇ എം എസ് സ്മൃതിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply