സാനിയ തന്നെ അംബാസഡര്‍

sania‘ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്‌. ഇനി എന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും’ – പറയുന്നത്‌ ഇന്ത്യയുടെ അഭിമാനതാരം സാനിയ. തനിക്കിഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ അവരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്‌ ഏറ്റവും മിതമായി പറഞ്ഞാല്‍ സംസ്‌കാരരഹിതമായ പ്രവര്‍ത്തിയാണ്‌. കഴിഞ്ഞ ദിവസം നോമ്പെടുത്തിരുന്ന ഉദ്യോഗസ്ഥന്റെ വായില്‍ ചപ്പാത്തി തിരുകിയതുപോലെ മറ്റൊന്ന്‌.
പുതിയതായി രൂപവത്‌കരിച്ച തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറാക്കി സാനിയയെ തീരുമാനിച്ചതിനെതിരെ ബിജെപിയാണ്‌ രംഗത്തുവന്നത്‌. പാകിസ്‌താന്റെ മരുമകളായ സാനിയയ്‌ക്ക്‌ തെലങ്കാനയുടെ ബ്രാന്‍ഡ്‌ അംബാസഡറാകാനുള്ള യോഗ്യത ഇല്ലെന്നായിരുന്നു ബി.ജെ.പി.യുടെ തെലങ്കാന നിയമസഭാ കക്ഷി നേതാവ്‌ കെ. ലക്ഷ്‌മണിന്റെ ആരോപണം.
അതിനാണ്‌ വളരെ മനോഹരമായി സാനിയ മറുപടി നല്‍കിയത്‌. ‘പാകിസ്‌താന്‍കാരനായ ഷൊയ്‌ബ്‌ മാലിക്കിനെ വിവാഹം കഴിച്ചെങ്കിലും ഞാന്‍ ഇന്ത്യക്കാരി തന്നെയാണ്‌. എന്റെ മരണം വരെ അങ്ങനെ തുടരുകയും ചെയ്യും. മുംബൈയിലായിരുന്നു എന്റെ ജനനം. മൂന്നാ മാസം പ്രായമുള്ളപ്പോഴാണ്‌ ഹൈദരാബാദിലേക്ക്‌ വന്നത്‌. എന്നാല്‍, കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഞങ്ങളുടെ കുടുംബം ഹൈദരാബാദില്‍ കഴിയുകയാണ്‌. എന്റെ മുത്തച്ഛന്‍ ഹൈദരാബാദില്‍ നൈസാമിന്റെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്റെ മുത്തുമുത്തച്ഛനും ഹൈദരാബാദുകാരനാണ്‌. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ ഗണ്ഡിപേട്ട്‌ അണക്കെട്ട്‌ നിര്‍മിച്ചത്‌. ഈ പശ്ചാത്തലത്തില്‍ എന്നെ ഒരു മറുനാട്ടുകാരിയായി ചിത്രീകരിക്കുന്നത്‌ തികച്ചും അപലപനീയമാണ്‌’ – ഇങ്ങനെയാണ്‌ സാനിയ വാര്‍ത്താക്കുറിപ്പ്‌.
‘മഹാരാഷ്ട്രയില്‍ ജനിച്ച്‌ ഹൈദരാബാദില്‍ താമസമാക്കിയ ആളാണ്‌ സാനിയ. അതുകൊണ്ടുതന്നെ അവരെ മണ്ണിന്റെ മകളായി കണക്കാക്കാനാവില്ല. പോരാത്തതിന്‌ പാക്‌ ക്രിക്കറ്റ്‌ താരം ഷൊയ്‌ബ്‌ മാലിക്കിനെ വിവാഹം കഴിക്കുക വഴി അവര്‍ പാകിസ്‌താന്റെ മരുമകളുമായി. അതുമല്ല, തെലങ്കാന സംസ്ഥാന രൂപവത്‌കരണവുമായി ബന്ധപ്പെട്ട്‌ നടന്ന പ്രക്ഷോഭങ്ങളിലൊന്നും സാനിയ പങ്കാളിയുമായിരുന്നില്ല. ഇത്തരമൊരാളെ പിന്നെ എന്ത്‌ അടിസ്ഥാനത്തിലാണ്‌ സംസ്ഥാനത്തിന്റെ ബ്രാന്‍ഡ്‌ അംബാസിഡറാക്കുന്നത്‌’ എന്നിങ്ങനെയായിരുന്നു ബിജെപിയുടെ ആരോപണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply