സാധാരണക്കാരന്‍ ചരിത്രം രചിക്കുമോ?
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ്ഇന്നവസാനിക്കുന്നു. അവശേഷിക്കുന്ന പ്രധാന ചോദ്യം ഒന്നു മാത്രം. സാധാരണക്കാരന്‍ ചരിത്രം രചിക്കുമോ? അങ്ങനെ സംഭവിക്കുമെന്നാണ് മിക്ക സര്‍വ്വേകളും വ്യക്തമാക്കുന്നത്.. വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ, പ്രധാന പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസ്സും ശക്തമായ പ്രചാരണത്തിലാണ്. 70 മണ്ഡലങ്ങളിലായി 693 സ്ഥാനാര്‍ഥികളാണ് മത്സരത്തിലുള്ളത്്. സ്ത്രീസുരക്ഷ, വൈദ്യുതി നിരക്ക് വര്‍ധന, കുടിവെള്ളം എന്നിവയാണ് തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുന്നത്. ഒപ്പം വര്‍ഗ്ഗീയതയും ആഗോള രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും. ലോകസഭാതെരെഞ്ഞടുപ്പിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച […]
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ്ഇന്നവസാനിക്കുന്നു. അവശേഷിക്കുന്ന പ്രധാന ചോദ്യം ഒന്നു മാത്രം. സാധാരണക്കാരന്‍ ചരിത്രം രചിക്കുമോ? അങ്ങനെ സംഭവിക്കുമെന്നാണ് മിക്ക സര്‍വ്വേകളും വ്യക്തമാക്കുന്നത്..
വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ, പ്രധാന പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും കോണ്‍ഗ്രസ്സും ശക്തമായ പ്രചാരണത്തിലാണ്. 70 മണ്ഡലങ്ങളിലായി 693 സ്ഥാനാര്‍ഥികളാണ് മത്സരത്തിലുള്ളത്്. സ്ത്രീസുരക്ഷ, വൈദ്യുതി നിരക്ക് വര്‍ധന, കുടിവെള്ളം എന്നിവയാണ് തിരഞ്ഞെടുപ്പില്‍ പ്രധാനവിഷയമാകുന്നത്. ഒപ്പം വര്‍ഗ്ഗീയതയും ആഗോള രാഷ്ട്രീയവും ദേശീയരാഷ്ട്രീയവും.
ലോകസഭാതെരെഞ്ഞടുപ്പിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയിച്ച ബിജെപിക്ക് ഇവിടേയും വിജയം അനിവാര്യം. കേന്ദ്രത്തിന്റെ മൂക്കിനു താഴെ പരാജയം മോദിക്കു ചിന്തിക്കാനാവാത്തതാണ്. അങ്ങനെതന്നെ സംഭവിക്കുമെന്നായിരുന്നു അടുത്ത കാലം വരെ എല്ലാവരും കരുതിയത്. എന്നാല്‍ ഇപ്പോള്‍ അവസ്ഥ മാറിയിരിക്കുന്നു എന്നാണ് പൊതുവിലയിരുത്തല്‍. അതിനാല്‍ തന്നെ മോദി പ്രചാരണത്തില്‍ സജീവമാണ്. കിരണ്‍ ബേദിയെ രംഗത്തിറക്കിയതും ഇതേ ലക്ഷ്യത്തില്‍. എന്നാല്‍ പ്രതീക്ഷിച്ച ഗുണമുണ്ടായില്ല എന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
സര്‍വശക്തിയുമുപയോഗിച്ച് ഡല്‍ഹിയില്‍ ഭരണം നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനായി പാര്‍ട്ടിയുടെ എല്ലാ സന്നാഹവും ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഡല്‍ഹിയിലും വിജയിക്കാം എന്ന് കരുതിയിരുന്ന പാര്‍ട്ടി സര്‍വേ ഫലങ്ങള്‍ വന്നതോടെ പ്രതിരോധത്തിലായിട്ടുണ്ട്. തിരഞ്ഞെടുപ്പുഫലം പ്രധാനമന്ത്രി മോദിയുടെ പ്രകടനത്തിന്റെ മാനദണ്ഡമായിരിക്കില്ലെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടതിനു കാരണം ഈ ഭീതിതന്നെ..
മുന്‍ മന്ത്രി അജയ് മാക്കനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് മത്സരത്തിലുള്ളത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എം.എല്‍.എ.മാരും ഉള്‍പ്പെടുന്ന സംഘം കോണ്‍ഗ്രസ്സിനായി പ്രചാരണരംഗത്തുണ്ട്. പക്ഷെ കോണ്‍ഗ്രസ്സിനു കാര്യമായൊന്നും നേടാനാവില്ല എന്ന് പകല്‌പോലെ വ്യക്തം.
വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പുകളിലും സര്‍വേയിലും അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന എ.എ.പി.ക്കാണ് മുന്‍തൂക്കം. 36-46 സീറ്റുകള്‍ വരെ എ.എ.പിക്ക് കിട്ടുമെന്നാണ് ഇന്ത്യാ ടുഡേ, സിസറോ, ഹിന്ദുസ്ഥാന്‍ ടൈംസ്, സി.ഫോര്‍, എ.ബി.പി, നീല്‍സണ്‍, ടൈംസ് നൗ സര്‍വേകള്‍ പ്രവചിക്കുന്നത്. എ.എ.പി. സ്വന്തമായി നടത്തിയ സര്‍വേ ഫലമനുസരിച്ച് 51 സീറ്റുവരെ കിട്ടുമെന്ന് അവകാശപ്പെട്ടു. ഡിസംബര്‍ അവസാനം നടന്ന സര്‍വേകളില്‍ ബി.ജെ.പിക്ക് പ്രവചിക്കപ്പെട്ട മുന്‍തൂക്കം ജനുവരി അവസാനമായതോടെ മാറിമറിഞ്ഞു. എന്‍.ഡി.ടി.വി ആം ആദ്മിക്ക് 37 സീറ്റാണ് പ്രവചിക്കുന്നത്. ബി.ജെ.പി 29ഉം കോണ്‍ഗ്രസ് നാലും സീറ്റുകള്‍ നേടുമെന്ന് കണ്ടത്തെി. ഇക്കണോമിക് ടൈംസിനുവേണ്ടി (ഇ.ടി) പ്രമുഖ ഗവേഷണസ്ഥാപനമായ ടൈയ്‌ലര്‍ നീല്‍സണ്‍ സോഫ്രസ് (ടി.എന്‍.എസ്) നടത്തിയ സര്‍വേയില്‍ ആം ആദ്മി പാര്‍ട്ടി 36നും 40നുമിടയില്‍ സീറ്റുകള്‍ നേടുമെന്നാണ് കണ്ടത്തെിയത്. ബി.ജെ.പി 28 മുതല്‍ 32 സീറ്റുകള്‍ നേടും. ഡിസംബറില്‍ നടന്ന ഇ.ടിടി.എന്‍.എസ് സര്‍വേയില്‍ ബി.ജെ.പി 43-47 സീറ്റുകള്‍ നേടി അധികാരത്തിലേറുമെന്നും ആപ്പ് 22-25 സീറ്റുകള്‍ നേടുമെന്നുമാണ് വിലയിരുത്തപ്പെട്ടിരുന്നത്. എ.ബി.പി ന്യൂസ്‌നീല്‍സണ്‍ സര്‍വേയില്‍ ആപ്പ് 35 സീറ്റുകളും ബി.ജെ.പി 29 സീറ്റും നേടുമെന്നാണ് കണ്ടത്തെിയത്. കോണ്‍ഗ്രസ് ആറ് സീറ്റുനേടും.
അരവിന്ദ് കെജ്രിവാളിന്റെ സ്വീകാര്യതയും കിരണ്‍ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ഡല്‍ഹിയില്‍ ഈയിടെ നടന്ന മാനഭംഗവും മുതല്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനംവരെ വോട്ടര്‍മാരുടെ തീരുമാനം മാറാന്‍ കാരണമായതായി വിലയിരുത്തപ്പെടുന്നു.
2013 ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.എസ്.എ.ഡി. സഖ്യത്തിന് 32 സീറ്റും എ.എ.പി.ക്ക് 28 സീറ്റും കോണ്‍ഗ്രസ്സിന് എട്ടുസീറ്റുമാണ് കിട്ടിയിരുന്നത്. ബി.ജെ.പി. സര്‍ക്കാറുണ്ടാക്കാന്‍ താത്പര്യമില്ലെന്നറിയിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ എ.എ.പി. അധികാരത്തില്‍ വന്നു. എങ്കിലും 49 ദിവസത്തെ ഭരണത്തിനുശേഷം മുഖ്യമന്ത്രി കെജ്രിവാള്‍ രാജിവെച്ചു. തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു ഡല്‍ഹി. ഈ രാജിയായിരുന്നു എപിപിക്ക് തിരിച്ചടിയായത്. എന്നാല്‍ അതുമറികടന്നു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പല്‍ നിന്ന് വ്യത്യസ്ഥമാണ് ഇപ്പോഴത്തെ സാഹചര്യം എന്നു പറയാമെങ്കിലും തങ്ങളുടെ സാധ്യതകള്‍ക്ക് കുറവില്ല എന്ന വിശ്വാസത്തില്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി. അഴിമതിക്കെതിരെ അന്നാ ഹസാരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായി രൂപീകരിച്ച് ആം ആദ്മി പാര്‍ട്ടി ഏറ്റവും ശക്തമായത് ഡെല്‍ഹിയിലായിരുന്നു. തികച്ചും വ്യത്യസ്ഥനായ നേതാവായി അരവിന്ദ് കെജ്‌രിവാള്‍. ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ്സ് മാത്രമല്ല, ബിജെപിയും ഞെട്ടി. കോണ്‍ഗ്രസ്സ് വിരുദ്ധ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന അവരുടെ വിശ്വാസമായിരുന്നു തകര്‍ന്നത്. ബിജെപി 31 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അവരുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. 28 അംഗങ്ങളുള്ള ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. അരവിന്ദ് കെജ്്‌രിവാള്‍ മുഖ്യമന്ത്രിയായി. പ്രചാരണസമയത്ത് ഉന്നയിച്ചിരുന്ന പോലെ കുടിവെള്ളം, വൈദ്യുതി പോലെ ജനങ്ങളുടെ നിത്യോപയോഗ വിഷങ്ങളില്‍ ഇടപെട്ട് സര്‍ക്കാര്‍ കയ്യടി നേടി. അതേസമയം ആം ആദ്്മിയുടെ സുപ്രധാന നയമായ ജന്‍ലോക്പാല്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസില്‍നിന്ന് പിന്തുണ ലഭിച്ചില്ല. മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തിനെതിരായ അഴിമതിയാരോപണങ്ങളില്‍ നടപടിയെടുക്കുമെന്ന ഭയവും കോണ്‍ഗ്രസ്സിനുണ്ടായി. എന്തായാലും 48 ദിവസം മാത്രം നീണ്ട ഭരണം ആം ആദ്മി അവസാനിച്ചു. തെറ്റായാലും ശരിയായാലും ഈ തീരുമാനമാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് തിരിച്ചടിയായതെന്ന വിലയിരുത്തല്‍ വ്യാപകമാണ്. ഭരിക്കാന്‍ കഴിവില്ല എന്ന് ആം ആദ്മി തെളിയിച്ചു എന്ന പ്രചരണം കുറച്ചൊക്കെ ഫലിച്ചു. കോണ്‍ഗ്രസ്സ് അട്ടിമറിക്കുന്നതുവരെ അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ രക്തസാക്ഷിയെന്ന രീതിയില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാമായിരുന്നു എന്നു അണികള്‍ക്കുപോലും അഭിപ്രായമുണ്ട്. കെജ്‌രിവാളും ഒരു ഘട്ടത്തില്‍ അതംഗീകരിച്ചിരുന്നു. പക്ഷെ പ്രചാരണത്തിന്റെ അവസാനമായപ്പോഴേക്കും ഇതെല്ലാം മറികടന്നതായാണ് സൂചനകള്‍. എടുത്തുകാണിക്കാന്‍ കെജ്‌രിവാളിനോളം തലയെടുപ്പുള്ള നേതാവില്ല എന്നതാണ് ബിജെപിയുടെ പ്രധാന വിഷയം. മോദിപ്രഭയില്‍ പല നിയമസഭാ തെരഞ്ഞെടുപ്പുകളും ജയിച്ചെങ്കിലും അത്ര എളുപ്പമാകില്ല ഡെല്‍ഹിയിലെ അവസ്ഥ. ഏതാനും മാസത്തെ ഭരണത്തില്‍ ഒരു കുതിപ്പൊന്നും നടത്താന്‍ മോദിക്കായിട്ടില്ല എന്ന അഭിപ്രായം നിലവിലുണ്ട്. കിരണ്‍ ബേദിക്കും അത്ഭുതങ്ങളൊന്നും കാണിക്കാനാവുന്നില്ല. കോണ്ഗ്രസ്സ് വോട്ടുകള് ആം ആദ്മിക്ക് പോകുമെന്ന ഭീതിയും ബിജെപിക്കുണ്ട്. എന്തായാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ത്രികോണ മത്സരമെന്നതില്‍നിന്ന് വ്യത്യസ്തമായി നരേന്ദ്രമോഡിയും കെജ്രിവാളും തമ്മില്‍ നേരിട്ടുള്ള ഏറ്റമുട്ടലാണ് നടക്കുന്നത്. കെജ്രിവാളിന് നിലനില്പ്പിന്റെ പ്രശ്‌നമാണ്. മോദിക്ക് കൂടുതല്‍ ശക്തനാകുന്നതിന്റെയും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in