സാംസ്‌കാരികനഗരത്തില്‍ പോലീസ് ഗുണ്ടായിസം
കെ പി ശശി, കെ ഇ കെ സതീഷ് തൃശൂര്‍ നഗരത്തില്‍ പോലീസിന്റെ സദാചാര ഗുണ്ടയിസം അരങ്ങുതകര്‍ക്കുന്നു. ജനമൈത്രി പോലീസിനെ കുറിച്ച് ഘോരഘോരം ചര്‍ച്ച നടക്കുമ്പോഴാണ് ഈസ്റ്റ് എസ്‌ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഭയപ്പെടുത്തി വരച്ച വരയില്‍ നിര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നത്. ഫെബ്രുവരി 22 ശനിയാഴ്ച രാത്രി നടന്ന സംഭവം നോക്കുക. യാത്രിനിവാസിനുമുന്‍പില്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളായ അഞ്ചു യുവാക്കളും സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരിയും ഓട്ടോ കാത്തുനില്‍ക്കുന്നു. സംഗീതനാടക അക്കാദമിയില്‍ നടന്ന സംഗീതസന്ധ്യയില്‍ പങ്കെടുത്തതിനുശേഷമായിരുന്നു അവര്‍ ഓട്ടോക്ക് […]
കെ പി ശശി, കെ ഇ കെ സതീഷ് തൃശൂര്‍ നഗരത്തില്‍ പോലീസിന്റെ സദാചാര ഗുണ്ടയിസം അരങ്ങുതകര്‍ക്കുന്നു. ജനമൈത്രി പോലീസിനെ കുറിച്ച് ഘോരഘോരം ചര്‍ച്ച നടക്കുമ്പോഴാണ് ഈസ്റ്റ് എസ്‌ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഭയപ്പെടുത്തി വരച്ച വരയില്‍ നിര്‍ത്താന്‍ പോലീസ് ശ്രമിക്കുന്നത്. ഫെബ്രുവരി 22 ശനിയാഴ്ച രാത്രി നടന്ന സംഭവം നോക്കുക. യാത്രിനിവാസിനുമുന്‍പില്‍ ചലച്ചിത്രവിദ്യാര്‍ത്ഥികളായ അഞ്ചു യുവാക്കളും സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരിയും ഓട്ടോ കാത്തുനില്‍ക്കുന്നു. സംഗീതനാടക അക്കാദമിയില്‍ നടന്ന സംഗീതസന്ധ്യയില്‍ പങ്കെടുത്തതിനുശേഷമായിരുന്നു അവര്‍ ഓട്ടോക്ക് കാത്തുനിന്നത്. അപ്പോള്‍ അവിടെ ബൈക്കിലെത്തിയ പോലീസുകാര്‍ അവരെ ചോദ്യം ചെയ്യുകയും അവരെന്തോ അസന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട മട്ടില്‍ അവരോട് വളരെ മോശമായ ഭാഷയില്‍ ഇടപെടുകയും ചെയ്തു. അവര്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍ പ്രകാരം സംഭവസ്ഥലത്തെത്തിയ ഈസ്റ്റ് പോലീസ് എസ്.ഐ. ലാല്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം യുവാക്കളെയും യുവതിയെയും മര്‍ദ്ദിക്കുകയും ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണ്‍ വഴിയുള്ള അഭ്യര്‍ത്ഥനപ്രകാരം നിയമസഹായത്തിനെത്തിയ അഡ്വ. ആശയുടെ മകനെയും മകളെയും മര്‍ദ്ദിക്കുകയും മകനെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. ജീപ്പില്‍ വച്ച് പെണ്‍കുട്ടിയെ പോലീസുകാര്‍ കയറിപ്പിടിക്കുകയും ആണ്‍കുട്ടികളെ തല്ലിച്ചതക്കുകയും ചെയ്തു. സ്‌റ്റേഷനിലെത്തിയ ശേഷം എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ആണ്‍കുട്ടികളെ ഭീകരമായി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസിനു പിന്നാലെ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തിയ അഡ്വ.ആശയെയും മകളെയും പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കുകയും താഴെ വീണ അവരെ വലിച്ചിഴച്ച് ബൂട്ടിട്ട് ചവിട്ടി വലതു കാല്‍പാദത്തിലും ഇടതു കാല്‍ മുട്ടിലും പരിക്കേല്‍പ്പിക്കുകയും ചെയ്തു. അഡ്വ.ആശയോടൊപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത അവരുടെ മകളെ പോലീസ് മര്‍ദ്ദിക്കുകയും ചെകിട്ടത്ത് അടിച്ച് പുറത്താക്കുകയും ചെയ്തു. അതിനുശേഷം ഇവരെ നിയമപ്രകാരം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന അഡ്വ.ആശയോടൊപ്പം പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ സിനിമാറ്റോഗ്രാഫറായ നീതുവിനെ അറസ്റ്റു ചെയ്തു വിട്ടയക്കുന്നു എന്ന റസീതില്‍ ഒപ്പുവെപ്പിച്ചതിനുശേഷം പറഞ്ഞുവിടുകയായിരുന്നു. മൂവരും അവരോടൊപ്പം പോലീസ് മര്‍ദ്ദമേറ്റ ശ്രുതിയോടൊപ്പം ഇപ്പോള്‍ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി സാമൂഹ്യനീതി വകുപ്പിന്റെ റിസോഴ്‌സ് പേഴ്‌സണായും തൃശ്ശൂര്‍ ജില്ലാ പോലീസ് അഡൈ്വസറി ബോര്‍ഡ് മെമ്പറായും വനിതാ കമ്മിഷന്റെ അഡ്‌ഹോക്ക് കമ്മിറ്റി മെമ്പറായും സേവനമനുഷ്ഠിക്കുന്ന ആശ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പോലീസിനെ നിയമം പഠിപ്പിക്കുന്ന വ്യക്തിയാണ്. അഞ്ചുയുവാക്കള്‍ക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചെന്നും പോലീസിനെ അക്രമിച്ചെന്നും കള്ളകേസെടുത്ത് ജയിലിലടച്ചിരിക്കുകയാണ്. തൃശൂരില്‍ ഇത് ആദ്യസംഭവമല്ല. അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ആണ്‍പെണ്‍ സുഹൃത്തുക്കളെ സദാചാരത്തിന്റെ പേരുപറഞ്ഞ് പൊതുയിടങ്ങളില്‍നിന്ന് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിക്കുന്നത് സ്ഥിരം പതിവാണ്. സംഗീതനാടക അക്കാദമിയില്‍ നിന്ന് ഇത്തരത്തില്‍ അറസ്റ്റ് ചെയ്തതിനെതിരെ അവര്‍ കൊടുത്ത പരാതി പോലീസിനെതിരെ നിലവിലുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ വിബ്ജിയോര്‍ മേളയില്‍ സംഘപരിവാര്‍ സംഘടനകള്‍ കാഷ്മീര്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചതിന് ഈ എസ് ഐ കൂട്ടുനിന്നിരുന്നു. അന്ന് അതുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ ചെന്ന അഡ്വ ആശക്കെതിരെ ഈ പോലീസുദ്യോഗസ്ഥന്‍ മോശമായി പെരുമാറി. അതിനെതിരെ ആശ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍തകിയിരുന്നു. അതിനുള്ള പ്രതികാരം കൂടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. വിബ്ജിയോര്‍ മേളയില്‍തന്നെ ഈവ് എന്‍സലര്‍ എന്ന് സ്ത്രീവാദ പ്രവര്‍ത്തകയുടെ ലോകപ്രശസ്തമായ ‘വജൈന മൊണോലോഗ്’ എന്ന നാടകം അവതരിപ്പിച്ച സ്ത്രീനാടകപ്രവര്‍ത്തകരെ അശ്ലീലത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യാനും ഇയാള്‍ ശ്രമിച്ചു. അത് പ്രതിനിധികള്‍ തടയുകയായിരുന്നു. നാടകത്തിലുണ്ടെന്ന് പോലീസ് പറയുന്ന അശ്ലീല വാക്കുകളേക്കാള്‍ എത്രയോ മോശമായ വാക്കുകളായിരുന്നു കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളോട് പോലീസ് പ്രയോഗിച്ചത്. കഞ്ചാവുവേട്ടയുടെ മറവില്‍ ലോക പ്രശസ്ത സംഗീതജ്ഞനായ ബോബ്മാര്‍ലിയുടെ ചിത്രമുള്ള ഷര്‍ട്ടുകളും, ലോക്കറ്റുകള്‍ പോലും പിടിച്ചെടുത്ത് കേസ് ചാര്‍ജ് ചെയ്യുന്നതും ഈ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്. അക്ഷരാര്‍ത്ഥത്തില്‍ സാംസ്‌കാരിക തലസ്ഥാനത്തിന് അപമാനമാണ് ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍. വിഷയത്തില്‍ ഇടപെടാനും എസ്‌ഐക്കതിരെ നിയമനടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, പോലീസ് ഐ.ജി, സിറ്റി പോലീസ് കമ്മീഷണര്‍, ബാലാവകാശ കമ്മീഷന്‍, പ്രതിപക്ഷനേതാവ്, കെ.പി.എ.സി. പ്രസിഡണ്ട് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുന്നതാണ്.
കെ.ഇ.കെ. സതീഷ് (9446873757) – ഫ്രന്‍സ് ഓഫ് വിബ്ജിയോര്‍, തൃശൂര്‍
കെ.പി. ശശി – സിവില്‍ സൊസൈറ്റി എഗയിന്‍സ്റ്റ് ഇ്ന്‍ജെസ്റ്റിസ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in