സഹിഷ്ണുത കാണിക്കൂ ജയരാജന്‍

ആദിവാസി വിഷയത്തില്‍ ആദിവാസി ഗോത്രമഹാസഭയും മാവോയിസ്റ്റുകളും നടത്തുന്ന ഇടപെടലുകളില്‍ ഏറ്റവും അസഹിഷ്ണുത സിപിഎമ്മിനാണെന്നു തോന്നുന്നു. ആറളത്തുവെച്ച് പാര്‍ട്ടി നേതൃത്വത്തിലുള്ള ആദിവാസി സമരത്തില്‍ സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും നടത്തിയ പ്രസംഗം തന്നെ തെളിവ്. സെക്രട്ടറിയേറ്റനുമുന്നില്‍ നടന്ന നില്പ്പുസമരമാണ് ഗോത്രമഹാസഭക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സമരം പരാജയമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണക്കാതിരുന്നിട്ടും ആ സമരം നേടിയ ജനപിന്തുണയും സമരസന്ദേശവുമാണ് ഇവരെ ചൊടിപ്പിച്ചതെന്ന് വ്യക്തം. പണ്ട് ആന്റണിയുമായി ഉണ്ടാക്കിയ കരാര്‍ […]

jjjആദിവാസി വിഷയത്തില്‍ ആദിവാസി ഗോത്രമഹാസഭയും മാവോയിസ്റ്റുകളും നടത്തുന്ന ഇടപെടലുകളില്‍ ഏറ്റവും അസഹിഷ്ണുത സിപിഎമ്മിനാണെന്നു തോന്നുന്നു. ആറളത്തുവെച്ച് പാര്‍ട്ടി നേതൃത്വത്തിലുള്ള ആദിവാസി സമരത്തില്‍ സിപിഎം നേതാക്കളായ ഇ പി ജയരാജനും പി ജയരാജനും നടത്തിയ പ്രസംഗം തന്നെ തെളിവ്.
സെക്രട്ടറിയേറ്റനുമുന്നില്‍ നടന്ന നില്പ്പുസമരമാണ് ഗോത്രമഹാസഭക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. സമരം പരാജയമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണക്കാതിരുന്നിട്ടും ആ സമരം നേടിയ ജനപിന്തുണയും സമരസന്ദേശവുമാണ് ഇവരെ ചൊടിപ്പിച്ചതെന്ന് വ്യക്തം. പണ്ട് ആന്റണിയുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാതിരുന്ന പോലെ ഇപ്പോഴത്തെ കരാറും നടപ്പാക്കില്ല എന്നാണവരുടെ നിലപാട്. സംഭവിച്ചുകൂട എന്നില്ല. പഴയ കരാര്‍ നടപ്പാക്കാന്‍ ഇടതുസര്‍ക്കാരും തയ്യാറായില്ല എന്നു മറക്കരുത്. കേരളം ഇന്നോളം ഭരിച്ചവരുടെ നയങ്ങള്‍ തന്നെയാണ് ആദിവാസികളെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. അതിനുള്ള പ്രധാന കാരണം അവര്‍ വോട്ടുബാങ്കല്ല എന്നതുതന്നെ.
ആദിവാസി വിഭാഗത്തില്‍ നിന്നുതന്നെ സികെ ജാനു എന്ന നേതാവ് ഉയര്‍ന്നു വന്നതോടെയാണ് വികസനത്തിന്റെ വിഹിതത്തിനു തങ്ങളും അവകാശികളാണെന്ന് ആദിവാസികള്‍ തിരിച്ചറി്ത്. കുടില്‍ കെട്ടി സമരവും മുത്തങ്ങയും അതിനുശേഷം നടന്ന നിരവധി ഭൂസമരങ്ങളും അതിനു ദൃഷ്ടന്തങ്ങളാണ്. ആദിവാസികള്‍ മാത്രമല്ല, ദളിതുകളും ഭൂസമരവുമായി രംഗത്തെത്തി. അന്നോളം ആദിവാസികളുടേയും ദളിതുകളുടേയും അവകാശങ്ങള്‍ മനസ്സിലാക്കാതിരുന്ന കേരളീയ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും അതു തിരിച്ചറിഞ്ഞ്് രംഗത്തുവന്നു. അവരുടെ പിന്തുണയാണ് നില്പ്പുസമരത്തെ ശ്രദ്ധേയമാക്കിയതില്‍ ഒരു ഘടകം.
ഇതിനിടയില്‍ എകെഎസും പികെഎസുമൊക്കെയായി സിപിഎമ്മും രംഗത്തെത്തി. ഗോത്രമഹാസഭയുടെ കുടില്‍കെട്ടി സമരത്തെ എതിര്‍ത്തിരുന്ന അവരും അത്തരം സമരങ്ങള്‍ നടത്തി. വളരെ നല്ലത്. എന്നാല്‍ അപ്പോഴും ആദിവാസികള്‍ക്കിടയില്‍ സ്വന്തം സംഘടന ഉണ്ടാക്കലാണ് അവരുടെ പ്രധാന ലക്ഷ്യം. അതിന്റെ പ്രകടമായ ഉദാഹരണമായിരുന്നു ആറളത്ത് നടന്ന ഇ പി ജയരാജന്റെ പ്രസംഗം.
ഇനി വളരെ പ്രധാനപ്പെട്ട മറ്റൊന്ന്. ഭൂമി മാത്രം പോര, അതു സംരക്ഷിക്കാനുള്ള അവകാശവും തങ്ങള്‍ക്കുവേണമെന്ന ഗോത്രമഹാസഭയുടെ നിലപാടാണ്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന സ്വയംഭരണാവകാശമാണ് അവരാവശ്യപ്പെടുന്നത്. നില്പ്പുസമരത്തെ ചരിത്രപ്രധാനമാക്കുന്നത് അതാണ്. അതേകുറിച്ച് എന്തേ സിപിഎം മിണ്ടാത്തത്. അക്കാര്യം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുമുണ്ട്. അതിനെയാണ് ജാനുവും ഗീതാനന്ദനും യുഡിഎഫ് സര്‍്ക്കാരിനെ സഹായിക്കുകയാണെന്ന് ജയരാജന്‍ ആരോപിക്കുന്നത്.
പിന്നെ മാവോയിസ്റ്റുകള്‍ക്കെതിരായ നിലപാട്. കമ്യൂണിസ്റ്റ് തീവവാദികള്‍ എന്നും ഉണ്ടാകാന്‍ കാരണം രണ്ടാണ്. ഒന്ന് വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അപചയം. രണ്ട് ദുര്‍ബ്ബലവിഭാഗങ്ങള്‍ക്ക് അനുകൂലമായമായ നിലപാട് സര്‍ക്കാരുകള്‍ സ്വീകരിക്കാത്തത്.. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ രംഗത്തുവന്നിരിക്കുന്നതും ഇതേ കാരണത്താലാണ്. അതു പരിശോധിക്കാതെ അവരെ ശകാരിച്ചിട്ടെന്തുകാര്യം?  പിസി ജോര്‍ജ്ജിനറിയുന്ന കാര്യം പോലും ജയരാജനറിയില്ലേ? മാവോയിസ്റ്റുകളുടെ ഒളിയാക്രമണങ്ങള്‍ മൂലം ആദിവാസികള്‍ക്കനുകൂലമായി സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി ഇത്തരം അക്രമങ്ങള്‍ ആദിവാസികളുടെ മുന്നേറ്റത്തെ തകര്‍ക്കുകയേയുള്ളു.  ഇരുകൂട്ടരേയും സമീകരിച്ച് വിമര്‍ശിക്കുന്നവര്‍ അതിനു കൂട്ടുനില്ക്കുകയാണ് താനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply