സര്‍ക്കാര്‍ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആസ്റ്റര്‍ മെഡിസിറ്റി.. നിങ്ങളെന്താകുമായിരുന്നു..?

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പ്രളയദിനങ്ങളില്‍ നടത്തിയ തയ്യാറെടുപ്പുകള്‍, അതായത് അവരുടെ അശുപത്രിയിലെ അത്രയും രോഗികളുടേയും ജീവനക്കാരുടേയുമൊക്കെ കാര്യത്തില്‍ അവര്‍ കാണിച്ച ശുഷ്‌ക്കാന്തി, വെള്ളം കയറി വരുന്നതിന് മുന്നേ അത്രയും മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളൊക്കെയും വിശദമായി എഴുതിപ്പിടിപ്പിച്ച് ഓണ്‍ലൈനായ ഓണ്‍ലൈന്‍ മുഴുവന്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍, ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ ആസ്റ്ററിനോട് സൂചിപ്പിക്കണമെന്നും ഓര്‍മ്മിപ്പിക്കണമെന്നും തോന്നി. . ആസ്റ്ററിന്റെ പ്രളയസംബന്ധിയായ അവകാശവാദങ്ങള്‍ ഒക്കെയും ശരിതന്നെ. നിങ്ങള്‍ പറഞ്ഞത് […]

aster

കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, പ്രളയദിനങ്ങളില്‍ നടത്തിയ തയ്യാറെടുപ്പുകള്‍, അതായത് അവരുടെ അശുപത്രിയിലെ അത്രയും രോഗികളുടേയും ജീവനക്കാരുടേയുമൊക്കെ കാര്യത്തില്‍ അവര്‍ കാണിച്ച ശുഷ്‌ക്കാന്തി, വെള്ളം കയറി വരുന്നതിന് മുന്നേ അത്രയും മനുഷ്യരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികളൊക്കെയും വിശദമായി എഴുതിപ്പിടിപ്പിച്ച് ഓണ്‍ലൈനായ ഓണ്‍ലൈന്‍ മുഴുവന്‍ കറങ്ങി നടക്കുന്നത് കണ്ടപ്പോള്‍, ചുരുക്കത്തില്‍ ചില കാര്യങ്ങള്‍ ആസ്റ്ററിനോട് സൂചിപ്പിക്കണമെന്നും ഓര്‍മ്മിപ്പിക്കണമെന്നും തോന്നി. .
ആസ്റ്ററിന്റെ പ്രളയസംബന്ധിയായ അവകാശവാദങ്ങള്‍ ഒക്കെയും ശരിതന്നെ.
നിങ്ങള്‍ പറഞ്ഞത് പ്രകാരം നിങ്ങള്‍ കേമന്മാര്‍ തന്നെ. ഭാവിയില്‍ ഇനിയൊരു പ്രളയം ഉണ്ടായാലും നിങ്ങളുടെ ആശുപത്രി സുരക്ഷിതമാണെന്നുള്ള മാര്‍ക്കറ്റിങ്ങ് കൂടെ ഇതിലൂടെ നിങ്ങള്‍ സ്ഥാപിച്ചെടുത്തു. കൊള്ളാം. നല്ലത് തന്നെ. ഒരു ആശുപത്രിയാകുമ്പോള്‍ അവശ്യം വേണ്ട കരുതല്‍ തന്നെ.
പക്ഷേ, അതിന്റെ ഏറ്റവും ഒടുവില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യം മാത്രമാണ് അലോസരമുണ്ടാക്കുന്നത്. അതിങ്ങനെയാണ്……Entire Hospital evacuated before water gushed into the premises and bunkers. Cannot help wondering why a state govt, with bigger and stronger system, failed to make a better evacuation action, with Central Govt forces and institutional support ! എന്നുവെച്ചാല്‍,… വെള്ളം കയറുന്നതിന് ഏറെ മുന്‍പ് തന്നെ ആസ്റ്റര്‍ മെഡിസിറ്റി പോലുള്ള ഒരു സ്ഥാപനത്തിന് അവിടെയുള്ളവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍, ആസ്റ്ററിനേക്കാള്‍ വലുതും ശക്തവുമായ, അതായത്, കേന്ദ്രസര്‍ക്കാര്‍ സേന അടക്കമുള്ളവരുടെ പിന്തുണയും സംവിധാനവുമുള്ള കേരള സര്‍ക്കാര്‍, കൂടുതല്‍ ഫലപ്രദമായ ഒഴിപ്പിക്കല്‍ നടത്തുന്ന കാര്യത്തില്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ആസ്റ്ററിന് അത്ഭുതം കൂറാതിരിക്കാന്‍ പറ്റുന്നില്ല പോലും !
ഒരു കാര്യം ആസ്റ്ററുകാരന്‍ ഓര്‍ക്കണം. സര്‍ക്കാറും അതിന്റെ സംവിധാനവുമൊക്കെ എണ്ണയിട്ട യന്ത്രം പോലെ കറയറ്റ പ്രവര്‍ത്തനമാണ് കാലാകാലങ്ങളായി കാഴ്ച്ച വെച്ചിരുന്നതെങ്കില്‍,….
1) നിങ്ങളുടെ ഇപ്പറഞ്ഞ ആസ്റ്ററുണ്ടല്ലോ, അത് ആ പ്രദേശത്തങ്ങനെ ഒരു കോണ്‍ക്രീറ്റ് കാടായി ഉയര്‍ന്ന് വരില്ലായിരുന്നു.
.2) ആ പ്രദേശത്തുള്ള മുഴുവന്‍ കണ്ടല്‍ക്കാടുകളും വെട്ടിനിരത്താന്‍
നിങ്ങള്‍ക്ക് പറ്റില്ലായിരുന്നു. .
3) സകല തീരദേശനിയമങ്ങളേയും കാറ്റില്‍പ്പറത്തി അങ്ങനൊരു കെട്ടിടത്തിന് വേണ്ടി ഒരു തറക്കല്ല് പോലും ആ ഭൂമിയില്‍ കുഴിച്ചിടാന്‍ നിങ്ങള്‍ക്ക് പറ്റുമായിരുന്നില്ല. .
4) ഒരു പൈല് പോലും ആ ചതുപ്പില്‍ അടിച്ചിറക്കാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. .
5) ഏക്കറ് കണക്കിന് സ്ഥലം ആ പരിസ്ഥിതി ലോല പ്രദേശത്ത് കായലിലേക്ക് മണ്ണിട്ട് നികത്തി കൈയ്യേറാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ല..
6) ഇടത് വലത് പാര്‍ട്ടിക്കാരെ എല്ലാത്തിനേം കറന്‍സി നോട്ടിന്റെ മഞ്ഞളിപ്പില്‍ വിലയ്ക്ക് വാങ്ങി കാര്യങ്ങള്‍ എളുപ്പമാക്കാന്‍ നിങ്ങള്‍ക്കാകുമായിരുന്നില്ല. .
7) ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴിഞ്ഞ് പോകേണ്ടത് കായലിന് അരികില്‍ നില്‍ക്കുന്ന, പണമെറിഞ്ഞ് നിങ്ങള്‍ വെട്ടിപ്പിടിച്ച ആ അനധികൃത ഭൂമിയിലൂടെയാണ്. അത് മണ്ണിട്ട് ഒരാള്‍പ്പൊക്കത്തിലധികം ഉയര്‍ത്തിയപ്പോള്‍ ചുറ്റുപാടുമുള്ളവന്റെ പുരയിടത്തില്‍ മുഴുവന്‍ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യമാണുണ്ടായത്. .
എന്നിട്ടിപ്പോള്‍ ഒരു വെള്ളപ്പൊക്കമുണ്ടായപ്പോള്‍, നിങ്ങളുടെയൊക്കെ പണക്കൊഴുപ്പില്‍ സര്‍ക്കാറ് സംവിധാനങ്ങളെ മുഴുവന്‍ തകിടം മറിച്ച് പടുതുയര്‍ത്തിയ കോണ്‍ക്രീറ്റ് കാടിന്റെ മേന്മ പറയുന്നതും പോരാഞ്ഞിട്ട് നിങ്ങളുടെയൊക്കെ തോന്ന്യാസത്തിന് കുടപിടിച്ച സര്‍ക്കാറിന് കാര്യപ്രാപ്തിയില്ലെന്ന് പരിതപിക്കുന്നോ? കഴിഞ്ഞ സര്‍ക്കാറുകളുടെ കാര്യമൊക്കെ വിട്. ഇനിയങ്ങോട്ട് കേരളത്തില്‍ ഉണ്ടായേക്കാവുന്ന ഏതെങ്കിലും ഒരു സര്‍ക്കാറിന് കാര്യപ്രാപ്തിയുണ്ടെങ്കില്‍, പഴയതും പുതിയതുമായ കടലാസുകളും ഭൂരേഖകളും ഗൂഗിള്‍ മാപ്പും ഒക്കെ നിരത്തി പുഷ്പം പോലെ തെളിയിച്ച്, ഇടിച്ച് നിരത്താന്‍ പോന്ന കോണ്‍ക്രീറ്റ് കൂടാരം മാത്രമേ പുംഗവന്മാരേ നിങ്ങളെല്ലാം കൂടെ അവിടെ കെട്ടിപ്പൊക്കിയിട്ടുള്ളൂ.
അതുകൊണ്ട് ഇമ്മാതിരി ഗീര്‍വാണവും കുറ്റപ്പെടുത്തലുകളും പടച്ചിറക്കുമ്പോള്‍ സ്വന്തം അസ്തിത്വം എന്താണെന്ന് രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും. എത്രവലിയ ചികിത്സ അവിടെ കൊടുത്താലും, എത്ര വലിയ സുരക്ഷാ ഒഴിപ്പിക്കല്‍ കാര്യക്ഷമമായി നടത്തിയാലും, അനധികൃതമായി പടുത്തുയര്‍ത്തിയ ഒരു സ്ഥാപനം തന്നെയാണ് അതെന്ന് ഊണിലും ഉറക്കത്തിലും നല്ല ഓര്‍മ്മവേണം. അടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍, വീമ്പിളക്കാതെ മുരടനക്കാതെ ഒഴിപ്പിക്കല്‍ പരിപാടി മാത്രം നടത്തിയാല്‍ പോതും. പറഞ്ഞത് മൊത്തം മനസ്സിലായിക്കാണുമല്ലോ ?

കടപ്പാട്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply