സരിത പറഞ്ഞത് മുക്കുമ്പോള്‍
മാധ്യമപ്രവര്‍ത്തകരോട് ഏറെ നേരം സംസാരിച്ച സരിത എസ് നായര്‍ ഏറെ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ എല്ലാവരുടേയും ചര്‍ച്ച് ഒന്നുമാത്രം. അബ്ദുള്ളക്കുട്ടി രാത്രിയില്‍ സരിതയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യംചെയ്തത്, സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചത്, മസ്‌ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്, അറസ്റ്റിലായശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ് എം എസ് സന്ദേശം അയച്ചത്. തീര്‍ച്ചയായും ആ വിഷയം ചര്‍ച്ച ചെയ്യണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയം വിശദീകരിക്കുമ്പോള്‍ തന്റെ നിലപാടിന് ഉദാഹരണമായാണ് സരിത ഇക്കാര്യം പറഞ്ഞത്. നമുക്ക് […]
മാധ്യമപ്രവര്‍ത്തകരോട് ഏറെ നേരം സംസാരിച്ച സരിത എസ് നായര്‍ ഏറെ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ എല്ലാവരുടേയും ചര്‍ച്ച് ഒന്നുമാത്രം. അബ്ദുള്ളക്കുട്ടി രാത്രിയില്‍ സരിതയെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യംചെയ്തത്, സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചത്, മസ്‌ക്കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചത്, അറസ്റ്റിലായശേഷം തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് എസ് എം എസ് സന്ദേശം അയച്ചത്. തീര്‍ച്ചയായും ആ വിഷയം ചര്‍ച്ച ചെയ്യണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയം വിശദീകരിക്കുമ്പോള്‍ തന്റെ നിലപാടിന് ഉദാഹരണമായാണ് സരിത ഇക്കാര്യം പറഞ്ഞത്. നമുക്ക് പക്ഷെ അതുമാത്രം മതി. മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രതിക്കൂട്ടിലാകുക നാം ഓരോരുത്തരമാണ് എന്നതാണ് അതിനു കാരണം.
കേരളത്തില്‍ ഒരു സ്ത്രീ വ്യവസായിക രംഗത്ത് കടന്നു വന്നാല്‍ നേരിടു്‌നന വിഷയങ്ങളാണ് സരിത വിശദീകരിച്ചത്. അതുമായി ബന്ധപ്പെട്ട് ആരെ കണ്ടാലും, പ്രത്യേകിച്ച് രാഷ്ട്രീയക്കാരെ കണ്ടാല്‍ അവര്‍ക്കാവശ്യം മറ്റൊന്നാണ്. അതാണ് സരിത പറഞ്ഞതിന്റെ കാതല്‍. ഫോണ്‍ നമ്പര്‍ വാങ്ങുകയും നിരന്തമായി വിളിച്ച് സംസാരിക്കുകയും ചെയ്യുന്ന അവരാരും മറുവശത്ത് സ്ത്രീകളുടെ സംരംഭത്തിന് ഒരു സഹായവും ചെയ്യില്ല എ്ന്നും സരിത കൂട്ടി ചേര്‍ത്തു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമായാണ് അബ്ദുള്ളക്കുട്ടിയുടെ പേര്‍ സരിത പറഞ്ഞത്. എന്നാല്‍ സരിത കേരളീയ സമൂഹത്തിനുനേരെ ഉന്നയിച്ച അതിരൂക്ഷമായ വിമര്‍ശനം നാം ഭംഗിയായി കണ്ടില്ലെന്നു നടിക്കുന്നു. നല്ല കുട്ടികളായി അബ്ദുള്ളക്കുട്ടിയെ പറ്റി ചര്‍ച്ച ചെയ്യുന്നു.
വ്യവസായരംഗത്തു മാത്രമല്ല, ഏതുരംഗത്തും മലയാളികള്‍ പൊതുവില്‍ പുലര്‍ത്തുന്ന സമീപനമാണ് സരിതയും ചൂണ്ടികാട്ടുന്നത്. അത് രാഷ്ട്രീയമായാലും സാഹിത്യമായായും തൊഴില്‍മേഖലയായാലും മറ്റെവിടെയായാലും വലിയ വ്യത്യാസമില്ല. അതുമായി ബന്ധപ്പെട്ട് എത്ര ഉദാഹരണമെങ്കിലും ചൂണ്ടികാട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ആ കാതലായ വിഷയമാണ് മുഖ്യമായും നാം ചര്‍ച്ച ചെയ്യേണ്ടത്. കൂടെ അബ്ദുള്ളക്കുട്ടിയേയും കുറിച്ച് ചര്‍ച്ചയാകാം.
മറ്റുപല രാഷ്ട്രീയക്കാരെക്കുറിച്ചും തനിക്ക് വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും തന്റെ വെളിപ്പെടുത്തലുകള്‍ പലരുടെയും ഉറക്കം കെടുത്തിയേക്കാമെന്നും സരിത കൂട്ടിചേര്‍ത്തിട്ടുണ്ട്. തന്റെ കുറെ ഉറക്കം നഷ്ടപ്പെട്ടതാണ്, ആരുടെയെങ്കിലും ഉറക്കം നഷ്ടപ്പെടുമെങ്കില്‍ നഷ്ടപ്പെടട്ടെ എന്നും സരിത കൂട്ടിചേര്‍ത്തു. വരും ദിവസങ്ങളും കുശാലാകുമെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in