സരിതയും ഒരു സ്ത്രീയാണ്

മുസ്തഫ ദേശമംഗലം സരിത നായര് ….സരിത നായര് …..സരിത നായര്….. ചാനലുകള് തുറന്നാല് ഇതേയുള്ളൂ …. സരിത നടക്കുന്നതും ഇരിക്കുന്നതും സാരി മാടിക്കുത്തുന്നതുമായ തുടര്‍ച്ചയായി ആര്‍ക്കൈവ് വിഷ്വലുകള്‍ …നമ്മുടെ മറ്റേതു മേഖലയിലെന്നു പോലെ ഒരു പുരുഷ കേന്ദ്രീകൃതമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ജീര്‍ണത, സ്ത്രീയെ നാറ്റിക്കല്‍ ഇവിടെയും എന്നും നാം കാണുന്നു. സോളാര്‍ തട്ടിപ്പിലേക്ക് സരിതയെ നയിച്ച ബിജു രാധാകൃഷ്ണനെ എവിടെയും കാണുന്നുമില്ല. സരിതയെ ഉന്നതങ്ങളിലെത്തിച്ച പേരുകളൊന്നും എവിടെയുമില്ല. അവരുടെ പോലീസിന്റെ അകമ്പടിയിലുള്ള ഫൂടേജുകളില്ല. ആരെയും പോലെ സരിതയും […]

female-shadow-md

മുസ്തഫ ദേശമംഗലം

സരിത നായര് ….സരിത നായര് …..സരിത നായര്….. ചാനലുകള് തുറന്നാല് ഇതേയുള്ളൂ …. സരിത നടക്കുന്നതും ഇരിക്കുന്നതും സാരി മാടിക്കുത്തുന്നതുമായ തുടര്‍ച്ചയായി ആര്‍ക്കൈവ് വിഷ്വലുകള്‍ …നമ്മുടെ മറ്റേതു മേഖലയിലെന്നു പോലെ ഒരു പുരുഷ കേന്ദ്രീകൃതമായ മാധ്യമ പ്രവര്‍ത്തനത്തിന്റെ ജീര്‍ണത, സ്ത്രീയെ നാറ്റിക്കല്‍ ഇവിടെയും എന്നും നാം കാണുന്നു. സോളാര്‍ തട്ടിപ്പിലേക്ക് സരിതയെ നയിച്ച ബിജു രാധാകൃഷ്ണനെ എവിടെയും കാണുന്നുമില്ല. സരിതയെ ഉന്നതങ്ങളിലെത്തിച്ച പേരുകളൊന്നും എവിടെയുമില്ല. അവരുടെ പോലീസിന്റെ അകമ്പടിയിലുള്ള ഫൂടേജുകളില്ല. ആരെയും പോലെ സരിതയും തട്ടിപ്പിനു നിന്നുവെങ്കില്‍ അന്വേഷണം എത്രയും പെട്ടെന്ന് നടത്തി നിയമപ്രകാരമുള്ള കോടതി ശിക്ഷ കൊടുക്കണം. അതിനുപകരം ചാനലുകാര്‍ക്ക് ഇങ്ങനെയിട്ടു തട്ടിക്കളിക്കാന്‍ സരിതയും ഒരു മനുഷ്യ സ്ത്രീയല്ലേ…അവര്‍ക്കുമില്ലേ ഒരു മനസ്സ്, അവര്‍ ഒരമ്മ കൂടിയല്ലേ? തട്ടിപ്പില്‍ ഉന്നതരുണ്ടെന്നു പറയപ്പെടുന്നു. ഇവരെയൊന്നും ഒരു ചാനലും എവിടെയും പറയുന്നില്ല. അവരുടെയൊന്നും വിഷ്വലുകള്‍ നിരന്തരം ഇട്ടിങ്ങനെ തട്ടിക്കളിക്കുന്നില്ല …..അപകടത്തില്‍ പെട്ട ഒരാള്‍ക്ക് ശബ്ദമുണ്ടാകില്ല എന്നിരിക്കെ ഇതൊരു അവസരമായി എടുത്തിട്ടിങ്ങനെ അമ്മാനമാടാമോ ?
ആരാണ് യഥാര്‍്ത്ഥത്തില്‍ നമ്മുടെ സ്വകാര്യ ചന്നലുകാര്‍ക്ക് ഇത്തരത്തിലുള്ള അധികാരം നല്കിയത്? അവരുടെ റേറ്റിംഗ് കൂട്ടാനായി ഒരു സ്ത്രീയെ ഇങ്ങനെയിട്ടു ചിത്രം വരയ്ക്കുന്നതിനു ആരാണ് ഇവര്‍ക്ക് അധികാരം നല്കിയത് ? ഒരു തരത്തിലുമുള്ള ധാര്‍മികത ഈ ചാനലുകാര്‍ക്ക് ബാധകമല്ല എന്നാണോ ? ഈ ചാനലുകാര്‍ക്കെല്ലാം ആരുടേയും സ്വകാര്യതയില്‍ എപ്പോഴും ഒളികാമറയുമായി നിരങ്ങാമെന്നായിരിക്കുന്നു. പ്രത്യേകിച്ച് ഏതെങ്കിലും കേസുകളില്‍ കുടുങ്ങി തല്ക്കാലത്തേക്ക് ശബ്ദം നഷ്ടപ്പെട്ടവരാണെങ്കില്‍ ക്യാമറ കൊണ്ടങ്ങു നശിപ്പിച്ചു കളയും ഇവര്‍ …മറ്റെല്ലാ സ്‌റ്റെറ്റിലുമുള്ളതിനേക്കാള്‍ വിജിലന്റാണ് മലയാളമാധ്യമങ്ങള്‍ എന്ന് പൊതുവെ പറയപ്പെടുന്നു. ഇങ്ങനെയാണോ അത്? അതില്‍ ഒട്ടും മാനുഷികത ആവശ്യമില്ലേ …? ഈ ചാനലുകാര്‍ തന്നെയാണ് ഇവിടെ സദാചാര പോലീസുകാരും. അബ്ദുള്‍ നാസര്‍് മാദനിയെപ്പോലെയുള്ളവര്‍ ജയിലില്‍ വിചാരണ പോലുമില്ലാതെ കഴിയുന്നത് ഇവര്‍ക്കൊന്നും വാര്‍ത്തയോ മനുഷ്യാവകാശ പ്രശ്‌നമോ അല്ല. ഒരു മൃദു ഹിന്ദുത്വ സമീപനത്തിലൂന്നിയ വിഴുപ്പലക്കല്‍ മാധ്യമ പ്രവര്ത്തനത്തിന് മൂല്യബോധത്തില്‍ വിശ്വസിക്കുന്നവര്‍ കടിഞ്ഞാണിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകയായി ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ കെ കെ ഷാഹിന, കെട്ടിച്ചമച്ച ഒരു കഥയുടെ യഥാര്‍ഥ്യം കണ്ടെത്താന്‍ ധീരമായ ഒരു സ്‌റ്റോറി ചെയ്തതിന്റെ പേരില്‍ അവരെ കര്‍ണാടക സര്‍ക്കാര്‍ തീവ്രവാദിയാക്കിയപ്പോള്‍ അവര്‍ ഈ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഒത്തിരി പിന്തുണ പ്രതീക്ഷിച്ചു. ആരും ഒന്നും ചെയ്തില്ല. അവരുടെ പ്രശ്‌നം മുന്നോട്ട് വെക്കുന്ന വാര്‍ത്തകള്‍ പോലും ഇവരാരും എഴുതിയില്ല . കാരണം അവര്‍ ഒരു സ്ത്രീയാണ്, ഒരു മുസ്ലിം നാമമാണ് എന്നുള്ളതു മറ്റൊന്ന്.
സര്‍വ്വവും കച്ചവടമാകുന്ന ഹതാശ ഭരിതമായ ഒരു കാലത്ത് പറഞ്ഞു പോകുന്നതാണ് ഇതൊക്കെ. എവിടെയെങ്കിലുമൊക്കെ വേണ്ടേ ഒരു നീതിയുടെ അംശം? ഒരു എത്തിക്ക്‌സ് ? ചാനലുകാര്ക്ക് യാതൊരു മോണിടറിങ്ങും ഇവിടില്ല. ഉണ്ടാക്കിയാല്‍ തന്നെ ഉന്നതങ്ങളിലെ പിടിപാടുകളുപയോഗിച്ചു അതൊക്കെ ശൂ ന്നാക്കും. മാധ്യമ പ്രവര്‍ത്തകരാകട്ടെ ഇല്ലാത്ത അധികാരം ഉപയോഗിച്ച് എവിടെ നിന്നും എന്തും നേടിയെടുക്കും. എവിടെയും കയറിച്ചെല്ലും. ആരുടേയും പാദ സേവിക്കും . എക്‌സ്‌ക്ലുസിവിനു വേണ്ടി എന്തും ചെയ്യും. സര്‍വ്വ വിധത്തിലുമുള്ള പുരുഷ കേന്ദ്രീകൃത വ്യായാമം ചാനലുകാരും ടോക് ഷോയില്‍ പങ്കെടുത്തു വിഴുപ്പലക്കുന്ന രാഷ്ട്രീയക്കാരും പറയുന്ന ഒരു വൃത്തികെട്ട കാലം കേരളം ഇതിനു മുമ്പ്് കണ്ടിട്ടില്ല. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തില്‍ ഇങ്ങനെ ഒരു സ്ത്രീയെ നാണം കെടുത്തുന്നത് കൗതുകത്തോടെ എല്ലാ ദിവസവും കണ്ടുനില്ല്ക്കുന്ന മഹത്തായ കേരളം. ഈ കേരളത്തില്‍ ഒരു സ്ത്രീക്കും ഒരു കാലത്തും നീതി ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply