സബാഷ് വി എസ് – സബാഷ്

പരസ്പരമുള്ള വിഴുപ്പലക്കലില്‍ പലപ്പോഴും കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വിസ്മരിക്കാറാണ് പതിവ്. പ്രതിപക്ഷനേതാവ് വി എസ് മാത്രമാണ് ചിലപ്പോഴെങ്കിലും നാടിനോടും സ്വന്തം പദവിയോടും ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവായി മാറാറുള്ളത്. ഇക്കുറിയും വി എസ് ആ ഉത്തരവാദിത്തം പ്രകടിപ്പിച്ചു. സൗരോര്‍ജ പദ്ധതി : ആശങ്ക അകറ്റണം എന്ന പേരില്‍ വി എസ് ഇന്നത്തെ പത്രങ്ങളില്‍ എഴുതിയ ലേഖനം അതിന്റെ ഉദാഹരണമാണ്. ഏറെ ദിവസമായി കേരള രാഷ്ട്രീയവും മാധ്യമലോകവും സരിതക്കും ശാലു മേനോനും പുറകെയാണ്. രണ്ടുപേരും […]

Achuthanandan_jpg_1241752f

പരസ്പരമുള്ള വിഴുപ്പലക്കലില്‍ പലപ്പോഴും കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ജനകീയ പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വിസ്മരിക്കാറാണ് പതിവ്. പ്രതിപക്ഷനേതാവ് വി എസ് മാത്രമാണ് ചിലപ്പോഴെങ്കിലും നാടിനോടും സ്വന്തം പദവിയോടും ഉത്തരവാദിത്തമുള്ള രാഷ്ട്രീയ നേതാവായി മാറാറുള്ളത്. ഇക്കുറിയും വി എസ് ആ ഉത്തരവാദിത്തം പ്രകടിപ്പിച്ചു. സൗരോര്‍ജ പദ്ധതി : ആശങ്ക അകറ്റണം എന്ന പേരില്‍ വി എസ് ഇന്നത്തെ പത്രങ്ങളില്‍ എഴുതിയ ലേഖനം അതിന്റെ ഉദാഹരണമാണ്.
ഏറെ ദിവസമായി കേരള രാഷ്ട്രീയവും മാധ്യമലോകവും സരിതക്കും ശാലു മേനോനും പുറകെയാണ്. രണ്ടുപേരും ചെറുപ്പക്കാരും സ്ത്രീകളുമായതിനാല്‍ പ്രേക്ഷകരും വായനക്കാരും ആവേശത്തിലാണ്. ഇടക്കു വന്ന തെറ്റയില്‍ വിഷയം കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. ഹിമാലയത്തിലുണ്ടായ ദുരന്തത്തിലിടപെടാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്ന ആരോപണം പോലും ഇതിനുമുന്നില്‍ മുങ്ങിപ്പോയി. മാധ്യമങ്ങള്‍ തങ്ങളെ മാത്രമാണ് വേട്ടയാടുന്നതെന്ന സിപിഎമ്മിന്റെ സ്ഥിരം ആരോപണത്തിനും ആശ്വാസമായി.
സംഭവത്തില്‍ അഴിമതിയില്ല എന്നോ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്നോ പ്രതിപക്ഷം ഇടപെടേണ്ടതില്ല എന്നോ അല്ല പറഞ്ഞു വരുന്നത്. എന്നാല്‍ പരസ്പരമുള്ള ഈ വിഴുപ്പലക്കല്ല രാഷ്ട്രീയ പ്രവര്‍ത്തനം. ഇപ്പോഴിതാ ശാലുമേനോനും അറസ്റ്റിലായല്ലോ. കാര്യങ്ങള്‍ മുഴുവന്‍ മറ നീക്കി പുറത്തുവരുമെന്ന് ആശിക്കാം. അഴിമതിചെയ്യാന്‍ ശ്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികതന്നെ വേണം – അതു മുഖ്യമന്ത്രിയായാലും.
ഇതിനിടയിലാണ് വി എസ് ഗൗരവമായ ഒരു വിഷയം ഓര്‍മ്മിപ്പിക്കുന്നത്. സോളാര്‍ പദ്ധതികളെല്ലാം തന്നെ തട്ടിപ്പാണെന്ന മട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്നതിനെതിരെയാണ് വി എസിന്റെ മുന്നറിയിപ്പ്. കേറലത്തില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കെല്ലാം സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കണമെന്ന് വി എസ് നിര്‍ദ്ദേശിക്കുന്നു. അത് ഒരിക്കലും നഷ്ടമാകില്ല എന്ന് കണക്കുകള്‍ ചൂണ്ടികാട്ടി വി എസ് സമര്‍ത്തിക്കുന്നു. നാല്പതും അമ്പതും ലക്ഷം ചിലവഴിച്ച് വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ സബ്‌സിഡി കിഴിച്ച് ഒരു ലക്ഷം രൂപ മാത്രം ചിലവില്‍ സോളാര്‍ പാന്‍ കൂടി സ്ഥാപിച്ചുകൂടാ? വീടുകള്‍ക്കുമാത്രമല്ല, സ്ഥാപനങ്ങള്‍ക്കും ഫഌറ്റുകള്‍ക്കുമെല്ലാം ഇത് നിര്‍ബന്ധമാക്കണം. പുതിയ വീടകളില്‍ മാത്രമല്ല, കഴിയുന്നത്ര എല്ലാ വീടുകളിലേകകംു ഇത് വ്യാപിപ്പിക്കണം. ഇത്തരമൊരു പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചെന്നു കരുതി പദ്ധതി തള്ളിക്കളയേണ്ടതല്ല എന്ന വിഎസിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. നിയമപരമായാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
സോളാര്‍ പാനല്‍ മാത്രമല്ല, മഴവെള്ള സംഭരണം, മാലിന്യസംസ്‌കരണ സംവിധാനം, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയും കെട്ടിട നിര്‍മ്മാണചട്ടങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം ന്നെു കൂടി വി എസിന്റെ വാക്കുകള്‍ക്കൊപ്പം കൂട്ടിചേര്‍ക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply