സബാഷ് പുരി, ദ്വാരക ശങ്കരാചാര്യര്‍….
സ്വാമികളെല്ലാം വര്‍ഗ്ഗീയവാദികളാണോ? അല്ലെന്നു സംശയാതീതമായി തെളിയിക്കുന്നു പുരി, ദ്വാരക ശങ്കരാചാര്യന്മാര്‍. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രചാരണത്തിനിറങ്ങാനാണ് സ്വാമിമാരുടെ തീരുമാനം. നരേന്ദ്രമോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്, ഇരുവരും പറഞ്ഞു. കൊടുംപാപിയായ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷജാനന്ദ ദേവതീര്‍ഥ് പറഞ്ഞു. ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ ചെയ്തയാളാണ് നരേന്ദ്രമോദി. മോദിയുടെ കയ്യിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ട്. അങ്ങനെയൊരാള്‍ക്ക് വരാണസിയില്‍ മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു. അടുത്തയാഴ്ച വാരണാസിയില്‍മോദിക്കെതിരെ പ്രചാരണം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രചാരണത്തില്‍ പ്രധാന […]
സ്വാമികളെല്ലാം വര്‍ഗ്ഗീയവാദികളാണോ? അല്ലെന്നു സംശയാതീതമായി തെളിയിക്കുന്നു പുരി, ദ്വാരക ശങ്കരാചാര്യന്മാര്‍. വാരണാസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രചാരണത്തിനിറങ്ങാനാണ് സ്വാമിമാരുടെ തീരുമാനം. നരേന്ദ്രമോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന്, ഇരുവരും പറഞ്ഞു. കൊടുംപാപിയായ മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷജാനന്ദ ദേവതീര്‍ഥ് പറഞ്ഞു. ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ ചെയ്തയാളാണ് നരേന്ദ്രമോദി. മോദിയുടെ കയ്യിലും മുഖത്തും നിരപരാധികളുടെ ചോരക്കറയുണ്ട്. അങ്ങനെയൊരാള്‍ക്ക് വരാണസിയില്‍ മല്‍സരിക്കാന്‍ അര്‍ഹതയില്ലെന്ന് ശങ്കരാചാര്യര്‍ പറഞ്ഞു. അടുത്തയാഴ്ച വാരണാസിയില്‍മോദിക്കെതിരെ പ്രചാരണം നടത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രചാരണത്തില്‍ പ്രധാന ഹൈന്ദവ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിക്കും.
ദ്വാരക ശങ്കരാചാര്യര്‍സ്വാമി സ്വരൂപാനന്ദ സരസ്വതിയും മോദിക്കെതിരെ ശക്തമായി തന്നെ രംഗത്തുവന്നു. ദരിദ്രകുടുംബത്തില്‍പെട്ടയാളെന്നവകാശപ്പെടുന്ന നരേന്ദമോദി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടീശ്വരനായ മോദി തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കുകയാണെന്നും സ്വാമി ആരോപിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുള്ള ഈ എതിര്‍പ്പുകള്‍ മോദിയെ പരിഭ്രാന്തനാക്കിയെന്നാണ് റിപ്പോര്‍ട്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in