സബാഷ് കെജ്‌രിവാള്‍
വാരണാസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തെ കയ്യടിച്ച് സ്വീകരിക്കുകയാണ് മതേതര ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. ചീമുട്ടയേറും മഷിപ്രയോഗവും കൊണ്ടാണ് കെജ്‌രിവാളിനെ ബിജെപിക്കാര്‍ വാരണാസിയിലേക്ക് എതിരിട്ടത്. എന്നാല്‍ അതിനെ വകവെക്കാതെ പുലിയെ അതിന്റെ മടയില്‍പോയി നേരിടാനാണ് കെജ്‌രിവാളിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ അദ്ദേഹത്തെ പിന്തുണക്കുകയാണ് ജനാധിപത്യ – മതേതര കക്ഷികള്‍ ചെയ്യേണ്ടത്. പുണ്യസ്ഥലമായ കാശിയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്താണ് മോദിയുടെ ലക്ഷ്യം. എന്നാല്‍ അതില്‍പോലും ധൈര്യമില്ലാതെ അദ്ദേഹം വഡോദരയിലും […]
വാരണാസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനത്തെ കയ്യടിച്ച് സ്വീകരിക്കുകയാണ് മതേതര ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്. ചീമുട്ടയേറും മഷിപ്രയോഗവും കൊണ്ടാണ് കെജ്‌രിവാളിനെ ബിജെപിക്കാര്‍ വാരണാസിയിലേക്ക് എതിരിട്ടത്. എന്നാല്‍ അതിനെ വകവെക്കാതെ പുലിയെ അതിന്റെ മടയില്‍പോയി നേരിടാനാണ് കെജ്‌രിവാളിന്റെ തീരുമാനം. ഈ സാഹചര്യത്തില്‍ മറ്റു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ അദ്ദേഹത്തെ പിന്തുണക്കുകയാണ് ജനാധിപത്യ – മതേതര കക്ഷികള്‍ ചെയ്യേണ്ടത്.
പുണ്യസ്ഥലമായ കാശിയില്‍ നിന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്താണ് മോദിയുടെ ലക്ഷ്യം. എന്നാല്‍ അതില്‍പോലും ധൈര്യമില്ലാതെ അദ്ദേഹം വഡോദരയിലും മത്സരിക്കുന്നു. മോഡിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിച്ചാല്‍ ദശകങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലുണ്ടായ ചില സംഭവങ്ങള്‍ പലരും ഓര്‍ക്കുന്നു. കോണ്‍ഗ്രസ്സില്‍ വളരെ സീനിയിര്‍ ആയ നേതാക്കളെ ഒഴിവാക്കി നേതൃസ്ഥാനം ഏറ്റെടുത്ത ഇന്ദിരാഗാന്ധിയെ മറക്കാറായിട്ടില്ലല്ലോ. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യവിരുദ്ധ നടപടികള്‍ കൈകൊണ്ട ഇന്ദിരാഗാന്ധി അവസാനമെത്തിയത് അടിയന്തരാവസ്ഥയിലായിരുന്നു. സമാനമാണ് സ്വന്തം പാര്‍ട്ടിയില്‍ തന്നേക്കാള്‍ സീനിയറായ അദ്വാനിയടക്കം നിരവധി നേതാക്കളെ വെട്ടിനിരത്താന്‍ മോദി ശ്രമിക്കുന്നത്. സീറ്റിനായി മോദിയുടെ ദയാവായ്പിനായി കാത്തിരിക്കുന്ന നേതാക്കളുടെ ദൃശ്യം എത്ര ദയനീയമാണ്. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ മറ്റു പാര്‍ട്ടികള്‍ തന്നെ ഒഴിവാക്കി മറ്റാരുടെയെങ്കിലും പേര്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമോ എന്ന ഭയം മോദിക്കുണ്ടെന്നു കരുതാം. മോദിയുടെ യാത്രയും ഇന്ദിരാഗാന്ധിയെപോലെ ഫാസിസത്തേക്കാണെന്നു വിശ്വസിക്കുന്നതിലും തെറ്റില്ല.
ഗുജറാത്ത് വികസനത്തെക്കുറിച്ച് പരസ്യസംവാദത്തിന് മോഡി തയാറുണ്ടോയെന്ന് ചോദിച്ചാണ് കെജ്‌രിവാള്‍ വാരണാസിയില്‍ എത്തിയിരിക്കുന്നത്.
അഴിമതിക്കെതിരെ ലോക്പാല്‍ പാസാക്കാന്‍ കഴിയാത്തതനാല്‍, തന്റെ ധാര്‍മികത കൊണ്ടാണ്് ഡല്‍ഹി മുഖ്യമന്ത്രി പദം രാജിവച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ബില്‍ പാസാക്കുന്നതിന് തടസം നിന്നത്. ഇപ്പോള്‍ അവര്‍ എന്നെ ഒളിച്ചോട്ടക്കാരന്‍ എന്നു വിളിക്കുന്നു. ശ്രീരാമന്‍ പോലും പതിനാലു വര്‍ഷം വനവാസം നയിച്ചു. അന്നു ബി.ജെ.പി ഉണ്ടായിരുന്നെങ്കില്‍ രാമനെയും ഒളിച്ചോട്ടക്കാരനെന്ന് വിളിക്കുമായിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്തെന്ന് ബി.ജെ.പിക്ക് അറിയില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
മോദി ഗുജറാത്തില്‍ ജയിക്കുന്നത് വികസനത്തിന്റെ പേരിലാണെന്നും പ്രതിപക്ഷം ഇല്ലാത്തതുകൊണ്ടാണെന്നും കെജ്രിവാള്‍ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്ക് മറ്റൊരു ബദല്‍ സാധ്യതകളില്ല.
കോണ്‍ഗ്രസ്സ് ഇതുവരേയും വാരണാസിയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അവര്‍ കെജ്‌രിവാളിനെ പിന്തുണക്കുമെന്ന് കരുതാനാകില്ല. കോണ്‍ഗ്രസ്സിന്റെ അവിമതിയില്‍ നിന്നാണല്ലോ ആം ആദ്മി പാര്‍ട്ടിയുണ്ടായതുതന്നെ. ഈ സാഹചര്യത്തില്‍ പന്തു ജനാധിപത്യ – മതേതര പാര്‍ട്ടികളുടെ കാലുകളിലാണ്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളി മോദിയാണെങ്കില്‍ ഇതാ ഒരവസരം. അതു പാഴാക്കിയാല്‍ ചിരിത്രം നിങ്ങള്‍ക്ക് മാപ്പുതരില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in