സന്ധ്യയും ശരിയാണ് ജസീറ

ഹരിത കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയായി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച പാരിതോഷികം അഞ്ചു ലക്ഷം രൂപ, പൊതുവഴി തടഞ്ഞുള്ള സമരത്തിനെതിരെ രംഗത്തുവന്ന സന്ധ്യക്കൊപ്പമുള്ള ചടങ്ങില്‍ സ്വീകരിക്കില്ലെന്ന താങ്കളുടെ നിലപാട് പുനപരിശോധിക്കണമെന്ന അഭ്യര്‍ത്ഥിക്കുകയാണ് ജസീറ. തീര്‍ച്ചയായും വര്‍ത്തമാനകാലത്ത് രാജ്യം സാക്ഷ്യം വഹിക്കുന്ന മഹത്തായ ഒരു പോരാട്ടമാണ് താങ്കള്‍ നടത്തുന്നത്. കൊച്ചിയിലെത്തി ചിറ്റിലപ്പിള്ളിയുടെ ഓഫിസില്‍നിന്ന് തുക വാങ്ങിയില്ലെങ്കില്‍ പാരിതോഷികം പാരിതോഷികം പിന്‍വലിക്കുമെന്ന ചിറ്റിലപ്പിള്ളിയുടെ നിലപാട് ശരിയല്ല. എങ്കില്‍ പാരിതോഷികം വേണ്ട എന്നു പറഞ്ഞ താങ്കളുടെ ആര്‍ജ്ജവത്തെ […]

downloadഹരിത
കടല്‍ മണല്‍ ഖനനത്തിനെതിരെ നടത്തുന്ന സമരത്തിന് പിന്തുണയായി വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച പാരിതോഷികം അഞ്ചു ലക്ഷം രൂപ, പൊതുവഴി തടഞ്ഞുള്ള സമരത്തിനെതിരെ രംഗത്തുവന്ന സന്ധ്യക്കൊപ്പമുള്ള ചടങ്ങില്‍ സ്വീകരിക്കില്ലെന്ന താങ്കളുടെ നിലപാട് പുനപരിശോധിക്കണമെന്ന അഭ്യര്‍ത്ഥിക്കുകയാണ് ജസീറ. തീര്‍ച്ചയായും വര്‍ത്തമാനകാലത്ത് രാജ്യം സാക്ഷ്യം വഹിക്കുന്ന മഹത്തായ ഒരു പോരാട്ടമാണ് താങ്കള്‍ നടത്തുന്നത്. കൊച്ചിയിലെത്തി ചിറ്റിലപ്പിള്ളിയുടെ ഓഫിസില്‍നിന്ന് തുക വാങ്ങിയില്ലെങ്കില്‍ പാരിതോഷികം പാരിതോഷികം പിന്‍വലിക്കുമെന്ന ചിറ്റിലപ്പിള്ളിയുടെ നിലപാട് ശരിയല്ല. എങ്കില്‍ പാരിതോഷികം വേണ്ട എന്നു പറഞ്ഞ താങ്കളുടെ ആര്‍ജ്ജവത്തെ മാനിക്കുന്നു.
എന്നാല്‍ സന്ധ്യയോടുള്ള താങ്കളുടെ നിലപാട് എത്രമാത്രം ശരിയാണ്? അതു വസ്തുതാ വിരുദ്ധവുമാണ്. സ്ത്രീയായിട്ടും ഒറ്റക്ക് പ്രതികരിക്കാന്‍ കാണിച്ച സന്ധ്യയെ അഭിനന്ദിക്കുന്ന താങ്കള്‍ സമരത്തിനെതിരായ സന്ധ്യയുടെ നിലപാടിനോട് യോജിക്കുന്നില്ല എന്നു പറയുന്നു. അതിനാല്‍, അവര്‍ക്കൊപ്പം പാരിതോഷികം സ്വീകരിക്കാനും ഒരുക്കമല്ലെന്നും. സന്ധ്യ ഒരിക്കലും സമരത്തിനെതിരെ സംസാരിച്ചത് കേട്ടിട്ടില്ല. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ പേരില്‍ മുഴുവന്‍ പേര്‍ക്കും അവകാശപ്പെട്ട പൊതുവഴി അടച്ചുകെട്ടുന്നതിനെതിരെയാണ് അവര്‍ പ്രതികരിച്ചത്. അതൊരു സമരമാണെന്ന് എന്തേ താങ്കള്‍ മനസ്സിലാക്കുന്നില്ല? അതു ചെയ്യുന്നത് യുഡിഎഫായാലും തന്റെ നിലപാട് ഇതായിരിക്കുമെന്നും സന്ധ്യ എത്രയോ തവണ പറഞ്ഞു.
നാം ഇന്ന് അനുഭവിക്കുന്ന അവകാശങ്ങള്‍ മിക്കതും സമരം ചെയ്ത് നേടിയതാണെന്നതില്‍ സംശയമില്ല. അങ്ങനെ നേടിയ ഒരവകാശമാണ് വഴി നടക്കാനുള്ള അവകാശവും. അതിനെതിരായ ഏതു നീക്കവും എതിര്‍ക്കപ്പെടേണ്ടതാണ്. സമരങ്ങള്‍ക്ക് എത്രയോ രീതികളുണ്ട്. പുതിയ രീതികള്‍ കണ്ടെത്തുകയും വേണം. അല്ലാതെ സമരം ജനങ്ങലോടുള്ള സമരമാകുമ്പോള്‍ അതിനെതിരേയും ഇത്തരം സമരങ്ങള്‍ ഉയര്‍ന്നു വരാതിരിക്കുന്നതെങ്ങിനെ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply