സന്തോഷ് ട്രോഫി : പ്രതീക്ഷയോടെ കേരളം തുടങ്ങി
കോഴിക്കോട് നടന്ന ആദ്യമത്സരത്തില്‍ ആന്ധ്രയ്ക്കെതിരേ എതിരില്ലാതെ അഞ്ചു ഗോളുകളാണ് കേരളം നേടിയത്. തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത അങ്കം
ഐഎസ്എല്ലില്‍ തുടര്‍ച്ചയായി കേരളത്തിന്റെ രണ്ടു തോല്‍വി കണ്ട ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പ്രതീക്ഷയായി സന്തോഷ് ട്രോഫി ഫുട്ബോള്‍ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് നടന്ന ആദ്യമത്സരത്തില്‍ ആന്ധ്രയ്ക്കെതിരേ എതിരില്ലാതെ അഞ്ചു ഗോളുകളാണ് കേരളം നേടിയത്. തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത അങ്കം. കഴിഞ്ഞ വര്‍ഷം കേരളം യോഗ്യത നേടിയിരുന്നില്ല.
രണ്ട് ഗ്രൂപ്പുകളിലായി ഏഴ് ടീമുകളാണ് ദക്ഷിണമേഖല യോഗ്യതാ മത്സരങ്ങളില്‍ കളിക്കുക. എ ഗ്രൂപ്പിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ സ്വന്തം ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയില്‍ നിന്നാണ് കൂടുതല്‍ താരങ്ങളുള്ളത്. ആറു താരങ്ങളാണ് ഗോകുലത്തില്‍ നിന്ന് കേരള ജേഴ്‌സി അണിയുക. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും എഫ്‌സി കേരളയില്‍ നിന്നും മൂന്നു താരങ്ങള്‍ വീതം ഉണ്ട്.
കഴിഞ്ഞ നാലു സീസണുകളായി കേരള ടീമിന്റെ ഗോള്‍ കീപ്പറായ മിഥുനാണ് കേരളത്തെ നയിക്കുന്നത.് 2018 സീസണില്‍ 14 വര്‍ഷത്തിനു ശേഷം കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ മിഥുനായിരുന്നു വിജയശില്പി. പെനല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും തടുത്തിട്ട മിഥുന്‍ ആ വര്‍ഷത്തെ കേരള ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എംഎസ്, വിബിന്‍ തോമസ്, അലക്‌സ് സാജി തുടങ്ങി കഴിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടി കളിച്ച 7 താരങ്ങള്‍ ഇക്കുറിയും ടീമിലുണ്ട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in