സച്ചിദാനന്ദനും ഒ എന്‍ വിയും വിസ്മരിക്കപ്പെടും
കല്‍പ്പറ്റ നാരായണന്‍ എഴുത്തുകാര്‍ അവനവനിലെ മാലാഖയെ മാത്രം ആവിഷ്‌കരിച്ചാല്‍ പോര, അവനവനിലെ പിശാചിനെയും ആവിഷ്‌ക്കരിക്കണം. അതില്ലാത്തവരുടെ കൃതികള്‍ കാലാതീതമാകാന്‍ പോകുന്നില്ല. മനുഷ്യനിലെ മാലഖയെന്ന ഘടകം വെറും മോഹം മാത്രമാണ്. ഒ എന്‍ വി കുറുപ്പും സച്ചിദാനന്ദനുമൊക്കെ മാലാഖയെ മാത്രം ആവിഷ്‌ക്കരിക്കുന്ന ആളുകളാണ്. അവരുടെ കവിതകളില്‍ ഒരിക്കല്‍ പോലും അവര്‍ അനുഭവിച്ച വ്യക്തിപരമായ യാതനയുടെയോ അപമാനത്തിന്റെയോ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. വൈലോപ്പിള്ളിയെ വായിച്ചു നോക്കൂ, ഈ ഏകാന്തത, തെറ്റുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ ആവിഷ്‌ക്കാരങ്ങളില്‍ കാണാം. ഇപ്പോള്‍ മഹാപ്രസക്തനായിരിക്കുന്ന […]
എഴുത്തുകാര്‍ അവനവനിലെ മാലാഖയെ മാത്രം ആവിഷ്‌കരിച്ചാല്‍ പോര, അവനവനിലെ പിശാചിനെയും ആവിഷ്‌ക്കരിക്കണം. അതില്ലാത്തവരുടെ കൃതികള്‍ കാലാതീതമാകാന്‍ പോകുന്നില്ല. മനുഷ്യനിലെ മാലഖയെന്ന ഘടകം വെറും മോഹം മാത്രമാണ്. ഒ എന്‍ വി കുറുപ്പും സച്ചിദാനന്ദനുമൊക്കെ മാലാഖയെ മാത്രം ആവിഷ്‌ക്കരിക്കുന്ന ആളുകളാണ്. അവരുടെ കവിതകളില്‍ ഒരിക്കല്‍ പോലും അവര്‍ അനുഭവിച്ച വ്യക്തിപരമായ യാതനയുടെയോ അപമാനത്തിന്റെയോ ശബ്ദം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. വൈലോപ്പിള്ളിയെ വായിച്ചു നോക്കൂ, ഈ ഏകാന്തത, തെറ്റുകള്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ ആവിഷ്‌ക്കാരങ്ങളില്‍ കാണാം. ഇപ്പോള്‍ മഹാപ്രസക്തനായിരിക്കുന്ന കെ. സച്ചിദാനന്ദന്‍ കാലം കഴിയുമ്പോള്‍ ഒരുവനാലും കവിയായി അംഗീകരിക്കപ്പെടാത്ത ഒരാളായി മാറും. ഒ എന്‍ വിയെ പാടേ മറക്കപ്പെടുന്നതും നമുക്ക് കാണാന്‍ കഴിയും.
ഏതൊക്കെയോ കാരണങ്ങളാല്‍ വിമര്‍ശിക്കപ്പെടാതെ പോയ ആത്മാനുരാനുരാഗിയായ എഴുത്തുകാരനാണ് ടി. പത്‌നാഭന്‍. ടി പത്മനാഭനെന്ന് പറയുമ്പോള്‍ സ്വാഭാവികമായും എംടിയും പരമാര്‍ശിക്കപ്പെടും. പക്ഷെ രണ്ടു പേരും തമ്മില്‍ വ്യത്യാസമുണ്ട്. പത്മനാഭന്‍ മാലാഖമാരുടെ മാത്രം കഥകള്‍ എഴുതുന്ന ആളാണ്. പ്രകാശം പരത്തു പെണ്‍കുട്ടി അദ്ദേഹത്തോട് മമത കാണിക്കുമ്പോഴോ, അല്ലെങ്കില്‍ ആത്മഹത്യയ്ക്ക് തടസ്സമായി വരുമ്പോഴോ മാത്രമാണ് അദ്ദേഹത്തിന് അവള്‍ സ്വീകാര്യയായി തീരുന്നത്. അദ്ദേഹത്തിന്റെ എല്ലാ കഥകളും ആത്മാനുരാഗത്തിന്റെ കഥകളാണ്. താന്‍ എഴുതിയിട്ടുള്ള കഥകള്‍ തന്നെത്തന്നെ പ്രശംസിക്കാനുള്ള ഉപായങ്ങളാക്കി മാറ്റിയ ആളാണ് ടി. പത്മനാഭന്‍. മക്കന്‍സിംഗിന്റെ മരണം ഒഴിച്ചാല്‍. എം ടി അതില്‍ നിന്ന് വ്യത്യസ്തനാണ്. തന്നിലെ പിശാചിനെ കണ്ടിട്ടുള്ള ആളാണ് എം ടി. സിംഹം മറ്റൊരു സിംഹത്തെ കിണറ്റില്‍ കണ്ടതുപോലെ അസ്വസ്ഥനായിട്ടുമുണ്ട് അദ്ദേഹം. എം ടിയുടെ അവര്‍ എന്ന കഥയില്‍ പറയുമ്പോലെ, അവര്‍ എന്ന വാക്ക് രൂപപ്പെടുന്നത് 60 വയസ്സ് കഴിയുമ്പോഴാണ്. ചെറുപ്പക്കാരായിരുന്നവരൊക്കെ 60 കഴിയുമ്പോള്‍ അവര്‍ ആയി മാറും. അതുകൊണ്ടുതന്നെ 59-ാമത്തെ വയസ്സില്‍ ചിലര്‍ ഒരു മൂന്നാല് കൊല്ലമെങ്കിലും ജീവിക്കും. 60 ആയാല്‍ കാലം മാറി. പിന്നെ ഏകാന്തതയുടെ കാലമാണ്. അതേസമയം മനുഷ്യന്റെ രതിക്ക് അറുതിയില്ല. നമ്മള്‍ കുറ്റപ്പെടുത്താറുണ്ട് 85 വയസ്സായ ആള്‍ കുട്ടികളെ പീഢിപ്പിച്ചുവെന്ന്. അതിന് അയാളെ കുറ്റപ്പെടുത്തിയ#ിട്ട് കാര്യമില്ല. മനുഷ്യന്റെ ശരീരത്തിന്റെ ഘടന അതാണ്. മനുഷ്യനില്‍ മാലാഖയുടെ അംശം മാത്രമല്ല, പിശാചിന്റെ അംശവുമുണ്ട്. അതുകാണാത്ത എഴുത്തുകാരും അവരുടെ കൃതികളും വളരെ വേഗം തന്നെ വിസ്മരിക്കപ്പെടുമെന്നതില്‍ സംശയമില്ല.
(തൃശൂരില്‍ സദസ്സ് സാഹിത്യ വേദിയുടെ പ്രഭാഷണ പരമ്പരയില്‍ ആദിയില്‍ പാപമുണ്ടായി എന്ന വിഷയത്തില്‍ നടത്തിയ കാരൂര്‍ സ്മൃതി പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Vh dirar
September 22, 2015 at 7:29 am
ഇന്നും ചെറുപ്പക്കാരേക്കാൾ കൂടുതൽ നല്ല കവിതയെഴുതി ചെറുപ്പം നിലനിർത്തുന്ന ഒരു കവിയാണ് സച്ചിദാനന്ദൻ.ഇന്ന് എന്തായാലും അദ്ദേഹത്തിൻെറ കവിത നിലനിൽക്കുന്നുണ്ട്.നാളത്തെ കവിതയെഴുതി ഇന്ന് നിലനിൽക്കാതിരിക്കുന്നതിനേക്കാൾ നല്ലതാണത്.
cp aboobacker
September 22, 2015 at 4:31 pm
correct