സംരംഭകരെ ആക്ഷേപിക്കുന്നതിനുമുമ്പ്
ഹരികുമാര്‍ സംരംഭകരെ ഒന്നടങ്കം, അവര്‍ ചെറുകിടക്കാരോ വന്‍കിടക്കാരോ ആകട്ടെ, ആക്ഷേപിക്കുന്ന രീതിയാണല്ലോ പൊതുവില്‍ മലയാളികളുടേത്. അങ്ങനെ പറയുമ്പോള്‍ എല്ലാവരും വലിയ കമ്യൂണിസ്റ്റുകാരും മാവോയിസ്റ്റുകളുമൊക്കെയാണ്. പെട്ടിക്കടക്കാരന്‍ മുതല്‍ യൂസഫലി വരെയുള്ളവര്‍ നമുക്ക് ബൂര്‍ഷ്വാസികളാണ്. ബൂര്‍ഷ്വാസി സമം ചൂഷകന്‍. മറുവശത്ത് എല്ലാ കാര്യങ്ങള്‍ക്കും അവര്‍ വേണം താനും. തീര്‍ച്ചയായും ക്‌ളിഫ് ഹൗസ് ഉപരോധവും സന്ധ്യയുടെ പ്രതികരണവും അതിന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്‍കിയതുമായുണ്ടായ വിവാദവുമായി ബന്ധപ്പെട്ടുതന്നെയാണ് ഇതെഴുതുന്നത്. വാസ്തവത്തില്‍ ചിറ്റിലപ്പിള്ളി ചെയ്തത് ഒരു വാര്‍ത്തപോലും ആകേണ്ട വിഷയമല്ല. തനിക്ക് പറയാന്‍ […]
ഹരികുമാര്‍
സംരംഭകരെ ഒന്നടങ്കം, അവര്‍ ചെറുകിടക്കാരോ വന്‍കിടക്കാരോ ആകട്ടെ, ആക്ഷേപിക്കുന്ന രീതിയാണല്ലോ പൊതുവില്‍ മലയാളികളുടേത്. അങ്ങനെ പറയുമ്പോള്‍ എല്ലാവരും വലിയ കമ്യൂണിസ്റ്റുകാരും മാവോയിസ്റ്റുകളുമൊക്കെയാണ്. പെട്ടിക്കടക്കാരന്‍ മുതല്‍ യൂസഫലി വരെയുള്ളവര്‍ നമുക്ക് ബൂര്‍ഷ്വാസികളാണ്. ബൂര്‍ഷ്വാസി സമം ചൂഷകന്‍. മറുവശത്ത് എല്ലാ കാര്യങ്ങള്‍ക്കും അവര്‍ വേണം താനും. തീര്‍ച്ചയായും ക്‌ളിഫ് ഹൗസ് ഉപരോധവും സന്ധ്യയുടെ പ്രതികരണവും അതിന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പാരിതോഷികം നല്‍കിയതുമായുണ്ടായ വിവാദവുമായി ബന്ധപ്പെട്ടുതന്നെയാണ് ഇതെഴുതുന്നത്.
വാസ്തവത്തില്‍ ചിറ്റിലപ്പിള്ളി ചെയ്തത് ഒരു വാര്‍ത്തപോലും ആകേണ്ട വിഷയമല്ല. തനിക്ക് പറയാന്‍ ഭയമുള്ള കാര്യങ്ങള്‍ സന്ധ്യ എന്ന വീട്ടമ്മ വിളിച്ചു പറയുന്നതുകേട്ടപ്പോള്‍ സന്തോഷം തോന്നി ഒരു പുരസ്‌കാരം നല്‍കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതവിടെ അവസാനിക്കേണ്ട കാര്യം. മറ്റാരേയുംപോലെ അദ്ദേഹത്തിനും രാഷ്ട്രീയവിശ്വാസവുമാകാം. അതുകൊണ്ടാണ് പുരസ്‌കാരം കൊടുത്തത് എന്നുതന്നെ വെക്കുക. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം. സന്ധ്യ പക്ഷെ ചെയ്തത് മലയാളികള്‍ പൊതുവില്‍ നേരിടുന്ന ഒരു പൊതുവിഷയത്തോടുള്ള പ്രതികരണമായിരുന്നു. അതിനോട് എന്തഭിപ്രായവുമെടുക്കാം. എന്നാലത് ചര്‍ച്ച അര്‍ഹിക്കുന്നു. എന്നാല്‍ ആരോഗ്യകരമായ ചര്‍ച്ചക്കു മുതിരാതെ സന്ധ്യയെ സരിതയുടേയും ഉമ്മന്‍ ചാണ്ടിയുടേയും ആളായും താടകയായും മറ്റും വിശേഷിപ്പിക്കാനാണ് ഉന്നത നേതാക്കള്‍ പോലും ശ്രമിച്ചത്. ചിറ്റിലപ്പിള്ളിയേയും വെറുതെ വിട്ടില്ല. അദ്ദേഹത്തിന്റെ പൂര്‍വ്വകാലചരിത്രമെല്ലാം പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെട്ടു. അതില്‍ ന്യായവും അന്യായവുമുണ്ടായിരിക്കാം. അതിനിടെ രസകരമായ ഒരു സംഭവവുമുണ്ടായി. വൃക്ക ദാനം ചെയ്തതിന് ചിറ്റിലപ്പിള്ളി നല്‍കിയ 5 ലക്ഷം സമ്മാനം കണ്ണൂരിലെ ഒരു സിപിഎം പ്രവര്‍ത്തകന്‍ തിരിച്ചേല്‍പ്പിക്കാന്‍ പോകുന്നുവെന്ന്. ഇദ്ദേഹം ആ പണം വാങ്ങിയിരുന്ന കാര്യം അങ്ങനെ പുറത്തുവന്നു. നയാപൈസ വാങ്ങാതെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ എത്രയോ പേര്‍ തയ്യാറാവുന്ന കാലമാണിതെന്നോര്‍മ്മ വേണം.
പറയാന്‍ ഉദ്ദശിച്ചത് ചിറ്റിലപ്പിള്ളിയെ കുറിച്ചല്ല. സംരംഭകരോടുള്ള നമ്മുടെ പൊതുമനോഭാവത്തെ കുറിച്ചാണ്. വാസ്തവത്തില്‍ മണ്ണുല്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെപോലെ ആദരിക്കപ്പെടേണ്ടവരാണ് കുറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകരും. എന്നാല്‍ അവരെ ലാഭം മാത്രം ലക്ഷ്യമാക്കുന്ന കഴുത്തറപ്പന്മാരായാണ് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത്. മാസം ലക്ഷങ്ങള്‍ ശബളം വാങ്ങുന്നവര്‍പോലും മാസം പത്തോ ഇരുപതോ ആയിരം മാത്രം വരുമാനമുള്ള സംറംഭകനെപോലും കാണുന്നത് അങ്ങനെയാണ്. മറ്റുള്ളവരുടെ വേതനം പോലെ ഇവരുടെയും വേതനം തന്നെയാണിതെന്ന് തിരിച്ചറിയപ്പെടുന്നില്ല. അതാകട്ടെ എത്രയോ കൂടുതല്‍ സമയം ജോലി ചെയ്തിട്ട് കിട്ടുന്നത്. മറുവശത്ത് വന്‍കിടക്കാരുടെ കാര്യം. അവര്‍ പൊതുവില്‍ ലഭിക്കുന്ന ലാഭം വീണ്ടും ബിസിനസ്സിലേക്ക് ഇറക്കുന്നു. അങ്ങനെ എത്രയോ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു.
തീര്‍ച്ചയായും എല്ലാ മേഖലയിലുമുള്ള രീതീയില്‍ കള്ള നാണയങ്ങള്‍ ഇവിടേയുമുണ്ട്. നിഷേധിക്കുന്നില്ല. അവരെ നിലക്കുനിര്‍ത്താന്‍ നിയമങ്ങളുപയോഗിക്കാം, സമരങ്ങള്‍ ചെയ്യാം. അതെല്ലാം നടക്കുന്നുണ്ടല്ലോ. എന്നാലതിനെ പൊതുനിയമമാക്കുന്നത് ശരിയല്ലല്ലോ. പിന്നെയുള്ളത് ഭരണകൂടത്തെ പോലും വിലക്കെടുക്കുന്ന കോര്‍പ്പറേറ്റുകളുടെ പ്രശ്‌നമാണ്. അവരെ ഇവരുമായി താരതമ്യം ചെയ്യുന്നത് പൂച്ചയേയും പുലിയേയും ഒരു വര്‍ഗ്ഗത്തില്‍ പെട്ടവരായി കാണുന്നതിനു തുല്ല്യമാണ്.
സ്വാഭാവികമായും ഈ വിഷയത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷം തന്നെ. അതിനവര്‍ക്കു കൂട്ടായി വര്‍ഗ്ഗസമര സിദ്ധാന്തവുമുണ്ട്. കാലത്തിനനുസരിച്ച് ഒരു സ്വയം വിമര്‍ശനത്തിനോ സാക്ഷാല്‍ മാര്‍ക്‌സ് പറഞ്ഞപോലെ സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനത്തിനോ അവര്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എത്രയോ നിക്ഷേപസാധ്യതകളുണ്ടായിട്ടും കേരളത്തില്‍ അതുണ്ടാകാത്തതുന് ഒരു പ്രധാന കാരണം ഈ നിഷേധാത്മ സമീപനമാണ്. പ്രവാസി മലയാളികള്‍ പോലും ഇവിടെ നിക്ഷേപങ്ങള്‍ നടത്താന്‍ മടിക്കാന്‍ കാരണം ഈ സമീപനവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണവുമാണ്. മറുവശത്ത് എല്ലാര ാഷ്ട്രീയക്കാര്‍ക്കും സംഭാവനക്കായി ഇവരെ ആവശ്യമാണുതാനും. പാര്‍ട്ടി പ്ലീനവും ചാക്ക് രാധാകൃഷ്ണനും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടല്ലോ. നഴ്‌സുമാരും പീടികത്തൊഴിലാളികളുമടക്കം കേരളത്തിലെ അസംഘടിത വിഭാഗങ്ങളുടെയും വന്‍കിട ഫാക്ടറികള്‍ സൃഷ്ടി#്കുന്ന മലിനീകരണമടക്കമുള്ള പ്രശ്‌നങ്ങളിലുമിടപെടാന്‍ പ്രസ്ഥാനങ്ങള്‍ മടിക്കാന്‍ കാരണം തന്നെ ഈ ധനസ്രോതസ്സ് ഇല്ലാതാകുമെന്നതിനാലാണല്ലോ. മാധ്യമങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. മലബാര്‍ ഗോള്‍ഡ് വിഷയം പല മാധ്യമങ്ങളും പൂഴ്ത്തിയത് നാം കണ്ടു. രാത്രി 9 മണി ചര്‍ച്ചയുടെ അവസാനം ഒരു മുഖ്യ ചാനല്‍ അവതാരകന്‍ ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചതില്‍ വിഷമിക്കരുതെന്ന് ചിറ്റിലപ്പിള്ളിയോടുമാത്രം പറഞ്ഞതും കണ്ടല്ലോ.
ഏതുവിഭാഗത്തേയും പോലെ നിക്ഷേപകരും വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ നിക്ഷേകര്‍ പാപികളാണെന്ന മനോഭാവം മാറ്റാതെ കേരളത്തിനു മുന്നോട്ടുപോകാനാവുമെന്ന് കരുതാനാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in