സംഗീതത്തിന് അതിരുകളില്ല ! സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു

വിശ്രുത ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലിയെ മുംബൈയിലെ വേദിയില്‍ പാടാന്‍ അനുവദിക്കാത്ത ശിവസേന ഫാഷിസ്റ്റ് ശക്തികളുടെ നടപടിയെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. ഗസല്‍ ഗായകനായിരുന്ന ജഗ്ജിത് സിംഗിന് ആദരം അര്‍പ്പിച്ചുകൊണ്ട് നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടിയാണ് ഫാഷിസ്റ്റ് ശക്തികള്‍ തടഞ്ഞത്. 1940ല്‍ അഭിക്ത ഇന്ത്യയില്‍ ജനിച്ച ഗുലാം അലി ബഡെ ഗുലാം അലി ഖാനില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെയും പാശ്ചാത്യനാടുകളിലും ഖ്യാതി നേടിയ ഗായകനായി അദ്ദേഹം മാറി. ‘ചുപ് കെ […]

gulam ali

വിശ്രുത ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലിയെ മുംബൈയിലെ വേദിയില്‍ പാടാന്‍ അനുവദിക്കാത്ത ശിവസേന ഫാഷിസ്റ്റ് ശക്തികളുടെ നടപടിയെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. ഗസല്‍ ഗായകനായിരുന്ന ജഗ്ജിത് സിംഗിന് ആദരം അര്‍പ്പിച്ചുകൊണ്ട് നടത്താനിരുന്ന ഗുലാം അലിയുടെ ഗസല്‍ പരിപാടിയാണ് ഫാഷിസ്റ്റ് ശക്തികള്‍ തടഞ്ഞത്.
1940ല്‍ അഭിക്ത ഇന്ത്യയില്‍ ജനിച്ച ഗുലാം അലി ബഡെ ഗുലാം അലി ഖാനില്‍ നിന്നാണ് സംഗീതം അഭ്യസിച്ചത്. സ്വാതന്ത്ര്യാനന്തരകാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാകെയും പാശ്ചാത്യനാടുകളിലും ഖ്യാതി നേടിയ ഗായകനായി അദ്ദേഹം മാറി.
‘ചുപ് കെ ചുപ്‌കെ രാത് ദിന്‍’, കല്‍ ചാന്ദ് വി കാ ചാന്ദ്’ ഹംഗാ മേഹ് ക്യോം പര്‍പ്പ’ തുടങ്ങി നിരവധി പ്രശസ്തമായ ഗസലുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 800ലധികം ഗസലുകള്‍ ആയിരത്തിലേറെ വേദികളില്‍ പാടിയ ഗുലാം അലി നിരവധി ഇന്ത്യന്‍ സിനിമകളിലും ഗാനാലാപനം നിര്‍വ്വഹിച്ചിട്ടുണ്ട്. രാഷ്ട്രാതിര്‍ത്തികള്‍ക്ക് അതീതമായ ഇന്ത്യന്‍ സംഗീതത്തിന്റെ മഹാപരമ്പരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്ന് നിസ്സംശയം പറയാം.
ഉസ്താദ് ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാത്ത വര്‍ഗ്ഗീയ ഫാഷിസ്റ്റ് നടപടിയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആവിഷ്‌ക്കാര പ്രകാശനത്തിന് ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 19 പ്രകാരം ഏതൊരു ഇന്ത്യന്‍ പൗരനും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കുവാനായി വര്‍ഗ്ഗീയ-ജനവിരുദ്ധ ശക്തികള്‍ നടത്തിവരുന്ന എല്ലാത്തരം ഇടപെടലുകളും ഞങ്ങള്‍ അപലപിക്കുന്നു.
ഗുലാം അലിക്ക് പാടാന്‍ അവസരവും വേദിയും നിഷേധിച്ചു. അപമാനിച്ച വര്‍ഗ്ഗീയവാദികള്‍ക്കെതിരെ ഞങ്ങള്‍ നിലകൊള്ളുകയും ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നു. മതാന്ധരായ ഫാഷിസ്റ്റുകള്‍ അദ്ദേഹത്തിന് പാടാന്‍ ഈ രാജ്യത്ത് വേദി നിഷേധിച്ചാലും ഞങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുകയും ആ സ്‌നേഹഗീതങ്ങള്‍ ഈ രാജ്യത്ത് അവസരം ലഭിക്കുന്നിടത്തൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കന്നു.
സംഗീതത്തിന് ജാതിയോ മതമോ രാജ്യാതിര്‍ത്തികളോ ഇല്ലെന്നു ഞങ്ങള്‍ ദൃഢമായി വിശ്വസിക്കുന്നു. എല്ലാ ലോകസംസ്‌കാരങ്ങളിലും ഹൃദയം ഹൃദയത്തോടു നടത്തുന്ന വിനിമയമാണ് സംഗീതം എന്ന ഉത്തമബോധ്യം ഞങ്ങള്‍ക്കുണ്ട്. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറം സംഗീതത്തെ സ്‌നേഹിക്കുന്നു. ഏതെങ്കിലും ഗവണ്‍മെന്റുകള്‍ക്കോ ഇന്നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് സംഘങ്ങള്‍ക്കോ അദ്ദേഹത്തിന്റെ മഹാനാദത്തെ വിലക്കാന്‍ അധികാരമില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ മതേതര വിശ്വാസികള്‍, ജനാധിപത്യവാദികള്‍, സംഗീതാരാധകര്‍, അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ കേള്‍ക്കുകയും അതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാനും അദ്ദേഹത്തോടൊപ്പം ശ്വസിക്കാനും സംഗീതം കേള്‍ക്കാനും അവസരം ലഭിച്ചതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.
ഒരു മഹാഗായകന്റെ സംഗീതം ഭരണഘടനാവിരുദ്ധമായി വിലക്കിയ വര്‍ഗ്ഗീയശക്തികളുടെ നടപടിയെ അപലപിക്കണമെന്നും ഗുലാം അലിയോടു രാജ്യത്തെ ജനങ്ങളുടെയും ഭരണകൂടത്തിന്റെയും പേരില്‍ പരസ്യമായി മാപ്പുപറയണമെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിനോട്, വിശിഷ്യാ, രാഷ്ട്രത്തിന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പിന്റെ ചുമതലയുള്ള ബഹു. മന്ത്രിയോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. കലയും സംഗീതവും സാംസ്‌കാരികമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനും അവ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കാനുമുള്ള അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് ഇന്ത്യന്‍ ഭരണകൂടത്തോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

1. Mahesh Bhatt ( Film Maker)
2. Mallika Sarabhai (Dancer )
3. Anand Patwardhan (Film maker, Mumbai)
4. Teesta Setalvad (Editor, Communalism Combat, Mumbai)
5. K Satchidanandan (Poet & Critic)
6. Romila Thapar (Historian)
7. Ashok Vajpayee ( Poet & Writer)
8. Gita Hariharan ( Writer)
9. Apoorvanand ( Writer & Academician )
10. Neela Bhagwat (Classical musician)
11. TP Rajeevan (Poet & Novelist, Kerala)
12. Balachandran Chullikkad (Poet, Kerala)
13. Rafeeq Ahamed (Poet & Lyricist , Kerala)
14. Paul Zakaria (Writer, Kerala)
15. Bijipal (Music Director)
16. Vaisakhan (Writer, Kerala)
17. P Surendran (Writer, Kerala)
18. Shihabudheen Poithumkadavu (Writer & Editor, Kerala)
19. KP Sasi (Film Maker & Cartoonist, Bangalore)
20. Rajiv Ravi ( Film Maker & Cameraperson)
21. Shahabaz Aman (Composer, Singer & Writer)
22. KP Kumaran (Film Director)
23. KR Mohan (Film Director)
24. Surabhi Sharma ( Film Maker, Karnataka)
25. Anitha Tambi (Poet, Kerala)
26. P P Ramachandran (Poet, Kerala)
27. P Raman (Poet, Kerala)
28. V M Girija (Poet, Kerala)
29. Ajithkumar B (Film Editor, Kerala)
30. Meena Kandasamy (Poet, Tamil Nadu)
31. Anvar Ali (Poet & Lyricist, Kerala)
32. Civic Chandran (Writer, Kerala)
33. VG Thampi (Poet, Kerala)
34. S Gopalakrishnan (Writer, Kerala)
35. Beena Sarwar (Human Rights Activist & Writer)
36. J Devika (Writer, Kerala)
37. T Peter (Editor, Alakal)
38. KK Kochu (Writer, Kerala)
39. P Baburaj (Film maker, Kerala)
40. Sunil P Ilayidam (Writer, Kerala)
41. TT Sreekumar ( Critic & Writer, Kerala)
42. KEN Kunjahammed (Writer, Kerala)
43. K P Sethunath ( Journalist, Kerala)
44. CS Venkiteswaran (Film Critic & Journalist, Kerala)
45. Meghnath (Film Maker, Jharkhand)
46. R P Amudan (Film Maker, Tamil Nadu)
47. C R Neelakandan (Activist, Kerala)
48. Jyoti Narayanan, (Activist Kerala)
49. Sreekumar Mukhathala (Poet Kerala)
50. A J Thomas (Poet & Translator, New Delhi)
51. Latheesh Mohan (Poet , Kerala)
52. Sunilkumar PK (Musician & Composer)
53. B Rajeevan (Critic, Kerala)
54. Savithri Rajeevan (Poet , Kerala)
55. PN Gopeekrishnan (Poet , Kerala)
56. Anjali Monteiro (Film maker, Maharashtra)
57. Binu Mathew (Editor, Countercurrents.org)
58. Satya Sagar ( Writer & Journalist, New Delhi)
59. KP Jayasanker (Film Maker, Maharashtra)
60. CG Prince (Sculptor, Poet & Film maker)
61. Nisa Azeezi (Singer & Composer)
62. Jagadish Chandra (Editor, Dudiyora Horaata, Kranataka)
63. Najumul Shahi (Theatre artist & Director)
64. Dhirendra Panda (Activist, Odisha)
65. Sudhir Patnaik (Editor & Writer, Bhubaneshwar)
66. Riyas Komu (Painter, Kerala)
67. K K Shahina (Journalist, Kerala)
68. Anjum Rajabali (Screen writer & Teacher)
69. Fr. Benny Benedict (Film Teacher)
70. Javed Anand (Co-Editor, Communalism Combat, Mumbai)
71.PK Sajeev ( Composer & Singer)
72.Anisha Jhanshi ( IT Professional & Film maker)
73.Achu Sheela (Designer)
74.Adv.Lindons C Davis (Lawyer & Social worker)
75.Mustafa Desamangalam (Film maker & Freelance Journalist)
76.Kuzhur Wilson ( Poet & TV Anchor)
77. Arun Khopkar ( Film maker, Writer)
78. Arundhathi Subramaniam(Poet, Mumbai)
79 Sabeena Gadihoke (Lecturer in Film Studies, New Delhi)
80 I Gopinath (Journalist)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply