ഷിന്‍ഡെയുടെ കത്ത് രാഷ്ട്രീയ പ്രാധാന്യമുള്ളത്.

ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ തടവില്‍ വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത് വളരെ ഉചിതവും രാഷ്ട്രീയ പ്രധാനവുമായി നടപടിയായി. നിരപരാധികളായ മുസ്‌ലിം യുവാക്കളെ പീഡിപ്പിക്കുന്നതായി വ്യാപകമായ പരാതികള്‍ ലഭിക്കുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയത് വാസ്തവമാണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു. . തീര്‍ച്ചയായും അതുവഴി ന്യൂനപക്ഷ സമുദായങ്ങളിലെ യുവാക്കള്‍ക്കു നഷ്ടപ്പെടുന്നത് ആത്മാഭിമാനവും വളരുന്നത് അരക്ഷിതാവസ്ഥയും അന്യവല്‍ക്കരണവുമാണ്. അതവരെ എത്തിക്കുക തീവ്രവാദത്തിലേക്കായിരിക്കും എന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി എന്ന […]

shinde_jpg_1170268f

ഭീകരതയുടെ പേരില്‍ നിരപരാധികളായ മുസ്‌ലിം യുവാക്കളെ തടവില്‍ വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത് വളരെ ഉചിതവും രാഷ്ട്രീയ പ്രധാനവുമായി നടപടിയായി. നിരപരാധികളായ മുസ്‌ലിം യുവാക്കളെ പീഡിപ്പിക്കുന്നതായി വ്യാപകമായ പരാതികള്‍ ലഭിക്കുന്നുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടിയത് വാസ്തവമാണെന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്ന നിരവധി സംഭവങ്ങള്‍ വ്യക്തമാക്കുന്നു. . തീര്‍ച്ചയായും അതുവഴി ന്യൂനപക്ഷ സമുദായങ്ങളിലെ യുവാക്കള്‍ക്കു നഷ്ടപ്പെടുന്നത് ആത്മാഭിമാനവും വളരുന്നത് അരക്ഷിതാവസ്ഥയും അന്യവല്‍ക്കരണവുമാണ്. അതവരെ എത്തിക്കുക തീവ്രവാദത്തിലേക്കായിരിക്കും എന്നതില്‍ സംശയമില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി എന്ന ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ ഷിന്‍ഡെ തയ്യാറായത്. ന്യൂനപക്ഷ സമുദായാംഗങ്ങളെ ദുരുദ്ദേശ്യത്തോടെ അറസ്റ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെയാണു പിടികൂടുന്നതെങ്കില്‍ ഉടന്‍ വിട്ടയയ്ക്കണമെന്നും മുഖ്യധാരയില്‍ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സ്വാഭാവികമായും ഷിന്‍ഡേക്കെതിരെ ബിജെപി രംഗത്തിറങ്ങിയിട്ടുണ്ട്. ഷിന്‍ഡേ ഭീകരവാദികളെ സംരക്ഷിക്കുകയാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതികളുമായി ആലോചിച്ചു പ്രത്യേക കോടതികള്‍ രൂപീകരിക്കാന്‍ ആഭ്യന്തരമന്ത്രി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയോഗിക്കുകയും മറ്റു കേസുകളെക്കാള്‍ പരിഗണന നല്‍കുകയും വേണമെന്നും ഷിന്‍ഡെ നിര്‍ദേശിച്ചിട്ടുമുണ്ട്.
രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിമാര്‍ക്കു കത്തയച്ച ഷിന്‍ഡെയെ കേന്ദ്രമന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. നിരപരാധികളായ ഇന്ത്യക്കാരെ കസ്റ്റഡിയിലെടുക്കാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശമെങ്കില്‍ അംഗീകരിക്കാമായിരുന്നു എന്നാണ് അവരുടെ നിലപാട്. ജാതി, മത പരിഗണനകള്‍ക്ക് അതീതമായി കര്‍ത്തവ്യനിര്‍വഹണം നടത്തുമെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ് ആഭ്യന്തരമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും ബിജെപി പറയുന്നു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന എത്രയോ സംഭവങ്ങള്‍ ബിജെപിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ്. മുസ്ലിം വിഭാഗങ്ങളാണെങ്കില്‍ പ്രത്യേക പരിശോധനകളും നടക്കുന്നു. സെപ്തംബര്‍ 11 നുശേഷം ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന ഇസ്ലാമോ ഫോബിയയാണ് ഇതിനു കാരണമെന്നു വ്യക്തം. ബാബറി മസ്ജിദ് തകര്‍ക്കതിന്റെ പേരിലും ഗുജറാത്ത് – മുംബാ കലാപങ്ങളുടെ പേരിലും നിരപരാധികളായ ഹിന്ദുയുവാക്കളെ പിടികൂടിയാലോ?

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണ് നീതിന്യായവ്യവസ്ഥയുടെ അടിത്തറ. അതു മറക്കരുതെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ കത്ത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply